Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
നിങ്ങളുടെ കുട്ടി പതിവായി നുണ പറയുന്നുണ്ടോ, വഴക്കും അടിയുമല്ല, വേണ്ടത് ബുദ്ധിപരമായ ഇടപെടല്‍
നിങ്ങളുടെ കുട്ടി എപ്പോഴെങ്കിലും നുണ പറഞ്ഞിട്ടുണ്ടോ. എന്തൊരു ചോദ്യമാണല്ലേ. ചെറിയൊരു നുണയെങ്കിലും പറയാത്ത കുട്ടികള്‍ ഉണ്ടാകുമോ. പക്ഷേ എന്തിനാണ് കുട്ടി നുണ പറയുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. സത്യം പറഞ്ഞാല്‍ അത് മാതാപിതാക്കള്‍ക്ക് ഇഷ്ടപ്പെടിലെന്നും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത് എന്ന ബോധ്യം ഉള്ളതുകൊണ്ടുമാണ്. സത്യത്തോട് മാതാപിതാക്കള്‍ പ്രതികരിക്കുക എങ്ങനെയായിരിക്കുമെന്നും അവര്‍ക്കറിയാം.

ഇനികുട്ടികളുടെ നുണ പറച്ചിലിനോട് നിങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കാറ്. വഴക്ക് പറയുകയോ, അടിക്കുകയോ ചെയ്തുകൊണ്ടാണോ. അതിന് ശേഷം കുട്ടി നുണ പറഞ്ഞിട്ടുണ്ടാകില്ല എന്നണോ നിങ്ങള്‍ കരുതുന്നത്. ആണെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. വഴക്കോ അടിയോ കൊണ്ട് കുട്ടികളിലെ നുണ പറച്ചില്‍ മാറുമെന്ന ചിന്ത വെറുതെയാണ്. പിന്നെ എന്താണ് ചെയ്യേണ്ടത്?
കുട്ടി നുണ പറയുന്നുവെന്ന് കണ്ടെത്തിയാല്‍ വികാരപരമായി പ്രതികരിക്കുന്നതിന് പകരം വിവേകത്തോടെ പ്രതികരിക്കാന്‍ മാതാപിതാക്കള്‍ പഠിക്കണം. ഇരച്ചുകയറുന്ന ദേഷ്യം അടക്കിവെച്ച് സമാധാനപരമായി ഈ സാഹചര്യത്തെ നേരിടണം.
ശിക്ഷിക്കല്‍ ഒരു പരിഹാരമേ അല്ല
കുട്ടികളിലെ നുണ പറച്ചില്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ വഴക്ക് പറയുകയും അടിക്കുകയും മറ്റെന്തെങ്കിലും ശിക്ഷ നല്‍കുകയും ചെയ്യുന്നത് ബുദ്ധിയല്ല. അത്തരം നടപടികളിലൂടെ പിടിക്കപ്പെട്ടാല്‍ ഇനിയും ശിക്ഷിക്കപ്പെടുമെന്ന ചിന്തയില്‍ കൂടുതല്‍ മറച്ചുപിടിക്കാന്‍ പിടിക്കപ്പെടാത്ത രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനുമായിരിക്കും അവര്‍ ശ്രമിക്കുക. അതുകൊണ്ട് കുട്ടി നുണ പറഞ്ഞാല്‍ എന്തുകൊണ്ടാണ് അവര്‍ നുണ പറഞ്ഞത് എന്ന് കണ്ടുപിടിക്കുക. അതിന് പിന്നിലെ കാരണം കണ്ടെത്തുക.
അപ്പോള്‍ തന്നെ പ്രതികരിക്കരുത്
കുട്ടി നുണയാണ് പറയുന്നതെന്ന് കണ്ടെത്തിയാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കാതിരിക്കുക. വൈകാരികമായി അവരെ തളര്‍ത്തുകയോ ശിക്ഷിക്കുകയോ ചെയ്യാതിരിക്കുക. കുട്ടികളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഒരിക്കലും വികാരക്ഷോഭം ഉണ്ടാകരുതെന്നാണ് ശിശുരോഗ വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് ആലോചിച്ച്, സമാധാനപരമായി കുട്ടിയെ എങ്ങനെ നേര്‍വഴിക്ക് നയിക്കാമെന്ന് ചിന്തിക്കുക.
