Latest Updates
-
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം!
കുട്ടികളിലെ നുണ പറച്ചിൽ; മാറ്റിയെടുക്കാൻ മാതാപിതാക്കൾ ചെയ്യേണ്ടത്
മാതാപിതാക്കൾ ശിക്ഷിക്കുമോ എന്ന് ഭയന്ന്, കുട്ടികൾ പലപ്പോഴും നുണകൾ പറയാറുണ്ട്. കുട്ടി തന്നോട് പറഞ്ഞത് നുണയാണ് എന്ന് മനസ്സിലാക്കിയാൽ മാതാപിതാക്കൾ അവരെ കൂടുതൽ ശക്ഷിക്കും. നല്ല അടികൊടുത്താൽ, കുട്ടികൾ നന്നാവും എന്ന ചിന്തയാണ് പല മാതാപിതാക്കളെയും കുട്ടികളെ അടിച്ച് ശിക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ, കുട്ടികൾ അടി കിട്ടിയാൽ നന്നാവുമോ? സത്യത്തിൽ മാതാപിതാക്കൾ ഇവിടെ എന്താണ് ചെയ്യേണ്ടത്?

കുട്ടികൾ തെറ്റുകൾ വീണ്ടും ആവർത്തിക്കാതെ, അവ തിരുത്തണമെങ്കിൽ മാതാപിതാക്കൾ അവരോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം. ഇത്തരത്തിൽ എന്തെല്ലാം മാറ്റമാണ് മാതാപിതാക്കൾ വരുത്തേണ്ടത് എന്ന് നോക്കാം.
കുട്ടികളെ കേൾക്കുക
പല മാതാപിതാക്കളും തങ്ങൾ മൂത്തതാണ്, അതിനാൽ കുട്ടികൾ തങ്ങൾ പറയുന്നത് മാത്രം കേട്ടാൽ മതി എന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാൽ, ഈ ചിന്താഗതിയാണ് പലപ്പോഴും കുട്ടികളെ തെറ്റുകളിലേയ്ക്കും, നുണ പറച്ചിലുകളിലേയ്ക്കും നയിക്കുന്നതിലെ പ്രധാന കാരണം. ഇവിടെ കുട്ടികൾക്ക് മാതാപിതാക്കളോട് അവരുടെ അഭിപ്രായങ്ങൾ പറയാൻ പേടിയാകുന്നു. അവർക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ പോലും ഒട്ടും ഇടം ലഭിക്കാത്ത അവസ്ഥ അനുഭവപ്പെടുന്നു. ഇതെല്ലാം തന്നെ കുട്ടികളെ നുണ പറയുന്നതിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
അവർ ആഗ്രഹിച്ചത്, അല്ലെങ്കിൽ അവർക്ക് ചെയ്യാൻ തോന്നുന്ന കാര്യങ്ങൾ നുണ പറഞ്ഞായാലും നേടിയെടുക്കാൻ അവർ ശ്രമിക്കുന്നു. കാരണം, മാതാപിതാക്കളോട് പറഞ്ഞാൽ അവർ സമ്മതിക്കുകയില്ല എന്ന ഭയം തന്നെ. അതിനാൽ, മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങൾ ഓരോരുത്തരും സ്വന്തം മക്കളെ കേൾക്കാൻ തയ്യാറാവുക. അവർക്ക് അവരുടെതായ സ്വാതന്ത്രം അനുവദിക്കുക. നുണ പറയാതെ, മറച്ചുപിടിക്കാതെ, എല്ലാം ഉള്ള് തുറന്ന് പറയാനുള്ള ഒരു സ്വാതന്ത്രം കൊടുക്കുക. ഇത്തരത്തിൽ നല്ല ആരോഗ്യകരമായ അന്തരീക്ഷം വീട്ടിൽ സൃഷ്ടിക്കുന്നത് കുട്ടികളിൽ നല്ല സ്വഭാവം വളർത്തിയെടുക്കാൻ സഹായിക്കും. ഒപ്പം, കുട്ടികളിലെ നുണ പറച്ചിലുകൾ കുറയ്ക്കാനും സാധിക്കുന്നതാണ്.
കുട്ടികളിൽ നിന്നും പഠിക്കുക
സ്വന്തം കുട്ടികളെ നല്ലപോലെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. അവരുടെ സ്വഭാവത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കുക. എന്തുകൊണ്ടാണ് കുട്ടികൾ ഇത്തരത്തിൽ പെരുമാറുന്നത് എന്ന് മനസ്സിലാക്കുക. ഇത്തരത്തിൽ കുട്ടികളെ പഠിക്കാൻ ശ്രമിക്കുന്നതിലൂടെ അവർ തെറ്റ് ചെയ്താലും വേഗത്തിൽ മനസ്സിലാക്കി എടുക്കാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. അതുപോലെ തന്നെ, ഈ ശീലത്തിൽ നിന്നും മാറ്റി എടുക്കാൻ, കുട്ടികളെ അടുത്തിരുത്തി, നല്ലരീതിയിൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ ശ്രദ്ധിക്കുക. അടിച്ചാൽ, കൂടുതൽ കള്ളത്തരങ്ങൾ ചെയ്യാനും പ്രവർത്തിക്കാനും കുട്ടികളെ പ്രേരിപ്പിക്കും.
വഴികാട്ടി
കുട്ടികൾക്ക് മാതാപിതാക്കൾ നല്ലൊരു വഴികാട്ടികളായിരിക്കണം. നിങ്ങൾ കുട്ടികളുടെ മുൻപിൽ വെച്ച് അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റുകൾ, അവർ വേഗത്തിൽ മനസ്സിലേയ്ക്ക് പതിപ്പിക്കുന്നു. അതേ രീതിയിൽ മറ്റൊരു വ്യക്തിയോട് ചെയ്യുകയും ചെയ്യുന്നു. അതിനാൽ, മക്കൾ ഇരിക്കുമ്പോൾ മാതാപിതാക്കൾ നുണകൾ പറയാതിരിക്കുക. ചീത്ത വാക്കുകളുടെ പ്രയോഗം കുറയ്ക്കുക. വഴക്കിടാതിരിക്കുക. ഇതെല്ലാം കുട്ടികളുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
അഭിനന്ദിക്കുക
പല മാതാപിതാക്കളും കുട്ടികൾ നല്ലത് ചെയ്തുകണ്ടാലും അഭിനന്ദിക്കാൻ മറക്കാറുണ്ട്. ഒന്നാൽ, ഒരു ദിവസം അവരെ അഭിനന്ദിച്ച് നോക്കൂ! അവർ എന്നും നല്ലത് മാത്രം ചെയ്യാൻ എല്ലായ്പ്പോഴും താൽപര്യം കാണിക്കും. കാരണം, കുട്ടികൾ ചെയ്യുന്നതിനെ നമ്മളഅ പ്രശംസിക്കുമ്പോൾ അവർക്ക് നല്ലൊരു പോസറ്റീവ് എനർജി ലഭിക്കുന്നു. താൻ നല്ലതാണ് ചെയ്യുന്നത് എന്ന ചിന്ത ചെറുപ്പത്തിൽ തന്നെ വളരുന്നു. അതിനാൽ, നല്ലതുകണ്ടാൽ അഭിനന്ദിക്കാൻ മറക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
