Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
ആര്‍ത്തവ ദിനങ്ങള്‍ രണ്ടില്‍ കുറവോ, അതോ കൂടുതലോ ഗര്‍ഭധാരണ സാധ്യത അറിയാം
ഗര്‍ഭം ധരിക്കുക എന്നതിന് അടിസ്ഥാനമായി വേണ്ട ശാരീരിക അവസ്ഥകളില്‍ ഒന്നാണ് ആര്‍ത്തവം. പലപ്പോഴും ഗര്‍ഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകളില്‍ വെല്ലുവിളി ഉയര്‍ത്തുന്നതും ഇതേ ആര്‍ത്തവം തന്നെയാണ്. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരില്‍ അത് നടക്കാത്തതിന് നല്ലൊരു ശതമാനം പങ്കും ആര്‍ത്തവക്രമക്കേടുകള്‍ തന്നെയാണ്. പ്രത്യുത്പാദന ശേഷി സ്ത്രീകളില്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതില്‍ ആര്‍ത്തവം എത്രത്തോളം പങ്ക് വഹിക്കുന്നു എന്നത് തിരിച്ചറിയണം.
പലപ്പോഴും ആര്‍ത്തവം കൂടുതല്‍ ദിനം നീണ്ടു നില്ക്കുന്നതോ അല്ലെങ്കില്‍ ആര്‍ത്തവം കുറവ് ദിനങ്ങള്‍ ഉള്ളതോ അല്ലെങ്കില്‍ ആര്‍ത്തവമേ ഇല്ലാത്ത അവസ്ഥയും എല്ലാം പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നത്. പലപ്പോഴും ലഘൂവായ ആര്‍ത്തവം എത്രത്തോളം നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കും അതിന് പിന്നിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

ശരീരത്തില്‍ കൊഴുപ്പ് കുറവുള്ളവര്‍
പലപ്പോഴും ശരീരത്തില്‍ കൊഴുപ്പ് കുറവുള്ളവരെങ്കില്‍ ഇവരില്‍ പലപ്പോഴും ആര്‍ത്തവം വളരെയധികം ലഘുവായതായിരിക്കും. അത് കൂടാതെ തീവ്രമായ വ്യായാമത്തില്‍ ഏര്‍പ്പെടുന്നവരിലും ഈസ്ട്രജന്റെ കാര്യത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും നേരിയ ആര്‍ത്തവത്തിലേക്ക് നയിക്കുന്നു. ഇത് നിങ്ങളുടെ അണ്ഡോത്പാദനത്തേയും തൈറോയ്ഡ് പോലുള്ള അവസ്ഥകളേയും പ്രതിസന്ധിയിലാക്കുന്നു. കൂടാതെ ഇത് വഴി പ്രത്യുത്പാദന ആരോഗ്യം പ്രശ്നത്തിലാവും.
അനോവുലേഷന്‍ (അണ്ഡോത്പാദനത്തിന്റെ അഭാവം):
ഓവുലേഷന് ഇല്ലാത്ത അവസ്ഥയെയാണ് അനോവുലേഷന്‍ എന്ന് പറയുന്നത്. സ്ത്രീകളില്‍ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്), തൈറോയ്ഡ് തകരാറുകള്‍ അല്ലെങ്കില്‍ കടുത്ത സമ്മര്‍ദ്ദം എന്നിവയുണ്ടെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും അനോവുലേഷന്‍ സാധ്യത കൂടുന്നു. പലപ്പോവും നേരിയ രക്തസ്രാംവം ആര്‍ത്തവ സമയത്തുണ്ടെങ്കിലും ഇവരില്‍ അണ്ഡോത്പാദനം നടക്കുന്നില്ല. എന്ന് മാത്രമല്ല അത് വളരെ നിര്‍ണായകമായ ഘട്ടം കൂടിയാണ്. ഇവരില്‍ ഓവുലേഷന് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയാല്‍ മാത്രമേ അണ്ഡോത്പാദനം നടക്കുന്നുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.