കാരണം
കുട്ടി നുണ പറഞ്ഞതിന്റെ കാരണം കണ്ടെത്തുക. വളരെ വാത്സല്യത്തോടെയും സ്‌നേഹത്തോടെയും സമാധാനത്തോടെയും യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്നും എന്തുകൊണ്ടാണ് നുണ പറഞ്ഞതെന്നും ചോദിച്ച് മനസ്സിലാക്കുക. മതാപിതാക്കളുടെ ഈ സമീപനം കുട്ടികള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും നല്‍കും. ഭയം വിട്ട് സത്യം പറയാന്‍ അവല്‍ തയ്യാറാകും.
മുന്‍വിധി വേണ്ട
അവര്‍ കാര്യം പറയുമ്പോള്‍ ഇടയ്ക്കുകയറി സംസാരിക്കാതിരിക്കുക. യാതൊരു മുന്‍വിധിയും ഇല്ലാതെ അവരെ സംസാരിക്കാന്‍ അനുവദിക്കുക. അവരോട് സഹാനുഭൂതി കാണിക്കുകയും അവരുടെ വികാരങ്ങളെ മാനിക്കുകയും ചെയ്യുക. മാതാപിതാക്കളോട് സത്യം പറയാന്‍ കുട്ടികളില്‍ ഭയം വരാത്ത സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാക്കുക.
നുണ വിട്ടുകളയുക
നുണ പറയാനുള്ള സാഹചര്യം മനസ്സിലായിക്കഴിഞ്ഞാല്‍ ആ സാഹചര്യം ഇല്ലാതാക്കാനും സത്യസന്ധത വളര്‍ത്താനുമുള്ള കാരങ്ങളെ കുറിച്ച് ചിന്തിക്കുക. ഒരിക്കലും ആ പറഞ്ഞ നുണയ്ക്ക് അമിതശ്രദ്ധ കൊടുക്കാതിരിക്കുക. സത്യം പറയേണ്ടത് എത്രത്തോളം പ്രധാനമാണെന്നും അതിലൂടെ മറ്റുള്ളവരില്‍ വിശ്വാസം വളര്‍ത്തേണ്ടത് എങ്ങനെയാണെന്നും അവരെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കുക.
നുണയുടെ പരിണിതഫലങ്ങള്‍
നുണയ്ക്ക് പരിണിതഫലങ്ങള്‍ ഉണ്ടാകുമെന്ന് കുട്ടികള്‍ക്ക് ബോധ്യമുണ്ടായിരിക്കണം. അവ എന്തെല്ലാമാണെന്ന് കുട്ടികള്‍ക്ക് നല്ലരീതിയില്‍ പറഞ്ഞ് ബോധ്യപ്പെടുത്തുക.
സത്യം പറഞ്ഞാല്‍ ശിക്ഷിക്കില്ലെന്ന് ബോധ്യപ്പെടുത്തുക
ശിക്ഷയും വഴക്കും ഭയന്നാണ് മിക്ക കുട്ടികളും നുണ പറയുന്നത്. എന്നാല്‍ സത്യം പറയാന്‍ ഭയക്കേണ്ടെന്നും ശിക്ഷിക്കില്ലെന്നും അവരെ ബോധ്യപ്പെടുത്തുക. യാതൊരു മുന്‍വിധിയുമില്ലാതെ അവര്‍ പറയുന്നത് കേള്‍ക്കുമെന്നും ഉറപ്പ് നല്‍കുക.
നിയമങ്ങള്‍ ഉണ്ടായിരിക്കുക
കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് തീര്‍ച്ചയായും വീട്ടില്‍ ചില നിയമങ്ങള്‍ കൊണ്ടുവരിക. ഉദാഹരണത്തിന് ടിവിക്ക് മുമ്പില്‍ ഇരുന്ന് ഭക്ഷണം കഴിക്കാതിരിക്കുക, കളി കഴിഞ്ഞ് കൃത്യസമയത്ത് വീട്ടില്‍ എത്തുക എന്നിങ്ങനെ. ഈ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക.
സത്യം പറഞ്ഞാലുള്ള ഫലം ബോധ്യപ്പെടുത്തുക
കുട്ടികള്‍ പറയുന്നത് വളരെ സമാധാനത്തോടെ കേള്‍ക്കുകയും ധൈര്യത്തോടെ സത്യം പറയാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അതിന്റെ ഗുണങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിന് പകരം അനുഭവത്തിലൂടെ കാണിച്ചുകൊടുക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications











