Latest Updates
-
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ
എന്തുചെയ്തിട്ടും കുട്ടിയിലെ അനുസരണക്കേട് മാറുന്നില്ലേ, ഇക്കാര്യങ്ങള്‍ ഒന്ന് ചെയ്തുനോക്കൂ
കുട്ടികള്‍ അനുസരണക്കേട് കാണിക്കുന്നത് സാധാരണയാണ്. മിക്ക കുട്ടികളിലും അനുസരണക്കേട് ഉണ്ടാകും. പക്ഷേ മാതാപിതാക്കള്‍ കുട്ടികളിലെ അനുസരണക്കേട് കൈകാര്യം ചെയ്യുന്ന രീതി പലപ്പോഴും തെറ്റാണ്. ആദ്യമെല്ലാം ക്ഷമയോടെ കാര്യം പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിക്കുമെങ്കിലും പിന്നീട് ക്ഷമ നശിച്ച് വഴക്കിലേക്കും ശിക്ഷയിലേക്കും ആയിരിക്കും മിക്ക മാതാപിതാക്കളും കടക്കുക. പക്ഷേ അതുകൊണ്ട് കുട്ടികളിലെ അനുസരണക്കേട് മാറില്ലെന്നതാണ് യഥാര്‍ത്ഥ്യം. കുട്ടികളിലെ അനുസരണക്കേടിനെ എങ്ങനെ നേരിടണമെന്ന് മനസ്സിലാക്കാം.

ആദ്യം തന്നെ കുട്ടികള്‍ അനുസരണക്കേട് കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നത് പ്രധാനമാണ്. ശ്രദ്ധ പിടിച്ചുപറ്റല്‍, അതിരുകള്‍ പരിശോധിക്കല്‍, അല്ലെങ്കില്‍ സ്വാതന്ത്ര്യം പ്രകടിപ്പിക്കല്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് അനുസരണക്കേട് ഉണ്ടാകാം. ഈ സ്വഭാവങ്ങള്‍ മനസ്സിലാക്കുന്നതിന് ശാന്തമായി ഒുരു അന്തരീക്ഷം ഒരുക്കേണ്ടതുണ്ട്. ദേഷ്യത്തോടെ പ്രതികരിക്കുന്നതിനുപകരം അനുസരണക്കേടിന്റെ അടിസ്ഥാന കാരണങ്ങള്‍ മനസ്സിലാക്കുന്നതില്‍ മാതാപിതാക്കള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
അനുസരണക്കേടിന്റെ കാരണങ്ങള്‍
മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും ശ്രദ്ധ നേടുന്നതിനായി കുട്ടികള്‍ പലപ്പോഴും അനുസരണക്കേട് കാണിക്കുന്നു. അവഗണിക്കപ്പെട്ടതായി തോന്നുമ്പോള്‍, ശ്രദ്ധിക്കപ്പെടാന്‍ അവര്‍ അനുസരണക്കേട് കാണിച്ചേക്കാം. എത്രത്തോളം അനുസരണക്കേട് അനുവദിനീയമാണ് എന്ന അറിവ് മറ്റൊരു കാരണമാണ്. എന്താണ് തന്റെ അനുസരണക്കേടിന്റെ പ്രത്യാഘാതമെന്നും എത്രത്തോളം ക്ഷമ മാതാപിതാക്കളില്‍ നിന്ന് ഉണ്ടാകുമെന്ന് കുട്ടികള്‍ മനസ്സിലാക്കും. ഈ സ്വഭാവം അവരുടെ പഠന പ്രക്രിയയുടെയും വികാസത്തിന്റെയും ഭാഗമാണ്.
സ്വാതന്ത്ര്യം
കുട്ടികള്‍ വളരുമ്പോള്‍ അവര്‍ സ്വാതന്ത്ര്യം തേടുന്നു. അവര്‍ക്ക് അനുസരണക്കേട് സ്വയം ഉറപ്പിക്കാനും തിരഞ്ഞെടുപ്പുകള്‍ നടത്താനുമുള്ള ഒരു മാര്‍ഗമാണ്. ഇത് വളര്‍ന്നുവരുന്നതിന്റെ ഒരു സാധാരണ ഘടകമായി മാതാപിതാക്കള്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. സുരക്ഷിതമായ അതിരുകള്‍ക്കുള്ളില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ഇവിടെ വേണ്ടത്. അത് അവരുടെ വളര്‍ച്ചെയെയും വികാസത്തെയും പിന്തുണയ്ക്കുന്നു.
ശാന്തമായി പ്രതികരിക്കുക
അനുസരണക്കേടിനോട് ശാന്തമായി പ്രതികരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് കൂടുതല്‍ അനുസരണക്കേട് തടയുകയും വീട്ടില്‍ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. മാതാപിതാക്കള്‍ കുട്ടികളുമായി വ്യക്തമായി ആശയവിനിമയം നടത്തുകയും വീട്ടില്‍ സ്ഥിരമായ നിയമങ്ങള്‍ സ്ഥാപിക്കുകയും വേണം. കുട്ടിയുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുന്നതും പ്രധാനമാണ്.
സൗഹാര്‍ദ്ദമായ പെരുമാറ്റം
കുട്ടികളിലെ നല്ല പെരുമാറ്റത്തെ പ്രശംസിക്കുന്നത് അവരില്‍ അത്തരം സ്വഭാവങ്ങള്‍ കൂടുതലായി വളര്‍ത്തുന്നതിന് സഹായിക്കുന്നു. ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യുകയും പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കുകയും ചെയ്യുമ്പോള്‍ അഭിനന്ദനത്തിലൂടെ അവരെ പ്രോത്സാഹിപ്പിക്കുക. ഇത്തരം അംഗീകാരങ്ങള്‍ അത് തുടരാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നു.
ക്ഷമ ശീലിക്കണം
മതാപിതാക്കളുടെ അക്ഷമയും ദേഷ്യവും കുട്ടികളിലെ വളര്‍ച്ചയെയും വികാസത്തെയും ദോഷകരമായി ബാധിക്കും. തിരക്ക് പിടിച്ച ഇന്നത്തെ ലോകത്ത്, ക്ഷമയും സഹാനുഭൂതിയും വിരളമായ കഴിവുകളാണ്. മാനസികപിരിമുറുക്കം വര്‍ദ്ധിപ്പിക്കാതെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഈ ഗുണങ്ങള്‍ സഹായിക്കുന്നു. അനുസരണക്കേട് കാണിച്ച കുട്ടിയോട് ക്ഷോഭത്തോടെ പ്രതികരിക്കുന്നതിന് മുമ്പ് ഒരു നിമിഷം ചിന്തിക്കാന്‍ ക്ഷമാശീലം അനുവദിക്കുന്നു. മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കുന്നതിന് സഹാനുഭൂതി ആവശ്യമാണ്. സഹാനുഭൂതി എന്ന ഗുണം ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വിശ്വാസം വളര്‍ത്തുന്നതിനും സഹായിക്കുന്നു. കുട്ടികളോടുള്ള ഇടപെടലുകളില്‍, പ്രത്യേകിച്ച് അവര്‍ അനുസരണക്കേട് കാണിക്കുമ്പോഴും കള്ളം പറയുമ്പോഴുമെല്ലാം മാതാപിതാക്കള്‍ പ്രധാനമായും കാണിക്കേണ്ടത് ഈ രണ്ട് ഗുണങ്ങളാണ്.



Click it and Unblock the Notifications