Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഫ്‌ളൂയിഡ് ലീക്കേജ് നിസ്സാരമല്ല: ആദ്യമാസം മുതല്‍ തന്നെ ശ്രദ്ധ വേണം
ഗര്‍ഭകാലം എന്നത് വളരെയധികം സങ്കീര്‍ണമായ ഒരു സമയം തന്നെയാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും തുടക്കവും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയുന്നതും എല്ലാം ഈ സമയം സ്വാഭാവികമാണ്. ഗര്‍ഭകാലത്ത് അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും അമ്മയുടെ ഗര്‍ഭകാലം സുഗമമായി മുന്നോട്ട് പോവുന്നതിനും വളരെ പ്രധാനപ്പെട്ടതാണ്. കുഞ്ഞ് മൂത്രമൊഴിക്കുന്നതിന്റെ ഫലമായാണ് ഇത് അമ്മയുടെ വയറ്റില്‍ എത്തുന്നത്. ഇതിലൂടെയാണ് ശരീരത്തിലെ അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് ബാലന്‍സ് ചെയ്യപ്പെടുന്നത്. എന്നാല്‍ ഇതില്‍ മാറ്റം വരുമ്പോഴാണ് അമ്മക്കും കുഞ്ഞിനും അപകടമുണ്ടാവുന്നത്.

കുഞ്ഞിന്റെ ആരോഗ്യം ഗര്‍ഭകാലത്ത് ഉറപ്പ് വരുത്തുന്നതിന് വേണ്ടി പ്രസവ സമയത്തിന് മുന്‍പ് തന്നെ അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് പൊട്ടുകളും വെള്ളം പുറത്തേക്ക് പോവുകയും പ്രസവം നടക്കുകയും ചെയ്യ.ുന്നു. 37 ആഴ്ചക്ക് ശേഷമാണ് പൊതുവേ ഇത് സംഭവിക്കുന്നത്. എന്നാല്‍ ചിലരില്‍ അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് നേരത്തെ തന്നെ പൊട്ടുന്നു. ഇത് കുഞ്ഞിന് അപകടകരമായ അവസ്ഥയുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോട കൈകാര്യം ചെയ്യേണ്ട ഒന്നാണ് അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് എന്ന് പറയുന്നത്.
കാരണങ്ങള്‍ എന്തെല്ലാം?

അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് ലീക്കാവാന്‍ എന്താണ് കാരണം എന്നുള്ളതാണ് ആദ്യം അറിയേണ്ടത്. ഗര്‍ഭകാലത്ത് പല വിധത്തിലുള്ള അണുബാധകള്‍ സ്ത്രീകളില്‍ ഉണ്ടായേക്കാം. ഇതിന്റെയെല്ലാം ഫലമായി അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് ലീക്കേജ് സംഭവിക്കാം. ഇവ നിര്‍ബന്ധമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ സാക്കില്‍ ഉണ്ടാവുന്ന ചെറിയ വിള്ളലുകളും ഇത്തരം പ്രതിസന്ധികളെ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ 37-38 ആഴ്ചകള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ അതിന് മുന്‍പ് സംഭവിക്കുന്ന ചെറിയ പൊട്ടലുകളെങ്കില്‍ അത് തനിയെ മാറുന്നതിനുള്ള സാധ്യതയുണ്ട്.
മറ്റ് കാരണങ്ങള്‍

