Latest Updates
-
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ്
കുട്ടികളെ മാനസികമായി തകര്‍ക്കും മാതാപിതാക്കള്‍: രണ്ടാളും രണ്ട് വഴിക്കാവുമ്പോള്‍ കുഞ്ഞിനെ കാത്തിരിക്കുന്നത്
കുഞ്ഞിന്റെ മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്, എന്നാല്‍ ചില അച്ഛനമ്മമാര്‍ പലപ്പോഴും കുഞ്ഞിനെക്കുറിച്ച് ചിന്തിക്കാതെ പല തീരുമാനങ്ങളും എടുക്കുന്നു. കാരണം കുട്ടികളെ വളര്‍ത്തുക എന്നത് വളരെയധികം ഉത്തരവാദിത്വം നിറഞ്ഞ ഒരു കാര്യം തന്നെയാണ്. അതില്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ച വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ശാരീരിക ആരോഗ്യത്തിന് പ്രാധാന്യം നല്കുമ്പോള് മാനസികാരോഗ്യത്തെക്കുറിച്ച് പല അച്ഛനമ്മമാരും ചിന്തിക്കുന്നില്ല.
മാതാപിതാക്കള്‍ എടുക്കുന്ന ചില തീരുമാനങ്ങളും ഇത്തരത്തില്‍ കുഞ്ഞിന്റെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു. അതില്‍ ഒന്നാണ് മാതാപിതാക്കള്‍ തീരുമാനിക്കുന്ന വിവാഹ മോചനം അല്ലെങ്കില്‍ പിരിഞ്ഞ് ജീവിക്കാന്‍ തീരുമാനിക്കുന്നത്. പലപ്പോഴും ഇത് കുട്ടികളില്‍ വളരെയധികം ആഘാതം ഉണ്ടാക്കുന്നു. ആത്മവിശ്വാസക്കുറവും, ദേഷ്യവും അതിവൈകാരികതയും എല്ലാം ഇത് കുട്ടികളില്‍ ഉണ്ടാക്കാം.

പെട്ടെന്നുള്ള മാറ്റം
വിവാഹ മോചനത്തിന് തയ്യാറാവുന്ന മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം അത് നിങ്ങളുടെ കുഞ്ഞിനെ എപ്രകാരം ബാധിക്കുന്നു എന്നതാണ്. കുഞ്ഞിന്‍െ പെട്ടെന്നുള്ള സ്വഭാവ മാറ്റം തന്നെയാണ് പ്രധാനപ്പെട്ടത്. സന്തോഷത്തോടെ ജീവിച്ചിരുന്ന അല്ലെങ്കില്‍ കഴിഞ്ഞിരുന്ന ഒരു കുഞ്ഞ് പലപ്പോഴും വളരെ പെട്ടെന്ന് തന്നെ സൈലന്റ് ആവുന്നു. ചിലര്‍ അമിത ദേഷ്യം പ്രകടിപ്പിക്കുന്നു, ചില കുട്ടികളാകട്ടെ വളരെയധികം ആക്രോശിക്കുകയോ അല്ലെങ്കില്‍ അത്തരത്തിലുള്ള മാറ്റങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്യാം.
മാനസിക സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദം ഈ സമയം കുഞ്ഞ് വളരെ കൂടുതലായി അനുഭവിക്കുന്നു. അത് പലപ്പോഴും കുഞ്ഞിന്റെ പഠന കാര്യങ്ങളെ പോലും വളരെ പ്രതികൂലമായി ബാധിക്കും. കുഞ്ഞിന് പഠനത്തില്‍ താല്‍പ്പര്യം കുറയുന്നതിലേക്ക് എത്തുകയും ചെയ്യുന്നു. അതുവരെ നല്ലതുപോലെ പഠിച്ചിരുന്ന കുട്ടികളില്‍ പോലും ഇത് വളരെയധികം സമ്മര്‍ദ്ദം സൃഷ്ടിക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരുകയും ചെയ്യുന്ന അവസ്ഥയുണ്ടാക്കും.
ആശയക്കുഴപ്പം
വിവാഹ മോചനം എന്നത് രണ്ട് വ്യക്തികള്‍ രണ്ട് വഴിക്ക് പോവുന്നു എന്നത് മാത്രമല്ല. കുട്ടികളുടെ മനസ്സിനേയും രണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. വിവാഹ മോചനത്തിന് ശേഷം അച്ഛനൊപ്പമോ അമ്മക്കൊപ്പമോ എന്ന ചോദ്യം കുഞ്ഞു മനസ്സിനെ വളരെയധികം വേട്ടയാടുന്നു. ഇത്തരത്തിലുള്ള ആശയക്കുഴപ്പം കുട്ടികളിലുണ്ടാക്കുന്ന ആഘാതം നിസ്സാരമല്ല. ഇതിനെ തിരിച്ചറിഞ്ഞ് അച്ഛനമ്മമാര്‍ യുക്തിയോടെ ചിന്തിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്.
