Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
ചെറിയ കാര്യങ്ങളില്‍ പോലും കുട്ടികള്‍ക്ക് ദേഷ്യം അടക്കാനാകുന്നില്ലേ, ശീലിപ്പിക്കാം ഇക്കാര്യങ്ങള്‍
Habits to Manage Anger: ദേഷ്യം സ്വാഭാവികമായൊരു വികാരമാണെങ്കിലും, കുട്ടികള്‍ അത് ശരിയായ രീതിയില്‍ പ്രകടിപ്പിക്കാനും മറ്റുള്ളവരോട് വിനയത്തോടെയും മര്യാദയോടെയും ഇടപഴകാനും പഠിക്കേണ്ടത്് അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് കുട്ടികള്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടുന്നു. പലപ്പോഴും അവര്‍ക്ക് ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കാതെവരുന്നു. ഇതൊഴിവാക്കാന്‍ കുട്ടികളില്‍ ആത്മവിശ്വാസവും ഉത്തരവാദിത്വബോധവും വളര്‍ത്തുന്നത് അനിവാര്യമാണ്. കുട്ടികള്‍ തങ്ങളുടെ തെറ്റുുകള്‍ അംഗീകരിക്കാനും ക്ഷമ ചോദിക്കാനും പഠിപ്പിക്കുന്നത്, വികാരങ്ങളും ബന്ധങ്ങളും ജീവിതത്തിലുടനീളം നിയന്ത്രിക്കാന്‍ അവരെ സഹായിക്കും. ഒരു ബുദ്ധിമാനായ, വികാരങ്ങള്‍ ഉള്ള, ഉത്തരവാദിത്തമുള്ള വ്യക്തിയായി നിങ്ങളുടെ കുട്ടിയെ വളര്‍ത്താന്‍ ഈ അഞ്ച് ശീലങ്ങള്‍ അവരെ പഠിപ്പിക്കുക. കോപം നിയന്ത്രിക്കാനും പിഴവുകള്‍ തിരിച്ചറിയാനും പരിഹാരം കാണാനും ഈ ശീലങ്ങള്‍ അവരെ സഹായിക്കും.

വികാരങ്ങള്‍ തിരിച്ചറിയാന്‍ പഠിപ്പിക്കുക
ആദ്യം തന്നെ കുട്ടികളെ അവരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ പഠിപ്പിക്കണം. പലപ്പോഴും കുട്ടികള്‍ അവരുടെ വികാരങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ ബുദ്ധിമുട്ടാറുണ്ട്. ഇത് അവരെ തിടുക്കത്തില്‍ ദേഷ്യത്തോടെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നു . കോപം വെല്ലുവിളിയാകുന്ന നിരവധി വികാരങ്ങളില്‍ ഒന്നാണെന്ന് മനസ്സിലാക്കുന്നത് സ്വഭാവ രൂപീകരണത്തില്‍ വളരെ പ്രധാനമാണ്. കുട്ടികളെ വികാരങ്ങളെക്കുറിച്ച് പഠിപ്പിക്കുകയും, കോപം ഒരു താല്‍ക്കാലിക അവസ്ഥ മാത്രമാണെന്നും അത് പലപ്പോഴും നിരാശ, ഭയം, അല്ലെങ്കില്‍ ക്ഷീണം പോലുള്ള മറ്റ് വികാരങ്ങളില്‍ നിന്നാണ് ഉളവാകുന്നതെന്നും പഠിപ്പിക്കണം. അവരുടെ വികാരങ്ങളെ ശരിയായി തിരിച്ചറിയാനും മനസ്സിലാക്കാനും ആ അറിവ് അവരെ സഹായിക്കും. ഉദാഹരണത്തിന്, കുട്ടികള്‍ക്ക് ദേഷ്യമടക്കമുള്ള വികാരങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോള്‍ 'നിനക്ക് കോപമാണോ?', 'നിനക്ക് വിഷമമാണോ?', അല്ലെങ്കില്‍ 'നിനക്ക് ദുഃഖമാണോ?' എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ സൗമ്യമായി ചോദിക്കുന്നത് അതെക്കുറിച്ച് ചിന്തിക്കാനും മനസ്സിലാക്കാനും അവര്‍ക്ക് സഹായകരമാകും. കുട്ടികള്‍ക്ക് അവരുടെ വികാരങ്ങളെ തിരിച്ചറിയാനും പ്രകടിപ്പിക്കാനുമുള്ള കഴിവുണ്ടായാല്‍, കോപത്തിലേക്ക് മാറാതെ അവരുടെ ചിന്തകളും വികാരങ്ങളും കൂടുതല്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ കഴിയും.
