For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിലുണ്ടാവുന്ന ഈ ആറ് ചുമയിൽ നാലും ഗുരുതരം

|

ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ മുതിർന്നവരും കുട്ടികളും എല്ലാം ഒരു പോലെ തന്നെയാണ്. എന്നാൽ പലപ്പോഴും അമ്മമാർ കൂടുതൽ ശ്രദ്ധ കുട്ടികൾക്ക് തന്നെയാണ് നൽകുന്നതും. കാരണം കുട്ടികളില്‍ രോഗപ്രതിരോധ ശേഷി വളരെയധികം കുറവുള്ള അവസ്ഥയാണ് ഉണ്ടാവുന്നത്. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ കുഞ്ഞുങ്ങളിൽ ഉണ്ടാവുന്ന പല രോഗങ്ങളേയും നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. കുഞ്ഞിന്‍റെ ആരോഗ്യത്തിന് വേണ്ടി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതാണ്. ഭക്ഷണത്തിന്‍റെ കാര്യത്തിലാണെങ്കിലും കുഞ്ഞിന് കൊടുക്കുന്ന ഓരോ വസ്തുക്കളുടേയും കാര്യത്തിലാണെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതായുണ്ട്.

Most read: ആർത്തവം കൃത്യം പക്ഷേ ഓവുലേഷനില്ലെങ്കിൽ ഗർഭവുമില്ലMost read: ആർത്തവം കൃത്യം പക്ഷേ ഓവുലേഷനില്ലെങ്കിൽ ഗർഭവുമില്ല

കുഞ്ഞിന്‍റെ ആരോഗ്യം എന്ന് പറയുന്നത് പലപ്പോഴും രോഗങ്ങളുടെ കലവറയാണ്. കുഞ്ഞുങ്ങളിൽ ഉണ്ടാവുന്ന ചുമ ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട ഒന്നാണ്. ചുമയുടെ കാര്യത്തിൽ കുഞ്ഞുങ്ങളെ പലപ്പോഴും തളർത്തുന്ന ചിലതുണ്ട്. കുഞ്ഞിനെ ജലദോഷത്തോടൊപ്പം ബാധിക്കുന്ന സാധാരണ ചുമയുണ്ട്. എന്നാൽ ഇതല്ലാതെ കുഞ്ഞിനുണ്ടാവുന്ന നിരവധി തരത്തിലുള്ള ചുമകളുണ്ട്. അവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കണം. കാരണം കുഞ്ഞിലുണ്ടാവുന്ന ചില ചുമകളെങ്കിലും അവരുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ വില്ലനായി മാറുന്നുണ്ട്. ഏതൊക്കെ തരത്തിലുള്ല ചുമകളാണ് ഇത്തരത്തിൽ കുഞ്ഞിന് കൂടുതൽ ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം.

 ഉറക്കെയുള്ള ചുമ

ഉറക്കെയുള്ള ചുമ

കുഞ്ഞിന്‍റെ ചുമ ഒരിക്കലും നിസ്സാരമാക്കി വിടരുത്. ഇത് കുഞ്ഞിന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അവ എന്താണെന്ന് ആദ്യം തിരിച്ചറിയണം. കുഞ്ഞിന്‍റെ ചുമ ഉച്ചത്തിലാണെങ്കിൽ അത് അല്‍പം ശ്രദ്ധിക്കണം. ഇത് പ്രത്യേകമായും ഒക്ടോബർ മാർച്ച് മാസങ്ങളിലാണ് ഉണ്ടാവുന്നത്. രോഗപ്രതിരോധ ശേഷി കുറയുന്ന അവസ്ഥയിലാണ് ഇത്തരം പ്രതിസന്ധികൾ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഈ ചുമയെ വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ലെങ്കിൽ അത് കുഞ്ഞിനെ വളരെയധികം പ്രതിസന്ധിയിലേക്ക് എത്തിക്കുന്നുണ്ട്. ഈ ചുമയാകട്ടെ പകൽ നേരങ്ങളിലാണ്കുഞ്ഞിനെ വല്ലാതെ ബാധിക്കുന്നതും. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം.

കഫത്തോട് കൂടിയ ചുമ

കഫത്തോട് കൂടിയ ചുമ

കഫത്തോട് കൂടിയ ചുമയാണ് നിങ്ങളിൽ ഉള്ളതെങ്കിൽ അതും അൽപം ശ്രദ്ധിക്കാവുന്നതാണ്. ഇത്തരം ചുമയാണെങ്കിൽ ഉടനേ തന്നെ ജലദോഷവും അണുബാധയും ഉണ്ടാവുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലായാണ് കണക്കാക്കുന്നത്. മാത്രമല്ല ഇതോടനുബന്ധിച്ച് കുഞ്ഞില്‍ വിശപ്പ് കുറയുന്നതിനുള്ള സാധ്യതയും ഉണ്ട്. എന്നാൽ മൂന്നോ നാലോ ദിവസം കഴിയുമ്പോൾ തനിയെ മാറുന്നു. കുഞ്ഞുങ്ങളിലും ചെറിയ കുട്ടികളിലും ഇത്തരത്തിലുള്ള ചുമയാണ് വളരെയധികം കാണപ്പെടുന്നത്. അത്രക്ക് വലിയ പ്രതിസന്ധികൾ ഇത് കുഞ്ഞുങ്ങളിൽ ഉണ്ടാക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. മഞ്ഞുകാലത്താണ് ഇത്തരത്തിലുള്ള ചുമ കുഞ്ഞുങ്ങളിൽ ഉണ്ടാവുന്നത്.

 രാത്രിയിലെ ചുമ

രാത്രിയിലെ ചുമ

കുഞ്ഞുങ്ങളിൽ രാത്രി സമയത്ത് ചുമ കൂടുതലായി കാണുന്നുണ്ടോ? എങ്കിൽ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത്തരത്തിലുള്ള ചുമ ഏത് സമയത്തും പ്രശ്നത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. വരണ്ട ചുമയായാണ് ഇത് കണക്കാക്കുന്നത്. ഇതിന്‍റെ ഫലമായി പലപ്പോഴും ആസ്ത്മ, അൽപം ഗുരുതരമായ ആരോഗ്യാവസ്ഥ, ശ്വാസതടസ്സം, അലർജി എന്നിവയുണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കുഞ്ഞിന്‍റെ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ ഏറ്റവും കൂടുതൽ വില്ലനാവുന്ന അവസ്ഥയാണ് ഈ ചുമ.

 ഇടക്കിടെയുള്ള ചുമ

ഇടക്കിടെയുള്ള ചുമ

ഇടക്കിടെയുള്ള ചുമയാണ് പലപ്പോഴും കുഞ്ഞിനെ വലക്കുന്ന മറ്റൊരു ചുമ. ഇതോടൊപ്പം പനിയും, പേശീവേദനയും ഉണ്ടെങ്കിൽ വളരെയധികം ശ്രദ്ധിക്കണം. കാരണം അണുബാധ കൊണ്ടുണ്ടാവുന്ന രോഗങ്ങളുടെ തുടക്കമായിരിക്കും പലപ്പോഴും ഇത്തരത്തിലുള്ള ഇടക്കിടെയുള്ള ചുമ. വൈറസ് ഇൻഫെക്ഷൻ ഇവയില്‍ ഒന്ന് മാത്രമാണ്. ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ് വേണം കുഞ്ഞിന് വേണ്ട ചികിത്സ ചെയ്യുന്നതിനും. ചുമ മാറാതെ കൂടുതൽ ദിവസങ്ങൾ നിൽക്കുകയാണെങ്കിൽ അത് പലപ്പോഴും കുഞ്ഞിന്‍റെ ജീവന് തന്നെ ഭീഷണിയായി മാറുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.

ശ്വാസം മുട്ടലോടെയുള്ള ചുമ

ശ്വാസം മുട്ടലോടെയുള്ള ചുമ

ചുമക്ക് ശേഷം പല കുട്ടികളിലും ശ്വാസം മുട്ടൽ ഉണ്ടാവുന്നുണ്ട്. എന്നാൽ കുട്ടികളില്‍ ശ്വാസം മുട്ടലോടെയുള്ള ചുമ അൽപം ശ്രദ്ധിക്കണം. കാരണം ബ്രോങ്കൈറ്റിസ് പോലുള്ള അസ്വസ്ഥതകളുടെ തുടക്കമാവാം ഇത് എന്നതാണ് സത്യം. ചെറിയ കുട്ടികളില്‍ വരെ ഈ അസ്വസ്ഥത കാണപ്പെടുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കുഞ്ഞിൽ നിന്ന് തുടക്കത്തിലേ മാറ്റാൻ വളരെയധികം പ്രയാസമായിരിക്കും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടി വരുന്നുണ്ട് അമ്മമാർക്ക്. ചെറിയ കാര്യങ്ങൾ പോലും വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

വില്ലൻ ചുമ

വില്ലൻ ചുമ

വില്ലൻ ചുമയാണ് മറ്റൊന്ന്. കുട്ടികളിലെല്ലാം ഇത് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ശ്വാസമെടുക്കുന്ന ആ ചെറിയ സമയത്ത് പോലും ഇരുപതിൽ കൂടുതൽ തവണയാണ് കുഞ്ഞ് ചുമക്കുന്നത്. ഇത് പലപ്പോഴും കുഞ്ഞിൽ ശ്വാസ തടസ്സം പോലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നുണ്ട്. ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടുന്ന അവസ്ഥയിലേക്കാണ് വില്ലൻ ചുമ കുഞ്ഞിനെ എത്തിക്കുന്നത്. ബാക്ടീരിയയാണ് ഇതിന്‍റെ പ്രധാന കാരണം. കുട്ടികളിൽ രോഗപ്രതിരോധ ശേഷി വളരെയധികം കുറയുന്ന അവസ്ഥയിലേക്ക് ഇത് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നു. അതുകൊണ്ട് മുകളിൽ പറഞ്ഞ ഈ ചുമകളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

types of cough in children

In this article we explain the different types of cough in children. Take a look.
Story first published: Monday, September 30, 2019, 15:25 [IST]
X
Desktop Bottom Promotion