Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഗര്‍ഭകാലം നിസ്സാരമാക്കുന്ന ചില നാച്ചുറല്‍ ടിപ്സ്
ഗര്‍ഭകാലം സുന്ദരമായ ഒരു യാത്രയാണ്, പക്ഷേ അത് പലപ്പോഴും അസ്വസ്ഥതകളോടെയാണ് തുടങ്ങുന്നത്. അതിനെല്ലാം അവസാനം ഒരു കുഞ്ഞിനെ കൈയ്യിലേക്ക് കിട്ടുമ്പോള്‍ നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും സാധിക്കുന്നു. പലപ്പോഴും ഗര്‍ഭത്തിന്റെ തുടക്കത്തില്‍ തന്നെ നമുക്ക് പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. മോണിംഗ് സിക്നസ് ഉള്‍പ്പടെയുള്ള പ്രതിന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സാധിക്കുന്നു.
പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അതിന് എപ്പോഴും പ്രകൃതിദത്ത പരിഹാരങ്ങള്‍ തന്നെയാണ് ഉത്തമം. സാധാരണ ഗര്‍ഭാവസ്ഥയിലെ അസ്വസ്ഥതകള്‍ക്കുള്ള ചില ഫലപ്രദമായ പരിഹാരങ്ങള്‍ ഇതാ. പാര്‍ശ്വഫലങ്ങളില്ലാത്ത പരിഹാരമാര്ഗ്ഗമായത് കൊണ്ട് തന്നെ ധൈര്യമായി നിങ്ങള്‍ക്ക് ഇതിനെ പ്രതിരോധിക്കാം.

മോണിംഗ് സിക്നസ്
എല്ലാ ഗര്‍ഭിണികളിലും മോണിംഗ് സിക്സന് ഒരു വെല്ലുവിളി തന്നെയാണ്. അതിന് പരിഹാരം കാണുന്നതിനുള്ള പ്രതിവിധിയാണ് ഇഞ്ചി. ഇഞ്ചി ചായ കുടിക്കുകയോ ഇഞ്ചി മിഠായികള്‍ കഴിക്കുകയോ ചെയ്യുന്നത് ഈ പ്രശ്നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. കൂടാതെ പെപ്പര്‍മിന്റ് ടീയും നിങ്ങള്‍ക്ക് ശീലമാക്കാവുന്നതാണ്. ഇത് വഴി മോണിംഗ് സിക്നസ് പരിഹരിക്കാം.
നടുവേദന
ഗര്‍ഭകാലത്ത് നടുവേദന സാധാരണമാണ്. പ്രസവത്തിനു മുമ്പുള്ള യോഗയും മൃദുവായി സ്ട്രെച്ച് ചെയ്യുന്ന തരത്തിലുള്ള വ്യായാമങ്ങളും ആശ്വാസം നല്‍കും. കൂടാതെ നടുവേദനയുള്ള ഭാഗത്ത് ഒരു ചൂടുള്ള കംപ്രസ് പ്രയോഗിക്കുന്നതും അസ്വസ്ഥത കുറയ്ക്കാന്‍ സഹായിക്കും. ഇത് സ്ഥിരമായി ചെയ്താല്‍ ഗര്‍ഭാവസ്ഥയിലെ നടുവേദനക്ക് ആശ്വാസം ലഭിക്കുന്നു.
വീക്കം
കാലുകളില്‍ പലപ്പോഴും വീക്കം അതിഭീകരമായി പലരിലും ഉണ്ടാവും. ചിലരില്‍ ഇത് ചെറിയ രീതിയില്‍ വേദനയും ഉണ്ടാക്കും. കാലുകള്‍ ഉയര്‍ത്തി ജലാംശം നിലനിര്‍ത്തുന്നതിലൂടെ പാദങ്ങളിലും കണങ്കാലിലുമുള്ള വീക്കം കുറയ്ക്കാവുന്നതാണ്. കൂടാതെ കംപ്രഷന്‍ സ്റ്റോക്കിംഗുകള്‍ പിന്തുണ നല്‍കുകയും വീക്കം കുറയ്ക്കുകയും ചെയ്യും.
നെഞ്ചെരിച്ചില്‍
ഗര്‍ഭിണികള്‍ എപ്പോഴും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് നെഞ്ചെരിച്ചില്‍. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസം മുഴുവന്‍ ചെറിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കാം. എരിവും കൊഴുപ്പും ഉള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ഈ അവസ്ഥയെ തടയും. ഭക്ഷണത്തിനു ശേഷം എന്തൊക്കെയാണ് ആമാശയത്തിലെ ആസിഡ് നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നത് എന്ന് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കി ഉപയോഗിക്കാം.
ക്ഷീണം
ഗര്‍ ഭിണികളെ അലട്ടുന്ന ഒരു സാധാരണ പ്രശ് നമാണ് ക്ഷീണം. ആവശ്യമുള്ളപ്പോള്‍ വിശ്രമിക്കുന്നതും സമീകൃതാഹാരം നിലനിര്‍ത്തുന്നതും ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും. നടത്തം പോലെയുള്ള ലഘുവ്യായാമവും സ്റ്റാമിന മെച്ചപ്പെടുത്തും. ഇതെല്ലാം ചെയ്യുന്നത് ഗര്‍ഭസ്ഥശിശുവിനും നല്ലതാണ്.
മലബന്ധം
പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന നാരുകള്‍ അടങ്ങിയ ഭക്ഷണക്രമം ദഹനത്തെ സഹായിക്കും. മലബന്ധം തടയുന്നതിന് ധാരാളം വെള്ളം കുടിക്കുന്നതും എപ്പോഴും ആക്റ്റീല് ആയിതുടരുന്നതും പ്രധാനമാണ്. ഈ പ്രകൃതിദത്ത പരിഹാരങ്ങള്‍ ഗര്‍ഭകാലത്ത് മരുന്നുകളെ ആശ്രയിക്കാതെ ആശ്വാസം നല്കുന്നു. അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതത്വം ഉറപ്പാക്കാന്‍ പുതിയ ചികിത്സകള്‍ പരീക്ഷിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഒരു ഹെല്‍ത്ത് കെയര്‍ പ്രൊവൈഡറുമായി ബന്ധപ്പെടുക.



Click it and Unblock the Notifications
