Just In
- 10 min ago
ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍: സ്റ്റൈലിഷ് ഫര്‍ണിച്ചറുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍
- 1 hr ago
Daily Rashi Phalam: ജോലി അന്വേഷകര്‍ക്ക് ആഗ്രഹസാഫല്യം, നേട്ടം; ഇന്നത്തെ രാശിഫലം
- 13 hrs ago
ബുദ്ധപ്രതിമ വീട്ടില്‍ ഉണ്ടെങ്കില്‍ വാസ്തുപ്രകാരം ഇതൊന്നും വേണ്ട
- 24 hrs ago
Daily Rashi Phalam: സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും, നല്ല ദിനം; ഇന്നത്തെ രാശിഫലം
Don't Miss
- News
തളിപ്പറമ്പില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
- Movies
നിങ്ങളുടെ മൂല്യം ഒരിക്കലും മറക്കരുത്, നിങ്ങൾക്ക് ധരിക്കാൻ കഴിയുന്ന മനോഹരമായ കാര്യം ആത്മവിശ്വാസമാണെന്ന് ധന്യ
- Sports
CWG 2022: ചരിത്ര സ്വര്ണ്ണത്തിലേക്കെത്താന് ഇന്ത്യക്ക് വേണ്ടത് 162 റണ്‍സ്, മൂണിക്ക് ഫിഫ്റ്റി
- Finance
5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാ
- Automobiles
എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ
- Technology
Realme Smartphones: 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ
- Travel
ഐആര്‍സിടിസിയുടെ കൊല്ലൂര്‍, മുരുഡേശ്വര്‍, ശൃംഗേരി യാത്ര..11400 രൂപയ്ക്ക് പോയി വരാം
തക്കാളിപ്പനി കുട്ടികളില്‍ പിടിമുറുക്കുന്നു: ശ്രദ്ധിക്കണം ഓരോ ലക്ഷണവും
കേരളത്തില്‍ തക്കാളിപ്പനി ബാധിച്ച കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ഇത് വരെയായി 82- കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വൈറസ് രോഗമായ തക്കാളിപ്പനി അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കാല്‍വെള്ളയിലും സ്വകാര്യഭാഗത്തും കൈവെള്ളയിലും വായിലും കുരുക്കളും തടിപ്പും കാണപ്പെടുന്നതാണ് പ്രധാന ലക്ഷണമായി കണക്കാക്കുന്നത്. കൂടാതെ കടുത്ത പനിയും അതികഠിനമായ ശരീര വേദനയും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഈ കാലത്ത് പത്ത് വയസ്സില്‍ താഴെയുള്ളവരിലും അപൂര്‍വ്വമായി തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ആരോഗ്യവകുപ്പ് ഇതിനെതിരേ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. വീടുകളും അംഗളവാടികളും കേന്ദ്രീകരിച്ച് പല വിധത്തിലുള്ള ബോധവത്കരണ ക്ലാസുകളും നല്‍കുന്നുണ്ട്. രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തുന്ന കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. എന്താണ് തക്കാളിപ്പനി, എങ്ങനെയാണ് ഇത് വ്യാപിക്കുന്നത്, എന്തൊക്കെയാണ് ലക്ഷണങ്ങള്‍, എങ്ങനെ പ്രതിരോധിക്കാം എന്നുള്ളതിനെക്കുറിച്ചെല്ലാം ഈ ലേഖനത്തില്‍ നമുക്ക് വായിക്കാവുന്നതാണ്.

എന്താണ് തക്കാളിപ്പനി?
വൈറസ് രോഗബാധയാണ് തക്കാളിപ്പനി. എന്നാല്‍ മഴക്കാലത്താണ് രോഗം വര്‍ദ്ധിക്കുന്നത്. പനിയും ക്ഷീണവും കൈവെള്ളയിലും കാല്‍വെള്ളയിലും വായ്ക്കകത്തും പിന്‍ഭാഗത്തും ഉണ്ടാവുന്ന ചിക്കന്‍ പോക്സ് പോലെയുള്ള പൊള്ളകളാണ് ആദ്യ കാണുന്ന ലക്ഷണങ്ങള്‍. തക്കാളിപ്പനി കുട്ടികളില്‍ പിടിപെട്ടാല്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ലക്ഷണങ്ങള്‍ നിസ്സാരമായി കണക്കാക്കരുത്. കുട്ടികള്‍ക്ക് വെള്ളമോ ഭക്ഷണമോ പോലും ഇറക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് അതിഭീകരമായ ഒരു രോഗമല്ലെങ്കിലും അപകടം ഉണ്ടാക്കുന്നത് തന്നെയാണ്. അതുകൊണ്ട് കൃത്യസമയത്ത് തന്നെ രോഗ നിര്‍ണയം നടത്തുന്നതിന് ശ്രദ്ധിക്കണം.

തക്കാളി പനിയുടെ ലക്ഷണങ്ങള്‍
ചുണങ്ങ്, ചര്‍മ്മത്തിലെ പ്രകോപനം, നിര്‍ജ്ജലീകരണം എന്നിവയാണ് തക്കാളി പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ഇത് കൂടാതെ കുഞ്ഞിന്റെ ചര്‍മ്മത്തില്‍ വട്ടത്തില്‍ ചുവന്ന പാടുകളും കാണപ്പെടുന്നു. അതുകൊണ്ടാണ് ഈ രോഗത്തെ തക്കാളിപ്പനി എന്ന് പറയുന്നത്. അതികഠിനമായ നിര്‍ജ്ജലീകരണവും കുഞ്ഞ് അനുഭവിക്കുന്നു. ഇതോടൊപ്പം കടുത്ത പനി, ശരീര വേദന, സന്ധിവേദന, ക്ഷീണം, തക്കാളിപോലുള്ള പാടുകള്‍, ശാരീരികോര്ജ്ജമില്ലായ്മ, വായില്‍ അകത്തായി വരുന്ന പൊള്ളലുകള്‍ പോലുള്ള അസ്വസ്ഥതകള്‍, കൈവെള്ള, കാല്‍വെള്ള, കാല്‍മുട്ടുകള്‍, നിതംബം എന്നിവയുടെ നിറവ്യത്യാസവും ചുണങ്ങുകളും എല്ലാമാണ് തക്കാളിപ്പനിയുടെ പ്രധാന ലക്ഷണം.

കാരണം എന്തെല്ലാം?
തക്കാളിപ്പനിയുടെ യഥാര്‍ത്ഥ കാരണം എന്താണ് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ഇതിനെക്കുറിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും അന്വേഷിക്കുന്നുണ്ട്. ഇതുവരേയും 82 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ സ്വകാര്യആശുപത്രികളില്‍ ചികിത്സ തേടിയ കുട്ടികളുടെ എണ്ണമെടുത്താല്‍ രോഗം ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കാനേ തരമുള്ളൂ. അതുകൊണ്ട് തന്നെ ഓരോരുത്തരും വളരെയധികം ജാഗ്രത പാലിക്കണം എന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.

തക്കാളി പനി പ്രതിരോധവും ചികിത്സയും
തക്കാളിപ്പനി ഗുരുതരമായ ഒരു രോഗാവസ്ഥയല്ല. എന്നാല്‍ കുഞ്ഞിനെ വിടാതെ പിന്തുടരുന്ന അസ്വസ്ഥതകളും രോഗലക്ഷണങ്ങളും നിസ്സാരമല്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് പെട്ടെന്ന് ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന ഒന്നാണ്. കൃത്യമായ രോഗനിര്‍ണയവും പരിചരണവും തന്നെയാണ് രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്. വീടുകളും അംഗണവാടികളും കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകളും മറ്റും നല്‍കുന്നുണ്ട്.

തക്കാളിപ്പനി പ്രതിരോധം
ലേഖനത്തില്‍ മുകളില്‍ പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും നിങ്ങളുടെ കുഞ്ഞില്‍ വിട്ടുമാറാതെ ഗുരുതരമായി നില്ക്കുന്നുണ്ടെങ്കില് ഡോക്ടറെ കാണിക്കുന്നതിന് മടിക്കരുത്. കാരണം അത് പിന്നീട് രോഗലക്ഷണങ്ങള്‍ ഗുരുതരമാവുന്നതിന് കാരണമാകുന്നു. രോഗം ബാധിച്ച് ചികിത്സ തേടുന്ന കുട്ടികളാണെങ്കില്‍ പോലും അവരുടെ പതിവി ജീവിത ശൈലിയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. രോഗം ബാധിച്ച കുട്ടികള്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. ഇത് കൂടാതെ നിര്‍ജ്ജലീകരണം ഇല്ലാതിരിക്കുന്നതിന് ഇടക്കിടെ വെള്ളം കുടിക്കണം.

തക്കാളിപ്പനി പ്രതിരോധം
ശരീരത്തില്‍ കുമിളകള്‍ ബാധിച്ച സ്ഥലത്ത് ചൊറിച്ചില്‍ ഉണ്ടാവാം. എന്നാല്‍ ഒരു കാരണവശാലും ഇവ ചൊറിയാതിരിക്കാന്‍ മാതാപിതാക്കള്‍ അതീവ ശ്രദ്ധ കാണിക്കണം. ഇത് കൂടാതെ കുഞ്ഞിനെ ശരിയായ ശുചിത്വം പാലിക്കേണ്ടതാണ്. ചൂടുവെള്ളം ഉപയോഗിച്ച് കുളിപ്പിക്കുക. രോഗം ബാധിച്ച വ്യക്തിയുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. പനിയുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ കൃത്യമായ വിശ്രമം എടുക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് രോഗത്തെ പ്രതിരോധിക്കുകയും രോഗം ബാധിച്ച വ്യക്തിയെ പെട്ടെന്ന് രോഗമുക്തിയിലേക്ക് എത്തിക്കുകയും ചെയ്യാം.
നവജാത
ശിശുക്കളില്‍
ചര്‍മ്മം
ഇളകി
വരുന്നത്
എന്തുകൊണ്ട്,
കാരണവും
പരിഹാരവും
most read:കുട്ടികളിലെ എക്സിമക്ക് വീട്ടുവൈദ്യം ഇതെല്ലാം