Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
ഗര്‍ഭിണികള്‍ക്ക് ആരോഗ്യത്തിന് സ്ഥിരമാക്കാം ഈ റെസിപ്പികള്‍
ഗര്‍ഭകാലം ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. അമ്മമാര്‍ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം എന്നുള്ളതാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് അത്യാവശ്യം. പലപ്പോഴും സമീകൃതാഹാരം ശീലമാക്കേണ്ടി വരുന്ന അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില റെസിപ്പികള്‍ ഉണ്ട്.
ഈ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍ എളുപ്പമാണ് മാത്രമല്ല അവശ്യ പോഷകങ്ങള്‍ നിറഞ്ഞതുമാണ്. ഇവ തയ്യാറാക്കുന്നത് വഴി സമയം ലാഭിക്കുകയും അധികം കഷ്ടപ്പെടാതെ തന്നെ ഗര്‍ഭിണികള്‍ക്ക് ആവശ്യമായ പോഷണം ലഭിക്കുകയും ചെയ്യുന്നു. എന്തൊക്കെയാണ് സ്ഥിരമായി ഗര്‍ഭിണികള്‍ കഴിക്കേണ്ട ആരോഗ്യകരമായ ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

വെജിറ്റബിള്‍ പരിപ്പ് സൂപ്പ്
ഈ സൂപ്പ് പ്രോട്ടീനും നാരുകളും കൊണ്ട് സമ്പുഷ്ടമാണ്, ഇത് ഗര്‍ഭിണികള്‍ക്ക് അനുയോജ്യമാണ്. ഗര്‍ഭകാലത്ത് നിര്‍ണായകമായ ഇരുമ്പ് പരിപ്പ് നല്കുന്നു. വിറ്റാമിന്‍ എ, സി എന്നിവയ്ക്കായി ക്യാരറ്റ്, ചീര, തക്കാളി എന്നിവ ചേര്‍ക്കുക. ഈ വിഭവം മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നതും പോഷകപ്രദവുമാണ്. അമ്മക്കും കുഞ്ഞിനും ഇത് വഴി ആരോഗ്യം ലഭിക്കുന്നു.
ക്വിനോവയും ബ്ലാക്ക് ബീന്‍ ബൗളും
ക്വിനോവ ഒരു സമ്പൂര്‍ണ്ണ പ്രോട്ടീന്‍ ഉറവിടമാണ്, എല്ലാ അവശ്യ അമിനോ ആസിഡുകളും ഇത് നിങ്ങള്‍ക്ക് നല്കുന്നു. കൂടാതെ ബ്ലാക്ക് ബീന്‍സുമായി ചേര്‍ന്ന്, ഈ ഭക്ഷണം നിങ്ങളുടെ എനര്‍ജി വര്‍ദ്ധിപ്പിക്കുന്നു. അധിക വിറ്റാമിനുകള്‍ക്കായി കുരുമുളക്, ധാന്യം എന്നിവ ചേര്‍ക്കുക. ഈ വിഭവം ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ അനുയോജ്യമാണ്, ദിവസം മുഴുവന്‍ ആക്റ്റീവ് ആയി ഇരിക്കുന്നതിന് ഇത് സഹായിക്കും.
ബ്രൗണ്‍ റൈസിനൊപ്പം ചിക്കന്‍
ഈ ഭക്ഷണം ചിക്കനില്‍ നിന്നുള്ള പ്രോട്ടീനും തവിട്ട് അരിയുടെ മുഴുവന്‍ ധാന്യങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. അതോടൊപ്പം തന്െന കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കാന്‍ ബ്രൊക്കോളിയും കുരുമുളകും ചേര്‍ക്കുക. ഗര്‍ഭിണികളില്‍ പേശികളുടെ വളര്‍ച്ചയെ പിന്തുണയ്ക്കുകയും ഊര്‍ജ്ജത്തിന് ആവശ്യമായ കാര്‍ബോഹൈഡ്രേറ്റ് നല്‍കുകയും ചെയ്യുന്നു. പോഷകാഹാരത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത മികച്ച ഓപ്ഷനാണ് ഇത്.
ചീര, കൂണ് മിക്സ്
ചീരയും കൂണും ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവം ധാരാളം ഫോളേറ്റും വിറ്റാമിന്‍ ഡിയും നല്കുന്നു. ഈ പോഷകങ്ങള്‍ ഗര്‍ഭസ്ഥശിശുവിന്റെ വികാസത്തിന് അത്യന്താപേക്ഷിതമാണ്. ഇവ മിക്സ് ചെയ്ത് തയ്യാറാക്കുന്നത് വഴി ഗര്‍ഭകാലം ഈസിയാവുകയും ചെയ്യുന്നു. മാത്രമല്ല വൈകുന്നേരത്തെ ഭക്ഷണത്തിന് അനുയോജ്യമാണ്.
മധുരക്കിഴങ്ങ് ചെറുപയര്‍ കറി
ഈ കറിയില്‍ മധുരക്കിഴങ്ങില്‍ നിന്നുള്ള ബീറ്റാ കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തില്‍ വിറ്റാമിന്‍ എ ആയി മാറുന്നു. ചെറുപയര്‍ പ്രോട്ടീനും നാരുകളും ലഭിക്കുന്നു. അതോടൊപ്പം തന്നെ ദഹനത്തെ സഹായിക്കുകയും ചെയ്യുന്നുണ്ട്. അവശ്യ പോഷകങ്ങള്‍ നല്കുമ്പോള് വിശപ്പ് ശമിപ്പിക്കുന്ന ഒരു സമ്പൂര്‍ണ്ണ ഓപ്ഷനായി നിങ്ങള്‍ക്ക് ഇവ തിരഞ്ഞെടുക്കാം.



Click it and Unblock the Notifications
