Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
മക്കളെ വളർത്തുമ്പോൾ ഇക്കാര്യങ്ങൾ ആഗ്രഹിക്കരുത്
ഓരോ മാതാപിതാക്കൾക്കും മക്കളിൽ അമിതമായ പ്രതീക്ഷികളാണ്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ മാതാപിതാക്കളുടെ ആഗ്രഹങ്ങൾ ഇവരുടെ തലയിൽ ബാധ്യതകളായി നിലനിൽക്കുന്നു. പലപ്പോഴും ടോക്സിക് പാരന്റിംഗിലേയ്ക്ക് പല മാതാപിതാക്കളെയും നയിക്കുന്നത് മക്കളുടെ മേൽ അവർക്കുള്ള അമിതമയ ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ്. കുട്ടികൾ വളർന്നു കഴിയുമ്പോൾ മാതാപിതാക്കളോട് അകൽച്ച തോന്നുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്ന് ഇതു തന്നെ.

മാതാപിതാക്കളുടെ ചിന്താഗതിയിൽ മാറ്റങ്ങൾ വന്നാൽ മാത്രമേ, ഭാവിയിൽ മക്കൾക്കിടയിൽ പല പ്രശ്നങ്ങളും ഉണ്ടാകാതിരിക്കുകയുള്ളൂ. ഒരു അച്ഛൻ അല്ലെങ്കിൽ അമ്മ എന്ന നിലയിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ മുതൽ അവരെ കണേണ്ടത് ഏത് വിധത്തിലാണ്? പല മാതാപിതാക്കളും തിരുത്താൻ മടിക്കുന്ന തെറ്റുകൾ എന്തെല്ലാമാണ്? വായിക്കാം.
ആഗ്രഹങ്ങൾ നിറവേറ്റാനുള്ളവർ
എനിക്ക് ഒരു ഡോക്ടറാകാനായിരുന്നു ആഗ്രഹം. പക്ഷേ, എനിക്ക് അതു സാധിച്ചില്ല! അതുകൊണ്ട് ഞാൻ എന്റെ മകളെ അല്ലെങ്കിൽ മകനെ ഡോക്ടറാക്കും എന്ന് പറയുന്ന നിരവധി മാതാപിതാക്കളുണ്ട്. തങ്ങൾക്ക് സാധിക്കാത്തത് മക്കളിലൂടെ നേടിയെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ. ഒരു കുഞ്ഞ് വളരുമ്പോൾ മുതൽ ഇവർ സ്വപ്നം കാണുന്നതും ഇതു തന്നെ. മക്കൾ വലുതായി അവരുടെ ഇഷ്ടങ്ങൾ പ്രകടിപ്പിക്കുമ്പോൾ മാതാപിതാക്കൾക്ക് ദഹിക്കാതെ വരുന്നതിന്റെ കാണവും ഇതു തന്നെ.
സ്വന്തം ആഗ്രഹങ്ങൾ നിറവേറ്റാൻ വേണ്ടി മക്കളെ ഒരിക്കലും വളർത്തരുത്. നിങ്ങൾക്ക് ആഗ്രഹങ്ങൾ ഉണ്ടായിരുന്നതുപോലെ തന്നെ, നിങ്ങളുടെ മക്കൾക്കും അവരുടെതായ ആഗ്രഹങ്ങൾ ഉണ്ടായിരിക്കും. അവരെ അതിനൊത്ത് പറക്കാൻ അനുവദിക്കണം. എന്നാൽ മാത്രമേ, കുട്ടികൾക്ക് നിങ്ങൾ നല്ലൊരു രക്ഷകർത്താവാകൂ. അവരുടെ മേൽ നിങ്ങളുടെ ആഗ്രഹങ്ങൾ അടിച്ചേൽപ്പിക്കാതിരിക്കുക.
