Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഇരട്ടക്കുട്ടികള്‍ എന്നോര്‍ത്ത് വ്യാകുലപ്പെടേണ്ട, മുലയൂട്ടലും ഭക്ഷണം നല്‍കലും ഇങ്ങനെയാകാം
ഇരട്ട കുട്ടികള്‍ ഉള്ള അമ്മമാര്‍ക്ക് അവരുടെ ഭക്ഷണ ഷെഡ്യൂളുകള്‍ കൈകാര്യം ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. രണ്ട് കുഞ്ഞുങ്ങളുടെയും ഭക്ഷണ സമയം സമന്വയിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ പലപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിടുന്നു. രണ്ട് ശിശുക്കള്‍ക്കും മതിയായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഈ ജോലിക്ക് ശ്രദ്ധാപൂര്‍വ്വം ആസൂത്രണവും ക്ഷമയും ആവശ്യമാണ്.

ഭക്ഷണ ആവശ്യകതകള്‍
നവജാതശിശുക്കള്‍ക്ക് സാധാരണഗതിയില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ കൂടുമ്പോള്‍ മുലപ്പാല്‍ നല്‍കണം. പക്ഷേ ഇരട്ടകുട്ടികള്‍ ആകുമ്പോള്‍ ഒരു കുഞ്ഞിന് പാല് കൊടുക്കുമ്പോള്‍ മറ്റേ കുഞ്ഞിന് നല്കല് ബുദ്ധിമുട്ടാണ്. ഇതിനായി കൃത്യമായ സമയ ഇടവേളകള്‍ നോക്കിവെക്കുക. ഒപ്പംതന്നെ ഓരോ കുഞ്ഞിന്റെയും വിശപ്പ് അവരുടെ കരച്ചിലിലൂടെ നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്ത് അതിനനുസരിച്ച് ഷെഡ്യൂളുകള്‍ ക്രമീകരിക്കുകയും ചെയ്യേണ്ടത് നിര്‍ണായകമാണ്.
സ്ഥിരമായ ദിനചര്യ
സ്ഥിരമായ ഭക്ഷണക്രമം ഉള്ളത് ബുദ്ധിമുട്ടില്ലാതെ പാലൂട്ടാന്‍ സഹായിക്കും. രണ്ട് കുഞ്ഞുങ്ങള്‍ക്കും ഒരേസമയം പാല് നല്‍കാനോ അവരുടെ വിശപ്പ് അനുസരിച്ച് പാല് കൊടുക്കാനോ തീരുമാനിച്ച് അത് കൃത്യമായി പാലിക്കണം. സ്ഥിരത കുട്ടികളെ ഭക്ഷണക്രമവുമായി പൊരുത്തപ്പെടാനും മാതാപിതാക്കളുടെ സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
കുടുംബാംഗങ്ങളുടെ പിന്തുണ
ഇരുട്ടക്കുട്ടികളുടെ മാതാപിതാക്കള്‍ക്ക്, പ്രത്യേകിച്ച് അമ്മയ്ക്ക് കുടുംബാംഗങ്ങളുടെ പിന്തുണ അത്യാവശ്യമാണ്. പാലൂട്ടലിന് മറ്റുള്ളവരുടെ സഹായം കൂടിയുണ്ടെങ്കില്‍ ഈ പ്രക്രിയ എളുപ്പമാക്കും. മറ്റൊരാള്‍ കൂടി ഒരു കുഞ്ഞിനെ പിടിക്കാന്‍ ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ കുറിച്ച് ആകുലപ്പെടാതെ ഒരു കുഞ്ഞിന് ശ്രദ്ധയോടെ പാല് നല്കാന് അമ്മമാര്‍ക്ക് കഴിയും. പാലൂട്ടല്‍ മാത്രമല്ല, ഡയപ്പര്‍ മാറ്റുന്നതിനും കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതിനും അടക്കം മറ്റ് എല്ലാ ആവശ്യങ്ങള്‍ക്കും ഒരു സമയം വരെ ഇരട്ടക്കുട്ടികളുടെ അമ്മമാര്‍ക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമാണ്.
നിരീക്ഷണം
രണ്ട് കുഞ്ഞുങ്ങളെ ഒരേസമയം ശ്രദ്ധിക്കേണ്ട സമയത്ത് അവരുടെ വിശപ്പും പാല് കുടിക്കുന്നതിലെ പ്രത്യേകതകളും പ്രശ്നങ്ങളും ഓര്‍ത്തുവെക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഇത് കൃത്യമായി രേഖപ്പെടുത്തിവെക്കുക. പീഡിയാട്രീഷ്യനെ കാണാന്‍ പോകുമ്പോഴും രണ്ട് കുഞ്ഞുങ്ങളും ആരോഗ്യത്തോടെ വളരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും.
കാലക്രമേണ പൊരുത്തപ്പെടുത്തല്‍
ഇരട്ടകള്‍ വളരുന്നതനുസരിച്ച്, അവരുടെ ഭക്ഷണ ആവശ്യങ്ങള്‍ മാറും. മാതാപിതാക്കള്‍ ഓരോ സമയത്തും അവര്‍ക്ക് വേണ്ടതനുസരിച്ചുള്ള ഭക്ഷണങ്ങള്‍ നല്‍കുന്നത് തുടരുകയും ആവശ്യാനുസരണം ദിനചര്യകള്‍ ക്രമീകരിക്കാന്‍ തയ്യാറാവുകയും വേണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
