Latest Updates
-
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക!
കുഞ്ഞു തലയിൽ നിറയുന്ന പൊറ്റകൾ എന്തിന്റെ ലക്ഷണം, മാറാന്‍ എന്തുചെയ്യണം
നവജാതശിശുക്കളെ കയ്യിലെടുക്കുമ്പോൾ പെട്ടന്ന് ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് തലയിൽ മുടിയ്ക്ക് ഇടയിലായി പറ്റിപ്പിടിച്ചിരിക്കുന്ന പൊറ്റകൾ. ഇളകി നിൽക്കുന്ന താരന്റെ കൂട്ടമായി തോന്നുമെങ്കിലും ഇത് അതല്ല സംഭവം. ക്രാഡിൽ കാപ് എന്ന ഓമനപ്പേരിലാണ് ഇത് അറിയപ്പെടുന്നത്.തലയോട്ടിയുടെ ഉപരിതലത്തിൽ ശിരോചർമത്തോട് ചേർന്ന് കിടക്കുന്ന ഇവ കാഴ്ചയിൽ മാതാപിതാക്കളിൽ അമ്പരപ്പ് ഉണ്ടാക്കുക സ്വാഭാവികമാണ്. പൊതുവെ നിരുപദ്രവകാരികളാണ് ക്രാഡിൽ കാപുകൾ. നിശ്ചിത സമയം കഴിഞ്ഞാൽ അവർ കുഞ്ഞുങ്ങളുടെ ശിരോചർമത്തിൽ നിന്നും വേർപെട്ടു പോകും.

പൊറ്റയുടെ കാരണം
സാധാരണയായി രണ്ടാഴ്ച മുതൽ പന്ത്രണ്ടാഴ്ച വരെ പ്രായമുള്ള കുഞ്ഞുങ്ങളിലാണ് ഇത് കണ്ടു വരുന്നത്. നിരുപദ്രവകാരിയാണെങ്കിലും ക്രാഡിൽ കാപുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ചീപ്പ് കൊണ്ട് ചീകി കളയാൻ ശ്രമിക്കുന്നതും പറിച്ചെടുക്കാൻ നോക്കുന്നതുമെല്ലാം ദോഷകരമാണ്. അതീവ ശ്രദ്ധയോടെ വേണം ഇവ ഇളക്കിമാറ്റാൻ. അല്ലാത്ത പക്ഷം അവ പറ്റിച്ചേർന്നിരിക്കുന്ന ശിരോചര്മത്തിന് മുറിവുണ്ടായേക്കും. സെബോറെഹിക് ഡെർമറ്റൈറ്റിസ് അല്ലെങ്കിൽ സെബോറിയ എന്നറിയപ്പെടുന്ന ഈ അവസ്ഥ തലയിൽ സെബേഷ്യസ് ഗ്ലാൻഡുകൾ ഉൽപ്പാദിപ്പിക്കുന്ന സെബം ശിരോചർമത്തിൽ വന്നടിഞ്ഞുണ്ടാകുന്നതാണ് എന്നാണ് പറയപ്പെടുന്നത്. മലസീസിയ എന്ന ഒരു തരം യീസ്റ്റും ഇതോടൊപ്പം ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് ചില കുഞ്ഞുങ്ങളിൽ ഇത്തരം പൊറ്റകൾ കൂടുതലായി കാണപ്പെടുന്നത്.
പകർച്ചവ്യാധിയല്ല
താരൻ്റെ ശിശു രൂപമാണ് ക്രാഡിൽ കാപ് എന്ന് പറയാം. ഇത് ഒരിക്കലുമൊരു പകർച്ചവ്യാധിയല്ല, അലർജി മൂലമോ, ശുചിത്വക്കുറവ് മൂലമോ ഉണ്ടാകുന്ന അവസ്ഥയുമല്ല. എണ്ണമയം കൂടുതലുണ്ടാകുമ്പോഴാണ് ഇത് രൂപപ്പെടുന്നത്. കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ കൂടുതൽ എണ്ണ തലയിൽ തേക്കുന്നതിലൂടെ ഈ അവസ്ഥ മാറാതെ നീണ്ടു നിൽക്കുന്നു. ചില കുട്ടികൾക്ക് തലയിൽ മാത്രമല്ല, മുഖം, പുരികം, കഴുത്ത്, ചെവിക്ക് പിന്നിൽ, തുടകൾക്ക് പിന്നിൽ എന്നിവിടങ്ങളിലെല്ലാം ക്രാഡിൽ കാപ് കാണുന്നു.
