Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മാതാപിതാക്കൾ സൂപ്പറായാൽ മക്കൾ മിടുക്കരാകും! നിങ്ങളെങ്ങനെയാ?
മക്കൾ നന്നാവണമെങ്കിൽ ആദ്യം മാതാപിതാക്കൾ നന്നാവണം. അവർ എന്ത് കാണിക്കുന്നു, എന്തു പറയുന്നു, കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യുന്നൂ എന്നതിനെ ആശ്രയിച്ചാണ് കുട്ടികളിലെ മൂല്യങ്ങളും വളരുന്നത്. കുട്ടിയുടെ മുൻപിൽ വെച്ച്, മറ്റുള്ളവരെ കുറ്റം പറയും. പക്ഷേ, ഇതുകണ്ട് കുട്ടി കുറ്റം പറഞ്ഞാൽ, അവിടെ ആരംഭിക്കും പ്രശ്നങ്ങൾ. പിന്നെ അടിയാകും. ചീത്തവിളിയാകും! ഇവിടെ തെറ്റ് ആരുടെ ഭാഗത്താണ്? മാതാപിതാക്കളുടെയോ, അതോ, കുട്ടികളുടെയോ?

നിങ്ങളുടെ കുട്ടി പഠിക്കുന്നതിൽ മിടുക്കരാകണമെങ്കിൽ, നല്ല മനുഷ്യനായി വളരണമെങ്കിൽ, നിങ്ങൾ ആദ്യം അവർക്ക് എന്ത്, എങ്ങനെ, എപ്പോൾ നൽകണം എന്ന് അറിഞ്ഞിരിക്കണം. അവരോട് പെരുമാറേണ്ടത് എപ്രകാരമെന്ന് മനസ്സിലാക്കണം. ഒരു ഹെൽത്തി റിലേഷൻഷിപ്പ് നിലനിർത്തണം. എന്നാൽ, പല മാതാപിതാക്കൾക്കും ഇവ എന്താണെന്നുപോലും ഇപ്പോഴും അറിയില്ല. കൂടുതൽ അറിയാൻ വായിക്കാം.
കഥ
ഒരു കഥയിൽ നിന്നും തുടങ്ങാം. ഒരു ഞണ്ടിന് മൂന്ന് മക്കളുണ്ടായിരുന്നു. ഒരു ദിവസം കടൽത്തീരത്ത് മക്കളോടൊത്ത് ആഹാരം കഴിച്ച് വെറുതേ കിടക്കുമ്പോഴാണ് അമ്മ ഞണ്ട് ഒരു കാര്യം ശ്രദ്ധിക്കുന്നത്. തന്റെ മൂന്ന് മക്കളും ഒരുവശത്തേയ്ക്ക് ചെരിഞ്ഞാണ് നടക്കുന്നത്. ഇത് കണ്ട് അമ്മ ഞണ്ട് മക്കളോട് മുന്നോട്ട് നേരെ നടക്കാൻ ആവശ്യപ്പെട്ടു. മക്കൾ വീണ്ടും പഴയപടി തന്നെ നടത്തം. അമ്മ ഞണ്ട് കുറേ വട്ടം പറഞ്ഞു നോക്കി. മക്കൾ നേരെയാകുന്ന ലക്ഷണമില്ല. ദേഷ്യം വന്ന അമ്മ ഞണ്ട്, മക്കളെ ശകാരിക്കാൻ ആരംഭിച്ചു! എന്നെക്കണ്ട് നടക്കാൻ പഠിക്ക് എന്നും പറഞ്ഞ് അമ്മ ഞണ്ട് നടക്കാൻ ആരംഭിച്ചു. എങ്ങനെയാ നടത്തം? മക്കൾ നടന്നതുപോലെ തന്നെ ഒരുവശത്തേയ്ക്കായാണ് പോക്ക്! അപ്പോഴാണ് അമ്മ ഞണ്ടിനും ഇക്കാര്യത്തെക്കുറിച്ച് ബോധ്യം വന്നത്. കാരണം, ഞണ്ടുകൾക്ക് മുന്നോട്ടോ പുറകിലോട്ടോ സഞ്ചരിക്കാൻ സാധിക്കുകയില്ല. ഈ കഥയിലെ അമ്മ ഞണ്ടിലെപ്പോലെയാണ് മിക്ക മാതാപിതാക്കളും. മക്കളുടെ തെറ്റ് ആദ്യം കണ്ടെത്തും. എന്നാൽ, അവർ ഇതേ തെറ്റ് ചെയ്താൽ അത് മനസ്സിലാക്കാറില്ല. മനസ്സിലാക്കിയാലും അംഗീകരിക്കുകയില്ല.
