Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഗര്‍ഭിണികള്‍ ഓരോ മാസത്തിലും ഇതെല്ലാം കഴിക്കണം, കുഞ്ഞിന്റെ ശരിയായ വളര്‍ച്ചക്ക്
ഗര്‍ഭകാലം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയം തന്നെയാണ്. എന്നാല്‍ പലപ്പോഴും ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒരു കാലം കൂടിയാണ് എന്നതും മനസ്സിലാക്കണം. പലപ്പോഴും ഈ സമയം അമ്മമാര്‍ കഴിക്കുന്ന ഭക്ഷണമാണ് കുഞ്ഞിന്റെ ആരോഗ്യം തീരുമാനിക്കുന്നത്. പലപ്പോഴും പോഷകാഹാരം വളരെയധികം നിര്‍ണായക പങ്ക് വഹിക്കുന്ന സമയമാണ് ഗര്‍ഭകാലം. പഴങ്ങളും പച്ചക്കറികളും എല്ലാം ഈ സമയം ധാരാളം കഴിക്കേണ്ടതാണ്. ഇത് കുഞ്ഞിനും അമ്മക്കും വളരെയധികം ഗുണങ്ങള്‍ നല്കുന്നു. പലപ്പോഴും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് എന്തൊക്കെയാണ് ഓരോ മാസത്തിലും കഴിക്കേണ്ടത് എന്ന്നോക്കാം.
എല്ലാ പഴങ്ങളും പച്ചക്കറികളും എല്ലാ സമയത്തും ലഭിക്കുന്നതല്ല. പോഷകാഹാരത്തിന്റെ പങ്ക് നിലനിര്‍ത്താന്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കഴിക്കേണ്ടതാണ്. ഇതാണ് അമ്മക്കും കുഞ്ഞിനും അത്യുത്തമവും. എന്തൊക്കെയാണ് അമ്മമാര്‍ അവരുടെ ഗര്‍ഭകാല യാത്രയില്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ആദ്യ ത്രിമാസത്തില്‍: മാസം 1-3
ആദ്യത്തെ ട്രൈമസ്റ്ററില്‍ അതായത് ഒന്ന് മുതല്‍ മൂന്ന് വരെയുള്ള മാസങ്ങളില്‍ അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം അല്പം സങ്കീര്‍ണമാണ്. കാരണം ഈ സമയം കുഞ്ഞിന് വളര്‍ച്ച തുടങ്ങുന്ന കാലഘട്ടമാണ് അമ്മക്കാകട്ടെ മോണിംഗ് സിക്നസ് പോലുള്ള അവസ്ഥകളും ഉണ്ടാവുന്നു. ഇതിനെയെല്ലാം പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ വേണം കഴിക്കുന്നതിന്. അത് മാത്രമല്ല ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും ശീലമാക്കണം. ചീര, ഓറഞ്ച് തുടങ്ങിയ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ജനന വൈകല്യങ്ങള്‍ തടയാന്‍ ഇവ സഹായിക്കുന്നതോടൊപ്പം തന്നെ കുഞ്ഞിന്റെ ശരിയായ വളര്‍ച്ചക്കും സഹായിക്കുന്നു. കൂടാതെ വിറ്റാമിന്‍ സിയും ഇയും നല്കുന്ന സ്ട്രോബെറിയും അവോക്കാഡോകളും കഴിക്കാവുന്നതാണ്.
രണ്ടാം ത്രിമാസത്തില്‍: മാസം 4-6
രണ്ടാമത്തെ ട്രൈമസ്റ്ററില്‍ അതായത് നാല് മാസം മുതല്‍ ആറ് മാസം വരെയുള്ള സമയം കുഞ്ഞിന്റെ വളര്‍ച്ച അതിന്റെ നിര്‍ണായക ഘട്ടത്തിലാണ്. ഈ സമയം കുഞ്ഞിന്റെ എല്ലുകള്‍ക്കും ആരോഗ്യം നല്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ വേണം ഉള്‍പ്പെടുത്തുന്നതിന്. അതുകൊണ്ട് തന്നെ കാല്‍സ്യം ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കുഞ്ഞിന്റെ അസ്ഥികളുടെ വളര്‍ച്ചക്ക് സഹായിക്കുന്നു. അതിനായി ബ്രോക്കോളിയും കാലെയും മികച്ച ഓപ്ഷനുകളാണ്. മാമ്പഴവും ആപ്രിക്കോട്ടും വിറ്റാമിന്‍ എ നല്കുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിനും മികച്ചതാണ് എന്നതിനാല്‍ ഭക്ഷണത്തില്‍ ഇതും ഉള്‍പ്പെടുത്തുക.
മൂന്നാം ത്രിമാസത്തില്‍: 7-9 മാസം
അതായത് ഗര്‍ഭകാലത്തിന്റെ അവസാന ഘട്ടമായ മൂന്നാം ട്രൈമസ്റ്ററില്‍ 7 മുതല്‍ 9 വരെയുള്ള മാസത്തില്‍ ഭക്ഷണത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കേണ്ടതാണ്. കാരണം ഈ സമയം രക്തത്തിന്റെ അളവ് വര്‍ദ്ധിക്കണം. അതിനായി ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കാം. ബീറ്റ്റൂട്ട്, മാതള നാരങ്ങ പോലുള്ളവ ഭക്ഷണത്തില്‍ ശീലമാക്കണം. ഇത് കൂടാതെ പൊട്ടാസ്യം ധാരാളം അടങ്ങിയ പഴം കഴിക്കണം. കാരണം ഈ സമയത്തുണ്ടാവുന്ന പേശിവേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നു പഴം.
ഗുണങ്ങള്‍
ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് എന്തുകൊണ്ടും ഗര്‍ഭകാലം ഉഷാറാക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും ഗര്‍ഭിണിക്കും ഗര്‍ഭസ്ഥശിശുവിനും നിരവധി ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നു. അത് മാത്രമല്ലഗര്ഭകാലത്ത് സീസണല്‍ പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കുന്നത് സമീകൃതാഹാരം ഉറപ്പാക്കുന്നതോടൊപ്പം നിങ്ങളുടെ ക്ഷേമത്തിനും സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
