Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കുട്ടികളെ നോക്കി മടുത്തോ? ഒരിക്കലും തീരാത്ത പണിയും സദാ പിരിമുറുക്കവും, നിങ്ങള്‍ക്ക് വേണ്ടത് ഈ വിദ്യകള്‍
ഒരു കുഞ്ഞിന് ജന്മം നല്‍കുകയും അവരെ വളര്‍ത്തി വലുതാക്കുകയും ചെയ്യുന്നത് ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമാണ്. അതേസമയം അത് വലിയൊരു വെല്ലുവിളിയും ആണ്. കുട്ടികളെ വളര്‍ത്തുന്നത് ഒട്ടും എളുപ്പമല്ലെന്ന് ആ ഘട്ടത്തിലൂടെ കടന്നുപോയ എല്ലാവരും ഒരേ സ്വരത്തില്‍ പറയും. മാതാപിതാക്കളെന്ന നിലയില്‍ തികച്ചും തകര്‍ന്നുപോകുന്ന ഘട്ടങ്ങള്‍ ഉണ്ടാകും. കുട്ടികളുടെ കാര്യങ്ങള്‍ മാത്രം നോക്കി മടുത്ത് കരഞ്ഞുപോകുന്ന അവസ്ഥകളുണ്ടാകും. ചെയ്താലും ചെയ്താലും തീരാത്ത പണി കൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തോന്നുന്ന സമയങ്ങള്‍ ഉണ്ടാകും. അതെ, മാതാപിതാക്കള്‍ എന്ന റോള്‍ വൈകാരികമായ ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ ഒരു യാത്രയാണ്. അതില്‍ മാനസിക സമ്മര്‍ദ്ദവും മടുപ്പും സ്വാഭാവികമാണ്. എന്നാല്‍ ഒരു പരിധി വിട്ട് സമ്മര്‍ദ്ദവും മടുപ്പ് കൂടിയാല്‍ അത് ഒരു വ്യക്തിയുടെ മാനസിക നിലയെ തന്നെ സാരമായി ബാധിക്കും.

കുട്ടികളെ വളര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദവും മടുപ്പും എങ്ങനെ നേരിടാമെന്ന് നോക്കാം.
മാനസിക സമ്മര്‍ദ്ദം വില്ലനാണെന്ന് തിരിച്ചറിയുക
ഒരു അമ്മ അല്ലെങ്കില്‍ അച്ഛന് എന്ന നിലയില്‍ മാനസിക സമ്മര്‍ദ്ദം കുടുംബത്തെ ഒന്നാകെ ബാധിക്കുമെന്ന് തിരിച്ചറിയുക. നിരന്തരമായി സമ്മര്‍ദ്ദത്തിന് അടിപ്പെട്ടാല്‍ കുട്ടികളിലേക്കും പങ്കാളിയിലേക്കും അതിന്റെ പ്രത്യാഘാതങ്ങള്‍ നീളും. നിരാശയും ദേഷ്യവും കൊണ്ട് അവര്‍ക്ക് മുമ്പില്‍ പൊട്ടിത്തെറിക്കേണ്ടതായി വരും. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യാനുള്ള വഴികള്‍ ഓരോ മാതാപിതാക്കളും അറിഞ്ഞിരിക്കണം.
മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഘടകങ്ങള്‍ തിരിച്ചറിയുകയാണ് സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യുന്നതിനുള്ള ആദ്യ വഴി. മടുപ്പ്, കുടുംബത്തില്‍ നിന്നുള്ള പിന്തുണക്കുറവ്, കുട്ടിയുടെ വികൃതി, അച്ചടക്കമില്ലായ്മ, ജോലി സമ്മര്‍ദ്ദം, സാമ്പത്തിക പ്രശ്നങ്ങള്‍ അങ്ങനെ പല കാരണങ്ങളും മാതാപിതാക്കളില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കാം. ഇവയെ എങ്ങനെ നേരിടാമെന്ന് നോക്കാം.
