Latest Updates
-
2026 ഗുരു പ്രദോഷ വ്രതം: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ പൂജാ സമയം ഇതാ -
കേരളത്തിൽ വീണ്ടും മഴക്കെടുതി ഭീഷണി; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം -
ഇന്ന് രവി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ സമയം, അറിയേണ്ടതെല്ലാം -
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ
നിമിഷങ്ങള്‍ മതി കുഞ്ഞുവാവ ഉറങ്ങും; കുഞ്ഞുങ്ങളെ ഉറക്കാനുള്ള എളുപ്പവഴികള്‍
കുഞ്ഞുവാവകളോട് എല്ലാവർക്കും സ്നേഹമാണ്. അവരെ കാണാനും എടുക്കാനും കളിപ്പിക്കാനുമെല്ലാം എല്ലാപ്രായക്കാർക്കും ഇഷ്ടമാണ്. എന്നാൽ കുഞ്ഞുവാവയെ ഉറക്കുന്ന കാര്യം വരുമ്പോൾ അത് അമ്മയുടെ മാത്രം ഉത്തരവാദിത്വം ആയി മാറുന്നു. ഇതിനുള്ള പ്രധാന കാരണം, വളർച്ചയുടെ പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് ഉറങ്ങാൻ ഇഷ്ടമല്ല എന്നതാണ്. ഉറങ്ങാതെ, കാഴ്ചകൾ കണ്ടിരിക്കാനും കളിക്കുന്നതിനും ഒക്കെയായി അവർ പരമാവധി ഉറങ്ങാതിരിക്കാൻ നോക്കും. ഉറക്കാൻ ശ്രമിക്കുമ്പോൾ അവർ വാശി പിടിക്കുകയും ശാഠ്യക്കാരായി മാറുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ തിരക്കിട്ട് കുഞ്ഞിനെ ഉറക്കാൻ പദ്ധതിയിട്ടാൽ നടക്കില്ലെന്നു ചുരുക്കം. വാശിക്കാരനായ, ഉറങ്ങാൻ മടികാണിക്കുന്ന കുഞ്ഞുവാവയെ ഉറക്കാനുള്ള എളുപ്പവഴികള്‍

1. കൃത്യമായ ദിനചര്യ ഉണ്ടാക്കിയെടുക്കുക
കൃത്യമായ ജീവിതചര്യയാണ് ആരോഗ്യവാനായ ഒരു വ്യക്തിയെ വാർത്തെടുക്കുന്നത്. കുഞ്ഞുങ്ങൾക്ക് ശരിയായ ഉറക്കം ലഭിക്കണമെങ്കിൽ അവർക്ക് കൃത്യമായ ദിനചര്യ അനിവാര്യമാണ്. കൃത്യമായി ഉണർന്നെഴുന്നേൽക്കുക, കൃത്യം സമയത്ത് ഭക്ഷണം കഴിക്കുക, കളിക്കാനും, കഥ കേൾക്കാനും പാട്ടുകൾ കേൾക്കാനും ഒക്കെ സമയം കണ്ടെത്തുക. ദിവസവും രാത്രി ഉറങ്ങുന്നതിനു മുൻപായി മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കുകയോ കഥകൾ കേൾക്കുകയോ ഒക്കെ ചെയ്യുക. ഡിം ലൈറ്റിൽ ഉറങ്ങാൻ ശീലിക്കുക.