ക്ഷമ ചോദിക്കുന്നത് വിവേകമാണ്, നാണക്കേടല്ല
കുട്ടികള്‍ പലപ്പോഴും മാപ്പ് പറയുന്നത് ഒഴിവാക്കാറുണ്ട്. കാരണം അത് അവരുടെ ഇമേജ് തകര്‍ക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഈ തെറ്റിദ്ധാരണ നീക്കിക്കൊടുക്കണം. കാരണം മാപ്പ് പറയുന്നത് ബലഹീനതയുടെ അടയാളമല്ല, മറിച്ച് ബുദ്ധിയും ഉത്തരവാദിത്തവും ഉള്ളവരാണ് അത് ചെയ്യുന്നതെന്ന് പറഞ്ഞ് മനസ്സിലാക്കുക. തെറ്റുകള്‍ അംഗീകരിക്കുകയും മാപ്പ് പറയുകയും ചെയ്യുന്നതിലൂടെ നമ്മുടെ വികാരങ്ങളും ബന്ധങ്ങളും വിലമതിക്കുന്നുവെന്നാണ് ഒരാള്‍ കാണിക്കുന്നത്. ഇനി നിങ്ങള്‍ ഒരു തെറ്റ് ചെയ്താല്‍ അത് കുടുംബാംഗത്തോടോ കുട്ടിയോടോ ആണെങ്കിലും കുട്ടികളുടെ മുന്നില്‍ വെച്ച് തന്നെ മാപ്പ് പറയുന്നത് പ്രധാനമാണ്. ഉദാഹരണത്തിന്, നിങ്ങള്‍ തെറ്റായി കുട്ടിയെ ശാസിക്കുകയോ മറ്റാരെയെങ്കിലും അനാവശ്യമായി വഴക്കുപറയുകയോ ചെയ്താല്‍, 'ഞാന്‍ ദേഷ്യപ്പെട്ടുപോയി, അങ്ങനെ പറയാന്‍ പാടില്ലായിരുന്നു, ക്ഷമിക്കണം,' എന്ന് പറയാന്‍ മടിക്കാതിരിക്കുക. ഈ സമീപനം എല്ലാവര്ക്കും പിഴവുകള്‍ പറ്റുമെന്നുും, പക്ഷേ മാപ്പ് വഴി അവ പരിഹരിക്കാന്‍ കഴിയും എന്നും കുട്ടികളെ പഠിപ്പിക്കുന്നു. മാപ്പ് പറയുന്നത് ബുദ്ധിയുടെയും ശക്തിയുടെയും പ്രതീകമാണെന്ന് കുട്ടികള്‍ മനസ്സിലാക്കുമ്പോള്‍, ഭാവിയില്‍ സ്വന്തം പിഴവുകള്‍ സമ്മതിക്കാനും ക്ഷമ ചോദിക്കാനും അവര്‍ക്ക് മടിയുണ്ടാകില്ല.
ശാന്തരാകാനുള്ള വഴികള്‍ പഠിപ്പിക്കുക
കുട്ടികള്‍ക്ക് കോപം ഉണ്ടാകുന്നത് സാധാരണ കാര്യമാണ്. പക്ഷേ അതിനെത്തുടര്‍ന്ന് ഉടന്‍ പ്രതികരിക്കുന്നത് അവരുടെ മാനസികവും വൈകാരികവുമായ വളര്‍ച്ചയെ തടസ്സപ്പെടുത്താം. ഇതിന് പരിഹാരമായി ശാന്തരാകാനുള്ള ചില വിദ്യകള്‍ കുട്ടികളെ പഠിപ്പിക്കുന്നത് അത്യാവശ്യമാണ്. ദേഷ്യപ്പെടുന്നതിന് മുമ്പ് അവരുടെ വികാരങ്ങളെ കുറിച്ച് ചിന്തിക്കാന്‍ പഠിപ്പിക്കുന്നത് വളരെ ഗുണകരമാണ്. അല്ലെങ്കില്‍ ദീര്‍ഘമായി ശ്വാസോച്ഛ്വാസം എടുക്കുക അതുമല്ലെങ്കില്‍ ഒന്ന് മുതല്‍ പത്ത് വരെ എണ്ണുക പോലുള്ള വിദ്യകള്‍ പഠിപ്പിക്കാം. ഉദാഹരണത്തിന്, 'കോപം തോന്നുമ്പോള്‍ അഞ്ചുവരെ എണ്ണി ഒരു ആഴത്തില്‍ ശ്വാസം എടുക്കുക' എന്ന് കുട്ടിയെ പഠിപ്പിക്കുന്നത് അവരെ ശാന്തമാകാനും എടുത്തുചാടി പ്രതികരിക്കുന്നതിന് മുമ്പ് വ്യക്തമായി ചിന്തിക്കാനും സഹായിക്കുന്നു. ഇത് കളിയിലൂടെയും കുട്ടികളെ പരിശീലിപ്പിക്കാം. കാലക്രമേണ, ഇത് പതിവായി മാറും, കുട്ടിക്ക് കോപമില്ലാതെ ചിന്തകള്‍ പ്രകടിപ്പിക്കാന്‍ കഴിയും.
