Latest Updates
-
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം
ഓസ്റ്റിയോപെറോസിസ് ഗര്‍ഭിണികളില്‍ നിസ്സാരമല്ല: അമിത ശ്രദ്ധ വേണ്ട കാര്യം
ഓസ്റ്റിയോപൊറോസിസ് എന്ന് നാം കേട്ടിട്ടുണ്ടാവും, എന്നാല്‍ ഇത് ശരിക്കും എന്താണ് എന്നതിനെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര അറിവുണ്ടാവണം എന്നില്ല. അസ്ഥികള്‍ സംഭവിക്കുന്ന ക്ഷയത്തെയാണ് ഓസ്റ്റിയോപെറോസിസ് എന്ന് പറയുന്നത്. ഈ അവസ്ഥയില്‍ അസ്ഥികളുടെ സാന്ദ്രത നശിക്കുകയും ഇവ പെട്ടെന്ന് പൊട്ടുകയും ചെയ്യുന്നു. ഇവരില്‍ പലപ്പോഴും പെട്ടെന്നാണ് ഒടിവ് സംഭവിക്കുന്നത്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ പല കാര്യങ്ങളും ഉണ്ട്. പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയില്‍ ഇത്തരം രോഗാവസ്ഥ നിങ്ങളെ ബാധിക്കുകയാണെങ്കില്‍ അത് അപകടകരമായ അവസ്ഥകളുണ്ടാക്കുന്നു.
ഇവരില്‍ ചലിക്കാനും നടക്കാനും എല്ലാം ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നു. അസ്ഥി ക്ഷയം സംഭവിച്ച് കഴിഞ്ഞാല്‍ അത് ആരിലും ഗുരുതരാവസ്ഥ തന്നെയാണ് ഉണ്ടാക്കുന്നത്. ഗര്‍ഭകാലത്ത് പ്രത്യേകിച്ച് ഇത്തരം അവസ്ഥകള്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ശരിക്കും പറഞ്ഞാല്‍ വളരെ അപൂര്‍വ്വമായ ഒരു അവസ്ഥയാണ് എന്നതാണ് സത്യം. ഗര്‍ഭാവസ്ഥയില്‍ ഇത്തരം പ്രതിസന്ധികള്‍ വികസിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത് വളരെയധികം ശ്രദ്ധിക്കണം.

എന്തുകൊണ്ട് ഗര്‍ഭിണികളില്‍?
എന്തുകൊണ്ടാണ് ഗര്‍ഭകാലത്ത് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നത് എന്നതിനെക്കുറിച്ചാണ് ആദ്യം മനസ്സിലാക്കേണ്ടത്. പലപ്പോഴും ഇതിന്റെ യഥാര്‍ത്ഥ കാരണം അഞ്ജാതമാണ് എന്നതാണ് സത്യം.. പക്ഷേ ചില ഘടകങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയില്ല. ഗര്‍ഭകാലം എന്നത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ വളരെ തീവ്രമായി നടക്കുന്ന ഒന്നാണ്. ഇത് അസ്ഥികളുടെ സാന്ദ്രതയില്‍ പ്രശ്ങ്ങള്‍ ഉണ്ടാക്കുന്നു. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്ക് അനുസരിച്ച് കാല്‍സ്യത്തിന്റെ അളവും വ്യത്യാസപ്പെടുന്നു. ഇത് അമ്മയുടെ ശരീരത്തില്‍ നിന്നാമ് സ്വാംശീകരിക്കപ്പെടുന്നത്.
വിറ്റാമിന്‍ ഡി കുറവെങ്കില്‍
ഗര്‍ഭിണികളില്‍ വിറ്റാമിന്‍ ഡി വളരെ അത്യാവശ്യമുള്ള ഒന്നാണ്. ഇത് ശരീരത്തിലേക്ക് മറ്റ് ഘടകങ്ങളെ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നത്. നിങ്ങളില്‍ വിറ്റാമിന്‍ ഡി കുറവെങ്കില്‍ അത് പലപ്പോഴും കാല്‍സ്യത്തിന്റെ ആഗിരണത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായി നിങ്ങളില്‍ അസ്ഥിക്ഷയം പോലുള്ള അവസ്ഥകള്‍ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഇത് കൂടാതെ പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ഉള്ളവരായിരുന്നെങ്കിലും അവരിലും ഈ പ്രശ്നം ഉണ്ടായേക്കാം.

പരിഹരിക്കേണ്ടത് എങ്ങനെ?
ഗര്‍ഭകാലത്തെ ഓസ്റ്റിയോപെറോസിസ് എന്ന രോഗാവസ്ഥ എപ്രകാരം തടയണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ.് അതിന് വേണ്ടി അസ്ഥികളുടെ ഘടന മെച്ചപ്പെടുത്തുന്ന തരത്തിലുള്ള വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ജീവിത ശൈലിയും ഭക്ഷണ രീതിയിലും എല്ലാം മാറ്റം വരുത്തുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ പ്രധാനമായും ശ്രദ്ധിച്ചാല്‍ രോഗാവസ്ഥ ഒരു പരിധി വരെ തടയാം.
കൂടുതല്‍ പ്രോട്ടീന്‍ കഴിക്കുക
ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നത് ശ്രദ്ധിക്കേണ്ടതാണ്. എല്ലുകളുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും പ്രോട്ടീന്‍ അനിവാര്യമാണ്. ഇത് ഓസ്റ്റിയോപെറോസിസ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. മാത്രനല്ല പയര്‍, മത്സ്യം, ബീന്‍സ്, മുട്ട, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. അതോടൊപ്പം കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങളും ശീലമാക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം അസ്ഥികളുടെ ആരോഗ്യവും സാന്ദ്രതയും വര്‍ദ്ധിപ്പിക്കുന്നു.

കൂടുതല്‍ വിറ്റാമിന്‍ ഡി ചേര്‍ക്കുക
ഗര്‍ഭകാലത്ത് ഡോക്ടര്‍മാര്‍ വിറ്റാമിന്‍ ഡി നിര്‍ദ്ദേശിക്കുന്നു. അതിന് വേണ്ടി പതിവായി വിറ്റാമിന്‍ ഡി കഴിക്കുന്നതിന് ശ്രദ്ധിക്കണം. മത്സ്യം, കരള്‍, മുട്ട എന്നിവ പോലുള്ള വിറ്റാമിന്‍ ഡി കൂടുതലുള്ള ഭക്ഷണങ്ങള്‍ സ്ഥിരമാക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ മതിയായ സൂര്യപ്രകാശം കൊള്ളുന്നതിനും ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇതോടൊപ്പം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ശീലമാക്കുന്നതും നല്ലതാണ്. ്മത്സ്യം, വാള്‍നട്ട് എന്നിവ കഴിക്കുന്നതും ശീലമാക്കുക.
വ്യായാമം ശീലമാക്കുക
വ്യായാമം ശീലമാക്കുകയാണ് ശ്രദ്ധിക്കേണ്ടത്. യോഗ, പൈലേറ്റ്സ് എന്നിവ പോലുള്ള വ്യായാമങ്ങള്‍ ശീലമാക്കുക, നീന്തുന്നത് നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. എന്നാല്‍ ഗര്‍ഭകാലത്ത് ഇത്തരം വ്യായാമങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ അടങ്ങിയ സമീകൃതാഹാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സമയം കണ്ടെത്തണം.
ഡോക്ടറെ കാണുന്നത്
ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍. കാരണം ഗര്‍ഭധാരണത്തിന് മുന്‍പും ശേഷവും എല്ലാം ഈ അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കണം. ഇതിലൂടെ ഓസ്റ്റിയോപൊറോസിസ് തടയാനും നിയന്ത്രിക്കാനും കഴിയും. ചിലരില്‍ അതികഠിനമായ അസ്വസ്ഥതകള്‍ ഇതിനുണ്ടാവുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറുടെ സേവനം എപ്പോഴും ഉറപ്പ് വരുത്തണം.



Click it and Unblock the Notifications











