For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ക്ക് വേണം സിങ്ക്; ഇല്ലെങ്കില്‍ അമ്മയ്ക്കും കുഞ്ഞിനും ദോഷം

|

മനുഷ്യശരീരത്തില്‍ നിരവധി സുപ്രധാന പങ്ക് വഹിക്കുന്ന ഒരു പ്രധാന പോഷകമാണ് സിങ്ക്. ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതില്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. സിങ്ക് ശരീരത്തിലെ മുറിവ് ഉണക്കുന്നതിനെ ത്വരിതപ്പെടുത്തുകയും പ്രായവുമായി ബന്ധപ്പെട്ട ചില രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. അതിനാല്‍, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ സിങ്ക് ചേര്‍ക്കേണ്ടത് പ്രധാനമാണ്.

Most read: മുലപ്പാല്‍ വര്‍ദ്ധിക്കും ആരോഗ്യവും; ഇതായിരിക്കണം മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണംMost read: മുലപ്പാല്‍ വര്‍ദ്ധിക്കും ആരോഗ്യവും; ഇതായിരിക്കണം മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണം

ചില ഭക്ഷണങ്ങളില്‍ നിന്ന് സിങ്ക് സ്വാഭാവികമായും നിങ്ങള്‍ക്ക് ലഭിക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അനുസരിച്ച്, പ്രായപൂര്‍ത്തിയായ ഒരു പുരുഷന് പ്രതിദിനം 11 മില്ലിഗ്രാം സിങ്ക് ആവശ്യമാണ്. അതേസമയം ഒരു സ്ത്രീ എല്ലാ ദിവസവും 8 മില്ലിഗ്രാം സിങ്ക് കഴിക്കണം. ഗര്‍ഭാവസ്ഥയിലും മുലയൂട്ടുന്ന സമയത്തും സാധാരണയേക്കാള്‍ കൂടുതല്‍ അളവില്‍ സിങ്ക് ശരീരത്തിന് ആവശ്യമാണ്. എന്‍ഐഎച്ച് അനുസരിച്ച് ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും പ്രതിദിനം 11 മില്ലിഗ്രാമും 12 മില്ലിഗ്രാമും കഴിക്കണം.

ഗര്‍ഭിണികള്‍ക്ക് സിങ്കിന്റെ പ്രാധാന്യം

ഗര്‍ഭിണികള്‍ക്ക് സിങ്കിന്റെ പ്രാധാന്യം

ഗര്‍ഭകാലത്ത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തില്‍ സിങ്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നു. കോശവിഭജനം, പ്രോട്ടീന്‍ സമന്വയം, വളര്‍ച്ച എന്നിവയില്‍ സിങ്ക് നിര്‍ണായക പങ്ക് വഹിക്കുന്നു. അതിനാല്‍, ഗര്‍ഭിണികള്‍ അവരുടെ ആഹാരത്തില്‍ സിങ്ക് ഒഴിച്ചുനിര്‍ത്തരുതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഗര്‍ഭാവസ്ഥയില്‍, ശരീരത്തില്‍ സിങ്കും മറ്റ് മൈക്രോ ന്യൂട്രിയന്റും കുറയുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം കുറയ്ക്കുന്നു. ഈ പോരായ്മകള്‍ അമ്മയുടെയും നവജാത ശിശുവിന്റെയും ആരോഗ്യം ഉള്‍പ്പെടെ ഗര്‍ഭധാരണത്തെ പ്രതികൂലമായി ബാധിക്കും.

ഗര്‍ഭിണികള്‍ക്ക് സിങ്ക് അടങ്ങിയ ഭക്ഷണം

ഗര്‍ഭിണികള്‍ക്ക് സിങ്ക് അടങ്ങിയ ഭക്ഷണം

പ്രത്യേകിച്ച് ഗര്‍ഭകാലത്ത് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് കഴിക്കാന്‍ കഴിയുന്ന സിങ്ക് അടങ്ങിയ ചില വെജിറ്റേറിയന്‍ ഭക്ഷണ സ്രോതസ്സുകള്‍ നമുക്ക് നോക്കാം.