കൈകാര്യം ചെയ്യാന്‍ പറ്റാതെ വരും
പലപ്പോഴും അച്ഛനമ്മമാരുടെ വിവാഹമോചനം കുട്ടികളില്‍ ഒരു തരത്തിലും കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തുന്നു. ഈ തീരുമാനം ദമ്പതികളേക്കാള്‍ കുട്ടികളെയാണ് ബാധിക്കുന്നത് എന്നതാണ് സത്യം. മാത്രമല്ല ഇത് വഴി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കുട്ടികളിലുണ്ടാവുന്നു. കുട്ടികള്‍ക്ക് ചിന്തിക്കാന്‍ സാധിക്കുന്നതിലും അപ്പുറമായിരിക്കും ചിന്തകളും പ്രവൃത്തികളും
ജീവിത ശൈലിയിലെ മാറ്റം
അതുവരെ ശീലിച്ച് വന്നിരുന്ന ഒരു ജീവിത ശൈലിയില്‍ നിന്നും പെട്ടെന്നുള്ള ഒരു മാറ്റമാണ് ഓരോ കുഞ്ഞിനും ഉണ്ടാവുന്നത്. ഇത് പലപ്പോഴും കൂടുതല്‍ മാനസിക തളര്‍ച്ച കുട്ടികളില്‍ ഉണ്ടാക്കും. പുതിയ രീതിയുമായി പൊരുത്തപ്പെടേണ്ടി വരുന്നത് കുഞ്ഞ് മനസ്സില്‍ വലിയ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം അച്ഛനമ്മമാര്‍ കൈകാര്യം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് കുഞ്ഞിന്റെ മനസ്സ് കൈവിട്ട് പോവുന്നതിലേക്ക് വരെ എത്തുന്നു.
കുട്ടികളുടെ വീഷണത്തില്‍ മാറ്റം
സ്നേഹത്തോടെ കഴിഞ്ഞിരുന്ന അച്ഛനമ്മമാര്‍ പിരിയുന്നത് കാണേണ്ടി വരുന്ന മക്കള്‍ക്ക് പലപ്പോഴും ജീവിതത്തോടും സ്നേഹത്തോടും ഉള്ള കാഴ്ചപ്പാട് തന്നെ മാറുന്നു. അത് പലപ്പോഴും കൂടുതല്‍ ആഘാതം കുട്ടികളുടെ മനസ്സില്‍ സൃഷ്ടിക്കുന്നു. സ്നേഹത്തിനും ദയക്കും എല്ലാം ഇവരുടെ മനസ്സില്‍ മറ്റൊരു ചിന്ത ഉടലെടുക്കുന്നു. അതിനെല്ലാം കാരണം അച്ഛനമ്മമാര്‍ തന്നെയാണ് നിങ്ങള്‍ ആദ്യം മനസ്സിലാക്കണം.
ശാരീരികാരോഗ്യവും ഉറക്കവും
വളര്‍ന്ന് വരുന്ന ഒരു കുഞ്ഞിന് അനിവാര്യമായി വേണ്ടതാണ് കൃത്യമായ ഉറക്കം. എന്നാല്‍ മാത്രമേ അത് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. പലപ്പോഴും മാതാപിതാക്കളുടെ വിവാഹ മോചനം കുട്ടികളിലുണ്ടാക്കുന്ന ആഘാതത്തിന്റെ ഫലമായി അവരുടെ ആരോഗ്യവും ഉറക്കവും എല്ലാം നഷ്ടമാവുന്നു. എപ്പോഴും ഇത്തരത്തിലുള്ള ചിന്തകള്‍ അവരെ ഉറക്കക്കുറവിലേക്ക് നയിക്കുകയും കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളും വിശപ്പില്ലായ്മ പോലുള്ള പ്രശ്നങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് ദാമ്പത്യ ജീവിതത്തില്‍ ഒത്തുപോവാന്‍ സാധിക്കാത്ത ദമ്പതികളെങ്കില്‍ നല്ല രീതിയില്‍ കുഞ്ഞിന് മുന്നില്‍ മാതൃക കാണിക്കുന്ന തരത്തില്‍ പിരിയുന്നതിന് ശ്രദ്ധിക്കുക. പിരിഞ്ഞാലും നല്ല സൗഹൃദം സൂക്ഷിക്കുന്നതിനും ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
