Latest Updates
-
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
ഗര്‍ഭകാലത്ത് കാലില്‍ നീരും വേദനയും: അതും രാത്രിയെങ്കില്‍ ചില സൂചനകള്‍
ഗര്‍ഭകാലം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. എന്ത് തന്നെയായാലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന നിരവധി പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്ന സമയമാണ് ഗര്‍ഭകാലം. ആദ്യ ട്രൈമസ്റ്ററില്‍ തുടങ്ങുന്ന പ്രശ്നങ്ങളേക്കാള്‍ രണ്ടാം ട്രൈമസ്റ്ററില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളാണ് അല്പം ശ്രദ്ധിക്കേണ്ടത്. അതില്‍ തന്നെ കാല് വേദനയും പേശിവേദനയും അല്പം കൂടുതലായിരിക്കും. ഈ പ്രശ്നങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് നമുക്ക് നോക്കാവുന്നതാണ്. രാത്രിയിലാണ് പലപ്പോഴും ഇത്തരം വേദനകള്‍ വര്‍ദ്ധിക്കുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തേയും സ്വാധീനിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

എന്തുകൊണ്ട് കാല് വേദന?
എന്തുകൊണ്ടാണ് കാല് വേദന ഗര്‍ഭിണികളില്‍ കൂടുന്നത് എന്ന് നോക്കാം. എന്നാല്‍ ഇതിന് പ്രത്യേകിച്ച് ഒരു കാരണം ഇല്ല എന്നതാണ് സത്യം. പലപ്പോഴും കാലില്‍ ഉണ്ടാവുന്ന പ്രശ്നം ശരീരഭാരം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഉണ്ടാവുന്നതാണ്. ഇത് കാലുകളില്‍ രക്തക്കുഴലുകളുടെ കംപ്രഷന്‍, ഭക്ഷണക്രമം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇരിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ പലപ്പോഴും ഇത്തരം വേദനകളെ വര്‍ദ്ധിപ്പിക്കുന്നു. ശരീരഭാരം വര്‍ദ്ധിക്കുന്നത് കാലുകളില്‍ വേദന വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇത് കൂടാതെ നിങ്ങള്‍ കിടക്കുന്ന പൊസിഷനും കാല് വേദനക്ക് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരവത്കരിക്കരുത്.
പരിഹാരത്തിന് ഇതെല്ലാം
നിങ്ങളുടെ കാലിലെ വേദന കുറക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. വീട്ടില്‍ തന്നെ ഇത്തരം പ്രശ്നങ്ങളെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. അതിന് വേണ്ടി കാലുകള്‍ എപ്പോഴും ഒരു പൊസിഷനില്‍ തന്നെ വെക്കാതെ ഇടക്കിടക്ക് മാറ്റി വെക്കുക. ഇത് കൂടാതെ മൃദുവായി മസ്സാജ് ചെയ്യുന്നത് നല്ലതാണ്. കൂടാതെ കിടക്കയില്‍ ഇരുന്ന് തന്നെ പാദങ്ങള്‍ നിവര്‍ത്തുകയും മടക്കുകയും ചെയ്യുക. തണുത്ത കാലാവസ്ഥയില്‍ അധികം നില്ക്കാതിരിക്കാന് ശ്രദ്ധിക്കുക. കിടക്കുമ്പോള്‍ കാലിന്റെ പൊസിഷന്‍ ഇടക്കിടക്ക് മാറ്റി വെക്കാവുന്നതാണ്. ആവശ്യമെങ്കില്‍ ഐസ് പാക്ക് വെക്കാം. വേദന കൂടുകയാണെങ്കില്‍ ഒരിക്കലും ചൂട് പിടിക്കരുത്.

പ്രതിരോധം എപ്രകാരം
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കൂടാതെ പ്രതിരോധത്തിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ഗര്‍ഭാവസ്ഥയില്‍ കാലിലെ വേദന ഒരിക്കലും പൂര്‍ണമായും മാറ്റുന്നതിന് സാധിക്കുകയില്ല. പലപ്പോഴും ഇതിന്റെ ആവൃത്തി കുറക്കുന്നതിന് സാധിക്കുന്നു. സ്ട്രെച്ചിംങ് വ്യായാമങ്ങള്‍ പരിശീലിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് ഗര്‍ഭാവസ്ഥയില്‍ ഏതാണ് സുരക്ഷിതം എന്ന് നോക്കി ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് വേണം ഇത്തരം വ്യായാമങ്ങള്‍ ചെയ്യേണ്ടത്. സോക്സ് ധരിക്കുന്നത് നല്ലതാണ്. ഇത് ഒരു പരിധി വരെ ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ചെരിപ്പിന്റെ സൈസ് വളരെ പ്രധാനപ്പെട്ടതാണ്. ഗര്‍ഭകാലത്ത് സ്ത്രീകളില്‍ കാലുകളില്‍ പലപ്പോഴും നീര് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചെരിപ്പുകള്‍ ധരിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ പാദങ്ങളില്‍ വേദനയുണ്ടാക്കാത്ത തരത്തിലുള്ള ചെരിപ്പുകള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കണം. കഴിവതും ഷൂ കൃത്യമായ സൈസിലുള്ളത് ധരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെയെല്ലാം കാല് വേദനക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു.

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ജലാംശം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത എന്ന് പറയുന്നത് ഗര്‍ഭകാലത്ത് വളരെ അത്യാവശ്യമാണ്. ഇതിന്റെ കുറവ് പലപ്പോഴും കാലുകളില്‍ നീര് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ സമീകൃതാഹാരം കഴിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്കും കുഞ്ഞിനും ആവശ്യമായ എല്ലാ വിറ്റാമിനുകളും പ്രോട്ടീനും ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത് കൂടാതെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള ഭക്ഷണം കഴിക്കുന്നതിനും ശ്രദ്ധിക്കണം. കിടക്കും മുന്‍പ് പഴം കഴിക്കുന്നതിനോടൊപ്പം പാലും കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇതെല്ലാം ഒരു പരിധി വരെ പ്രതിരോധിക്കുന്നതിന് വേണ്ടി അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.



Click it and Unblock the Notifications