Most read:40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്Most read:40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്

അമരന്ത്

അമരന്ത്

ഫൈബര്‍, പ്രോട്ടീന്‍, മഗ്‌നീഷ്യം, മാംഗനീസ്, ഇരുമ്പ്, സിങ്ക് എന്നിവയുടെ ഗ്ലൂട്ടന്‍ രഹിത ഉറവിടമാണ് അമരന്ത്. ഇത് നിങ്ങള്‍ക്ക് വ്യത്യസ്ത രീതികളില്‍ പാചകം ചെയ്ത് നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കാം.

പയര്‍

പയര്‍

സസ്യങ്ങളില്‍ അധിഷ്ഠിതമായ പ്രോട്ടീന്റെ പ്രസിദ്ധമായ ഉറവിടമാണ് പയര്‍. സിങ്ക്, മറ്റ് അവശ്യ പോഷകങ്ങള്‍ എന്നിവയുടെ നല്ല ഉറവിടമായതിനാല്‍, പയര്‍ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമായിരിക്കണം.

ബദാം

ബദാം

പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് ബദാം. നിങ്ങള്‍ക്ക് ബദാം ഒരു ലഘുഭക്ഷണമായി ആസ്വദിക്കാം അല്ലെങ്കില്‍ ദിവസവും രാവിലെ കുതിര്‍ത്ത ബദാം വെറും വയറ്റില്‍ കഴിക്കാം.

കശുവണ്ടി

കശുവണ്ടി

കശുവണ്ടിയില്‍ ഫൈബര്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് ചെമ്പ്, സിങ്ക്, മഗ്‌നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയും നല്‍കും.

Most read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണിMost read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണി

എള്ള്

എള്ള്

നാരുകളുടെയും സസ്യ അടിസ്ഥാനത്തിലുള്ള പ്രോട്ടീന്റെയും കാല്‍സ്യത്തിന്റെയും നല്ല ഉറവിടമാണ് എള്ള്. ഇത് നിങ്ങള്‍ക്ക് ഭക്ഷണങ്ങളിലും സാലഡിലുമൊക്കെയായി ചേര്‍ത്ത് കഴിക്കാം.

സൂര്യകാന്തി വിത്തുകള്‍

സൂര്യകാന്തി വിത്തുകള്‍

സൂര്യകാന്തി വിത്തുകളില്‍ അവശ്യ പോഷകങ്ങള്‍ നന്നായി അടങ്ങിയിരിക്കുന്നു. സൂര്യകാന്തി വിത്തുകള്‍ വീക്കം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

Most read:കിടപ്പറയില്‍ ആണിനെ ഉണര്‍ത്തും ഹോട്ട് സ്‌പോട്ടുകള്‍Most read:കിടപ്പറയില്‍ ആണിനെ ഉണര്‍ത്തും ഹോട്ട് സ്‌പോട്ടുകള്‍

പനീര്‍

പനീര്‍

സസ്യാഹാരികളുടെ പ്രിയപ്പെട്ട പ്രോട്ടീന്‍ സ്രോതസ്സാണ് പനീര്‍. പനീര്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങള്‍ നല്‍കും. ഗര്‍ഭകാലത്ത്, നിങ്ങള്‍ക്ക് സിങ്ക് സപ്ലിമെന്റുകള്‍ ആവശ്യമുണ്ടോ ഇല്ലയോ എന്ന് നിങ്ങളുടെ ഡോക്ടറോട് ചോദിച്ച് മനസിലാക്കുക. ഡോക്ടറെ സമീപിക്കാതെ സപ്ലിമെന്റുകള്‍ കഴിക്കരുത്. ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് പോഷകസമൃദ്ധവും സമതുലിതമായതുമായ ഭക്ഷണം കഴിക്കുക.

English summary

Zinc-Rich Foods For Women During Pregnancy in Malayalam

Zinc should be an essential part of your pregnancy diet. Here are the list of Zinc-Rich Foods For Women During Pregnancy in Malayalam.
X
Desktop Bottom Promotion