Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
Mother's Day 2025: മുലയൂട്ടല്‍ അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണം, കുഞ്ഞിന്റെ വളര്‍ച്ചയും അമ്മയുടെ ആരോഗ്യവും
Mother's Day 2025: മുലയൂട്ടുന്നത് അമ്മയുടെ ആരോഗ്യവും കുഞ്ഞിന്റെ ആരോഗ്യവും വളരെയധികം സഹായിക്കുന്നതാണ്. പലപ്പോഴും അമ്മമാര്‍ക്കും അതുപോലെ തന്നെ കുഞ്ഞിനും വളരെയധികം മാറ്റങ്ങള്‍ ആണ് കൊണ്ട് വരുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഗുണഫലങ്ങളാണ് കുഞ്ഞിനും അമ്മക്കും മുലയൂട്ടല്‍ നല്‍കുന്നത്. മാത്രമല്ല അമിതവണ്ണം കുറയ്ക്കുന്നതിനും ഡിപ്രഷന് പോലുള്ളവയ്ക്ക് പരിഹാരം കാണുന്നതിനും കുഞ്ഞിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വളര്‍ച്ചയ്ക്കും എല്ലാം സഹായിക്കുന്നതാണ് എപ്പോഴും മുലയൂട്ടല്‍. കൂടാതെ സ്ത്രീകളില്‍ സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം എന്നിവയെ എല്ലാം ഇല്ലാതാക്കുന്നതിന് മുലയൂട്ടല്‍ സഹായിക്കുന്നു.
ഇത് അമ്മക്കും കുഞ്ഞിനും എപ്രകാരം കൈകാര്യം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും അമ്മയുടെ ആരോഗ്യം പോലെ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിനും ഏറ്റവും അനുകൂലമാണ്. ഈ മാതൃദിനത്തില്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടിയും അതുപോലെ തന്നെ അമ്മയുടെ ആരോഗ്യത്തിന് വേണ്ടിയും എന്തൊക്കെയാണ് മുലപ്പാല്‍ നല്‍കുന്നത് വഴി ഉണ്ടാവുന്നത് എന്ന് നോക്കാം.

കുഞ്ഞുങ്ങള്‍ക്ക് ഗുണങ്ങള്‍ ഇപ്രകാരം
മുലപ്പാല്‍ കുഞ്ഞിന് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും എല്ലാം മികച്ചതാണ് മുലപ്പാല്‍. കുഞ്ഞിന് രണ്ട് വയസ്സ് വരെയെങ്കിലും മുലപ്പാല്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്. അതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തുകൊണ്ടും നല്ലതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും കുട്ടികളില്‍ കൃത്യമായ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു എന്നതില്‍ സംശയം വേണ്ട. കൂടാതെ മറ്റ് ചില ഗുണങ്ങളും മുലപ്പാല്‍ നല്‍കുന്നത് വഴി കുഞ്ഞിന് ലഭിക്കുന്നു.
അണുബാധകളെ ചെറുക്കുന്നു
ചെവിയിലെ അണുബാധ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ സാധാരണ അണുബാധകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റിബോഡികള്‍ മുലപ്പാലില്‍ അടങ്ങിയിരിക്കുന്നു. മുലയൂട്ടല്‍ പെട്ടെന്നുള്ള ശിശു മരണ സിന്‍ഡ്രോം (SIDS) സാധ്യത കുറയ്ക്കുന്നതിന് മികച്ചതാണ്. അത് മാത്രമല്ല കുഞ്ഞിന് ഓരോ പ്രായത്തിലും ഉണ്ടാവുന്ന ആരോഗ്യകരമായ ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
അമ്മമാര്‍ക്കുള്ള ഗുണങ്ങള്‍
ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഗര്‍ഭാശയം വലുതാവുന്നു. എന്നാല്‍ അത് ഗര്‍ഭധാരണത്തിന് മുന്‍പുള്ള വലുപ്പത്തിലേക്ക് എത്തുന്നതിന് മുലയൂട്ടല്‍ സഹായിക്കുന്നു. ഇത് കൂടാതെ ആര്‍ത്തവം തിരികെ എത്തുന്നതിനുള്ള സാധ്യത വൈകിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ടൈപ്പ് 2 പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല പ്രസവാനന്തരം ഉണ്ടാവുന്ന വിഷാദത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
രോഗാവസ്ഥകളില്‍ നിന്ന് പ്രതിരോധം
ദീര്‍ഘകാല ആരോഗ്യ അവസ്ഥകള്‍ കുട്ടികളില്‍ പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നു. ആരോഗ്യ ഗുണങ്ങള്‍ അവരുടെ ജീവിത കാലം മുഴുവന്‍ നല്‍കുന്നതാണ്. ആസ്ത്മ, ടൈപ്പ് 1 പ്രമേഹം എന്നിവയെല്ലാം ഇല്ലാതാക്കുന്നതിനും ഭാവിയില്‍ അതിന്റെ സാധ്യതയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു മുലയൂട്ടല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല അമ്മമാരില്‍ അര്‍ബുദ സാധ്യതയെ ചെറുക്കുന്നതിനും സഹായിക്കുന്നതാണ് മുലയൂട്ടല്‍. കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ രീതിയിലുള്ള പോഷകങ്ങള്‍ നല്‍കുന്നതിനും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
