Latest Updates
-
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം -
മഴക്കാലത്തെ ജലദോഷവും ചുമയും: പെട്ടെന്ന് ആശ്വാസം നൽകുന്ന വീട്ടുവൈദ്യങ്ങൾ ഇതാ!
പ്രസവ വേദന കുറക്കാന്‍ തൊട്ടു മുന്‍പ് ഇവയെല്ലാം ചെയ്യാം
പ്രസവ വേദന എന്നത് സ്ത്രീകളില്‍ വളരെയധികം ആശങ്കയുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. പലപ്പോഴും ഏത് പ്രസവമാണെങ്കിലും അതിലെല്ലാം വേദന അനുഭവിക്കേണ്ടതായി വരുന്നു. നോര്‍മല്‍ ഡെലിവറിയാണെങ്കിലും സിസേറിയന് ആണെങ്കിലും വേദന പല തരത്തിലായിരിക്കും. എന്നാല്‍ സ്വാഭാവിക പ്രസവത്തില്‍ വേദന എപ്രകാരമാണ് എന്നത് പല സ്ത്രീകളിലും അല്പം സമ്മര്‍ദ്ദം ഉണ്ടാക്കുന്നതാണ്. വേദന സംഹാരികളും മറ്റ് ഇന്ഞ്ചക്ഷനകളും ഒരു പരിധി വരെ വേദനയെ ലഘൂകരിക്കാന്‍ സഹായിക്കുന്നു.
എങ്കിലും വേദന കുറക്കുന്നതിന് പ്രകൃതിദത്തമായി നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. കുഞ്ഞിന് പുറത്തേക്ക് വരാനുള്ള സമയമായി എന്നാണ് വേദനയിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. എന്നാല്‍ ഒരു തരത്തില്‍ ഇത്തരം വേദനകള്‍ നിങ്ങളെ സഹായിക്കുകയാണ് ചെയ്യുന്നത്. എന്നിരുന്നാലും സ്വാഭാവികമായി പ്രസവ വേദനയെ എപ്രകാരം കൈകാര്യം ചെയ്യാം എന്ന് നമുക്ക് നോക്കാവുന്നതാണ്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഇത്തരം മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

പ്രസവ വേദനയെക്കുറിച്ച് മനസ്സിലാക്കുക- കൗണ്‍സിലിംഗ് പ്രധാനം
പല സ്ത്രീകളിലും പ്രസവ സമയത്തെ വേദനയെക്കുറിച്ച് കൃത്യമായ അറിവില്ലാത്തത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതാണ്. അതിന് ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് പോലുള്ള മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. ഇത് വേദനയെ കുറക്കുന്നതിനും മനസ്സിന് ആശ്വാസം പകരുന്നതിനും സഹായിക്കുന്നു. ഇത്തരം കാര്യങ്ങള്‍ പ്രസവത്തിന് തൊട്ട് മുന്‍പ് ചെയ്യുന്നത് നല്ലതാണ്.
ആരോഗ്യം ശ്രദ്ധിക്കുക
പ്രസവ സമയത്തും പ്രസവത്തിന് മുന്‍പും എല്ലാം ആവശ്യത്തിന് വെള്ളവും ഭക്ഷണവും കഴിക്കുന്നതിന് ശ്രദ്ധിക്കുക. കാരണം ഇത് വളരെയധികം ശ്രദ്ധിക്കേണ്ട സമയം തന്നെയാണ്. ശരീരത്തിന് ഈ സമയം എനര്‍ജി നല്കാന് തരത്തിലുള്ള ഭക്ഷണം തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് പല ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇത് വേദനയുടെ തോത് കുറക്കുന്നതിന് സഹായിക്കുന്നു.
വാട്ടര്‍ ബര്‍ത്ത് സ്വീകരിക്കുക
വാട്ടര്‍ ബര്‍ത്ത് പല വിധത്തിലും നിങ്ങളില്‍ വേദന കുറക്കുന്നതിന് സഹായിക്കുന്നു. ഇവരില്‍ രക്തസ്രാവത്തിന്റെ നിരക്കും വളരെ കുറവായിരിക്കും. ഇത്തരം കാര്യങ്ങള്‍ വാട്ടര്‍ ബര്‍ത്തില്‍ ഗുണകരമായി മാറുന്നുണ്ട്. കൂടാതെ വാട്ടര്‍ ബര്‍ത്ത് നടത്തുന്നവരില്‍ പലപ്പോഴും എപ്പിസോട്ടമികള് നടത്തുന്നതിനുള്ള സാധ്യതയും കുറവാണ്. ഇത്തരം ഗുണങ്ങള്‍ വാട്ടര്‍ ബര്‍ത്തിലൂടെ ലഭിക്കുന്നു.

പൊസിഷന്‍ ശ്രദ്ധിക്കാം
നിങ്ങള്‍ക്ക് വേദന വര്‍ദ്ധിക്കുകയാണെങ്കില്‍ ഇരിക്കുന്ന പൊസിഷന്‍ അല്ലെങ്കില്‍ കിടക്കുന്ന പൊസിഷന്‍ മാറ്റാവുന്നതാണ്. ഇതിന് ഏറ്റവും അനുയോജ്യമായ പൊസിഷന്‍ ഏതാണ് എന്നത് നിങ്ങള്‍ക്ക് തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ക്ക് കംഫര്‍ട്ട് ആയ പൊസിഷന്‍ തിരഞ്ഞെടുക്കുക. ഇതിലൂടെ വേദനയെ ഒരു പരിധി വരെ കുറക്കുന്നതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
അക്യുപങ്ചര്‍ അല്ലെങ്കില്‍ അക്യുപ്രഷര്‍ പരീക്ഷിക്കുക
വേദനയെ ഇല്ലാതാക്കുന്നതിനും അതിന്റെ തോത് കുറക്കുന്നതിനും സഹായിക്കുന്നതാണ് അക്യുപ്രഷര്‍ അഥവാ അക്യുപങ്ചര്‍ എന്നിവ. ഇത് നിങ്ങള്‍ക്ക് വേദന ഗണ്യമായി കുറക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഇത് ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം വിപരീത ഫലം ആണ് ഉണ്ടാവുന്നത്.

പങ്കാളിയുടെ സാന്നിധ്യവും മസ്സാജും
ഒരു നല്ല മസ്സാജിന് നിങ്ങളുടെ വേദന കുറക്കുന്നതിന് സഹായിക്കുന്നു. കാരണം ഇത് നിങ്ങള്‍ക്ക് മാനസികമായും ശാരീരികമായും ആശ്വാസം നല്കുന്നു. കൂടാതെ നല്ലൊരു മസ്സാജിന് പല വിധത്തിലുള്ള രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിനുള്ള കഴിവുണ്ട്. ഇത് നിങ്ങളില്‍ സ്ട്രെസ് ഹോര്‍മോണ്‍ കുറക്കുന്നതിനും കോര്‍ട്ടിസോളിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ തലച്ചോറിലെ സെറോടോണിന്‍, ഡോപാമൈന്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications