For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്ക് എന്തുകൊണ്ട് നട്‌സ് നല്‍കണം

|

ഏതൊരു രക്ഷിതാവിനും വെല്ലുവിളിയാണ് അവരുടെ കുട്ടികളുടെ ഭക്ഷണം. അവരുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കായി എന്തൊക്കെ നല്‍കാമെന്ന് മിക്ക രക്ഷിതാക്കളും ചിന്തിക്കുന്നു. ഭക്ഷണം കുട്ടികളുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസിക നിലയേയും വളരെയേറെ സ്വാധീനിക്കുന്നു. നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിലും അവരുടെ ഭക്ഷണക്രമത്തിലും ആവശ്യമായ ഇടപെടല്‍ നടത്തുന്നത് നല്ലതാണ്. കുട്ടികള്‍ക്കായുള്ള ഭക്ഷണത്തില്‍ ആരോഗ്യകരമായ നിരവധി ഓപ്ഷനുകളുണ്ട്. അത്തരത്തിലൊന്നാണ് നടസ്, ഡ്രൈ ഫ്രൂട്‌സ് എന്നിവ.

Most read: നിസ്സാരമാക്കല്ലേ കുട്ടികളിലെ ചെവിവേദനMost read: നിസ്സാരമാക്കല്ലേ കുട്ടികളിലെ ചെവിവേദന

വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് നട്‌സ്. ഇത് കുട്ടികളെ വളരാനും വികസിപ്പിക്കാനും പഠിക്കാനും സഹായിക്കുന്നു. ബദാം, ബ്രസീല്‍ നട്‌സ്, കശുവണ്ടി, ചെസ്റ്റ്‌നട്ട്, പൈന്‍ നട്‌സ്, പിസ്ത, വാല്‍നട്ട് എന്നിവ കുട്ടികളുടെ ആരോഗ്യവളര്‍ച്ചക്കായി നല്‍കാവുന്നതാണ്. നിങ്ങളുടെ കുട്ടിയുടെ ഭക്ഷണക്രമത്തില്‍ നട്‌സ് എന്തുകൊണ്ട് ഉള്‍പ്പെടുത്തണം എന്നു അവ കൊണ്ട് കുട്ടികള്‍ക്കുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

കുട്ടികളുടെ ഭക്ഷണത്തില്‍ നട്‌സ് എന്തുകൊണ്ട് ഉള്‍പ്പെടുത്തണം

കുട്ടികളുടെ ഭക്ഷണത്തില്‍ നട്‌സ് എന്തുകൊണ്ട് ഉള്‍പ്പെടുത്തണം

നട്‌സ് പതിവായി കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് മലബന്ധം തടയാനും അസ്ഥികളുടെ ആരോഗ്യത്തെയും സഹായിക്കുന്നു.

ധാതുക്കളുടെ കലവറ

ധാതുക്കളുടെ കലവറ

വിറ്റാമിന്‍ ബി, ഇ, നിയാസിന്‍, ഫോളേറ്റ്, പ്രോട്ടീന്‍, മാംഗനീസ് തുടങ്ങിയ വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ് നട്‌സ്. കൂടാതെ ചെമ്പ്, മാംഗനീസ്, പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കളും ഇതില്‍ നിറഞ്ഞിരിക്കുന്നു.

മസ്തിഷ്‌ക വികാസം

മസ്തിഷ്‌ക വികാസം

ഹൃദയാരോഗ്യത്തിനു വേണ്ട മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ നല്ല ഉറവിടമാണ് നട്‌സ്. വാല്‍നട്ട്, ബദാം തുടങ്ങിയവയില്‍ ഒമേഗ 3 കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ മസ്തിഷ്‌ക വികസനം ഉറപ്പുവരുത്തുന്നതിനും ഏകാഗ്രത മെച്ചപ്പെടുത്തുന്നതിനും മെമ്മറി വര്‍ദ്ധിപ്പിക്കുന്നതിനും ഈ ഫാറ്റി ആസിഡുകള്‍ അത്യാവശ്യമാണ്.

Most read:കുട്ടികളുടെ ബുദ്ധി കൂട്ടാന്‍ ഈ ഭക്ഷണങ്ങള്‍Most read:കുട്ടികളുടെ ബുദ്ധി കൂട്ടാന്‍ ഈ ഭക്ഷണങ്ങള്‍

ഊര്‍ജ്ജം നല്‍കുന്നു

ഊര്‍ജ്ജം നല്‍കുന്നു

തികഞ്ഞൊരു ലഘുഭക്ഷണമാണ് നട്‌സ്. ഒരു പിടി നട്‌സ് കുട്ടികള്‍ക്ക് നല്ല അളവില്‍ ഊര്‍ജ്ജം നല്‍കുന്നു. നല്ല കൊഴുപ്പിന്റെ ഉറവിടം എന്നും വിളിക്കപ്പെടുന്ന നട്‌സ് കുട്ടിയുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍

ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍

പോഷകങ്ങളുടെ ശക്തികേന്ദ്രമാണ് ഡ്രൈ ഫ്രൂട്‌സും നട്‌സും. കലോറി, പ്രോട്ടീന്‍, അവശ്യ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ കേന്ദ്രീകൃത സ്രോതസ്സുകളാണ് അവ.

പ്രോട്ടീനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ കുട്ടിയുടെ ഭക്ഷണത്തില്‍ അവ ഉള്‍പ്പെടുത്തുന്നത് ഉയരത്തിലും ഭാരത്തിലും വര്‍ദ്ധനവ് ഉറപ്പാക്കുന്നു. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്ക് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ് ഇവ. കാരണം ആവശ്യമായ എല്ലാ സൂക്ഷ്മ പോഷകങ്ങളും കലോറിയും കൊഴുപ്പും ഇവ നല്‍കുന്നു.

പേശീ വളര്‍ച്ച

പേശീ വളര്‍ച്ച

ശക്തമായ അസ്ഥികളും പല്ലുകളും ഉണ്ടാകുന്നതിന് ആവശ്യമായ കാല്‍സ്യം, മഗ്‌നീഷ്യം, മറ്റ് ധാതുക്കള്‍ എന്നിവ ബദാം, വാല്‍നട്ട്, പിസ്ത തുടങ്ങിയവയില്‍ അടങ്ങിയിട്ടുണ്ട്. അവ പേശികളുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു.

Most read:അസുഖം അടുക്കില്ല കുട്ടികളില്‍; ഇവ നല്‍കാംMost read:അസുഖം അടുക്കില്ല കുട്ടികളില്‍; ഇവ നല്‍കാം

പ്രതിരോധശേഷി

പ്രതിരോധശേഷി

വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളായ കരോട്ടിനോയിഡുകള്‍, സെലിനിയം, ആരോഗ്യകരമായ കണ്ണുകള്‍ക്കും ചര്‍മ്മത്തിനും അത്യാവശ്യമായ ബി-കോംപ്ലക്‌സ് വിറ്റാമിനുകളും വിറ്റാമിന്‍ സിയും ഇവയില്‍ അടങ്ങിയിരിക്കുന്നു. നട്‌സ് എല്ലാ അവയവങ്ങളുടെയും മികച്ച പ്രവര്‍ത്തനവും പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നു.

നട്‌സ്, നട്‌സ് ഉത്പന്നങ്ങള്‍

നട്‌സ്, നട്‌സ് ഉത്പന്നങ്ങള്‍

വറുത്തതോ തിളപ്പിച്ചതോ പോലുള്ള വിവിധ രൂപങ്ങളില്‍ നട്‌സ് കഴിക്കാം. നിലക്കടല വെണ്ണ, നിലക്കടല എണ്ണ, ബദാം മാവ്, ഉണങ്ങിയ വറുത്ത നിലക്കടല എന്നിവയാലുള്ള ധാരാളം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. വാല്‍നട്ട്, ബദാം, പിസ്ത എന്നിവ ദിവസവും കഞ്ഞി, ധാന്യങ്ങള്‍ അല്ലെങ്കില്‍ ആരോഗ്യകരമായ മധുരപലഹാരങ്ങള്‍ എന്നിവയില്‍ ചേര്‍ത്ത് നല്‍കാം.

കുട്ടികള്‍ക്ക് എത്ര നട്‌സും ഡ്രൈ ഫ്രൂട്ട്‌സും നല്‍കാം?

കുട്ടികള്‍ക്ക് എത്ര നട്‌സും ഡ്രൈ ഫ്രൂട്ട്‌സും നല്‍കാം?

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന പരമാവധി നട്‌സും ഡ്രൈ ഫ്രൂട്ട്‌സും ഓരോ പ്രായക്കാര്‍ക്കും വ്യത്യാസപ്പെടുന്നു.

1 - 2 വര്‍ഷം: 2-3 നട്‌സ്, 1-2 ഡ്രൈ ഫ്രൂട്ട്‌സ് / ദിവസം

3 - 5 വര്‍ഷം: 2-3 നട്‌സ, 2-3 ഡ്രൈ ഫ്രൂട്ട്‌സ് / ദിവസം

6 - 10 വയസ്സ്: 4-5 നട്‌സ് 2-3 ഡ്രൈ ഫ്രൂട്ട്‌സ് / ദിവസം

11+ വയസ്സ്: 6-8 നട്‌സ് 3-4 ഡ്രൈ ഫ്രൂട്ട്‌സ് / ദിവസം

അമിതമായി കഴിക്കുമ്പോള്‍, ഉണങ്ങിയ പഴങ്ങളും അണ്ടിപ്പരിപ്പും വയറിളക്കത്തിന് കാരണമാകും. അതിനാല്‍, അവ മിതമായ തോതില്‍ ഉപയോഗിക്കണം.

Most read:കുട്ടികളെ പൊണ്ണത്തടിയന്‍മാരാക്കരുതേ..Most read:കുട്ടികളെ പൊണ്ണത്തടിയന്‍മാരാക്കരുതേ..

എപ്പോള്‍ മുതല്‍ കൊടുത്തുതുടങ്ങാം

എപ്പോള്‍ മുതല്‍ കൊടുത്തുതുടങ്ങാം

ചില കുട്ടികള്‍ നട്‌സ് അലര്‍ജി ഉണ്ടാക്കുന്നതായി പറയുന്നു. അതിനാല്‍, ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമേ കുട്ടിയുടെ ഭക്ഷണത്തില്‍ നട്‌സ് നല്‍കാന്‍ പാടുള്ളൂ. കുട്ടിക്ക് നട്‌സ് അലര്‍ജിയുടെ കുടുംബ ചരിത്രം ഉണ്ടെങ്കില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമേ അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവൂ.

ശരിയായ സമയം എപ്പോള്‍

ശരിയായ സമയം എപ്പോള്‍

നാരുകളാല്‍ സമ്പന്നമായതിനാല്‍, നട്‌സും ഡ്രൈ ഫ്രൂട്‌സും പൂര്‍ണ്ണത നല്‍കുന്നു. അതിനാല്‍, കുട്ടികള്‍ക്ക് നല്‍കാന്‍ ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെ അല്ലെങ്കില്‍ വൈകുന്നേരം ആണ്. ഇത് ഭക്ഷണത്തിനിടയിലുള്ള അവരുടെ വിശപ്പിനെ തടയുകയും ചെയ്യുന്നു.

English summary

Why You Should Include Nuts In Your Child's Diet

Nuts are natural treasure troves of nutrients like vitamins, minerals, antioxidants, healthy fats, protein and fibre, which help children grow, develop and learn.
Story first published: Wednesday, March 11, 2020, 17:38 [IST]
X
Desktop Bottom Promotion