Latest Updates
-
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം
ജോലിത്തിരക്കിനിടയിലും കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ ഇതാ ചില വഴികള്‍
തിരക്കുപിടിച്ച ഇന്നത്തെ ലോകത്ത് കുട്ടികളുമായി ചിലവഴിക്കാനും അവരുടെ വിശേഷങ്ങള്‍ ചോദിച്ചറിയാനും അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ അവര്‍ക്കൊപ്പം ഉണ്ടാകാനും ജോലിയുള്ള മാതാപിതാക്കള്‍ക്ക് സാധിക്കാറില്ല. ഇതിന്റെ ദോഷങ്ങള്‍ ഏറെയാണ്. കുട്ടികളുടെ മാനസിക, ബൗദ്ധിക വികാസത്തെ ഇത് ദോഷകരമായി ബാധിക്കുന്നുണ്ട്. ഇത് വളര്‍ന്നതിന് ശേഷവും കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസിക ആഘാതം ചെറുതല്ല. എന്നാല്‍ തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും കുട്ടികളുമായി ശക്തമായ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ വഴികളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

അവര്‍ക്കൊപ്പമുള്ള സമയത്തിന് മുന്‍ഗണന നല്‍കുക
കുട്ടികളുമായി സമയം ചെലവഴിക്കുന്നത് വളരെ പ്രധാനമാണ്. കുറച്ച് സമയം പോലും കുട്ടികള്‍ക്ക് മാത്രമായി നീക്കിവെച്ചാല്‍ അത് കുട്ടികളുടെ സന്തോഷത്തിലും മാനസിക ആരോഗ്യത്തിലും കാര്യമായ മാറ്റമുണ്ടാക്കും. അവര്ക്കൊന്നിച്ച കളിക്കുകയോ ഒരുമിച്ച് വായിക്കുകയോ നടക്കാന്‍ പോകുകയോ അങ്ങനെ കുട്ടികളും മാതാപിതാക്കളും ആസ്വദിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.
അതിരുകള്‍ സജ്ജമാക്കുക
ജോലിക്കും കുടുംബ ബന്ധത്തിനും ഇടയില്‍ വ്യക്തമായ അതിര്‍വരമ്പുകള്‍ സ്ഥാപിക്കുക. ജോലിക്ക് അമിത പ്രാധാന്യം നല്‍കുന്നത് മൂലം മിക്ക മാതാപിതാക്കള്‍ക്കും കുട്ടികളുടെ കാര്യം വേണ്ട വിധത്തില്‍ ശ്രദ്ധിക്കാനും അവരുടെ വികാരവിചാരങ്ങള്‍ അടുത്തറിയാനും സാധിക്കാറില്ല. അതുകൊണ്ട് തൊഴില്‍ പ്രതിബദ്ധതകള്‍ വ്യക്തിപരമായ നിമിഷങ്ങളിലേക്കും കുടുംബബന്ധങ്ങളിലേക്കും കടന്നുകയറുന്നില്ലെന്ന് ഉറപ്പാക്കുക.
തുറന്ന ആശയവിനിമയം
കുട്ടികളുടെ ആവശ്യങ്ങളും വികാരങ്ങളും മനസ്സിലാക്കാന്‍ അവരുമായി തുറന്ന ആശയവിനിമയം പ്രധാനമാണ്. അവരുടെ ചിന്തകളും അനുഭവങ്ങളും പങ്കുവെക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. അവരില്‍ വിശ്വാസവും ബന്ധവും വളര്‍ത്തുന്നതിന് അവര്‍ പറയുമ്പോള്‍ ശ്രദ്ധയോടെ കേട്ടിരിക്കുക.
ദിനചര്യകള്‍
കൃത്യമായ ദിനചര്യകള്‍ കുട്ടികളുടെ ജീവിതത്തിന് സ്ഥിരത നല്കുന്നു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയോ ഉറക്കസമയത്ത് അവര്‍ക്കൊപ്പമിരുന്ന് കഥകള്‍ പറയുകയോ പോലെ പതിവായി കുടുംബശീലങ്ങള് സ്ഥാപിക്കുക. ഈ ശീലങ്ങള്‍ ബന്ധത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയും കുടുംബ മൂല്യങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
സാങ്കേതികവിദ്യ വിവേകപൂര്‍വ്വം ഉപയോഗിക്കുക
മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ കുട്ടികള്‍ കൂടുതലായി ഡിജിറ്റല്‍ ഗാഡ്ജെറ്റുകളിലേക്കും ഓണ്‍ലൈന്‍ ലോകത്തേക്കും ആകര്‍ഷിക്കപ്പെടുന്നു. കുട്ടികള്‍ക്കൊപ്പം ചിലവഴിക്കാന്‍ സമയം ഇല്ലാത്തത് കൊണ്ട് ചിലപ്പോള്‍ മാതാപിതാക്കളും ഇതിനെ പ്രോത്സാഹിപ്പിക്കുന്നു. പക്ഷേ സ്ക്രീന്‍ സമയത്തിന് കൃത്യമായ നിയന്ത്രണം ഏര്‍പ്പെടുത്തുക. നിശ്ചിത സമയത്തിന് ശേഷം ഗാഡ്ജെറ്റുകള്‍ മാറ്റിവെക്കുന്ന ശീലം കുട്ടികളില്‍ വളര്‍ത്തുക.
ഉത്തരവാദിത്തങ്ങള്‍ പങ്കിടുക
വീട്ടുജോലികള്‍ കുട്ടികളുമായും മറ്റ് കുടുംബാംഗങ്ങളുമായും പങ്കിടുന്നത് മാതാപിതാക്കളുടെ സമ്മര്‍ദ്ദം കുറയ്ക്കും. ഉത്തരവാദിത്തവും കൂട്ടായ പ്രവര്‍ത്തനവും പഠിപ്പിക്കുകയും പ്രായത്തിനനുസരിച്ചുള്ള ജോലികളില്‍ കുട്ടികളെ ഉള്‍പ്പെടുത്തുകയും ചെയ്യുക. മാതാപിതാക്കളുടെ ജോലിഭാരം ലഘൂകരിക്കുന്നതിനൊപ്പം ഒന്നിച്ചുള്ള ജോലി കുടുംബ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഈ വഴികളിലൂടെ, തിരക്കുകള്‍ക്കിടയിലും സന്തുലിതമായ കുടുംബജീവിതം ഉറപ്പാക്കാന്‍ സാധിക്കും.



Click it and Unblock the Notifications