എന്നാല്‍ മുകളില്‍ പറഞ്ഞ രണ്ട് കാരണങ്ങള്‍ അല്ലാതേയും ചില കാരണങ്ങള്‍ അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് ലീക്കേജിന് കാരണമാകുന്നുണ്ട്. അതില്‍ ഒന്നാണ് പ്ലാസന്റയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍, കുഞ്ഞിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നതാണ് പ്ലാസന്റ. ഇത് കുഞ്ഞിന് രക്തവും പോഷകവും ന്യൂട്രിയന്‍സും എല്ലാം പ്രദാനം ചെയ്യുന്നതാണ്. എന്നാല്‍ പ്ലാസന്റക്ക് ആവശ്യത്തിന് ഇതൊന്നും ലഭിക്കാതെ വരുമ്പോള്‍ ഫ്‌ളൂയിഡ് ലീക്കേജ് സംഭവിക്കുന്നു. കൂടാതെ അമ്മയിലെ ബിപിയിലെ ഏറ്റക്കുറച്ചിലുകളും ഇതിന് കാരരണമാകുന്നു. രണ്ടാമത്തെ ട്രൈമസ്റ്ററില്‍ ഉണ്ടാവുന്ന മറ്റ് ചില പ്രശ്‌നങ്ങളും ഫ്‌ളൂയിഡ് ലീക്കേജിലേക്ക് നിങ്ങളെ നയിക്കുന്നു. ഇത് കുഞ്ഞിന് ഭാവിയില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു.
തെറ്റിദ്ധാരണകള്‍

പലപ്പോഴും ഗര്‍ഭകാലത്ത് സ്ത്രീകളില്‍ വജൈനല്‍ ഡിസ്ചാര്‍ജ് ഉണ്ടാവുന്നു. ഈസ്ട്രജന്റെ ഏറ്റക്കുറച്ചിലില്‍ ഇത് കൂടിയും കുറഞ്ഞും സംഭവിക്കാം. എന്നാല്‍ ഇത്തരത്തിലുള്ള ഡിസ്ചാര്‍ജിന് മില്‍ക്കി വൈറ്റ് അഥവാ മുട്ടയുടെ വെള്ളപോലെയുള്ള നിറമായിരിക്കും. എന്നാല്‍ ചിലരില്‍ മൂത്രവും ഇത്തരത്തില്‍ നിയന്ത്രണമില്ലാതെ പോവുന്നു. എന്നാല്‍ ഇതും ഫ്‌ളൂയിഡ് ലീക്കേജ് ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ മൂത്രത്തിന് ഇളം മഞ്ഞ നിറമായിരിക്കും. പക്ഷേ ഫ്‌ളൂയിഡ് ലീക്കേജ് ആണെങ്കില്‍ ഇതിന് നിറമുണ്ടാവില്ല എന്ന് മാത്രമല്ല യാതൊരു വിധത്തിലുള്ള ദുര്‍ഗന്ധവും ഉണ്ടായിരിക്കുകയില്ല. അടിവസ്ത്രം ഇടക്കിടെ മാറ്റേണ്ട അവസ്ഥയുണ്ടാവുന്നു. കൂടാതെ കുഞ്ഞിന്റെ അനക്കം കുറയുന്നതും നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കും. ഇതെല്ലാം ഫ്‌ളൂയിഡ് കുറയുന്നതിന്റെ ലക്ഷണമായിരിക്കാം.
ആദ്യത്തെ രണ്ട് ട്രൈമസ്റ്ററില്‍

ഫ്‌ളൂയിഡിന്റെ കുറവും ലീക്കേജും ആദ്യത്തെ രണ്ട് ട്രൈമസ്റ്ററില്‍ ആണ് എറ്റവും കൂടുതല്‍ അപകടം ഉണ്ടാക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് അത്തരത്തില്‍ ഒരു അനുഭവം ഉണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക. അള്‍ട്രാൗണ്ട് പരിശോധനയില്‍ ഇത് കണ്ടെത്താന്‍ സാധിക്കുന്നു. കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതിനും ഡോക്ടര്‍ ആവശ്യപ്പെടുന്നു. ബെഡ് റെസ്റ്റെടുക്കുക എന്നതാണ് പ്രധാനവും. കൂടാതെ എന്തെങ്കിലും തരത്തിലുള്ള അണുബാധകള്‍ ഉണ്ടോ എന്നതും പരിശോധിക്കുന്നു. ഇതൊന്നും തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. എന്നാല്‍ 37 ആഴ്ചക്ക് ശേഷം ഫ്‌ളൂയിഡ് ലീക്കേജ് സംഭവിക്കുമ്പോള്‍ പ്രസവവും ഉടന്‍ നടക്കുെ എന്നാണ് പറയുന്നത്.



Click it and Unblock the Notifications