2. കുഞ്ഞുങ്ങളെ സ്വയം ഉറങ്ങാൻ അനുവദിക്കുക
എല്ലാദിവസവും കൃത്യം ഒരു സമയത്ത് ഉറക്കം വന്നില്ലെങ്കിൽ പോലും ബെഡ് ടൈം എന്ന നിലക്ക് കുഞ്ഞിനെ ഉറങ്ങുന്നതിനായി കിടക്കയിൽ കിടത്തുക. തുടക്കത്തിൽ കുഞ്ഞു എഴുനേറ്റ് പോകുകയും കളിയ്ക്കാൻ ശ്രമിക്കുകയുമെല്ലാം ചെയ്യും. എന്നാൽ സാവധാനം സ്വയം കിടന്നു ഉറങ്ങാനുള്ള ഒരു കഴിവ് കുഞ്ഞുങ്ങളിൽ വികസിക്കും.ഈ ഒരു ശീലം ഉണ്ടാവുകയാണെങ്കിൽ ഉറക്കത്തിനിടക്ക് കുഞ്ഞു എഴുന്നേറ്റാലും കരഞ്ഞു ബഹളം വയ്ക്കാതെ സ്വയം കിടക്കാനും ഉറക്കം തിരിച്ചു പിടിക്കാനും ശ്രമിക്കും. കുഞ്ഞിനെ കഴിവതും കയ്യിൽ കിടത്തി ഉറക്കാതിരിക്കുക. കുഞ്ഞു ഉറങ്ങി എന്ന് കരുതി കിടക്കയിൽ കിടത്താൻ ശ്രമിക്കുമ്പോൾ കുഞ്ഞു എഴുന്നേൽക്കുകയും അസ്വസ്ഥത കാണിക്കുകയും ചെയ്യും.
3. കുഞ്ഞിനെ പുതപ്പിച്ചുറക്കുക
കുഞ്ഞിന് സുരക്ഷിതത്വ ബോധവും ശാന്തമായ ഉറക്കവും ലഭിക്കുന്നതിനായി കുഞ്ഞിനെ പുതപ്പിച്ചു കിടത്തുക. കാരണം, ഗർഭപാത്രത്തിലായിരിക്കുന്നതിനു സമാനമായ സുഖകരമായ ഒരു ചൂട് കുഞ്ഞിന് ലഭിക്കുകയും കുഞ്ഞു സുദീർഘമായ ഉറങ്ങുകയും ചെയ്യുന്നു. മാത്രമല്ല, ഇത് കുഞ്ഞുങ്ങളിലെ അനാവശ്യമായ ചലനങ്ങൾ ഇല്ലാതാക്കുകയും ഉറക്കം ഗാഢമാക്കുകയും ചെയ്യുന്നു.
4. കുഞ്ഞിന്റെ അരികിൽ കിടന്നുറങ്ങാം
കുഞ്ഞിന് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, കുഞ്ഞിന്റെ അരികിൽ കിടന്ന് അവന് ഒരു സുരക്ഷിതത്വ ബോധം നൽകുക. മാതാപിതാക്കളുടെ ശാരീരിക സമ്പർക്കം മൂലം ശാന്തമായ ഉറക്കം ലഭിക്കുന്നു.കുഞ്ഞിന്റെ തലയിൽ മസാജ് ചെയ്യുന്നതും കുഞ്ഞിനെ ആലിംഗനം ചെയ്യുന്നതും അവർ ആസ്വദിക്കും. ഇത് ഉറങ്ങാൻ സഹായിക്കുകയും ചെയ്യുന്നു. കുഞ്ഞ് ഒരു തൊട്ടിലിൽ ഉറങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് അവരുടെ അരികിൽ നിങ്ങളുണ്ടെന്നു പാട്ടുപാടിയോ കഥപറഞ്ഞോ ഉറപ്പാക്കുക.
5. നല്ല ഉറക്കത്തിനായി നല്ല മസാജ്
കുഞ്ഞിനെ നന്നായി ഉറങ്ങാൻ സഹായിക്കുന്ന ഒന്നാണ് മസാജ്. തല, നെറ്റി, കൈകാലുകൾ , ഉള്ളം കാൽ എന്നിവ സാവധാനം മസാജ് ചെയ്യുന്നത് കുഞ്ഞിന് നല്ല ഉറക്കം സമ്മാനിക്കും . കുളിപ്പിക്കുന്നതിനു മുൻപായി ബേബി മസാജ് ഓയിൽ, ഒലിവ് ഓയിൽ എന്നിവ കൊണ്ട് മസ്സാജ് ചെയ്യുന്നത് ഗുണകരമാണ്.ദീർഘനേരം ഉറക്കം കിട്ടാനും ഇത് സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
