For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറിയ കുട്ടികള്‍ക്കും ചെയ്യാം യോഗ: ഗുണങ്ങള്‍ ഇങ്ങനെ

|

കുട്ടികള്‍ യോഗ ചെയ്യുന്നതിന് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. എന്നാല്‍ കുട്ടികള്‍ ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം മുതിര്‍ന്നവരുടെ സഹായത്തോടെ വേണം കുട്ടികളെ യോഗ പരിശീലിപ്പിക്കുന്നതിന്. കുട്ടികളെ ചെറുപ്പത്തില്‍ തന്നെ യോഗ പഠിപ്പിക്കുന്നതിലൂടെ കുഞ്ഞിന്റെ മെയ് വഴക്കം വര്‍ദ്ധിപ്പിക്കുകയും കുഞ്ഞിന് ഉത്കണ്ഠയില്ലാതേയും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സാധിക്കുന്നുണ്ട്.

Easy Poses Of Yoga For Toddlers

യോഗ പരിശീലിക്കുമ്പോള്‍ കുഞ്ഞിന് മാതാപിതാക്കളുടെ മാര്‍ഗനിര്‍ദേശവും നിരീക്ഷണവും ആവശ്യമാണ് എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. കാരണം കൃത്യമായ രീതിയില്‍ ചെയ്തില്ലെങ്കില്‍ അത് പലപ്പോഴും കുഞ്ഞിനെ വേദനിപ്പിക്കുന്നു. എന്നാല്‍ എന്തൊക്കെ കാര്യങ്ങള്‍ ഏതൊക്കെ പോസുകള്‍ ഏതൊക്കെ സമയത്ത് കുഞ്ഞിനെ പഠിപ്പിക്കണം എന്നതിനെക്കുറിച്ച് നമുക്ക് വായിക്കാവുന്നതാണ്.

എപ്പോഴാണ് കുട്ടികളെ യോഗ പഠിപ്പിക്കേണ്ടത്?

എപ്പോഴാണ് കുട്ടികളെ യോഗ പഠിപ്പിക്കേണ്ടത്?

എപ്പോഴാണ് കുട്ടികളെ യോഗ പഠിപ്പിക്കാന്‍ തുടങ്ങേണ്ടത് എന്നുള്ളത് നോക്കാം. മൂന്ന് വയസ്സിന് ശേഷമാണ് കുഞ്ഞിനെ യോഗ പഠിപ്പിക്കാന്‍ തുടങ്ങേണ്ടത്. അതിന് മുന്‍പ് ഒരിക്കലും യോഗക്ക് വേണ്ടി കുഞ്ഞിനെ തയ്യാറാക്കരുത്. മൂന്ന് വയസ്സിന് ശേഷം ചെയ്യുന്നതിലൂടെ അത് കുഞ്ഞിന് അല്‍പം നേട്ടങ്ങള്‍ കൂടുതല്‍ നല്‍കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ശാരീരികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ശാരീരികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

കുഞ്ഞിന് ശാരീരികാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ യോഗ സഹായിക്കുന്നുണ്ട്. ഇത് കുഞ്ഞിന്റെ ശാരീരിക വളര്‍ച്ചക്ക് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ മാനസികവും ശാരീരികവുമായ ശക്തി കുഞ്ഞിന് നല്‍കുന്നുണ്ട്. ഇത് കൂടാതെ ശരീരം ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ പേശികളുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും എല്ലാം യോഗ സഹായിക്കുന്നു. അതോടൊപ്പം കുഞ്ഞിന് ഏകാഗ്രതയും ശ്രദ്ധയും വര്‍ദ്ധിപ്പിക്കുന്നു. വിവിധ ആസനങ്ങള്‍ ചെയ്യുന്നതിലൂടെ അത് ശരീരത്തിലുടനീളം ഓക്‌സിജന്‍ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ഓര്‍്മ്മശക്തി നിലനിര്‍ത്തുകയും ചെയ്യുന്നു.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

കുഞ്ഞുങ്ങള്‍ക്ക് രോഗങ്ങള്‍ പെട്ടെന്ന് ബാധിക്കുന്നുണ്ട്. എന്നാല്‍ ചില അവസ്ഥകളില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി യോഗ വളരെയധികം സഹായിക്കുന്നു. സമീകൃതാഹാരം നല്‍കുന്നതിലൂടെ ലഭിക്കുന്ന അതേ ഗുണങ്ങള്‍ യോഗ ചെയ്യുന്നതിലൂടെ കുഞ്ഞിന് ലഭിക്കുന്നുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. കുഞ്ഞിനെ കൂടുതല്‍ ആക്റ്റീവ് ആക്കുന്നതിനും സഹായിക്കുന്നു. മികച്ച ദഹനവും ഇതിലൂടെ ലഭിക്കുന്നു.