പോസിറ്റീവായി അവരോട് ഇടപെടുക
കുട്ടികളുമായുള്ള ഇടപെടലുകള്‍ എപ്പോഴും ശാന്തവും പോസിറ്റീവും ആയിരിക്കാന്‍ ശ്രദ്ധിക്കണം.ഉദാഹരണത്തിന്, അവര്‍ ദേഷ്യപ്പെടുമ്പോള്‍, നീ അങ്ങനെ പെരുമാറിയത് ശരിയായോ, എന്താണ് തെറ്റുപറ്റിയതെന്ന് മനസ്സിലായോ തുടങ്ങിയ കാര്യങ്ങള്‍ ഒട്ടും ക്ഷോഭിക്കാതെ ചോദിക്കുക. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ കുട്ടിയെ അവരുടെ പെരുമാറ്റത്തെ കുറിച്ച് ആലോചിക്കാനും വിലയിരുത്താനും പ്രേരിപ്പിക്കുന്നു. ചെയ്തത് ശരിയായോ എന്ന് അവര്‍ ചിന്തിക്കാന്‍ തുടങ്ങുകയും ക്ഷമ ചോദിക്കുന്ന ശീലം ക്രമേണ വികസിപ്പിക്കുകയും ചെയ്യുന്നു. ഈ സമീപനം കുട്ടികളില്‍ സ്വയം ഉത്തരവാദിത്വവും കാര്യങ്ങള്‍ വിലയിരുത്തലും മനസ്സിലാക്കലും വളര്‍ത്തുന്നു, അവരെ മാനസികമായി പക്വത നേടാന്‍ ഇത്തരം സ്വഭാവങ്ങള്‍ സഹായിക്കുന്നു. പോസിറ്റീവും ശാന്തവുമായ വാക്കുകകളിലൂടെ, കുട്ടിയുടെ തെറ്റ് വിശദീകരിക്കാനാകുന്നതുപോലെ അത് ഫലപ്രദമായി തിരുത്തുന്നതിനുള്ള മാര്‍ഗ്ഗം കാണിച്ചുകൊടുക്കാനും മുതിര്‍ന്നവര്‍ക്ക് കഴിയും.
അവര്‍ക്ക് നല്ലൊരു മാതൃകയാകുക
വളരെ ചെറുപ്പം മുതല്‍ കുട്ടികള്‍ പ്രധാനമായും അവരുടെ വീട്ടിലെ അന്തരീക്ഷം നിരീക്ഷിച്ചാണ്് പെരുമാറ്റങ്ങളും ശീലങ്ങളും പഠിക്കുന്നത്. വീട്ടില്‍ മുതിര്‍ന്നവര്‍ കോപം പ്രകടിപ്പിക്കുകയോ പിഴവുകള്‍ അംഗീകരിക്കാന്‍ മടിക്കുകയോ ക്ഷമാപണം ചെയ്യാതിരിക്കുകയോ ചെയ്താല്‍, കുട്ടികള്‍ ഇവ അനുകരിക്കാന്‍ സാധ്യതയുണ്ട്. വാക്കുകളേക്കാള്‍ പ്രവൃത്തികള്‍ കുട്ടികളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നതിനാല്‍, മുതിര്‍ന്നവര്‍ നല്ല പെരുമാറ്റത്തിലൂടെ അവര്‍ക്ക് മാതൃകയാകേണ്ടത് അത്യാവശ്യമാണ്. പിഴവുകള്‍ സമ്മതിക്കുകയും ശാന്തമായി ക്ഷമാപണം നടത്തുകയും ചെയ്യുന്നതിലൂടെ സമാനമായ പെരുമാറ്റങ്ങള്‍ സ്വീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കും. ഉദാഹരണത്തിന്, ഒരു മുതിര്‍ന്നവര്‍ പിഴവ് ചെയ്താല്‍, തെറ്റുകള്‍ അംഗീകരിക്കുന്നത് കാണുമ്പോള്‍ അതില്‍ നാണക്കേടില്ല, മറിച്ച് വിവേകവും ഉത്തരവാദിത്വവും ആണ് പ്രതിഫലിക്കുന്നതെന്ന് കുട്ടിക്ക് മനസ്സിലാകും. കുട്ടികള്‍ അവരുടെ മാതാപിതാക്കളില്‍ നിന്നും മറ്റ് കുടുംബാംഗങ്ങളില്‍ നിന്നും കാണുന്ന ശീലങ്ങള്‍ അനുകരിക്കുന്നു. അതിനാല്‍, അവര്‍ക്ക് ഒരു നല്ല മാതൃകയായി നിലകൊള്ളുന്നത് കുട്ടികളുടെ ഈ ഗുണങ്ങള്‍ വളരുന്നതില്‍ വലിയ സ്വാധീനം ചെലുത്തും.



Click it and Unblock the Notifications