തലയോട്ടിയോട് ചേർന്ന് മഞ്ഞ, വെള്ള, അല്ലെങ്കിൽ തവിട്ട് പാടുകൾ ആയാണ് ക്രാഡിൽ കാപ് കാണപ്പെടുന്നത്. വരണ്ടതും പൊട്ടുന്നതുമായ മുടിയും ചർമ്മത്തിൻ്റെ പരുക്കൻ പാടുകളും ഇതിന്റെ ഭാഗമാണ്. ചില കുഞ്ഞുങ്ങളിൽ ക്രാഡിൽ കാപ് പൊളിഞ്ഞു പോകുന്നതിനൊപ്പം ആ ഭാഗത്തെ മുടിയും കൊഴിഞ്ഞു പോകുന്നു. കാണുമ്പോൾ അസ്വസ്ഥത തോന്നുമെങ്കിലും ക്രാഡിൽ കാപ് മൂലം കുഞ്ഞുങ്ങൾക്ക് ചൊറിച്ചിലോ വേദനയോ അനുഭവപ്പെടുന്നില്ല. എന്നാൽ ചില കുഞ്ഞുങ്ങൾ നന്നേ ചെറുപ്പത്തിൽ തന്നെ തല മാന്തുകയും മുടിയിഴകൾ വലിക്കുകയും ചെയ്യാറുണ്ട്. അത്തരം അവസരങ്ങളിൽ ക്രാഡിൽ കാപ് ശിരോചർമത്തോടൊപ്പം പൊളിഞ്ഞു പോയി മുറിവ് ഉണ്ടാകാതെ നോക്കണം. ഇതിനായി കുഞ്ഞുങ്ങളുടെ നഖം വളരാതെ, വെട്ടി സൂക്ഷിക്കാം.
മാസങ്ങൾ നീണ്ടു നിൽക്കുന്ന ക്രാഡിൽ കാപ്
കുഞ്ഞുങ്ങളിൽ കാണപ്പെടുന്ന ക്രാഡിൽ കാപ് രണ്ടാഴ്ച പ്രായം മുതൽക്ക് കൂടുതലായി കാണപ്പെടുകയും മൂന്നു മുതൽ അഞ്ചു മാസം വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. ചില കുഞ്ഞുങ്ങളിൽ ഒരു വയസ് പ്രായമാകുന്നത് വരെ ക്രാഡിൽ കാപുകൾ കാണാറുണ്ട്. ശേഷം ഇത് സ്വയം മായാൻ തുടങ്ങും. ശിരോചര്മത്തിന്റെ ഈ അവസ്ഥയ്ക്ക് പ്രത്യേക ചികിത്സയൊന്നും ഇല്ല. വെളിച്ചെണ്ണ, ഒലിവ് ഓയിൽ, അല്ലെങ്കിൽ ഓർഗാനിക് ബേബി ഓയിൽ എന്നിവ നിങ്ങളുടെ കുഞ്ഞിൻ്റെ തലയിൽ പുരട്ടുന്നത് ഒരുപരിധിവരെ ഗുണകരമാണ്. എന്നാൽ അളവ് കൂടുതലാകരുത്.ഈ എണ്ണ ആഗിരണം ചെയ്യപ്പെടുന്നതിനായി തലയിൽ മെല്ലെ തേച്ചു പിടിപ്പിക്കുക.
ശേഷം, വീര്യം കുറഞ്ഞ ഓർഗാനിക് ഷാംപൂ ഉപയോഗിച്ച് കുഞ്ഞിൻ്റെ തലയോട്ടി മൃദുവായി കഴുകുക. കുഞ്ഞുങ്ങൾക്കായുള്ള ഹെയർ ബ്രഷുകൾ കൊണ്ട് മൃദുവായി ഈ സമയത്ത് തല ചീകി കൊടുക്കുക. ഇത്തരത്തിൽ കുഞ്ഞിന്റെ ചർമത്തിന് അപായം ഏൽക്കാത്ത രീതിയിൽ ക്രാഡിൽ കാപുകൾ നീക്കം ചെയ്യാവുന്നതാണ്. കുഞ്ഞ് വളരുന്തോറും സാധാരണഗതിയിൽ സ്വയം ഇല്ലാതാകുന്ന ഒരു ദോഷകരവും താൽക്കാലികവുമായ അവസ്ഥയാണ് ഇത്. എന്നിരുന്നാലും നേരത്തെ ഈ അവസ്ഥയിൽ നിന്നും മുക്തി ലഭിക്കണമെങ്കിൽ കറ്റാർ വാഴ ജെൽ ഉപയോഗിക്കാവുന്നതാണ്.മുലപ്പാൽ പുരട്ടുന്നതും ഈ അവസ്ഥ മറികടക്കാൻ നല്ലതാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.
ശ്രദ്ധിക്കേണ്ടതെപ്പോൾ?
മുഖം, പുരികങ്ങൾ, അല്ലെങ്കിൽ ചെവിക്ക് പിന്നിലേക്ക് ക്രാഡിൽ കാപ് പടരുന്നതായി കണ്ടാലോ, കുഞ്ഞു ശരീരത്തിൽ സ്വയം മുറിവ് ഉണ്ടാക്കിയാലോ, തലയിലെ പൊറ്റകൾക്ക് ഇടയിലൂടെ രക്തം കിനിഞ്ഞാലോ ഉടൻ വൈദ്യ സഹായം തേടണം. കാരണം ഇത് സെപ്സിസ്, എക്സിമ അല്ലെങ്കിൽ സോറിയാസിസ് പോലുള്ള കൂടുതൽ ഗുരുതരമായ ചർമ്മ അവസ്ഥയുടെ ലക്ഷണങ്ങളാകാം.അങ്ങനെ ആണെങ്കിൽ തന്നെയും വിഷമിക്കേണ്ട കാര്യമില്ല ഫലപ്രദമായ ചികിത്സ ഇതിനെല്ലാം തന്നെ ലഭ്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications