Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുട്ടികളുടെ മുന്പില് ഇക്കാര്യങ്ങള്‍ ചെയ്യരുത്! ഭാവിയില്‍ ദോഷം ചെയ്യും
ഭാര്യ-ഭര്ത്താക്കാന്മാര് തമ്മില്‍ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം. എന്നാല്‍, ഇതിനിടയില്‍ പലപ്പോഴും പെട്ടുപോകുന്നത് കുട്ടികളാണ്. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ കുട്ടികളുടെ മുന്പില് വെച്ച് ചെയ്യുന്ന ചെറിയ തെറ്റുകളാണ് വലുതാകുമ്പോള്‍ ഈ കുഞ്ഞുങ്ങളില്‍ സ്വഭാവ വൈകല്യങ്ങള്‍ ഉണ്ടാക്കുന്നതും, മാനസിക പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും. ഇത്തരത്തില്‍ മാതാപിതാക്കള്‍ കുട്ടികളുടെ മുന്പില് വെച്ച് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

റോള്‍മോഡല്‍
കുട്ടികള്‍ ഏറ്റവുമധികം സമയം കാണുന്നത് അവരുടെ മാതാപിതാക്കളെയാണ്. പലപ്പോഴും മാതാപിതാക്കള്‍ എന്ത് ചെയ്യുന്നു, എങ്ങനെ പെരുമാറുന്നു, എന്നത് നോക്കിയാണ് പല കുട്ടികളും പല കാര്യങ്ങള്‍ പഠിക്കുന്നത് പോലും. അതിനാല്‍, കുട്ടികളുടെ മുന്പില് വെച്ച്, മാതാപിതാക്കള്‍ ചെയ്യുന്ന ഓരോ കാര്യവും കുട്ടികളുടെ ഭാവി നിര്‍ണ്ണയിക്കുന്നവയാണ്.
തര്‍ക്കങ്ങള്‍
പല മാതാപിതാക്കളും അവരുടെ വ്യക്തിപരമായ തര്‍ക്കങ്ങളും വാക് വാദങ്ങളും കുട്ടികളുടെ മുന്പില് വെച്ച് നടത്തും. ചിലപ്പോള്‍ മോശം വാക്കുകള്‍ ഉപയോഗിക്കും. ചിലപ്പോള്‍, പരസ്പരം തെറ്റായ രീതിയില്‍ കുറ്റപ്പെടുത്തലുകളും നടത്തും. ഇതെല്ലാം കുട്ടികളുടെ മനസ്സില്‍ പതിയുന്നു. ഇവരുടെ ഉള്ളില്‍ ഇക്കാര്യങ്ങള്‍ കിടക്കുന്നു. ചിലപ്പോള്‍ മാതാപിതാക്കളെ കുറിച്ച് മോശം അഭിപ്രായങ്ങള്‍ രൂപപ്പെടാന്‍ ഇത് കാരണമാകുന്നു. കുട്ടികളും ഇതേ മാതൃക കണ്ട് പഠിക്കുന്നു. ചിലപ്പോള്‍ മറ്റു കുട്ടികളോട് ഇതേ രീതിയില്‍ പെരുമാറാനും സാധ്യത വര്‍ദ്ധിക്കുന്നു.
ഫോണ്‍ നോക്കുന്നത്
മിക്ക മാതാപിതാക്കളും കുട്ടികളുടെ കൂടെ സമയം ചിലവഴിക്കുന്നതിന് പകരം, ടിവി അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ സമയം ചിലവഴിക്കുന്നു. ഈ സമയം കുട്ടികള്‍ക്ക് നഷ്ടമാകുന്നത് മാതാപിതാക്കളുടെ സ്നേഹവും സാമീപ്യവുമാണ്. ഇത് കുട്ടികളുടെ മാനസിക വളര്‍ച്ചയെ കാര്യമായി ബാധിക്കുന്നു. കൂടാതെ, കുട്ടികള്‍ക്ക് മാതാപിതാക്കളോടുള്ള അടുപ്പം കുറയുന്നതിനും ഇത് കാരണമാണ്.
ഒറ്റയ്ക്ക് കിടക്കുന്നത്
പലപ്പോഴും ദമ്പതികള്‍ തമ്മില്‍ നല്ല വഴക്ക് ഉണ്ടായതിന് ശേഷം പലപ്പോഴും ദമ്പതികള്‍ ഒറ്റയ്ക്ക് മാറി ഇരിക്കുന്നതും, കിടക്കാന്‍ പോകുന്നതും കാണാം. ഇത് കുട്ടികളെ ഒറ്റപ്പെടല്‍ അനുഭവിപ്പിക്കുന്നു. കാരമം, കുട്ടികള്‍ക്ക് ആരും ഒപ്പം ഇല്ല, തങ്ങളെ ആരും പരിഗണിക്കുന്നില്ല എന്ന തോന്നല്‍ മനസ്സില്‍ ഉണ്ടാക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്. ഇതും കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങളാണ്.
സാമ്പത്തിക പ്രശ്നങ്ങള്‍
ഒരു കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങളും കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. കാരണം, സാമ്പത്തിക പ്രശ്നങ്ങള്‍ കുടുംബത്തില്‍ വഴക്ക് പതിവാക്കുന്നതിന് കാരണാകുന്നു. ഇത് കുട്ടികളുടെ സന്തോഷത്തെ കെടുത്തുന്നു. അതിനാല്‍, ഇക്കാര്യങ്ങള്‍ കുട്ടികളുടെ മുന്പില് വെച്ചല്ലാതെ, നല്ലരീതിയില്‍ കൈകാര്യം ചെയ്യാന്‍ ദമ്പതികള്‍ ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