അഹംഭാവം
ഞങ്ങളാണ് മൂത്തത്, ഞങ്ങൾ പറയും, നിങ്ങൾ അനുസരിക്കും! ഈ മനോഭാവമാണ് ഒട്ടുമിക്ക ഇന്ത്യൻ മാതാപിതാക്കൾക്കും ഉള്ളത്. മക്കൾ പറയുന്നത് കേൾക്കാനോ, അവർ പറയുന്നതിലെ ശരികൾ അംഗീകരിക്കാനോ പല മാതാപിതാക്കളും തയ്യാറാകാറില്ല. ഒരു തരത്തിൽ പറഞ്ഞാൽ മക്കളെ മൊത്തത്തിൽ അടക്കി വാഴുന്നതാണ് യഥാർത്ഥ മാതാപിതാക്കളുടെ ലക്ഷണം എന്ന് വിചാരിക്കന്നവരും കുറവല്ല. എന്നാൽ, ഇതല്ല, മറിച്ച്, ഇതിനു വിപരീതമാണ് നടക്കേണ്ടത്.
നല്ല മാതാപിതാക്കളുടെ ലക്ഷണം
കുട്ടികൾക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ അവസരം നൽകും. അതുപോലെ, കുട്ടികൾ തെറ്റ് ചെയ്താൽ, അടിക്കുകയല്ല, മറിച്ച്, ശരിയായ രീതിയിൽ അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രദ്ധിക്കും. കുട്ടികളെ അവരുടെ ഇഷ്ടത്തിനൊത്ത് പഠിക്കാനും, കളിക്കാനും, വളരാനും നല്ല കുടുംബാന്തരീക്ഷം ഇവർ സൃഷ്ടിക്കും. കുട്ടികളുടെ നല്ല റോൾമോഡലായി എല്ലാവരുടെയും മുൻപിൽ അഭിമാനത്തോടെ നിലനിൽക്കാൻ ഇവർക്ക് സാധിക്കും.
കുട്ടികളോട് പക്ഷപാതപരമായ സമീപനം ഒഴിവാക്കും. കുട്ടികളുടെ മുൻപിൽ വെച്ച് കുടുംബ വഴക്ക് ഒഴിവാക്കും. കുട്ടികളോട് തെറ്റ് ചെയ്താൽ ക്ഷമ ചോദിക്കാൻ മടി കാണിക്കുകയില്ല. അവരുടെ ഒപ്പം ഇരിക്കും. ഏത് ആപത്തിലും ഒപ്പമുണ്ടെന്ന് മനസ്സിലാക്കി കൊടുക്കും. കുട്ടികൾ പറയുന്നത് വളരെ ക്ഷമയോടെ കേട്ടിരിക്കും. ഇത്രയും കാര്യങ്ങൾ ചെയ്താൽ, കുട്ടികൾ വളരുന്നതിനനുസരിച്ച് നല്ല മാനസികാരോഗ്യവും ഉണ്ടാകും. പഠനത്തിൽ എന്നും മികച്ചു നിൽക്കാൻ ഇവർക്ക് സാധിക്കുകയും ചെയ്യും.
Disclaimer : ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോൾഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
