For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് പല്ലില്‍ കമ്പിയിടേണ്ടത് എപ്പോള്‍, അറിയാം പൂര്‍ണ വിവരങ്ങള്‍

|

പല്ലില്‍ കമ്പിയിടുന്നത് പലപ്പോഴും ഇന്നൊരു ഫാഷന്‍ ആയി മാറിയിട്ടുണ്ട്. എന്നാല്‍ കുഞ്ഞിന്റെ കാര്യത്തില്‍ ഇത് ഫാഷനല്ല, അത് പലപ്പോഴും കുഞ്ഞിന്റെ പല്ലിന്റെ ആരോഗ്യത്തിനാണ് കാരണമാകുന്നത്. ഇന്ന് മൂന്നിലൊന്ന് കുട്ടികളിലും ഇത്തരം പല്ലില്‍ കമ്പിയിടുന്നതാണ്. വളഞ്ഞതോ, തിങ്ങിനിറഞ്ഞതോ, നീണ്ടുനില്‍ക്കുന്നതോ ആയ പല്ലുകള്‍ക്ക് പരിഹാരം കാണുന്നതിനും പല്ലുകള്‍ക്കിടയിലുള്ള അസാധാരണ വിടവുകള്‍ അടയ്ക്കുന്നതിനും, വായ അടയ്ക്കുമ്പോള്‍ മുകളിലും താഴെയുമുള്ള പല്ലുകള്‍ പരസ്പരം കൃത്യമായി നില്‍ക്കാതിരിക്കുന്നതിനും എല്ലാമാണ് കുഞ്ഞിന് പല്ലില്‍ കമ്പിയിടുന്നത്.

What Is A Good Age For The Child To Get Brace

ഇതിനെ ബ്രേസുകള്‍ എന്നാണ് പറയുന്നത്. കുട്ടികള്‍ക്കായി ബ്രേസുകള്‍ ഉപയോഗിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.എന്തൊക്കെ തരത്തിലുള്ള ബ്രേസുകളാണ് കുട്ടികളില്‍ ഉപയോഗിക്കേണ്ടത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യം എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മെറ്റല്‍ ബ്രേസുകള്‍

കുട്ടികള്‍ക്കുള്ള ഏറ്റവും സാധാരണമായ ഓപ്ഷന്‍ എന്ന് പറയുന്നതാണ് മെറ്റല്‍ ബ്രേസുകള്‍. ചെറിയ ലോഹ ഉപകരണങ്ങള്‍ ഓരോ പല്ലിലും ഉറപ്പിക്കുന്ന രീതിയാണ് ഇത്. അതേസമയം ഒരു മെറ്റല്‍ കമ്പി പല്ലുകള്‍ക്കിടയിലൂടെ പോവുന്നുണ്ട്. ഇത് അവയെ ഒന്നിച്ച് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. കൃത്യമായ ഇടവേളകളില്‍ ആവശ്യമുള്ളിടത്ത് ഡോക്ടറെ കാണിച്ച് ഇത് മുറുക്കുന്നതിലൂടെ പല്ലിന്റെ ഘടന നമുക്ക് മാറ്റിയെടുക്കാന്‍ സാധിക്കുന്നുണ്ട്. വിവിധ കളര്‍ ഇലാസ്റ്റിക് ഓപ്ഷനുകള്‍ ലഭ്യമാണ് എന്നതും ഇതിന് ആവശ്യക്കാരെ വര്‍ദ്ധിപ്പിക്കുന്നു.

സെറാമിക് ബ്രേസുകള്‍

മെറ്റല്‍ ബ്രേസുകളുടേത് പോലെ തന്നെ സെറാമിക് ബ്രേസുകളും മികച്ചതാണ്. ഇത് പക്ഷേ അല്‍പം സമയമെടുത്താണ് ചെയ്യുന്നത് എന്നുള്ളതാണ് സത്യം. പല്ലിന്റെ നിറവുമായി ചേരുന്ന തരത്തിലാണ് സെറാമിക് ബ്രേസുകള്‍ നിര്‍്മ്മിച്ചിരിക്കുന്നത്. പല്ലുകളില്‍ കൂട്ടിച്ചേര്‍ക്കുന്ന ബ്രാക്കറ്റിലൂടെ കടന്നുപോകുന്ന വയര്‍ ലോഹത്തില്‍ നിന്നാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. ഇതിന് മുകളില്‍ പല്ലിന്റെ നിറമുള്ള വസ്തുക്കളാല്‍ ആണ് പൂശുന്നത്. ഇതിനാണ് പലപ്പോഴം കുട്ടികള്‍ ആവശ്യം പ്രകടിപ്പിക്കുന്നതും എന്നുള്ളതാണ് സത്യം.

എന്തുകൊണ്ട് കുട്ടികളില്‍ കമ്പിയിടണം?

കുട്ടികള്‍ക്ക് ബ്രേസുകള്‍ ആവശ്യമായി വരുന്നത് എന്തുകൊണ്ട് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. എല്ലാ കുട്ടികളിലും പല്ലില്‍ കമ്പിയിടേണ്ട ആവശ്യമില്ല. അതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇനിപ്പറയുന്ന കാര്യങ്ങളാണ് കുട്ടികളില്‍ പല്ലില്‍ കമ്പിയിടുന്നതിന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍. വളരെ വൈകിയോ വളരെ നേരത്തെയോ പല്ലുകള്‍ നഷ്ടപ്പെടുന്നത്. തെറ്റായി ക്രമീകരിച്ചതോ തിങ്ങിനിറഞ്ഞതോ വളഞ്ഞതോ ആയ പല്ലുകള്‍ ഉണ്ടാവുന്നത്. തെറ്റായ സ്ഥാനത്ത് പുതിയ പല്ലുകള്‍ വരുന്നത്. പല്ലുകള്‍ നഷ്ടപ്പെടുന്നത്, പല്ലുകളുടെ എണ്ണം അധികമാവുന്നത്. പല്ല് പരസ്പരം അകന്ന് നില്‍ക്കുന്നത്, മുകളിലെ പല്ലുകള്‍ താഴത്തെ പല്ലുകളേക്കാള്‍ കൂടുതല്‍ മുന്നോട്ട് നീണ്ടുനില്‍ക്കുന്നത്, താഴത്തെ പല്ലുകള്‍ മുകളിലെ പല്ലുകളേക്കാള്‍ കൂടുതല്‍ മുന്നോട്ട് നീണ്ടുനില്‍ക്കുന്നത് എല്ലാമാണ് ഇത്തരത്തില്‍ പല്ലില്‍ കമ്പിയിടുന്നതിലേക്ക് നയിക്കുന്നത്.

എങ്ങനെ പ്രവര്‍ത്തിക്കും?

ബ്രേസുകള്‍ ദീര്‍ഘനേരം പല്ലുകളില്‍ നിരന്തരമായ സമ്മര്‍ദ്ദം ചെലുത്തുന്നതിലൂടെയാണ് ഇത് പല്ലിലെ ക്ലീന്‍ ആക്കുന്നത്. ഈ മര്‍ദ്ദം ക്രമേണ കറങ്ങുകയും പല്ലുകളെ ചലിപ്പിക്കുകയും ചെയ്യുന്നു എന്നാണ് പറയുന്നത്. ഇതിലൂടെ പല്ലുകള്‍ അവയുടെ പുതിയ സ്ഥാനങ്ങളിലേക്ക് നീങ്ങുമ്പോള്‍, ഓരോ പല്ലിന്റെയും എല്ലിന്റെ സോക്കറ്റ് പുതിയ നാരുകള്‍ ഉണ്ടാക്കുകയും അത് പല്ലിനെ അസ്ഥിയുമായി യോജിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് പുതിയ സ്ഥാനത്ത് പല്ലിനെ ഉറപ്പിക്കുകയാണ് ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങളാണ് നമ്മള്‍ കുട്ടികളുടെ പല്ലില്‍ കമ്പിയിടുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍.

ഏറ്റവും മികച്ച പ്രായം എന്താണ്?

ചിലരില്‍ ഇത് എട്ട് മുതല്‍ 14 വയസ്സ് വരെയാണ് ചെയ്യുന്നത്. കാരണം കുട്ടി വളരുമ്പോള്‍ തന്നെ ചികിത്സ ആരംഭിക്കുന്നത് മികച്ച ഫലം നല്‍കും. എന്നിരുന്നാലും, മുതിര്‍ന്നവര്‍ക്കും ഇതി ചെയ്യാവുന്നതാണ്. എന്നാല്‍ കുട്ടികളുടേത് പോലുള്ള അതേ ഫലങ്ങള്‍ ലഭിക്കാന്‍ കൂടുതല്‍ സമയമെടുത്തേക്കാം. ഇത് കൂടാതെ ഒരു കുട്ടി എത്ര കാലം ബ്രേസ് ധരിക്കണം എന്നതും സംശയം ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഈ ചികിത്സയുടെ ദൈര്‍ഘ്യം വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഉള്ളത്. പ്രശ്‌നത്തിന്റെ തീവ്രത, താടിയെല്ലുകളില്‍ ലഭ്യമായ സ്ഥലത്തിന്റെ അളവ്, ഒരു പല്ലിന് സ്ഥാനം മാറേണ്ട ദൂരം, പല്ലുകള്‍, മോണകള്‍, പിന്തുണയ്ക്കുന്ന എല്ലുകള്‍ എന്നിവയുടെ മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെല്ലാം ഇതിനെ ബാധിക്കുന്നുണ്ട്.

കുട്ടികളുടെ പല്ലിനെ വേരോടെ നശിപ്പിക്കുന്നത് ഇതാണ്കുട്ടികളുടെ പല്ലിനെ വേരോടെ നശിപ്പിക്കുന്നത് ഇതാണ്

മാസം തികയാതെയുള്ള കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷിക്ക് ചെയ്യേണ്ടത്മാസം തികയാതെയുള്ള കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷിക്ക് ചെയ്യേണ്ടത്

English summary

What Is A Good Age For The Child To Get Braces In Malayalam

Here in this article we are discussing about what is a good age for the child to get braces in malayalam. Take a look.
Story first published: Monday, March 14, 2022, 18:29 [IST]
X
Desktop Bottom Promotion