ദീര്‍ഘശ്വാസ മുറകള്‍
മാനസിക പിരിമുറുക്കം പരിധി വിടുന്നു എന്ന് തോന്നിയാല്‍ പതുക്കെ ദീര്‍ഘമായി നിശ്വസിക്കുക. വളരെ പതുക്കെ ശ്വാസം പുറത്തേക്ക് വിടുക. ശ്വാസഗതി പതുക്കെയാക്കുന്നതിന് ഒന്ന് മുതല്‍ അഞ്ച് വരെ എണ്ണിയതിന് ശേഷം നിശ്വസിക്കുക. രണ്ട്, മൂന്ന് മിനിട്ട് ഇത് പരിശീലിക്കുക. അതിന് ശേഷം മനസ്സ് കൂടുതല്‍ സമാധാനപ്പെട്ടതായി മനസ്സിലാകും. കുട്ടികളോട പരിഭവമൊന്നും കൂടാതെ ഇടപെടാനും സാധിക്കും.
അനിശ്ചിതാവസ്ഥകളെ അംഗീകരിക്കുക
അപ്രതീക്ഷിതമായ സംഭവങ്ങളാണ് മാനസിക പിരിമുറുക്കത്തിന്റെയും സമ്മര്‍ദ്ദത്തിന്റെയും പ്രധാന കാരണം. ഉത്കണ്ഠയുള്ള ആളുകള്‍ക്ക് അവിചാരിതമായ സാഹചര്യങ്ങളെ നേരിടുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു മാതാപിതാവ് എന്ന നിലയില്‍ എപ്പോള്‍ വേണമെങ്കിലും അിശ്ചിതത്വങ്ങളും അവിചാരിത സംഭവങ്ങള്‍ ഉണ്ടാകാമെന്ന് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക.
സ്വന്തം കാര്യങ്ങള്‍ക്കും സമയം കണ്ടെത്തുക
മാതാപിതാക്കള്‍ ആയി മാറുമ്പോള്‍ സ്വന്തം കാര്യങ്ങള്‍ക്ക് സമയം കിട്ടാത്ത അവസ്ഥ എല്ലാവര്ക്കും ഉണ്ടാകും. കുട്ടികളുടെ കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന ധാരണയാണ് എല്ലാവര്ക്കും ഉള്ളത്. പക്ഷേ സ്വന്തം കാര്യങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും സമയം കണ്ടെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദിവസവും ഇതിനായി സമയം കണ്ടെത്തുക. സ്വന്തം കാര്യങ്ങള്‍ ആഗ്രഹത്തിനൊത്ത് നടത്താന്‍ കഴിഞ്ഞാല്‍ കുട്ടികളുടെ കാര്യവും മടുപ്പില്ലാതെ ചെയ്യാനാകും.
ഉറക്കം പരമപ്രധാനം
മാതാപിതാവ് എന്ന നിലയില്‍ മാനസിക പിരിമുറുക്കം കൂടുമ്പോള്‍ ഉറക്കം നിയന്ത്രിച്ചുകൊണ്ട് മറ്റ് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കും. ഇത് മണ്ടത്തരമാണ്. വീട്ടുജോലികളും ഓഫീസ് ജോലികളും കുട്ടികളുടെ കാര്യവും നോക്കി അസ്വസ്ഥമാകുന്ന മനസ്സിനും ശരീരത്തിനും ആശ്വാസവും വിശ്രമവും ലഭിക്കുന്നത് ഉറക്കത്തിലൂടെ മാത്രമാണ്. അതുകൊണ്ട് ആവശ്യത്തിന് ഉറങ്ങാന്‍ ശ്രമിക്കുക. ശരിയായ ഉറക്കം ഉന്മേഷവും ഊര്‍ജ്ജവും വെല്ലുവിളികളെ നേരിടാനുള്ള ആത്മവിശ്വാസവും നല്‍കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications
