Latest Updates
-
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും!
കുട്ടികള്‍ വളര്‍ന്നതിനു ശേഷവും ബഹുമാനക്കുറവും വാശിയും കൂടുതലാണോ?
ചെറുപ്പത്തില്‍ കുട്ടികള്‍ക്ക് കുറുമ്പ് സര്‍വ്വ സാധാരണമാണ്. എന്നാല്‍, ചില കുട്ടികള്‍ വളര്‍ന്നതിന് ശേഷവും ഇത്തരം കുറുമ്പ് കാണിക്കാറുണ്ട്. 14 വയസ്സ് കഴിഞ്ഞിട്ടും കുട്ടികള്‍ മാതാപിതാക്കളെ അനുസരിക്കാതെ, ദേഷ്യം പ്രകടിപ്പിച്ചാല്‍, അല്ലെങ്കില്‍ ബഹുമാനം ഇല്ലാത്ത രീതിയില്‍ പെരുമാറിയാല്‍, ഇത് മാറ്റിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

കുട്ടികളിലെ അനുസരണക്കേട്
ചെറിയ കുട്ടികള്‍ കുറുമ്പുകാണിച്ചാല്‍ പല മാതാപിതാക്കളും അവ ആസ്വദിക്കും. എന്നാല്‍, കുട്ടികള്‍ക്ക് ഓരോ പ്രായം കഴിയുംതോറും ഈ സ്വഭാവത്തില്‍ യാതൊരു മാറ്റവും പ്രകടമാകുന്നില്ലെങ്കില്‍ അതൊരു വലിയ പ്രശ്നം തന്നെയായി മാറുകയാണ.് പ്രത്യേകിച്ച്, എന്ത് പറഞ്ഞാലും തര്‍ക്കുത്തരം മാത്രം പറയുക, ദേഷ്യപ്പെടുക. മാതാപിതാക്കളോട് വെറുപ്പ് കാണിക്കുക, എന്നീ സ്വഭാവങ്ങള്‍ പതിവാക്കിയാല്‍ ഇത് മാതാപിതാക്കളുടെ മാസകികാരോഗ്യത്തെയും സാവധാനത്തില്‍ ബാധിക്കാന്‍ തുടങ്ങും. കുട്ടികളിലെ ഈ ശീലം മാറ്റിയെടുക്കാന്‍ മാതാപിതാക്കള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.
പ്രായം
എല്ലാ മനുഷ്യരിലും പ്രായം വരുത്തുന്ന മാറ്റങ്ങള്‍ ചെറുതല്ല. നമുക്ക് ഓരോ വയസ്സ് കൂടുന്നതിനനുസരിച്ച്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നു. നമ്മുടെ തലച്ചോറിന് വളര്‍ച്ചയുണ്ടാകുന്നു. നമ്മുടെ ചിന്താഗതിമാറുന്നു. ചുറ്റുപാടില്‍ നിന്നും പലതും പഠിക്കുന്നു. ഇതേ പോലെയാണ് കുട്ടികളും. ഒരു 14 വയസ്സന് ശേഷം കുട്ടികളില്‍ പലവിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കാം. അതിനൊത്ത് കുട്ടികള്‍ സ്വഭാവം മാറ്റാന്‍ ശ്രമിക്കും. ചിലപ്പോള്‍ മറ്റുള്ളവരെ അനുകരിക്കാന്‍ ശ്രമിക്കുന്നതും ആകാം. അതിനാല്‍, കുട്ടികളുടെ ഓരോ വളര്ച്ചയിലുംം അവരുടെ മാറ്റങ്ങള്‍ മനസ്സിലാക്കി, അതിനൊത്ത് അവരെ സമീപിക്കുക. ചെറുപ്പത്തില്‍ തന്നെ, അവരെ നല്ല ശീലങ്ങള്‍ പഠിപ്പിക്കുന്നത് കുറച്ചും കൂടെ നല്ലതായിരിക്കും.
മാനസിക പിന്തുണ
പ്രായത്തിനൊത്ത് കുട്ടികളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ചിലപ്പോള്‍ കുട്ടികള്‍ക്ക് തന്നെ സ്വയം മനസ്സിലാകണമെന്നില്ല. അവര്‍ക്ക് പോലും അവരുടെ മനസ്സിനെ നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായെന്ന് വന്നേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക ആവശ്യം മാനസിക പിന്തുണയാണ്. അവരെ സാവധാനത്തില്‍ ആശ്വസിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അവരുടെ വാക്കുകള്‍ കേള്‍ക്കണം. അതിനൊത്ത് അവര്‍ക്ക് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ നിങ്ങളും സഹായിക്കുക. ഇതെല്ലാം കുട്ടികളുടെ സ്വഭാവത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സഹായിക്കുന്നതാണ്.
മാതാപിതാക്കള്‍ ഓര്‍ക്കേണ്ടത്
ചില മാതാപിതാക്കള്‍ മക്കള്‍ അവരുടെ മാത്രം സ്വത്താണെന്ന രീതിയില്‍ വളര്‍ത്തും. മക്കളുടെ മേല്‍ കടുത്ത നിയന്ത്രണങ്ങളും വെച്ച് മക്കളെ വളര്‍ത്തുന്ന നിരവധി മാതാപിതാക്കളുണ്ട്. എന്നാല്‍, ഇത് തെറ്റായ പ്രവണതയാണ്. കുട്ടികള്‍ വളരുമ്പോള്‍ അവര്‍ക്കുവേണ്ട പിന്തുണ മാത്രം നല്‍കുക. മാനസിക പിന്തുണയും നല്‍കുക. ഒരിക്കലും കുട്ടികളെ അടക്കി വാഴാന്‍ ശ്രമിക്കരുത്. ഇത് കുട്ടികളില്‍ വെറുപ്പ് ഉണ്ടാക്കിയേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











