For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരീക്ഷാ സമ്മര്‍ദ്ദം നീക്കാം, മാര്‍ക്ക് നേടാം; വിദ്യാര്‍ത്ഥികള്‍ ശീലിക്കേണ്ടത്

|

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ സമ്മര്‍ദ്ദം നിറഞ്ഞതാണ് പരീക്ഷാക്കാലം. കുട്ടികള്‍ അവരുടെ പ്രകടനം മികച്ചതാക്കാനുള്ള തിരക്കിലായിരിക്കും. മാതാപിതാക്കള്‍ അവരെ പരിപാലിക്കുന്നതിലും. ടെസ്റ്റ് പേപ്പറുകള്‍, സാമ്പിള്‍ പേപ്പറുകള്‍, അധിക ക്ലാസുകള്‍ മുതലായവ ഉപയോഗിച്ച് ഒരു ഹ്രസ്വ കാലയളവില്‍ പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍ ഒരുപാടാണ് കുട്ടികള്‍ക്ക്. സമ്മര്‍ദ്ദകരമായ പല കാരണങ്ങളാല്‍ പല വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയ്ക്കിടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടാകുന്നു.

Most read: 40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്Most read: 40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്

സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് അവരുടെ പരീക്ഷാ തയ്യാറെടുപ്പിനെയും പ്രകടനത്തെയും ബാധിക്കും. അതുമാത്രമല്ല വളരെയധികം സമ്മര്‍ദ്ദം ഒരാളുടെ ആരോഗ്യത്തിനും നല്ലതല്ല. ചില വിദ്യാര്‍ത്ഥികള്‍ പരീക്ഷാ സമയത്തും ഉത്കണ്ഠ അനുഭവിക്കുന്നു. അതിനാല്‍ത്തന്നെ, പരീക്ഷാക്കാലത്ത് വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. പരീക്ഷാ സമ്മര്‍ദ്ദത്തെ ഫലപ്രദമായി മറികടക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ ശീലിക്കേണ്ട ചില വഴികള്‍ ഇതാ.

നിങ്ങളുടെ സ്റ്റഡി ടേബിള്‍ ഒരുക്കുക

നിങ്ങളുടെ സ്റ്റഡി ടേബിള്‍ ഒരുക്കുക

സമ്മര്‍ദ്ദം കുറയ്ക്കുന്നതിന്, നിങ്ങളുടെ പഠന മുറിയും മേശയുമൊക്കെ ഒന്ന് കൃത്യമാക്കി വയ്ക്കുക. ഒരു വൃത്തിയുള്ള മുറി നിങ്ങളുടെ അനാവശ്യമായ സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. നിങ്ങളുടെ എല്ലാ പുസ്തകങ്ങളും കൃത്യമായ ചിട്ടയോടെ സൂക്ഷിക്കുക. അതുവഴി പഠനത്തിനായി പുസ്തകങ്ങളും നോട്ട്ബുക്കുകളും തിരഞ്ഞ് നിങ്ങള്‍ സമയം പാഴാക്കേണ്ടതില്ല.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

പരീക്ഷാ സമയത്ത് നിങ്ങളുടെ ഭക്ഷണക്രമം കൃത്യമാക്കുക. ഇത് നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ജങ്ക് ഫുഡ് കഴിയുന്നത്ര ഒഴിവാക്കുക. ബ്രിട്ടനിലെ ഒരു പഠനം പറയുന്നത് കൂടുതല്‍ ഫാസ്റ്റ് ഫുഡുകളും പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം പരീക്ഷാ സമയത്ത് സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്നാണ്. നിങ്ങള്‍ കഴിക്കുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുക.

Most read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണിMost read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണി

മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുക

മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുക

കുട്ടികളെ മയക്കുന്ന ഒന്നാണ് മൊബൈല്‍ ഫോണുകള്‍. പരീക്ഷാക്കാലത്ത് ഇതില്‍ നിന്ന് പരമാവധി ഒഴിഞ്ഞുനില്‍ക്കുക. പരീക്ഷാ സമയങ്ങളില്‍ സമ്മര്‍ദ്ദത്തിന് സ്മാര്‍ട്ട്ഫോണുകള്‍ കാരണമാകും. സോഷ്യല്‍ മീഡിയ ഉപയോഗം, മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നത് അല്ലെങ്കില്‍ സ്മാര്‍ട്ട്ഫോണുകളെ അമിതമായി ആശ്രയിക്കുന്നത് എന്നിവ സമ്മര്‍ദ്ദത്തിന് കാരണമാകും. നിങ്ങളുടെ ഫോണ്‍ നീക്കി വച്ച് പഠനത്തില്‍ ശ്രദ്ധിക്കുക.

ഒരു പദ്ധതി തയ്യാറാക്കുക

ഒരു പദ്ധതി തയ്യാറാക്കുക

പഠനത്തിനായി കൃത്യമായ ഒരു പദ്ധതി തയാറാക്കുന്നതിലൂടെ സമ്മര്‍ദ്ദത്തിന്റെ പകുതിയിലധികം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ പഠന സമയം, പ്ലേ ടൈം, നിങ്ങള്‍ എങ്ങനെ പഠിക്കാന്‍ പോകുന്നു എന്നിവയെപ്പറ്റി ഒരു പ്ലാന്‍ തയ്യാറാക്കുക. അവസാന നിമിഷത്തെ സമ്മര്‍ദ്ദവും ആശയക്കുഴപ്പവും തടയാന്‍ ഇത് നിങ്ങളെ സഹായിക്കും.

Most read:പാര്‍ക്കിന്‍സണ്‍സ് ചെറുക്കാം; ഒഴിവാക്കരുത് ഈ 2 ഘടകങ്ങള്‍Most read:പാര്‍ക്കിന്‍സണ്‍സ് ചെറുക്കാം; ഒഴിവാക്കരുത് ഈ 2 ഘടകങ്ങള്‍

മികച്ച ഉറക്കം

മികച്ച ഉറക്കം

പഠനകാലം കുട്ടികള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കുന്നത്. ഉറക്കം ഒഴിവാക്കാന്‍ പല വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്കിടെ കാപ്പി കഴിക്കുന്നു. എന്നാല്‍ അമിതമായ കഫീന്‍ ഉപയോഗം ശരീരത്തിന് കേടാണ്. ശരിയായ വിശ്രമം ഉറപ്പാക്കാന്‍ നിങ്ങളുടെ ശരീരത്തിനും മനസ്സിനും ഒരു നല്ല രാത്രി ഉറക്കം അത്യാവശ്യമാണ്. പരീക്ഷയ്ക്ക് മുമ്പായി രാത്രി 6-8 മണിക്കൂര്‍ നിങ്ങള്‍ ശരിയായി ഉറങ്ങണം.

നിങ്ങളുടെ കണ്ണുകളെ പരിപാലിക്കുക

നിങ്ങളുടെ കണ്ണുകളെ പരിപാലിക്കുക

പരീക്ഷാ സമയത്ത് ധാരാളം വായന, എഴുത്ത് എന്നിവയാല്‍ തിരക്കിലായിരിക്കും പലരും. ഈ കാലത്ത് നിങ്ങളുടെ കണ്ണുകള്‍ അമിതമായി ഉപയോഗിക്കേണ്ടി വരുന്നു. അതിനാല്‍ കണ്ണുകളുടെ ആരോഗ്യം കൂടി നിങ്ങള്‍ ശ്രദ്ധിക്കുക. നിങ്ങള്‍ പഠിക്കുമ്പോള്‍ മുറിയില്‍ ആവശ്യത്തിന് വെളിച്ചമുണ്ടെന്ന് ഉറപ്പാക്കുക. മേശപ്പുറത്ത് ചായുകയോ കട്ടിലില്‍ കിടന്ന് ദീര്‍ഘനേരം വായിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക, കാരണം ഇത് നിങ്ങളുടെ കണ്ണുകളെ ബുദ്ധിമുട്ടിലാക്കും. ഓരോ അരമണിക്കൂറോ അതില്‍ കൂടുതലോ നേരം നിങ്ങളുടെ കണ്ണുകള്‍ക്ക് വിശ്രമം നല്‍കുക. കണ്ണില്‍ തടവുന്നത് ഒഴിവാക്കുക, ഇടയ്ക്കിടെ കണ്ണ് ചിമ്മുക. കൃത്യമായ ഇടവേളകളില്‍ തണുത്ത വെള്ളത്തില്‍ നിങ്ങളുടെ കണ്ണുകള്‍ കഴുകുക.

Most read:പെണ്ണിന് ഇതൊന്നും ഇല്ലെങ്കില്‍ ആരോഗ്യവുമില്ലMost read:പെണ്ണിന് ഇതൊന്നും ഇല്ലെങ്കില്‍ ആരോഗ്യവുമില്ല

വിശ്രമ വ്യായാമങ്ങള്‍ പരിശീലിക്കുക

വിശ്രമ വ്യായാമങ്ങള്‍ പരിശീലിക്കുക

പരീക്ഷാക്കാലത്ത് നിങ്ങളുടെ ദിനചര്യയുടെ ഭാഗമായി ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍, ധ്യാനം, മറ്റ് വിശ്രമ വ്യായാമങ്ങള്‍ എന്നിവ പരിശീലിക്കുക. ഇത് പരീക്ഷാ സമ്മര്‍ദ്ദത്തെ ഇല്ലാതാക്കാന്‍ സഹായിക്കും. മാത്രമല്ല, കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വേഗത്തില്‍ പഠിക്കാനും നിങ്ങള്‍ക്ക് സാധിക്കും.

ചെറിയ ഇടവേളകള്‍ എടുക്കുക

ചെറിയ ഇടവേളകള്‍ എടുക്കുക

പഠനസമയത്ത് നിങ്ങള്‍ക്ക് ഏകാഗ്രത നഷ്ടപ്പെടുന്നതായി തോന്നിയാല്‍ ഒരു ചെറിയ ഇടവേള എടുക്കുക. ഈ സമയത്ത് നിങ്ങള്‍ക്ക് നടക്കാം, കുറച്ച് സംഗീതം കേള്‍ക്കാം അല്ലെങ്കില്‍ 15 മിനിറ്റ് ഹോബികള്‍ക്കായി ചെലവഴിക്കാം. ഇത് ചെയ്യുന്നതിലൂടെ മികച്ച രീതിയില്‍ നിങ്ങളുടെ പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

Most read:പപ്പായ ഇല ജ്യൂസ് കുടിച്ചാല്‍ ശരീരത്തിലെ മാറ്റം ഇത്‌Most read:പപ്പായ ഇല ജ്യൂസ് കുടിച്ചാല്‍ ശരീരത്തിലെ മാറ്റം ഇത്‌

സജീവമായിരിക്കുക

സജീവമായിരിക്കുക

വ്യായാമം, ഓട്ടം, ജോഗിംഗ് തുടങ്ങിയ വ്യായാമങ്ങള്‍ ചെയ്യുത. ഒരു ദിവസം 15-20 മിനിറ്റ് എങ്കിലും വ്യായാമത്തിനായി ചെലവഴിക്കുക. ശാരീരിക വ്യായാമങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദരഹിതവും മാനസികമായി ആരോഗ്യത്തോടെ തുടരാനും സഹായിക്കും.

English summary

Tips To Stay Stress-Free During Exam Time For Students

Exam time is really not easy. Here are some tips to stay stress-free during exam time for students
Story first published: Saturday, March 27, 2021, 10:14 [IST]
X
Desktop Bottom Promotion