Latest Updates
-
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം
Mother's Day 2024: പുതിയ കാലത്തെ പോസ്റ്റ്പാര്ട്ടം ഡിപ്രഷന് അമ്മയെ പഠിപ്പിക്കുന്നത്
മാനസികാരോഗ്യം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്. ഒരു തരത്തില് പറഞ്ഞാല് ശാരീരികാരോഗ്യത്തേക്കാള് പ്രാധാന്യത്തോടെ കണക്കാക്കേണ്ട ഒന്നാണ് മാനസികാരോഗ്യം. അല്ലാത്ത പക്ഷം നമ്മുടെ ജീവനും ജീവിതവും എടുക്കാന് മാനസികാരോഗ്യമില്ലായ്മ ധാരാളമാണ്. പലപ്പോഴും നമ്മള് ശ്രദ്ധിക്കാതെ വിടുന്ന ഇത്തരം അസ്വസ്ഥതകള് പിന്നീട് ഗുരുതരാവസ്ഥയിലേക്ക് എത്തുകയും അമ്മമാരെ കൂടുതല് പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.
ഇന്ന് മാതൃദിനം ആഘോഷിക്കുന്ന വേളയില് യാതൊരു വിധത്തിലുള്ള ആഘോഷങ്ങളും ഇല്ലാതെ മാനസികരോഗ്യം തിരിച്ചെടുക്കുന്നതിന് വേണ്ടി കഷ്ടപ്പെടുന്ന അമ്മമാര്ക്ക് വേണ്ടിയാണ് ഈ ലേഖനം. പലപ്പോഴും പ്രസവ ശേഷം എല്ലാ വിധത്തിലുള്ള ശ്രദ്ധയും കുഞ്ഞിലേക്ക് തിരിയുമ്പോള് അമ്മമാരെക്കുറിച്ച് ശ്രദ്ധിക്കുന്നതിനും അല്ലെങ്കില് മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്നതിനും പ്രവൃത്തിക്കുന്നതിനും സാധിക്കുന്നില്ല. ഇതെല്ലാം ഇവരുടെ മാനസികാരോഗ്യത്തെ നശിപ്പിക്കുന്നു. എന്നാല് ഇത്തരം അവസ്ഥയില് ഇവര് ആര്ജ്ജിച്ചെടുക്കുന്ന ചില കാര്യങ്ങളുണ്ട്. അവയെക്കുറിച്ച് ഈ മാതൃദിനത്തില് നമുക്ക് ചര്ച്ച ചെയ്യാം.

സ്വയം പരിചരണത്തിന് സമയം
പലപ്പോഴും അമ്മമാര്ക്ക് കുഞ്ഞിന്റെ കാര്യം നോക്കിക്കഴിഞ്ഞതിന് ശേഷം പല കാര്യത്തിനും സമയം കിട്ടുന്നില്ല. എന്നാല് പോകെപ്പോകെ എല്ലാ അമ്മമാരും തിരക്കിനിടയിലും അല്പ സമയം സ്വയം പരിചരണത്തിന് വേണ്ടി കണ്ടെത്തുന്നു. അവരുടെ പ്രയോരിറ്റി ലിസ്റ്റില് ഇതിനുള്ള സമയവും സാഹചര്യവും അവര് ഒരിക്കുന്നു. പലപ്പോഴും നല്ലൊരു കുളിയും പുറത്ത് പോവുന്നതും എല്ലാം ഇവരുടെ പ്രയോരിറ്റി ലിസ്റ്റില് മുന്നില് നില്ക്കുന്നു.
റിലാക്സേഷന് ടെക്നിക്കുള്
റിലാക്സേഷന് ടെക്നിക്കുകള് ഇവര് സ്വയം തന്നെ കണ്ടെത്തുന്നു. സ്ഥിരമായി ഒരേ കാര്യം തന്നെ ചെയ്ത് വരുന്നതിന്റെ ഫലമായി പലപ്പോഴും റിലാക്സേഷന് ടെക്നിക്കുകള് നിങ്ങള് സ്വയം കണ്ടെത്തുന്നു. ഇത് നിങ്ങളുടെ മാനസികാരോഗ്യം നിലനിര്ത്തുകയും ഇതിനെ അതുപോലെ തന്നെ നിലനിര്ത്തുന്നതിന് വേണ്ടി മെഡിറ്റേഷന്, വ്യായാമം, യോഗ, സ്ട്രെച്ചിംങ് വ്യായാമങ്ങള് എന്നിവ ശീലമാക്കാവുന്നതാണ്. ഇത് ശരീരത്തിനും മാനസികമായി ശാന്തമാക്കുന്നു.
