Latest Updates
-
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ
കുട്ടികള്‍ക്കായി ടൂത്ത്പേസ്റ്റ് തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം
കുട്ടികള്‍ക്കായി ശരിയായ ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. കാരണം ജീവിതകാലം മുഴുവന്‍ പല്ലിന്റെയും മോണയുടെയും ആരോഗ്യം ഉറപ്പുവരുത്തുന്നതില്‍ പല്ല് തേച്ച് തുടങ്ങുന്നത് മുതല്‍ തിരഞ്ഞെടുക്കുന്ന ടൂത്ത്പേസ്റ്റ് നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. കുട്ടികള്‍ക്കായി ഏറ്റവും മികച്ച ടൂത്ത് പേസ്റ്റ് എങ്ങനെ തിരഞ്ഞെടുക്കാമെന്നത് പലപ്പോഴും മാതാപിതാക്കളെ ആശയക്കുഴപ്പത്തില്‍ ആക്കുന്ന സംഗതിയാണ്. ടൂത്ത്പേസ്റ്റിലെ ഘടകങ്ങള്‍ എന്തെല്ലാമാണെന്നും ഇത് ദന്താരോഗ്യം എങ്ങനെ ഉറപ്പാക്കുന്നുവെന്നും മനസ്സിലാക്കി വേണം ടൂത്ത്പേസ്റ്റ് തിരഞ്ഞെടുക്കാന്‍.

ദന്താരോഗ്യത്തില്‍ ഫ്ലൂറൈഡ് പ്രധാന പങ്ക് വഹിക്കുന്നു. പോടുകള്‍ തടയാനും ഇനാമലിനെ ശക്തിപ്പെടുത്താനും ഇവ സഹായിക്കുന്നു. ഫ്ലൂറൈഡിന്റെ ഗുണങ്ങള്‍ മനസ്സിലാക്കുന്നത് ഏറ്റവും നല്ല ടൂത്ത്പേസ്റ്റ് തിരഞ്ഞെടുക്കാന്‍ മാതാപിതാക്കളെ സഹായിക്കും.
എന്തുകൊണ്ട് ഫ്ലൂറൈഡ് പ്രധാനമാണ്
ഫ്ലൂറൈഡ് ദന്തക്ഷയത്തെ ചെറുക്കുന്ന ഒരു ധാതുവാണ്. ഭക്ഷണത്തില്‍ നിന്നും പഞ്ചസാരയില്‍ നിന്നുമുള്ള ആസിഡ് ആക്രമണങ്ങളെ ചെറുത്ത് ഇത് പല്ലുകളെ പ്രതിരോധിക്കും. പല്ലുകള്‍ വികസിച്ചുവരുന്ന കുട്ടികളില്‍ ഈ സംരക്ഷണം അത്യന്താപേക്ഷിതമാണ്. ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതിലൂടെ 40% വരെ പോടുകള്‍ കുറയ്ക്കും. കുട്ടികള്‍ക്കുള്ള ശുചിത്വത്തിന്റെ ഒരു പ്രധാന ഭാഗമാണിത്.
ശരിയായ ടൂത്ത് പേസ്റ്റ്
ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കുമ്പോള്‍, അതില്‍ ഫ്ലൂറൈഡ് എത്ര അടങ്ങിയിരിക്കുന്നുവെന്ന് പരിശോധിക്കുക. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക്, കുറഞ്ഞത് 1000 പിപിഎം ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക. മൂന്ന് മുതല്‍ ആറ് വയസ്സ് വരെ പ്രായമുള്ളവര്‍ക്ക്, 1350-1500 പി.പി.എം ഉള്ള ഫ്ലൂറൈഡ് അളവാണ് പൊതുവെ ശുപാര്‍ശ ചെയ്യപ്പെടുന്നത്. അതേസമയം പല്ലുതേക്കുമ്പോള്‍ കുട്ടികള്‍ പേസ്റ്റ് വിഴുങ്ങുന്നില്ലെന്ന് ഉറപ്പാക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് (ഐഡിഎ) അംഗീകാര മുദ്രയുള്ള ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇത് സുരക്ഷാ, കാര്യക്ഷമത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ടൂത്ത്പേസ്റ്റിന്റെ രുചിയും കുട്ടികളില്‍ നല്ല ദന്താരോഗ്യശീലങ്ങള് വളര്‍ത്തിയെടുക്കുന്നതില്‍ ഒരു പങ്ക് വഹിക്കുന്നു; പതിവായി ബ്രഷിംഗ് ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങളുടെ കുട്ടി ഇഷ്ടപ്പെടുന്ന രുചി തിരഞ്ഞെടുക്കുക.
നല്ല ശീലങ്ങള്‍
ചെറിയ കുട്ടികള്‍ക്കുള്ള ടൂത്ത് പേസ്റ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ദന്തഡോക്ടറുടെ നിര്‍ദ്ദേശം കൂടി പരിഗണിക്കുക. ദിവസേന രണ്ടുതവണ ബ്രഷിംഗും പതിവായി ദന്തപരിശോധനകളും പ്രോത്സാഹിപ്പിക്കുക. ശരിയായ ടൂത്ത്പേസ്റ്റിനൊപ്പം ഈ ശീലങ്ങളും ആരോഗ്യമുള്ള പല്ലുകളുടെ വളര്‍ച്ചയെ സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
