Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഗര്‍ഭം തുടക്കത്തില്‍ ശ്രദ്ധ വേണം, അല്ലെങ്കില്‍ അപകടം
സാധാരണ ഗര്‍ഭകാലം എന്നത് അധികം പ്രതിസന്ധികള്‍ ഇല്ലാത്തതാണ്. എന്നാല്‍ ഗര്‍ഭകാലത്തുണ്ടാവുന്ന ചെറിയ അസ്വസ്ഥതകള്‍ പോലും അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന സ്വാധീനം അമ്മക്കും കുഞ്ഞിനും അപകടകരമായ സാഹചര്യങ്ങളിലേക്ക് എത്തിക്കും. ചിലര്‍ക്ക് വളരെ നല്ല ഒരു ഗര്ഭകാലമായിരിക്കും ഉണ്ടാവുക. എന്നാല്‍ ചിലര്‍ക്കാകട്ടെ അത് പലപ്പോഴും സങ്കീര്‍ണമായിരിക്കും. എന്നാല്‍ ഈ പ്രശ്നങ്ങള്‍ എന്തൊക്കെയാണ് എന്ന് കൃത്യമായി മനസ്സിലാക്കുകയും അതിന് വേണ്ട പരിഹാരം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.
അമ്മക്കും കുഞ്ഞിനും അപകടകരമായ ഘട്ടത്തിലേക്ക് കാര്യങ്ങള്‍ പോവാതെ ഉടന്‍ തന്നെ പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. അത് ഭക്ഷണത്തിന്റെ കാര്യത്തിലാണെങ്കിലും രോഗത്തിന്റെ കാര്യത്തിലാണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തിലാണെങ്കിലും വളരെയധികം ശ്രദ്ധിക്കണം. അതിസങ്കീര്‍ണതകള്‍ ഒഴിവാക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങളെ്ത്തുന്നു.

ഗര്‍ഭകാല പ്രമേഹം
ഗര്‍ഭകാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോഴാണ് ഗര്‍ഭകാല പ്രമേഹം ഉണ്ടാകുന്നത്. ഇത് ഏകദേശം 10% ഗര്‍ഭിണികളെ ഗര്‍ഭകാലത്തെ പ്രമേഹം ബാധിക്കുന്നു. ചിട്ടയായ വ്യായാമവും സമീകൃതാഹാരവും ഈ അവസ്ഥയെ നിയന്ത്രിക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നതും അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് കുഞ്ഞിനും അമ്മക്കും ഒരുപോലെ അപകടകരമായ ഘട്ടങ്ങളുണ്ടാക്കുന്നു.
പ്രീക്ലാമ്പ്സിയ
ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മറ്റൊരു അവയവ വ്യവസ്ഥയ്ക്ക്, പലപ്പോഴും കരളിനോ കിഡ്നിക്കോ, കേടുപാടുകള്‍ സംഭവിക്കുന്നതിന്റെ ലക്ഷണങ്ങളും പ്രീക്ലാമ്പ്സിയയെ സൂചിപ്പിക്കുന്നു. പലപ്പോഴും ഇത് സാധാരണയായി ഗര്‍ഭത്തിന്റെ 20 ആഴ്ചകള്‍ക്കു ശേഷമാണ് ആരംഭിക്കുന്നത്. പ്രസവത്തിനു മുമ്പുള്ള പതിവ് പരിശോധനകള്‍ ഇത് നേരത്തെ കണ്ടുപിടിക്കാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ ഡോക്ടറെ കൃത്യസമയത്ത് കാണേണ്ടത് അനിവാര്യമാണ്.
മാസം തികയാതെയുള്ള പ്രസവം
ഗര്‍ഭാവസ്ഥയുടെ 37 ആഴ്ചകള്‍ക്ക് മുമ്പ് പ്രസവം നടക്കുന്നതിനെയാണ് മാസം തികയാതെയുള്ള പ്രസവം എന്ന് പറയുന്നത്. ഇതിന്റെ കാരണങ്ങളില്‍ പലപ്പോഴും മുന്‍പുണ്ടായ അകാല ജനനവും ചില അണുബാധകളും അപകട ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. പുകവലി ഒഴിവാക്കുകയും സമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നത് അപകടസാധ്യത കുറയ്ക്കും.
പ്ലാസന്റ പ്രിവിയ
മറുപിള്ള സെര്‍വിക്സിനെ ഭാഗികമായോ പൂര്‍ണ്ണമായോ മൂടുമ്പോള്‍ പ്ലാസന്റ പ്രിവിയ സംഭവിക്കുന്നു. ഇത് പ്രസവത്തിന് മുമ്പോ പ്രസവസമയത്തോ കടുത്ത രക്തസ്രാവത്തിന് കാരണമാകും. സ്ഥിരമായ അള്‍ട്രാസൗണ്ട് പ്ലാസന്റയുടെ സ്ഥാനം നിരീക്ഷിക്കാന്‍ സഹായിക്കും. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടകരമായ ഘട്ടത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.
സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍
ക്രമമായ ഗര്‍ഭകാല പരിചരണം സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ പ്രധാനമാണ്. ശരിയായ പോഷകാഹാരവും വ്യായാമവും ഉള്‍പ്പെടെയുള്ള ആരോഗ്യകരമായ ജീവിതശൈലി ഒരു പ്രധാന പങ്ക് വഹിക്കുന്നു. മദ്യം, പുകയില തുടങ്ങിയ ഹാനികരമായ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതും പ്രധാനമാണ്. എപ്പോഴും ആക്റ്റീവ് ആയി ഇരിക്കുന്നത് വഴി ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും. അവരുടെ ഗര്‍ഭധാരണം കൂടുതല്‍ സുഗമമായി നടത്താനും സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കാനും കഴിയും.



Click it and Unblock the Notifications
