Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഭക്ഷണം കഴിക്കാത്തത് കൊണ്ടാണ് മെലിഞ്ഞുപോയത്, കുട്ടികളോട് ഈ വാചകം പറയുന്നവര്‍ അറിയേണ്ട കാര്യം
കുട്ടികള്‍ നന്നായി ആഹാരം കഴിക്കുകയും ആരോഗ്യത്തോടെ ഇരിക്കുകയും വേണമെന്നത് ഏതൊരു രക്ഷിതാവിന്റെയും ആഗ്രഹമാണ്. അത് ഇല്ലാതെ വരുമ്പോള്‍ അവര്‍ ആശങ്കപ്പെടുകയും എങ്ങനെയെങ്കിലും ഭക്ഷണം കഴിപ്പിക്കാന്‍ പല വിദ്യകള്‍ പ്രയോഗിക്കുകയും ചെയ്യും. അതിലൊന്നാണ്, ഭക്ഷണം കഴിച്ചില്ലെങ്കില്‍ മെലിഞ്ഞുണങ്ങും, വലുതാകില്ല, സ്കൂളില്‍ ജയിക്കി്ല്ല, മറ്റു കുട്ടികള്‍ മിടുക്കരാകും തുടങ്ങിയ വാചകങ്ങള്‍ പ്രയോഗിക്കല്‍. പക്ഷേ വണ്ണത്തെ കുറിച്ചുള്ള മാതാപിതാക്കളുടെ നിരന്തരമായ പരാമര്‍ശങ്ങള്‍ കുട്ടികളുടെ ആത്മാഭിമാനത്തെ ആഴത്തില്‍ ബാധിക്കുമെന്നത് അവര്‍ തിരിച്ചറിയുന്നില്ല. അത്തരം അഭിപ്രായങ്ങള്‍, സദുദ്ദേശ്യത്തോടെയാണെങ്കില്പ്പോലും, നിഷേധാത്മകമായ സ്വയം പ്രതിച്ഛായയ്ക്കും വൈകാരികമായ ബുദ്ധിമുട്ടുകള്‍ക്കും ഇടയാക്കിയേക്കാം. അതുകൊണ്ട് വണ്ണം എന്ന വിഷയത്തെ അപക്വമായി സമീപിക്കാതെ മാതാപിതാക്കള്‍ വളരെ ജാഗ്രത പുലര്‍ത്തണം.

ശരീരഭാരം സംബന്ധിച്ച മാതാപിതാക്കളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ കുട്ടികളെ ബോഡി ഷെയിമിംഗിന് ഇരയാകുന്നു. അച്ഛനോ അമ്മയോ ഭാരത്തെക്കുറിച്ച് ഇടയ്ക്കിടെ അഭിപ്രായങ്ങള്‍ പറയുമ്പോള്‍, അത് തന്റെ കുറവായാണ് കുട്ടി മനസ്സിലാക്കുക. ഇത് കുട്ടിയെ ഉത്കണ്ഠയോ വിഷാദമോ പോലുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഈ പരാമര്‍ശങ്ങളുടെ ആഘാതം ഏറെക്കാലം അവരിലുണ്ടാകും, ഇത് കുട്ടിയുടെ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും ബാധിക്കും.
ആഘാതങ്ങള്‍
വണ്ണത്തെ കുറിച്ചുള്ള മാതാപിതാക്കളുടെ വിമര്‍ശനം തന്റെ ശരീരത്തെ കുറിച്ച് കുട്ടികളില്‍ അതൃപ്തിക്ക് ഇടയാക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഈ അസംതൃപ്തി പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലേക്കോ ആരോഗ്യപ്രശ്നങ്ങളിലേക്കോ നയിക്കുന്നു. മാത്രമല്ല, കുട്ടികള്‍ക്ക് അവരുടെ ശരീരത്തെക്കുറിച്ച് ഒരു വികലമായ വീക്ഷണം ഉണ്ടാകാം, പിന്നീടുള്ള ജീവിതത്തില്‍ അത് മറികടക്കാന്‍ വെല്ലുവിളിയാകും.
എന്താണ് ചെയ്യേണ്ടത്
കുട്ടികളുടെ ഭാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം മാതാപിതാക്കള്‍ ആരോഗ്യകരമായ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സമീകൃതാഹാരവും ക്രമമായ ശാരീരിക പ്രവര്‍ത്തനങ്ങളും വ്യായാമവും പ്രോത്സാഹിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. അനാവശ്യമായി കുട്ടിയെ ന്യായീകരിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യരുത്. അവരില്‍ ആത്മവിശ്വാസവും ഭക്ഷണവും ശരീര പ്രതിച്ഛായയുമായി ആരോഗ്യകരമായ ബന്ധവും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം.
ആരോഗ്യകരമായ സംഭാഷണങ്ങള്‍
കുട്ടികളുമായി ആരോഗ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തുറന്ന ആശയവിനിമയം പ്രധാനമാണ്. കുട്ടികള്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ തോന്നുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം. മുന്‍വിധിയില്ലാതെ അവരെ കേള്‍ക്കുന്നത് അവരുടെ ആശങ്കകള്‍ പങ്കുവെക്കാനും വിമര്‍ശനങ്ങളെ ഭയപ്പെടാതെ മാര്‍ഗനിര്‍ദേശം തേടാനും കുട്ടികളെ അനുവദിക്കുന്നു.
ബോഡി ഷെയിമിങ്ങിന്റെ ഫലങ്ങളെക്കുറിച്ചും അതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചും മാതാപിതാക്കള്‍ക്ക് സ്വയം ബോധ്യമുണ്ടാകണം. ഇവ കൃത്യമായി മനസ്സിലാക്കിയാല്‍ സഹാനുഭൂതിയോടെയും കരുതലോടെയും കുട്ടികളോട് സംസാരിക്കാന്‍ അവര്‍ പഠിക്കും. കുട്ടിയുടെ വൈകാരിക ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്നുണ്ടെന്ന് എപ്പോഴും ഉറപ്പാക്കണം.
ഒരു കുട്ടി തന്റെ ശരീരത്തിന്റെ പ്രതിച്ഛായയുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ കാണിക്കുന്നുണ്ടെങ്കില്‍, പ്രൊഫഷണല്‍ സഹായം തേടുന്നത് നല്ലതാണ്. തെറാപ്പിസ്റ്റുകള്ക്കോ കൗണ്‍സിലര്‍മാര്‍ക്കോ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പിന്തുണയും മാര്‍ഗ്ഗങ്ങളും നല്കാന് കഴിയും. ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും കുട്ടിയില്‍ ആത്മാഭിമാനം കുറയുന്നതിന് കാരണമാകുന്ന ഏതെങ്കിലും അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മാതാപിതാക്കളെ സഹായിക്കാന്‍ അവര്‍ക്ക് സാധിക്കും.



Click it and Unblock the Notifications
