Latest Updates
-
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം
മാതാപിതാക്കളെ ഇവ പരിശീലിപ്പിച്ചാൽ കുട്ടികളെല്ലാം ഇംഗ്ലീഷ് പച്ചവെള്ളം പോലെ സംസാരിക്കും
തങ്ങളുടെ മക്കള് വിദേശത്ത് പോകണം, അല്ലെങ്കില് വിദേശ പഠനം പൂര്ത്തീകരിക്കണം എന്നാഗ്രഹിക്കുന്നവരാണ് മിക്ക മാതാപിതാക്കളും. വിദേശ പഠനത്തിന് ഇംഗ്ലീഷ് പ്രാവീണ്യം അനിവാര്യമാണ്. IELTS പോലെയുള്ള കോഴ്സുകള് എടുക്കുന്നതിന് മുന്പേ തന്നെ മക്കളുടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താന് മാതാപിതാക്കള് ചെറുപ്പം മുതല് പരിശീലിപ്പിക്കേണ്ട ചില ശീലങ്ങള് നോക്കാം.

പുസ്തകങ്ങള്
കുട്ടികളെ ചെറുപ്പം മുതല് തന്നെ വായിക്കാന് പഠിപ്പിക്കുക. ചെറിയ ചെറിയ ഇംഗ്ലീഷ് സ്റ്റോറി ബുക്കുകള് വാങ്ങി നല്കണം. അത് അവരെ കൊണ്ട് വായിച്ച് പഠിപ്പിക്കണം. കുട്ടികള് വലുതാകുന്നതിനനുസരിച്ച്, ചെറിയ കാര്ട്ടൂണ് ബുക്കുകള്ക്ക് പകരം, ചെറുകഥകള് വായിക്കാന് നല്കുക. പിന്നീട് നോവലുകള് നല്കുക. അതിനുശേഷം മറ്റു സാഹിത്യേതര കൃതികള് വായിക്കാന് നല്കുക. ഇത്തരത്തില് വായനാശീലം വളര്ത്തി എടുക്കുന്നത് കുട്ടികളിലെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താന് സഹായിക്കും. അതുപോലെ, ഇംഗ്ലീഷ് പത്രങ്ങള് വായിക്കാന് പരിശീലിപ്പിക്കുന്നതും വളരെ നല്ലതാണ്.
ന്യൂസ് ചാനലുകള്
ചെറുപ്പത്തില് തന്നെ ഇംഗ്ലീഷ് ന്യൂസുകള് കുട്ടികളെ കേള്പ്പിക്കാം. അവ കേട്ട് അവര്ക്ക് മവനസ്സിലായത് എഴുതാന് പഠിപ്പിക്കാം. ഇത്തരത്തില് കുട്ടികളെ പതിവായി ഇംഗ്ലീഷ് വാര്ത്തകള് അല്ലെങ്കില്, ന്യൂസുകള് കേള്പ്പിക്കുന്നത് അവരില് സ്വാഭാവികമായും ഇംഗ്ലീഷ് ഭാഷയോട് പ്രിയവും, വളരെ വേഗത്തില് അത് മനസ്സിലാക്കാനും പഠിക്കാനും ഇവര്ക്ക് സാധിക്കുകയും ചെയ്യും.
സംസാരം
ഏതൊരു ഭാഷയും നല്ലരീതിയില് കൈകാര്യം ചെയ്യാന് അറിയണമെങ്കില് അത് പതിവായി ഉപയോഗിക്കപ്പെടണം. അതിനാല്, മാതാപിതാക്കള്ക്ക് ഇംഗ്ലീഷ് അറിയുമെങ്കില് കുട്ടികളുമായി ഇംഗ്ലീഷില് കുറച്ച് നേരം സംസാരിക്കാന് ശ്രമിക്കുക. അല്ലെങ്കില്, ഇംഗ്ലീഷ് സംസാരിക്കാന് സഹായിക്കുന്ന നിരവധി ഫ്രീ ആപ്പുകള് ഇന്ന് ലഭ്യമാണ്. ഇവ ഉപയോഗിച്ച് കുട്ടികള്ക്ക് ഇംഗ്ലീഷ് സംസാരിക്കാന് അവസരം ഉണ്ടാക്കുന്നത് നല്ലതാണ്. അതുപോലെ, ഇംഗ്ലീഷ് സംസാരിക്കാന് കിട്ടുന്ന അവസരങ്ങള് കൃത്യമായി വിനിയോഗിക്കാനും കുട്ടികളെ പഠിപ്പിക്കുക.
പുതിയ വാക്കുകള്
ദിവസേന കുറച്ച് ഇംഗ്ലീഷിലെ പുതിയ വാക്കുകളും അതിന്റെ അര്ത്ഥവും പഠിക്കാന് കുട്ടികളെ പ്രേരിപ്പിക്കുക. ഇത് കുട്ടികളുടെ ഭാഷ മെച്ചപ്പെടുത്താന് സഹായിക്കും. കുട്ടികളുടെ കൂടെ മാതാപിതാക്കളും പഠിക്കാന് ഇരിക്കുന്നത് കുട്ടികള്ക്ക് പഠിക്കാന് പ്രോത്സാഹനം നല്കുന്നതിന് തുല്യമാണ്. അതുപോലെ നല്ലരീതിയില് ഓരോ കാര്യങ്ങള് കുട്ടികള് ചെയ്താല് അവരെ അഭിനന്ദിക്കാനും മറക്കരുത്. ഇത് കുട്ടികളില് ആവേശം വര്ദ്ധിപ്പിക്കും. അതുപോലെ, ഇംഗ്ലീഷിനെ ഭയപ്പെടാതെ സ്നേഹിക്കാന് പഠിപ്പിക്കുക. ഇത് ഭാഷയോടുള്ള പേടി അകറ്റാനും സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