ദിനചര്യ ഉണ്ടാവുന്നു
ദിനചര്യ എപ്പോഴും നല്ലതാണ്. ഇത് പ്രസവാനന്തര വിഷാദത്തെ ഇല്ലതാക്കുന്നു. എന്നാല് അതിനേക്കാള് ഉപരി പ്രസവാനന്തര വിഷാദത്തില് നിന്ന് തന്നെ നിങ്ങള്ക്ക് ഇത്തരം ഒരു ദിനചര്യ നേടിയെടുക്കാന് സാധിക്കുന്നു. ദൈനംദിനമായുണ്ടാക്കുന്ന ഇത്തരം ശീലങ്ങള് നിങ്ങളെ പോസ്റ്റ്പാര്ട്ടം ഡിപ്രഷനില് നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് വഴി നിങ്ങള്ക്ക് ഉത്കണ്ഠ കുറയ്ക്കുകയും കാര്യങ്ങളെല്ലാം തന്നെ കൈകളില് ഭദ്രമായിരിക്കുകയും ചെയ്യുന്നു.
ആവശ്യങ്ങള് നിറവേറ്റുക
ആവശ്യങ്ങള് നിറവേറ്റുന്നതിന് വേണ്ടി നിങ്ങള്ക്ക് ആരേയും ആശ്രയിക്കേണ്ടി വരുന്നില്ല. അത് മാത്രമല്ല ഈ സമയം പങ്കാളിയോടുള്ള അടുപ്പം വര്ദ്ധിക്കുകയും നിങ്ങള്ക്ക് എല്ലാ വിധത്തിലുള്ള പിന്തുണ നല്കുന്ന ഒരു വ്യക്തിയുമായി മാറുന്നു. നിങ്ങള്ക്ക് എന്താണ് ആവശ്യം എന്നത് പങ്കാളിയെ അറിയിക്കുകയും കുഞ്ഞിനെ നോക്കുന്നതും മറ്റ് കാര്യങ്ങള് ചെയ്യുന്നതിനും പങ്കാളിയുടേ കൂടി സഹായം ആവശ്യപ്പെടുന്നതിനും സാധിക്കുന്നു.
പിന്തുണ എപ്പോഴും
മാനസികാരോഗ്യത്തിന്റെ പ്രാധാന്യം നിസ്സാരമല്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ പങ്കാളിയില് നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും ഈ സമയം അനിവാര്യമാണ്. മാത്രമല്ല നിങ്ങളുടെ അനുഭവങ്ങള് പ്രിയപ്പെട്ടവരോട് പങ്കിടുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെ മികച്ചതാക്കുന്നു. ആവശ്യമെങ്കില് പ്രൊഫഷണല് സഹായം തേടുന്നതിന് നിങ്ങള്ക്ക് തന്നെ സാധിക്കുന്നു.
ശ്രദ്ധിക്കേണ്ടക്
പ്രസവാനന്തരമുണ്ടാവുന്ന മാനസികാരോഗ്യ പ്രശ്നങ്ങള് പലപ്പോഴും ആരോഗ്യത്തെ ബാധിക്കുന്ന ഒന്ന് തന്നെയാണ്.. അതുകൊണ്ട് തന്നെ ഇതിന് വേഗത്തില് പരിഹാരം തേടുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ മാത്രമല്ല നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തേയും പ്രതിസന്ധിയിലാക്കുന്നു. ഈ മാതൃദിനത്തില് ഒരു പുതിയ അമ്മക്ക് വേണ്ട എല്ലാ പിന്തുണയും നല്കുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications
