For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ വെള്ളം കുടി കൂടിയാലും പ്രശ്‌നമോ, അറിയേണ്ട കാര്യങ്ങള്‍

|

വെള്ളം കുടിക്കുക എന്നത് വളരെയധികം അത്യാവശ്യമുള്ള ഒന്നാണ്. എന്നാല്‍ ചില അവസ്ഥകളില്‍ വെള്ളം കൂടുതല്‍ കുടിച്ചാലും പ്രശ്‌നമായി മാറാം. എന്നാല്‍ ഇത് കുട്ടികളില്‍ ആണെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞ് കൂടുതല്‍ വെള്ളം ഒരു ദിവസം കുടിക്കുന്നത് കുഞ്ഞിന് കുറഞ്ഞ ടെംപറേച്ചര്‍, അപസ്മാരം പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. ശരീരത്തിന് താങ്ങാനാവുന്നതിനേക്കാള്‍ വെള്ളം ശരീരത്തില്‍ എത്തുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. കാരണം ഇത് നിങ്ങളുടെ കുഞ്ഞിന്റെ ശരീരത്തിന്റെ ഇലക്ട്രോലൈറ്റ് ബാലന്‍സ് പ്രശ്‌നത്തിലാക്കുന്നു.

Water Intoxication In Babies

മുതിര്‍ന്നവരെപ്പോലെ, കുഞ്ഞുങ്ങള്‍ക്കും വെള്ളം ഒരു പ്രധാന ഘടകം തന്നെയാണ്. എന്നാല്‍ ആവശ്യത്തില്‍ കൂടുതലായാല്‍ എന്തും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നുള്ളതാണ് സത്യം. കുഞ്ഞുങ്ങളില്‍ വാട്ടര്‍ ഇന്‍ടോക്‌സിക്കേഷന്‍ ഉണ്ടാകുന്നത് അപൂര്‍വമാണെങ്കിലും, വയറിളക്ക സമയത്ത് ORS-ന് പകരം അമിതമായി വെള്ളം കൊടുക്കുന്നത് ഇത്തരം അവസ്ഥയിലേക്ക് അപൂര്‍വ്വമായെങ്കിലും നയിക്കാം. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍, പരിഹാരങ്ങള്‍ ലക്ഷണങ്ങള്‍ എന്ന് നോക്കാം.

കുഞ്ഞിന് എത്ര വെള്ളം വേണം?

കുഞ്ഞിന് എത്ര വെള്ളം വേണം?

കുഞ്ഞിന് എത്ര വെള്ളം വേണം എന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. ആറ് മാസത്തില്‍ താഴെയാണ് നിങ്ങളുടെ കുഞ്ഞിന്റെ പ്രായം എന്നുണ്ടെങ്കില്‍ ഇവര്‍ അധികമായി വെള്ളം കുടിക്കരുത്. കാരണം ഇവര്‍ക്ക് മുലപ്പാലാണ് ഈ പ്രായത്തില്‍ നല്‍കേണ്ട ഭക്ഷണം. അതിനാല്‍, അവര്‍ക്ക് വെള്ളം നല്‍കുന്നത് വാട്ടര് ടോക്‌സിക്കേഷന്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ആറുമാസം മുതല്‍ 12 മാസം വരെ, ആവശ്യമെങ്കില്‍ ഓരോ ദിവസവും നിങ്ങളുടെ കുഞ്ഞിന് 0.5 മുതല്‍ 1 കപ്പ് വരെ വെള്ളം നല്‍കാവുന്നതാണ്. ഇത് കുഞ്ഞിന് അത്യാവശ്യമായത് കൊണ്ട് തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കുഞ്ഞുങ്ങളില്‍ ശരീരത്തിലേക്ക് അധിക ജലം എത്തുന്നുണ്ട് എന്നത് സൂചിപ്പിക്കുന്നത് ഇവരില്‍ ഹൈപ്പോനാട്രീമിയ പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നു എന്നതാണ്. അവിടെ ശരീരത്തിലെ സോഡിയം അളവ് അസാധാരണമായി കുറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇത് കൂടാതെ ഈ അവസ്ഥ പലപ്പോഴും കുഞ്ഞിന്റെ തലച്ചോറിനേയും ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ കുഞ്ഞിന്റെ ശരീരം ചില ലക്ഷണങ്ങളും കാണിക്കുന്നു. അതില്‍ ചിലത് താഴെ കൊടുക്കുന്നു. നല്ലതുപോലെ തെളിഞ്ഞ മൂത്രം, കുഞ്ഞിന് മന്ദതയും അലസതയും, സന്തോഷമില്ലാത്ത അവസ്ഥ, ഇടക്കിടെ ദേഷ്യം വരുന്നതും കരയുന്നതും, കുറഞ്ഞ ശരീര താപനില (ഹൈപ്പോഥെര്‍മിയ) 97°F (36°C)-ല്‍ താഴെയാവുന്നത്, ഇടക്കിടെയുണ്ടാവുന്ന ഓക്കാനവും ഛര്‍ദ്ദിയും, കൈകാലുകളില്‍ ഉണ്ടാവുന്ന വീക്കം എന്നിവയെല്ലാം ശ്രദ്ധിക്കണം. ഇത് കൂടാതെ സോഡിയം അളവും കുറവായിരിക്കും. ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടനേ തന്നെ നല്ലൊരു ശിശുരോഗവിദഗ്ധനെ കാണുന്നതിന് ശ്രദ്ധിക്കണം.

കാരണങ്ങള്‍

കാരണങ്ങള്‍

കുഞ്ഞുങ്ങള്‍ എന്ത് തന്നെയായാലും ഇത്രയും വെള്ളം സാധാരണയായി കുടിക്കില്ല. എന്നാല്‍ കുഞ്ഞിന് നിര്‍ബന്ധിച്ച് വെള്ളം നല്‍കുമ്പോഴാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ആറുമാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക് വെള്ളം ആവശ്യമില്ല. അവരുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് വേണ്ടി മുലപ്പാല്‍ ആണ് നല്‍കേണ്ടത്. കുഞ്ഞുങ്ങള്‍ക്ക് ജലാംശം നിലനിര്‍ത്താനും പോഷകാഹാരം നല്‍കാനും വെള്ളവും നേര്‍പ്പിച്ച ജ്യൂസുകളും നല്‍കാന്‍ തുടങ്ങുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് കൂടാതെ ഫോര്‍മുല മില്‍ക്ക് നല്‍കുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് ഓരോന്നും ഓരോ തരത്തില്‍ ഉള്ളതായിരിക്കും. കുഞ്ഞിന് അനുയോജ്യമായത് ഏതാണെന്ന് കണ്ടെത്തി വേണം നല്‍കുന്നതിന്.

പരിഹാരം

പരിഹാരം

പലപ്പോഴും കുഞ്ഞുങ്ങളില്‍ ഉണ്ടാവുന്ന ഈ അവസ്ഥ വീട്ടില്‍ ചികിത്സിക്കാന്‍ സാധിക്കാത്തതാണ്. എന്നാല്‍ കുഞ്ഞ് അമിതമായി വെള്ളം കുടിച്ചതിന്റെ ലക്ഷണങ്ങള്‍ കാണിച്ച് കഴിഞ്ഞാല്‍ ഉടനെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ശരീരത്തില്‍ ഇലക്ട്രോലൈറ്റ് ബാലന്‍സ് പുനഃസ്ഥാപിക്കുന്നതിനും രോഗലക്ഷണങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള കാര്യങ്ങള്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ ജലാംശം അധികമാകുമ്പോഴാണ് കുട്ടികളില്‍ ഇത്തരമൊരു അനാരോഗ്യകരമായ അവസ്ഥയുണ്ടാവുന്നത്. മുലയൂട്ടല്‍ മതിയായ ജലാംശം കുഞ്ഞിന് നല്‍കുന്നുണ്ട്. അതുകൊണ്ട് ആറ് മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് വെള്ളം പുറമേ നിന്ന് നല്‍കേണ്ടതില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുഞ്ഞിന് വെള്ളം നല്‍കുമ്പോള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. മുകളില്‍ പറഞ്ഞതു പോലെ ആറ് മാസത്തില്‍ താഴെയുള്ള കുഞ്ഞിന് വെള്ളം നല്‍കേണ്ടതില്ല. അതില്‍ കൂടുതല്‍ പ്രായമുള്ള കുഞ്ഞിന് ഓരോ ദിവസവും നാല് മുതല്‍ എട്ട് ഔണ്‍സ് വരെ വെള്ളം നല്‍കാവുന്നതാണ്. എന്നാല്‍ തീരെ വെള്ളം നല്‍കാതിരുന്നാല്‍ പലപ്പോഴും അത് നിര്‍ജ്ജലീകരണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ചൂടുള്ള കാലാവസ്ഥയില്‍ പോലും അമ്മമാര്‍ ഇത് ശ്രദ്ധിക്കണം. ഫോര്‍മുല മില്‍ക്കില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് പോലെ വേണം കുഞ്ഞിന് നല്‍കുന്നതിന്. ഇത് കൂടാതെ കുഞ്ഞ് വെള്ളം കുടിക്കുമ്പോളും കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ പോലും അശ്രദ്ധ പാടില്ല.

ചെറിയ കുട്ടികള്‍ക്കും ചെയ്യാം യോഗ: ഗുണങ്ങള്‍ ഇങ്ങനെചെറിയ കുട്ടികള്‍ക്കും ചെയ്യാം യോഗ: ഗുണങ്ങള്‍ ഇങ്ങനെ

കുട്ടികളിലെ എക്‌സിമക്ക് വീട്ടുവൈദ്യം ഇതെല്ലാംകുട്ടികളിലെ എക്‌സിമക്ക് വീട്ടുവൈദ്യം ഇതെല്ലാം

English summary

Water Intoxication In Babies: Causes, Signs And Treatment In Malayalam

Here in this article we are sharing some causes, signs and treatment of water intoxication in babies in malayalam. Take a look
Story first published: Friday, June 17, 2022, 17:10 [IST]
X
Desktop Bottom Promotion