Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
കുട്ടിക്കാലം തൊട്ട് ഉത്തരവാദിത്തം; കുട്ടികളെ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റാനുള്ള വഴി
വീട്ടുജോലികളില്‍ കുട്ടികളെ ഉള്‍പ്പെടുത്തുന്നത് അവരെ ഉത്തരവാദിത്തവും കൂട്ടായ പ്രവര്‍ത്തനവും പഠിപ്പിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ്. കുടുംബജീവിതത്തിന് എല്ലാ അംഗങ്ങളും ഒരുപോലെ സംഭാവന നല്‍കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ കുട്ടിക്കാലം മുതല്ക്കേ കുട്ടികളെ അവരെ കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന വീട്ടുജോലികള്‍ ചെയ്യിക്കണം. പ്രായത്തിനനുസരിച്ചുള്ള ജോലികള്‍ നല്കി ഈ ശീലം തുടങ്ങുക. ചെറിയ കുട്ടികള്‍ക്ക് കളി കഴിഞ്ഞ് കളിപ്പാട്ടങ്ങള്‍ എടുത്തുവെക്കുകയോ ലിവിംഗ് റൂം വൃത്തിയാക്കുകയോ പോലുള്ള ലളിതമായ ജോലികളില്‍ സഹായിക്കാനാകും, അതേസമയം മുതിര്‍ന്ന കുട്ടികള്‍ക്ക് കൂറച്ചുകൂടി അധ്വാനം വേണ്ടുന്ന വീട്ടിലെ പാത്രങ്ങള്‍ കഴുകുകയോ തുണി അലക്കുകയോ മടക്കിവെക്കുകയോ തുടങ്ങി സങ്കീര്‍ണ്ണമായ ചുമതലകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും.

പ്രായത്തിന് അനുയോജ്യമായ ജോലികള്‍
കൊച്ചുകുട്ടികള്‍ക്ക്, ജോലികള്‍ ലളിതവും രസകരവുമായിരിക്കണം. അല്ലെങ്കില്‍ അവര്‍ തുടക്കത്തിലേ മടുപ്പ് പ്രകടിപ്പിക്കും. അവര്‍ക്ക് കളിപ്പാട്ടങ്ങള്‍ എടുത്തുവെക്കുക, സ്വന്തം തുണികള്‍ എടുത്തുവെക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനാകും. പ്രീസ്കൂള്‍ കുട്ടികള്‍ക്ക് ചെടികള്‍ നനയ്ക്കുന്നതിനോ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനോ സഹായിക്കാനാകും. സ്കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ക്ക് അവരുടെ കിടക്കകള്‍ വൃത്തിയാക്കുകയോ ഭക്ഷണം തയ്യാറാക്കുന്നതില്‍ സഹായിക്കുകയോ പോലുള്ള ജോലികള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. പൂന്തോട്ടം പരിപാലിക്കുക, കാര്‍ കഴുകുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ കൗമാരക്കാര്‍ക്ക് ഏറ്റെടുക്കാം.
ജോലിയുടെ പ്രയോജനങ്ങള്‍
ജോലികള്‍ കുട്ടികളെ ഭാവിയില്‍ അത്യാവശ്യമായ ജീവിത നൈപുണ്യങ്ങള്‍ പഠിപ്പിക്കുന്നു. അവര്‍ സമയം കൈകാര്യം ചെയ്യാനും നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ഉത്തരവാദിത്തങ്ങള്‍ ചെയ്തുതീര്‍ക്കാനും പഠിക്കുന്നു. ജോലികള്‍ പൂര്‍ത്തിയാക്കുന്നത് അവരുടെ ആത്മവിശ്വാസവും നേട്ടബോധവും വര്‍ദ്ധിപ്പിക്കുന്നു. ജോലികളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് കുടുംബബന്ധം വളര്‍ത്തുകയും കുടുംബാംഗങ്ങള്‍ക്കിടയില്‍ ആശയവിനിമയം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പ്രോത്സാഹനവും പ്രതിഫലവും
കുട്ടികളെുടെ ഭാഗത്ത് നിന്നുള്ള ശ്രമങ്ങള്‍ക്ക് അവരെ അഭിനന്ദിക്കുകയും വേണം. അതുമാത്രമല്ല ചെറിയ പാരിതോഷികങ്ങളും അതിന് നല്‍കണം. കഠിനാധ്വാനം പ്രതിഫലം നല്‍കുമെന്നും അവരുടെ സംഭാവനകളില്‍ സ്ഥിരത പ്രോത്സാഹിപ്പിക്കുമെന്നും ഇത് അവരെ പഠിപ്പിക്കുന്നു.
ഒരു ദിനചര്യ വേണം
വീട്ടുജോലിക്കായി കുട്ടികള്‍ക്ക് ഒരു ഷെഡ്യൂള്‍ തയ്യാറാക്കി നല്‍കുന്നത് കുട്ടികളില്‍ അച്ചടക്കം വളരാന്‍ സഹായിക്കുന്നു. നല്ല ശീലങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ സ്ഥിരത പ്രധാനമാണ്. കുട്ടികളെ വീട്ടുജോലികളില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, മാതാപിതാക്കള്‍ അവരുടെ ജോലിഭാരം ലഘൂകരിക്കുക മാത്രമല്ല, ഭാവിയിലേക്കായി കുട്ടികളെ സജ്ജമാക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
