Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
കുട്ടികളെ തനിച്ച് കിടന്ന് ശീലിപ്പിക്കാന് ചില എളുപ്പവഴികള്
കുട്ടികള് ഒരു പ്രായം എത്തുന്നത് വരെ മാതാപിതാക്കള്ക്കൊപ്പം കിടക്കുന്നത് സാധാരണമാണ്. എന്നാല് പല മാതാപിതാക്കളും കുട്ടിയെ ഒരുമിച്ച് ഉറങ്ങുന്നതില് നിന്ന് ഒറ്റയ്ക്ക് ഉറങ്ങുന്ന ശീലത്തിലേക്ക് മാറ്റുന്നതില് വെല്ലുവിളി നേരിടുന്നു. ഒറ്റയ്ക്ക് കിടക്കാന് കുട്ടികള്ക്കും കുട്ടികളെ ഒറ്റയ്ക്ക് കിടത്താന് മാതാിപിതാക്കള്ക്കും പേടി തോന്നും, പക്ഷേ ക്ഷമയും സ്ഥിരതയും കൊണ്ട്, അത് കൈകാര്യം ചെയ്യാന് കഴിയും. കുട്ടികളില് എപ്പോള് മുതല് എങ്ങനെ ഈ ശീലം വളര്ത്തിയെടുക്കാം എന്ന് മനസ്സിലാക്കുന്നത് മാതാപിതാക്കള്ക്കും കുട്ടികള്ക്കും പ്രക്രിയ എളുപ്പമാക്കും.

ആ മാറ്റം അനിവാര്യം
കോ-സ്ലീപ്പിംഗ് അഥവാ മാതാപിതാക്കള്ക്കൊപ്പം കുട്ടികള് കിടക്കുന്ന രീതി ഇരുകൂട്ടര്ക്കും ആശ്വാസവും സുരക്ഷയും ബന്ധത്തിന് ദൃഢതയും നല്കുന്നതാണ്. എന്നാല് ഒറ്റയ്ക്ക് ഉറങ്ങി ശീലിക്കുന്നത് കുട്ടികളില് സ്വാതന്ത്ര്യം വളര്ത്തുന്നു. കുട്ടികള് വളര്ച്ചയുടെ പ്രായത്തില് തന്നെ സ്വന്തമായി സാഹചര്യങ്ങളെയും വികാരങ്ങളെയും വിചാരങ്ങളെയും നേരിടാന് പഠിക്കേണ്ടതുണ്ട്. ഒറ്റയ്ക്ക് കിടക്കാന് ശീലിക്കുന്നതിലൂടെ ഒരു മുറിയില് ഒറ്റയ്ക്കാണെങ്കിലും ആത്മവിശ്വാസവും സുരക്ഷിതത്വബോധവും വളര്ത്തിയെടുക്കാന് അവരെ സഹായിക്കുന്നു.
എപ്പോള് തുടങ്ങണം
കുട്ടികളെ എപ്പോള് മുതല് ഒറ്റയ്ക്ക് കിടത്തി ശീലിക്കണമെന്നതില് പല മാതാപിതാക്കള്ക്കും പല അഭിപ്രായമായിരിക്കും. വിദേശരാജ്യങ്ങളില് കുട്ടികള്ക്ക് അറിവ് വെക്കുന്നതിന് മുമ്പ് തന്നെ അവരെ ഒറ്റയ്ക്ക് കിടത്താറുണ്ട്. . ചില വിദഗ്ധര് 6 മാസം മുതല് 1 വര്ഷം വരെ പ്രായമുള്ളപ്പോള് കുട്ടികളില് ഈ ശീലം തുടങ്ങാമെന്ന് നിര്ദ്ദേശിക്കുന്നുണ്ട്. പക്ഷേ അവര്ക്ക് സുരക്ഷിതമായ ഒരു സാഹചര്യം ഒരുക്കേണ്ടത് അനിവാര്യമാണ്. എന്തായാലും, ഈ തീരുമാനം എടുക്കുന്നതിന് മുമ്പ് കുട്ടിയുടെ സന്നദ്ധതയും പരിഗണിക്കേണ്ടത് പ്രധാനമാണ്.
ശീലം വളര്ക്കിയെടുക്കുക
കുട്ടികളില് ചെറുപ്പത്തില് തന്നെ നല്ല ഉറക്കശീലങ്ങള് വളത്തിയെടുക്കുക. സാധാരണയായി അവര് ഉറങ്ങുന്ന സമയം എത്തുമ്പോഴേക്കും കുട്ടിയെ അവരുടെ കിടക്കയില് കിടത്തി പരിചയപ്പെടുത്തുക. ഇക്കാര്യത്തില് സ്ഥിരത പ്രധാനമാണ. അവര് തനിച്ച് കിടക്കാന് തുടങ്ങിക്കഴിഞ്ഞാല് എല്ലാ രാത്രിയും കുട്ടി തനിച്ച് തന്നെ ഉറങ്ങുന്നുവെന്ന് ഉറപ്പാക്കുക.
വെല്ലുവിളികള്
തുടക്കത്തില് കുട്ടി ഇതിന് തയ്യാറായില്ലെന്ന് വരാം. എന്നാല് അവരെ ആശ്വസിപ്പിക്കുകയും ഒറ്റയ്ക്ക് കിടക്കേണ്ടതിന്റെ ആവശ്യം പറഞ്ഞ് ബോധ്യപ്പെടുത്തുകയും അവര്ക്ക് സുരക്ഷിതത്വം തോന്നുന്നതുവരെ അടുത്തിരിക്കുകയും ചെയ്യുക. അവരുടെ മുറി ആകര്ഷകമാക്കാന് നൈറ്റ്ലൈറ്റ് അല്ലെങ്കില് പ്രിയപ്പെട്ട കളിപ്പാട്ടങ്ങള് എന്നിവ ഉപയോഗിക്കുക. ഓരോ കുട്ടിയ്ക്കും ഈ ശീലവുമായി പൊരുത്തപ്പെടുന്നതിന് സമയം ആവശ്യമാണ്. മാതാപിതാക്കള് ക്ഷമയോടെ അതിന് പിന്തുണ നല്കുക.
തനിച്ച് കിടക്കുന്നതിന്റെ പ്രയോജനങ്ങള്
ഈ മാറ്റം മാതാപിതാക്കള്ക്കും കുട്ടികള്ക്കും മികച്ച ഉറക്ക നിലവാരം നല്കുന്നു. ഇത് കുട്ടികളില് സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുകയും അവരുടെ മാനസിക വികാസത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു. മാത്രമല്ല ഇതിലൂടെ ആരോഗ്യകരമായ ഉറക്ക ശീലങ്ങള് അവരില് വളരുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്ക്ക് ബോള്ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില് തീരുമാനം എടുക്കുന്നതിന് മുന്പ് വിദഗ്ധരുമായി ആലോചിക്കാന് നിര്ദ്ദേശിക്കുന്നു.



Click it and Unblock the Notifications