പ്രായമാകുമ്പോൾ നോക്കാനുള്ളവർ
പല മാതാപിതാക്കളും സമ്പാദിക്കുന്നത് മക്കൾക്കുവേണ്ടിയാണ്. മക്കളെ നോക്കിയാൽ, പ്രായമാകുമ്പോൾ മക്കൾ നോക്കും എന്ന പ്രതീക്ഷ ഇവരിൽ ഉണ്ടാകുന്നു. മക്കൾ ചോദിക്കുമ്പോൾ അവർക്കുവേണ്ടി പൈസ ചിലവാക്കുന്നു. തങ്ങളുടെ സമ്പാദ്യത്തിന്റെ ബഹുഭൂരിപക്ഷവും മക്കൾക്കുവേണ്ടി ചിലവഴിക്കും. പ്രായമാകുമ്പോൾ പല മാതാപിതാക്കളും ദരിദ്രരാണ്. ഇവർ മക്കളെ ആശ്രയിക്കുന്നു. മക്കളിൽ നിന്നും പ്രതീക്ഷിച്ച സംരക്ഷണവും സ്നേഹവും ലഭിക്കാതെ വരുമ്പോൾ ഇവരുടെ മനസ്സ് വിഷമിക്കും.
സത്യത്തിൽ ഈ ചെയ്യുന്നത് ഒരുതരത്തിൽ തെറ്റാണ്. നിങ്ങൾ മക്കൾക്കു വേണ്ടി പണം ചിലവഴിക്കണം. പക്ഷേ, ആവശ്യത്തിന് മാത്രം മതി. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകുന്നതുവരെ ഒരു പിന്തുണ നൽകുന്നവർ മാത്രമായിരിക്കണം മാതാപിതാക്കൾ. അവരുടെ മാനസികമായ വളർച്ചയ്ക്കും നിങ്ങൾ സഹായിക്കണം. അതിന്റെ ഒപ്പം, നിങ്ങൾ നിങ്ങളുടെ ജീവിതവും സേഫ് ആക്കണം. സ്വന്തം ആവശ്യങ്ങൾക്കായി സമ്പാദ്യങ്ങൾ മാറ്റി വെയ്ക്കണം. യാത്രകൾ പോകണം. ജീവിതം ആസ്വദിക്കണം. ഇല്ലെങ്കിൽ അവസാന നാളുകളിൽ ജീവിതത്തിൽ വിഷമങ്ങളും കുറ്റബോധങ്ങളും ഉടലെടുക്കാൻ ഇതൊരു കാരണമാണ്.
ഞാനാണ് ശരി എന്ന ഭാവം
പല മാതാപിതാക്കളും തങ്ങൾ പറയുന്നത് മാത്രമാണ് ശരി എന്ന് കരുതുന്നവരും വിശ്വസിക്കുന്നവരുമാണ്. അതിനാൽ തന്നെ, പലപ്പോഴും മക്കളുടെ ആഗ്രഹങ്ങൾക്ക് വില കൽപ്പിക്കുന്നതും കുറവാണ്. അതുപോലെ, ചെറുപ്പത്തിൽ മാതാപിതാക്കൾ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് സമ്മതിച്ചവർ വലുതാകുമ്പോൾ മാറ്റാം. ഇതിനെയെല്ലാം കുറ്റപ്പെടുത്തുന്നത് തെറ്റാണ്. മക്കൾ വളരുംതോറും അവർക്ക് അവരുടെതായ കാഴ്ചപ്പാടുകൾ ഉണ്ടാകും. അതിനൊത്ത് അഭിപ്രായങ്ങൾ മാറും. ഇത് മാനസികമായി അവർ വളരുന്നുണ്ട് എന്നതിന്റെ ലക്ഷണമാണ്. എല്ലാ കാലത്തും മക്കൾ മാതാപിതാക്കളെ ശരിവെക്കും എന്ന് ആഗ്രഹിക്കുന്നത് തെറ്റാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications











