Latest Updates
-
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും
കാത്തിരിപ്പിനു വിരാമമായോ ? IVF ന് ശേഷം ശരീരം കാണിക്കുന്ന ശുഭസൂചനകള്‍
ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് പല ദമ്പതികളും.പല തരം ചികിത്സയ്ക്ക് ശേഷം ഓരോ ദിവസവും ശുഭ സൂചനകള്‍ക്കും വാര്‍ത്തയ്ക്കുമായുള്ള ഈ കാത്തിരിപ്പ് തുടരുന്നു.ഒരു കുഞ്ഞുമായുള്ള സന്തോഷകരമായ കുടുംബം വാര്‍ത്തെടുക്കാന്‍ പല ചികിത്സകളും ചെയ്യുന്നു.അത്തരത്തില്‍ ഒന്നാണ് IVF .ഒരു സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ബീജവും ലബോറട്ടറിയില്‍ വച്ച് സങ്കലനം നടത്തുന്നതാണ് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (IVF). ഇന്‍ വിട്രോ എന്നാല്‍ ശരീരത്തിന് പുറത്ത് എന്നാണര്‍ത്ഥം.സാധാരണയായി, ഒരു സ്ത്രീയുടെ ശരീരത്തിനുള്ളില്‍ ഒരു അണ്ഡവും ബീജവും ബീജസങ്കലനം ചെയ്യപ്പെടുന്നു. ബീജസങ്കലനം ചെയ്ത മുട്ട ഗര്‍ഭപാത്രത്തിന്റെ ആവരണത്തോട് ചേര്‍ന്ന് വളരുന്നുവെങ്കില്‍, ഏകദേശം 9 മാസം കഴിഞ്ഞ് ഒരു കുഞ്ഞ് ജനിക്കുന്നു. ഈ പ്രക്രിയയെ സ്വാഭാവിക ഗര്‍ഭധാരണം എന്ന് വിളിക്കുന്നു. എന്നാല്‍ ഒരു സ്ത്രീ ഗര്‍ഭിണിയാകാന്‍ പ്രത്യേക മെഡിക്കല്‍ ടെക്നിക്കുകള്‍ ഉപയോഗിക്കുന്നു അത്തരത്തില്‍ ഒന്നാണ് IVF.

ഇത്തരത്തില്‍ ഭ്രൂണം സ്വീകരിച്ചു കാത്തിരിക്കുന്നവരുടെ മാനസികാവസ്ഥ വിവരിക്കാന്‍ കഴിയുന്നതല്ല.ഭ്രൂണം കൈമാറ്റം ചെയ്തശേഷം രണ്ടാഴ്ച്ച കഴിഞ്ഞതിനു ശേഷമാണ് ഗര്‍ഭ പരിശോധന നടത്തുന്നത്.ഒരു വശത്തു ഗര്‍ഭിണിയാകുമെന്ന ശുഭപ്രതീക്ഷ.മറുവശത്തു ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുമോ ഇംപ്ലാന്റേഷന് വിജയിക്കുമോ എന്ന തരത്തില്‍ ഉത്കണ്ഠയും സമ്മര്‍ദ്ദവും.ഇത്തരത്തില്‍ മാനസികമായി ഒട്ടേറെ ആശങ്കകളുമായി കഴിയുന്ന രണ്ടാഴ്ച്ച വളരെ നിര്‍ണ്ണായകമാണ്. IVF ചികിത്സയിലൂടെ കടന്നുപോകുന്ന ദമ്പതികള്‍ക്ക് വിജയകരമായി ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും കഴിയുന്നത് ഏതാണ്ട് 28% മുതല്‍ 79% വരെയാണ്.ഭ്രൂണത്തിന്റെ ആരോഗ്യവും ഗുണനിലവാരവും ഇതില്‍ വളരെയേറെ നിര്‍ണ്ണായകമാണ്.അതുകൊണ്ടാണ് ഫെര്‍ട്ടിലിറ്റി ചികിത്സ നടത്തിയാലും വിജയകരമായി ഗര്‍ഭധാരണം നടത്തുക എന്നത് ബുദ്ധമുട്ടാകുന്നത്.ഇത് ദമ്പതികളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു.
ഭ്രൂണം സ്വീകരിക്കുന്നതിനു ശേഷം ഗര്‍ഭധാരണത്തെ സൂചിപ്പിക്കുകയോ അല്ലാതിരിക്കുകയോ ചെയ്യുന്ന വിവിധ ലക്ഷണങ്ങള്‍ ഉണ്ടാകാം. നാം എപ്പോഴും ശുഭസൂചനയ്ക്കായി കാത്തിരിക്കുന്നുണ്ടാകും.പലപ്പോഴും നാം കഴിക്കുന്ന മരുന്നുകള്‍ ചില ലക്ഷണങ്ങള്‍ ഉണ്ടാക്കും.എന്നാലും നിങ്ങളുടെ ശരീരം കാണിച്ചു തരുന്ന ചില പോസിറ്റിവ് സൂചനകള്‍ ചുവടെ കൊടുക്കുന്നു. രക്തസ്രാവം , വയറുവേദന, ക്ഷീണം, ഡിസ്ചാര്‍ജ്, എന്നിവ ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.
രക്തസ്രാവം

ചെറിയ രക്തസ്രാവം സാധാരണയായി ഗര്‍ഭത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ്.ഒരാഴചയ്ക് ശേഷം നേരിയ രക്തസ്രാവമോ പുള്ളിയോ നിങ്ങളുടെ അടിവസ്ത്രത്തില്‍ കാണുന്നത് ഭ്രൂണം എന്‍ഡോമെട്രിയത്തില്‍ / ഗര്‍ഭാശയത്തില്‍ വിജയകരമായി ഇരിപ്പുറപ്പിച്ചു എന്നതിന്റെ ലക്ഷണമാണ്. എന്നാല്‍ ഭ്രൂണം വച്ച ശേഷമുള്ള രക്തസ്രാവം ചില സാഹചര്യങ്ങളില്‍ ഭ്രൂണ കൈമാറ്റം വിജയകരമല്ലാത്ത അവസ്ഥയിലും ഉണ്ടാകാം.പ്രൊജസ്ട്രോണിന്റെ കുറവ് മൂലമോ,ചില മരുന്നുകളുടെ പ്രവര്‍ത്തനം കൊണ്ടോ ശരിയായ രീതിയില്‍ ഭ്രൂണം ഗര്‍ഭാശയത്തില്‍ ഇരിക്കാത്തതുകൊണ്ടെല്ലാം രക്തസ്രാവം ഉണ്ടാകാം. എന്നിരുന്നാലും അടിവസ്ത്രത്തില്‍ നേരിയ രക്തപ്പാടുകള്‍ കാണുന്നത് നിങ്ങളുടെ ഭ്രൂണ കൈമാറ്റം വിജയകരമായി എന്നതിന്റെ ശുഭസൂചന തന്നെയാണ്.
ബ്ലോട്ടിങ് / വയറുവീര്‍ക്കല്‍
ആര്‍ത്തവ സമയത്തുള്ളതുപോലെ വയറിന് അസ്വസ്ഥത , പ്രതേകിച്ചു അടിവയറില്‍ തോന്നുന്നത് ഒരു ശുഭസൂചനയാണ്.സാധാരണ ഗര്‍ഭത്തിന്റെ ആദ്യനാളുകളില്‍ പ്രൊജസ്ട്രോണിന്റെ അളവ് കൂടുതലായിരിക്കും. ഇതാണ് ബ്ലോട്ടിങ് ഉണ്ടാക്കുന്നത്.കൂടുതല്‍ സെന്സിറ്റിവ് ആയ വ്യക്തികള്‍ക്ക് മലബന്ധവും മറ്റു ചില ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്.ചെറിയ തോതിലെ ബ്ലോട്ടിങ് ഭ്രൂണ കൈമാറ്റം വിജയകരമായി എന്നതിന്റെ സൂചനയാണ്.
വയറുവേദന
ആര്‍ത്തവവേദനയ്ക്ക് സമാനമായ വേദന ഉണ്ടാകുന്നത് നിങ്ങളുടെ ഭ്രൂണം വിജയകരമായി കൈമാറ്റം ചെയ്തു എന്നാണ് സൂചിപ്പിക്കുന്നത്.പുതിയ അതിഥിയെ സ്വാഗതം ചെയ്യാനായി നിങ്ങളുടെ ശരീരം ഒരുങ്ങുന്നതിന്റെ ലക്ഷണം കൂടിയാണിത്.ഗര്‍ഭത്തിന്റെ ആദ്യഘട്ടത്തില്‍ പലരിലും പ്രൊജസ്ട്രോണിന്റെ അളവ് കൂടുകയും ഇത് പേശികളെയും ലിഗ്മെന്റുകളെയും കൂടുതല്‍ ഫ്ലെക്സിബിളാക്കുകയും ചെയ്യുന്നത് കൊണ്ടാണ് ചെറിയ വേദനകള്‍, പേശി വേദന എന്നിവ ഉണ്ടാകുന്നത്. ഇത് തികച്ചും പോസിറ്റിവ് ആയ ഒരു ലക്ഷണമാണ്.
ഡിസ്ചാര്‍ജ്

ഭ്രൂണം കൈമാറ്റം നടത്തിക്കഴിയുമ്പോള്‍ യോനിയില്‍ ഡിസ്ചാര്‍ജ് കൂടുതല്‍ ഉള്ളതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നു.ഇത് തികച്ചും ശുഭകരമായ ക്ളാസിക് ഗര്‍ഭധാരണ ലക്ഷണമാണ്.ഇത് യോനിയിലൂടെ അണുബാധ ഉണ്ടാകുന്നതിനെ തടയുന്നു. വളരെ നേര്‍ത്ത ,വെള്ള നിറത്തിലുള്ള ഡിസ്ചാര്‍ജ് തികച്ചും ശുഭ സൂചനയാണ്. ഇതില്‍ നിറവ്യത്യാസമോ രൂക്ഷ ഗന്ധമോ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.
ഗര്‍ഭപരിശോധന എപ്പോള്‍ നടത്തണം
മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ എല്ലാം നിങ്ങള്‍ക്ക് ശുഭപ്രതീക്ഷ നല്കുന്നവയാണ്.സാധാരണ ഗതിയില്‍ ഭ്രൂണം മാറ്റിവച്ചു രണ്ടാഴ്ച കഴിഞ്ഞ ശേഷം ഗര്‍ഭപരിശോധന നടത്താവുന്നതാണ്. നിങ്ങളുടെ ആരോഗ്യ അവസ്ഥ വിലയിരുത്തിയ ശേഷം ക്ലിനിക്കില്‍ നിന്ന് തന്നെ അതിനുള്ള നിര്‍ദ്ദേശം ലഭിക്കുന്നതായിരിക്കും.നിങ്ങള്‍ സമ്മര്‍ദ്ദം കുറയ്ക്കുകയും സന്തോഷവാര്‍ത്തയ്ക്കായി ശുഭപ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുക.



Click it and Unblock the Notifications