ഗര്‍ഭാശയ പാളിയിലെ പ്രശ്നങ്ങള്‍:
പലപ്പോഴും ഗര്‍ഭാശയ പാളിയിലുണ്ടാവുന്ന പ്രശ്നങ്ങളും നിങ്ങളുടെ ആര്‍ത്തവത്തേയും പ്രത്യുത്പാദന ആരോഗ്യത്തേയും ബാധിക്കുന്നു. ഗര്‍ഭാശയത്തിന്റെ പാളിയുടെ കനം ഗര്‍ഭം ധരിക്കുന്നതില്‍ വളരെയധികം നിര്‍ണായക പങ്ക് വഹിക്കുന്നു. പലപ്പോഴും ബീജസങ്കലനത്തിന് ശേഷം ഗര്‍ഭധാരണ സമയം നല്ലതുപോലെ ഇംപ്ലാന്റ് ചെയ്യാന്‍ ഭ്രൂണത്തിന് സാധിക്കാതെ വരുന്നത് പലപ്പോഴും ഗര്‍ഭാശയ പാളിക്ക് കട്ടിയില്ലാത്തതിന്റെ ഫലമായിരിക്കും. ഇത് നിങ്ങള്‍ നേരത്തെ കണ്ടെത്തിയാല്‍ മാത്രമേ ആരോഗ്യകരമായ ഒരു ഗര്‍ഭധാരണത്തിന് സാധ്യതയുള്ളൂ. അല്ലാത്ത പക്ഷം അത് പ്രത്യുത്പാദനശേഷിയെ ദോഷകരമായി ബാധിക്കുന്നു.
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ:
പ്രത്യുത്പാദന ആരോഗ്യത്തിന് സ്ത്രീകളില്‍ ഹോര്‍മോണ്‍ അനിവാര്യമാണ്. ഹോര്‍മോണ്‍ ആരോഗ്യകരമായും നിശ്ചിതമായ തോതിലും ഇല്ലെങ്കില്‍ അത് പലപ്പോഴും പ്രത്യുത്പാദന ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. പ്രത്യേകിച്ച് ഈസ്ട്രജന്, പ്രൊജസ്ട്രോണ്‍ എന്നിവ ആര്‍ത്തവചക്രത്തിലും പ്രത്യുല്പാദനത്തിലും അത്യാവശ്യമായതാണ്. ഇവയുടെ അഭാവം വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇതെല്ലാം ശ്രദ്ധിക്കണം.
ഡോക്ടറെ കാണേണ്ടത് എപ്പോള്‍?
ആര്‍ത്തവം പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുമ്പോള്‍ അത് എപ്രകാരം നിങ്ങളില്‍ ഗര്‍ഭധാരണത്തിന് തടസ്സം നില്ക്കുന്നു എന്നത് ആദ്യം തന്നെ തിരിച്ചറിയണം. ഡോക്ടറെ കാണേണ്ടത് എപ്പോഴാണ് എന്നത് നിങ്ങള്‍ തന്നെ തീരുമാനിക്കേണ്ടതാണ്. നിങ്ങള്‍ക്ക് എപ്പോഴും ഒരുപോലെ തന്നെ ആര്‍ത്തവം നേരിയ തോതില്‍ മാത്രമാണ് ഉണ്ടാവുന്നത് എന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കണ്ട് വേണ്ട ചികിത്സ ആരംഭിക്കണം. അല്ലാത്ത പക്ഷം ഉത്കണ്ഠ വര്‍ദ്ധിക്കുന്നതിന് മാത്രമേ സാധിക്കുകയുള്ളൂ. ഉടനെ തന്നെ ഡോക്ടറെ കണ്ട് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള നടപടികള്‍ ആരംഭിക്കാം.



Click it and Unblock the Notifications
