Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
'മഴക്കാലം നിസ്സാരമല്ല, കുട്ടികളില്‍ വേണം അധിക കരുതല്‍, ഓരോ മഴയിലും ശ്രദ്ധിക്കേണ്ടത്' - ഡോ. സെറീന
മഴക്കാലം ആശങ്കപ്പെടുത്തിക്കൊണ്ട് മുന്നേറുന്ന സമയമാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതിഭീകരമായ മഴയാണ് ഓരോ ദിവസവും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നതും. മഴ പെയ്യുന്നതിന് അനുസരിച്ച് രോഗവും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിലാണ് ഇത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. മഴക്കാലം കുട്ടികളെ വളരെയധികം കഷ്ടപ്പാടിലാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രത്യേകിച്ച് പ്രതിരോധ ശേഷിയെ തകരാറിലാക്കും എന്നതാണ് പ്രധാന കാര്യം.
പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്ന പല കാര്യങ്ങളും മഴക്കാലമാവുമ്പോഴേക്ക് കൂടുതല്‍ ശക്തി പ്രാപിച്ച് തിരിച്ച് എത്തുന്നു. മഴക്കാല അസ്വസ്ഥതകള്‍ കുട്ടികളെ ബാധിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കുട്ടികളുടെ ആരോഗ്യത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ തന്നെയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കുകയാണ് ആലുവ രാജഗിരി ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഡോ. സെറീന മോഹന്‍ വര്‍ഗ്ഗീസ്.

മഴക്കാലത്ത് കുട്ടികളില്‍ ഏതൊക്കെ രോഗങ്ങള്‍?
സാധാരണയായി മഴക്കാലങ്ങളില്‍ കുട്ടികളില്‍ കാണുന്ന രോഗങ്ങളെ മൂന്നായി തരം തിരിക്കാം. വായുജന്യ രോഗങ്ങള്‍, ജലജന്യ രോഗങ്ങള്‍, കൊതുക് മൂലം ഉണ്ടാവുന്ന രോഗാവസ്ഥകള്‍. ഇതില്‍ വായുജന്യ രോഗങ്ങളില്‍ ഫ്‌ളൂ, ന്യുമോണിയ, ശ്വാസംമുട്ടല്‍ എന്നിവയാണ്. ജലജന്യ രോഗങ്ങള്‍ വയറിളക്കം ഛര്‍ദില്‍ ടൈഫോയിഡ് മഞ്ഞപ്പിത്തം എലിപ്പനി എന്നിവയും. കൊതുക് മൂലം ഉണ്ടാകുന്ന ഡെങ്കിപ്പനി ചിക്കന്‍ഗുനിയ എന്നിവ മുതിര്‍ന്നവരിലും കുട്ടികളിലും ഉള്‍പ്പടെ ശ്രദ്ധിക്കേണ്ടതാണ്.
കുട്ടികളിലുണ്ടാവുന്ന ലക്ഷണങ്ങള്‍
മഴക്കാലത്തുണ്ടാവുന്ന പല വിധത്തിലുള്ള അണുബാധകള്‍ കുട്ടികളില്‍ എന്തൊക്കെ ലക്ഷണങ്ങളോടെയാണ് ആരംഭിക്കുന്നത് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇതില്‍ തന്നെ കൂടുതലായും പനി,മൂക്കൊലിപ്പ്, ചുമ ശ്വാസംമുട്ടല്‍ എന്നീ ലക്ഷണങ്ങളോടു കൂടിയ വായുജന്യ രോഗങ്ങള്‍ ആണ്. എന്നാല്‍ ജലജന്യ രോഗലക്ഷണങ്ങളില്‍ പേശി വേദന, സന്ധിവേദന, കണ്ണ് ചുവപ്പ്, കണ്ണുവേദന, തലവേദന, ശരീരത്തിലെ തടിപ്പുകള്‍ എന്നീ ലക്ഷണങ്ങളെല്ലാം ഉണ്ടാവാം. ഇതില്‍ തന്നെ വളരെ അപകടകരമായ അവസ്ഥയുണ്ടാക്കുന്ന കൂടുതല്‍ ഗുരുതരമായ ന്യൂമോണിയ, ബ്ലീഡിങ്, ബ്ലഡ് പ്രഷര്‍ കുറയുക, ഡെലിറിയം എന്നിവക്കുള്ള സാധ്യതയും നിസ്സാരമല്ല.

മുന്‍കരുതലുകള്‍ ഇവയെല്ലാം
മഴക്കാല രോഗങ്ങള്‍ കുട്ടികളെ തളര്‍ത്താതിരിക്കുന്നതിന് വേണ്ടി ചില മുന്‍കരുതലുകള്‍ എപ്പോഴും എടുക്കേണ്ടതാണ്. എന്നാല്‍ ഇവയെല്ലാം ഒരു പരിധി വരെ രോഗാവസ്ഥകളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ആദ്യം ശ്രദ്ധിക്കേണ്ടത് പ്രതിരോധ കുത്തിവെപ്പുകള്‍ കൃത്യമായി എടുക്കുക എന്നതാണ്. ഇന്‍ഫ്‌ലുവന്‍സ, ടൈഫോയ്ഡ്, ന്യുമോകോക്കല്‍, ഹെപ്പറ്റൈറ്റിസ് എ എന്നീ വാക്‌സിനുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കുട്ടികള്‍ക്ക് എടുക്കുക. കൂടാതെ എല്ലാ ആഴ്ചയും ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്ന ഡ്രൈ ഡേ ആചരിക്കുക. വീടുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക. വീട്ടില്‍ വെള്ളം തിളപ്പിച്ചാറിച്ച് മാത്രം ഉപയോഗിക്കുക. കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുക. എല്ലാ ദിവസവും അപ്പപ്പോള്‍ തന്നെ പാകം ചെയ്ത ചൂടോടെയുള്ള ഭക്ഷണം മാത്രം കഴിക്കുക.
രോഗപ്രതിരോധം ശക്തിപ്പെടുത്താന്‍
മഴക്കാലം കുട്ടികളില്‍ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിനായി ചൂടോടെയുള്ള ഭക്ഷണം മാത്രം കുഞ്ഞിന് നല്‍കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല ഈ ഭക്ഷണം ചൂടുള്ളതും അപ്പോള്‍ തന്നെ പാകം ചെയ്തതുമാണെന്ന് ഉറപ്പ് വരുത്തുക. അതോടൊപ്പം തന്നെ വൈറ്റമിന്‍സ് അടങ്ങിയ പച്ചക്കറികളും, പഴവര്‍ഗ്ഗങ്ങളും കുഞ്ഞിന് നല്‍കേണ്ടതാണ്. കൂടാതെ നട്ട്‌സും പ്രോട്ടീനും അടങ്ങിയ സമീകൃത ആഹാരം കഴിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാനമായും ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്.

സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് നല്‍കേണ്ട മുന്‍കരുതലുകള്‍
മഴക്കാലം സ്‌കൂളില്‍ പോവുന്ന കുട്ടികള്‍ക്ക് വേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതില്‍ ആദ്യം തന്നെ പ്രതിരോധ കുത്തിവെപ്പുകള്‍ എല്ലാം തന്നെ കൃത്യമായി എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണങ്ങള്‍ എന്തെങ്കിലും ഉള്ള കുട്ടികളെങ്കില്‍ അവരെ സ്‌കൂളില്‍ വിടാതിരിക്കുന്നതിന് ശ്രദ്ധിക്കുക. അത് മാത്രമല്ല മാസ്‌ക് ധരിച്ച് കുട്ടികളെ ഈ സമയം സ്‌കൂളില്‍ വിടുന്നതില്‍ വീഴ്ച പാടില്ല. ചെളിവെള്ളത്തില്‍ കളിച്ചാല്‍ ഉണ്ടാകുന്ന അസുഖങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക.
ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കാം
തിളപ്പിച്ചാറിയ വെള്ളവും, വീട്ടിലുണ്ടാക്കിയ ഫ്രഷ് ആയിട്ടുള്ള ഭക്ഷണവും കുട്ടികള്‍ക്ക് എപ്പോഴും സ്‌കൂളിലേക്ക് കൊടുത്ത് വിടുന്നതിന് ശ്രദ്ധിക്കുക. അതോടൊപ്പം തന്നെ കുഞ്ഞിന്റെ പ്രായമനുസരിച്ച് കുടയും, റെയിന്‍ കോട്ടും കുഞ്ഞിന് നല്‍കണം. കൂടാതെ ഷൂസിന് പകരം സാന്‍ഡല്‍സ് ഉപയോഗിക്കുക. ഇതെല്ലാം മഴക്കാലം സ്‌കൂളില്‍ പോവുന്ന കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
മുന്‍കരുതലുകള്‍ എന്തെല്ലാം?
മഴക്കാലത്തോട് അനുബന്ധിച്ച് തന്നെ വീടും പരിസരവും വൃത്തിയാക്കുകയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ചെയ്യുക. മഴക്കോട്ടും കുടയും വാങ്ങി വയ്ക്കുന്നതോടൊപ്പം തന്നെ വീട്ടില്‍ ചെളിവെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള കാര്യങ്ങളും ചെയ്യേണ്ടതാണ്. മഴ തുടങ്ങിയാല്‍ വീട്ടില്‍ ഡ്രൈ ഡേ ആചരിക്കുന്നതില്‍ മടി കാണിക്കേണ്ടതില്ല. കൂടാതെ ഇന്‍ഫ്‌ളുവന്‍സ പോലെയുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുക. കൈയ്യും കാലും വൃത്തിയായി കഴുകിയതിനുശേഷം മാത്രം ഭക്ഷണം കഴിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക. അത് മാത്രമല്ല തിരക്കുള്ള ഇടങ്ങളില്‍ കുട്ടികളെ കൊണ്ട് പോവാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രോഗാവസ്ഥയില്‍ നിന്ന് കുഞ്ഞിനെ സംരക്ഷിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഈ മഴക്കാലവും രോഗങ്ങളില്ലാതെ നമ്മുടെ കുട്ടികള്‍ സന്തോഷത്തോടെ ഇരിക്കട്ടെ.



Click it and Unblock the Notifications