നന്നായി ഉറങ്ങാന്‍ സഹായിക്കുന്നു

നന്നായി ഉറങ്ങാന്‍ സഹായിക്കുന്നു

കുഞ്ഞിന്റെ ഉറക്കമില്ലായ്മ പലപ്പോഴും അമ്മമാരുടെ പരാതിയാണ്. എന്നാല്‍ കുഞ്ഞിന് കൃത്യമായി ഉറങ്ങുന്നതിനും ആരോഗ്യത്തോടെ ഉണരുന്നിതനും എല്ലാം യോഗ സഹായിക്കുന്നുണ്ട്. കാരണം ശരീരം മൊത്തം യോഗ ചെയ്യുന്നത് സ്വാധീനിക്കുന്നുണ്ട്. വേഗത്തില്‍ ഉറങ്ങുന്നതിനൊപ്പം, കൂടുതല്‍ സംതൃപ്തമായ ഉറക്കത്തിനും യോഗ സഹായിക്കുന്നു.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

എന്നാല്‍ എന്തൊക്കെ മുന്‍കരുതലുകള്‍ ആണ് കുഞ്ഞ് യോഗ ചെയ്യുമ്പോള്‍ എടുക്കേണ്ടത് എന്ന് നോക്കാം. കുഞ്ഞിന് കഴിയുന്ന രീതിയിലുള്ള ആസനങ്ങള്‍ മാത്രം തിരഞ്ഞെടുക്കാവുന്നതാണ്. അത് കൂടാതെ കുട്ടിയുടെ പ്രായം, മുന്‍ പരിചയം, ശാരീരിക ക്ഷമത എന്നിവ പരിഗണിക്കേണ്ടതാണ്. പിഞ്ചുകുഞ്ഞുങ്ങള്‍ സ്വാഭാവികമായും കൂടുതല്‍ വഴക്കമുള്ളവരാണ്. അത് കുഞ്ഞിനെ കൂടുതല്‍ സഹായിക്കുന്നു. കുഞ്ഞിന് കഴിയാത്ത പോസ് ആണെങ്കില്‍ നിര്‍ബന്ധിപ്പിച്ച് ചെയ്യിപ്പിക്കരുത്. ലൂസ് ആയ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് അമ്മമാര്‍ ശ്രദ്ധിക്കണം. ഏതൊക്കെ യോഗാസനങ്ങളാണ് ഇതിന് സഹായിക്കുന്നത് എന്ന് നോക്കാം.

വൃക്ഷാസനം

വൃക്ഷാസനം

വൃക്ഷാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. നിങ്ങളുടെ കുഞ്ഞിനെ ഇരുവശത്തും കൈകള്‍ വെച്ച് നിവര്‍ന്നു നില്‍ക്കുന്നതിന് സഹായിക്കുക. പിന്നീട് ആഴത്തില്‍ ശ്വാസം എടുത്ത് കുഞ്ഞിന്റെ ഒരു കാല്‍ മറ്റൊരു കാലിനു മുകളില്‍ വെക്കേണ്ടതാണ്. കുഞ്ഞിന്റെ കംഫര്‍ട്ട് ലെവല്‍ അടിസ്ഥാനമാക്കി ഇത്തരം കാര്യങ്ങള്‍ ചെയ്യണം. പിന്നീട് അവരുടെ തലയ്ക്ക് മുകളില്‍ കൈകള്‍ ചേര്‍ക്കാന്‍ അവരോട് പറയുക. ഇത് കുഞ്ഞിന് നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

ഭുജംഗാസനം

ഭുജംഗാസനം

ഈ ലളിതമായ ആസനം കുഞ്ഞിന് മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതിന് വേണ്ടി കുഞ്ഞിനോട് കമിഴ്ന്ന് കിടക്കാന്‍ ആവശ്യപ്പെടുക. ശേഷം കൈകള്‍ തല നെഞ്ച് എന്നിവ പതുക്കെ സഹായത്തോടെ ഉയര്‍ത്തുന്നതിന് ശ്രദ്ധിക്കുക. കുഞ്ഞിന്റെ സൗകര്യപ്രകാരം ഇത് ചെയ്യാവുന്നതാണ്.

International Yoga Day 2022: തൈറോയ്ഡിനെ പ്രതിരോധിക്കാന്‍ യോഗാസനം ഫലപ്രദംInternational Yoga Day 2022: തൈറോയ്ഡിനെ പ്രതിരോധിക്കാന്‍ യോഗാസനം ഫലപ്രദം

ഈ അഞ്ച് യോഗാസനം സ്ഥിരമെങ്കില്‍ വയറൊതുങ്ങുംഈ അഞ്ച് യോഗാസനം സ്ഥിരമെങ്കില്‍ വയറൊതുങ്ങും

English summary

Yoga Poses for Kids : Easy Yoga Poses For Toddlers And Its Benefits In Malayalam

Here in this article we are sharing some easy poses of yoga for toddlers in malayalam. Take a look.
X
Desktop Bottom Promotion