കുട്ടികളിലെ അനുസരണക്കേട്; മാതാപിതാക്കൾ അറിയേണ്ടത്

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക കുട്ടികളും മുതിർന്ന ആളുകളെപ്പോലെയാണ് പെരുമാറുന്നത്. മാതാപിതാക്കൾ എന്ത് പറഞ്ഞാലും പല കുട്ടികളും അനുസരിക്കാറില്ല. വീട്ടിൽ മാത്രമല്ല, പൊതു ഇടങ്ങളിൽപ്പോലും മാതാപിതാക്കളെ ഭരിക്കുന്ന ചെറിയ കുട്ടികളെ നാം കണ്ടിരിക്കും. ചിലപ്പോൾ ബന്ധുക്കളുടെ അടുത്തുപോലും വലിയ ആളുകളെപ്പോലെ പെരുമാറാം. എന്തുകൊണ്ടാണ് കുട്ടികൾ ഇത്തരത്തിൽ പെരുമാറുന്നത്?

mother and daughter

കുട്ടികൾ ഇത്തരത്തിൽ പെരുമാറുന്നതിനുപിന്നിലെ കാരണങ്ങൾ പലതാണ്. ഇക്കാരണങ്ങൾ അറിഞ്ഞുവേണം മാതാപിതാക്കൾ മക്കളോട് പെരുമാറാൻ. അത്തരം കാരണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

അമിതമായിട്ടുള്ള സ്വാതന്ത്രം

ചെറുപ്പത്തിൽ കുട്ടികൾ ചെറിയ കാര്യത്തിന് വാശിപിടിക്കുമ്പോൾ അവരുടെ ഇഷ്ടത്തിനൊത്ത് അമിതമായി മാതാപിതാക്കൾ നിന്നുകൊടുക്കുന്നത് ഒരു പ്രധാന കാരണമാണ്. അവർക്ക് ഒരു ഭക്ഷണം ഇഷ്ടമല്ല എന്ന് പറയുമ്പോൾ, അവർക്ക് ഇഷ്ടപ്പെട്ട രീതിയിൽ മാതാപിതാക്കൾ മറ്റൊരു ഭക്ഷണം തയ്യാറാക്കി നൽകുന്നു. ഇത്തരത്തിൽ ചെറിയ കാര്യത്തിൽ ചെറിയ വാശികളിലൂടെ അവർ അവരവരുടെ ഇഷ്ടങ്ങൾ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കും. മാതാപിതാക്കൾ ഇവ ഓരോന്നും നിറവേറ്റുന്നതോടെ തങ്ങൾ എന്ത് പറഞ്ഞാലും നടക്കും എന്ന തോന്നൽ കുട്ടികളിൽ സാവധാനത്തിൽ വളരുന്നു. ഇത് പരിസരം നോക്കാതെ, പലരീതിയിൽ കുട്ടികൾ മാതാപിതാക്കളോട് പെരുമാറുന്നതിലേയ്ക്ക് നയിക്കാം. വാശിയും, അനുസരണക്കേട് കാണിക്കുന്നതിലേയ്ക്കും നയിക്കാം.അതിനാൽ, കുട്ടികൾക്ക് സ്വാതന്ത്രം നൽകണം. എന്നാൽ, അവർ അതിനെ ദുരുപയോ​ഗം ചെയ്യുന്ന രീതിയിലേയ്ക്ക് വളർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം.

വ്യക്തിത്വം

കുട്ടികൾക്കും അവരവരുടെതായ വ്യക്തിത്വങ്ങളുണ്ട്. നമ്മൾ ഇഷ്ടപ്പെടാത്ത കാര്യം ചെയ്യാതിരിക്കുന്നതുപോലെ, കുട്ടികളും അവരുടെ വ്യക്തിത്വത്തിനൊത്ത് അവർക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ചെയ്യാതിരിക്കാം. ഓരോ കുട്ടിയും വളരുന്നതിനനുസരിച്ച് അവർ എന്താണെന്നും, അവർ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നിങ്ങനെ പലവിധത്തിലുള്ള ചോദ്യങ്ങൾ ഇവരുടെ മനസ്സിൽ പൊട്ടി മുളയ്ക്കും. എന്നാൽ, മിക്ക മാതാപിതാക്കളും ഇവരുടെ സംശയങ്ങൾ പലപ്പോഴും തീർക്കാറില്ല. കുട്ടികൾ തന്നെ പലരീതിയിൽ പല കാര്യങ്ങൾ മനസ്സിലാക്കി എടുക്കുകയാണ് പതിവ്. ഇത് കുട്ടികളെ കൂടുതൽ സ്വാതന്ത്രം പ്രകടിപ്പിക്കുന്നതിലേയ്ക്ക് നയിക്കുന്നു. ചിലപ്പോൾ, അനുസരണക്കേട് കാണിക്കുന്നതിലേയ്ക്കും ഇവ നയിക്കാം.

ശ്രദ്ധ പിടിച്ചുപറ്റുക

മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി കുറുമ്പ് കാണിക്കുന്ന നിരവധി കുട്ടികളുണ്ട്. തങ്ങൾക്ക് കൂടുതൽ ശ്രദ്ധവേണം, കെയർ വേണം എന്ന് തോന്നുമ്പോൾ ചില കുട്ടികൾ പലവിധത്തിലുള്ള കുറുമ്പുകൾ കാണിക്കുന്നു. ഇത് മാതാപിതാക്കൾ അവർക്ക് കൂടുതൽ ശ്രദ്ധ നൽകുന്നതിന് കാരണമാണ്. ഇത്തരത്തിൽ മറ്റുള്ളവർ തങ്ങളെ ശ്രദ്ധികുന്നുണ്ട് എന്ന് കുട്ടികൾ സ്വയം മനസ്സിലാക്കുന്നത്, ഇവരിൽ ഒരുതരത്തിൽ സന്തോഷം ഉണ്ടാക്കിയെടുക്കുന്നു.

മാതാപിതാക്കൾ ചെയ്യേണ്ടത്

കുട്ടികൾക്ക് അമിതമായിട്ടുള്ള പ്രതീക്ഷകൾ നൽകാതിരിക്കാൻ ശ്രദ്ധിക്കുക. മാതാപിതാക്കൾക്ക് സാധിച്ച് കൊടുക്കാൻ സാധിക്കും എന്ന് തോന്നുകാര്യങ്ങൾക്ക് മാത്രം കുട്ടികൾക്ക് വാക്ക് കൊടുക്കാം. അതുപോലെ, അവരുടെ മനസ്സിൽ ആ​ഗ്രഹങ്ങൾ സൃഷ്ടിക്കാം. ഇത് കുട്ടികൾ നിങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിൽ പെരുമാറുന്നതിന് സഹായിക്കും. അതുപോലെ, കുട്ടികൾ ദേഷ്യപ്പെട്ടാൽ അവരെ വഴക്കു പറഞ്ഞ്, അടിക്കുന്നതിൽ അർത്ഥമില്ല. പകരം, കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിക്കുക. അതുപോലെ, കുട്ടികൾക്ക് വേണ്ട കെയർ നൽകുക. അവരുടെ കൂടെ ഉണ്ടെന്ന തോന്നൽ സൃഷ്ടിക്കുക. ഇതെല്ലാം കുട്ടികൾ മോശമായി പെരുമാറുന്നത് ഒരു കാരണമാണ്.

Story first published: Friday, September 27, 2024, 23:13 [IST]
X
Desktop Bottom Promotion