For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ സഭാകമ്പം മാറ്റാം ഈ വഴികളിലൂടെ

|

വീട്ടില്‍ കുറുമ്പു കാണിക്കുന്ന പല കുട്ടികളും നാലാളുടെ മുന്നില്‍ ചെന്നാല്‍ മുഖം പോലും കാണിക്കാന്‍ കൊടുക്കില്ല. അപരിചിതരോട് അടുക്കുക പോയിട്ട് ഒന്നു നോക്കുക കൂടിയില്ല. ഇത്തരം ശീലങ്ങളുമായിട്ടാണോ നിങ്ങളുടെ കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുന്നത്. എങ്കില്‍ ശ്രദ്ധിക്കണം. ആത്മവിശ്വാസക്കുറവും ഭയവും മറ്റുമാണ് ഇതിന് പ്രധാന കാരണം.

Most read: ഭ്രൂണത്തിൽ നിന്ന് കുഞ്ഞിലേക്ക്; യാത്ര ഇങ്ങനെMost read: ഭ്രൂണത്തിൽ നിന്ന് കുഞ്ഞിലേക്ക്; യാത്ര ഇങ്ങനെ

വളര്‍ന്നു വരുന്നതോടെ നാലുപേരുടെ മുന്നില്‍ നിന്ന് നാലു വാക്കു പറയാന്‍ കഴിയാത്ത സഭാകമ്പത്തിലേക്ക് ഇവര്‍ എത്തിപ്പെട്ടേക്കാം. കുഞ്ഞുങ്ങളില്‍ തുടക്കത്തിലേ മാറ്റിയെടുക്കേണ്ട ഒന്നാണ് സമ്പാകമ്പം. ഒരല്‍പം ശ്രദ്ധ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കിയാല്‍ ഇൗ ശീലം ചെറുപ്പത്തിലേ മാറ്റിയെടുത്ത് അവരെ ചുറുചുറുക്കുള്ളവരായി വളര്‍ത്തിയെടുക്കാന്‍ സാധിക്കും.

ചുറ്റുപാടുകള്‍ വില്ലന്‍മാര്‍

ചുറ്റുപാടുകള്‍ വില്ലന്‍മാര്‍

ജനിതക പ്രശ്‌നങ്ങളല്ല ഇത്തരം കാര്യങ്ങളില്‍ പലപ്പോഴും കാരണമാകുന്നത്. ചെറുപ്പത്തിലേ കുട്ടികള്‍ പരിചയിച്ചുവരുന്ന ചുറ്റുപാടുകളാണ് അവരെ ഇത്തരം അന്തര്‍മുഖരായി മാറ്റുന്നത്.

കുട്ടികളിലെ ഇത്തരം സഭാകമ്പ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ മാതാപിതാക്കള്‍ക്ക് മാറ്റിയെടുക്കാന്‍ സാധിക്കും. ഈ വിദ്യകള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ.

സൂപ്പര്‍ കൂളായിരിക്കാം

സൂപ്പര്‍ കൂളായിരിക്കാം

കുഞ്ഞുങ്ങള്‍ക്ക് രക്ഷിതാക്കള്‍ പകര്‍ന്നു നല്‍കേണ്ട പാഠങ്ങളിലൊന്നാണ് ഭയമില്ലാതെ ജീവിക്കുക എന്നത്. ഇതിനായി എന്തു പ്രതിസന്ധിയില്‍ എത്തപ്പെട്ടാലും നിങ്ങളുടെ കുട്ടികളെ അത്തരം സന്ദര്‍ഭങ്ങളെ കൂളായി നേരിടാന്‍ പഠിപ്പിക്കുക.

സ്റ്റേജില്‍ കയറിയാല്‍ സദസ്സിനെ അഭിമുഖീകരിക്കുന്നത് ഏതൊരു കുട്ടിക്കും ഒരു ഉള്‍ക്കിടിലമായിരിക്കും നല്‍കുക. ഇത്തരം ഘട്ടത്തില്‍ കുട്ടികളോട് ആദ്യമായി ദീര്‍ഘനിശ്വാസം എടുക്കാന്‍ പറയുക. മനസ്സിനെ ശാന്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹൃദയമിടിപ്പ് ക്രമീകരിക്കാനും ഇതിലൂടെ കഴിയുന്നു. പരിശീലനങ്ങളിലൂടെ ക്രമേണ ഇത് നിങ്ങളുടെ കുഞ്ഞുങ്ങളില്‍ ശീലമാക്കി മാറ്റുക.

മനസറിഞ്ഞ് ചെയ്യുക, നിര്‍ബന്ധിക്കരുത്

മനസറിഞ്ഞ് ചെയ്യുക, നിര്‍ബന്ധിക്കരുത്

സ്‌റ്റേജില്‍ കുട്ടികള്‍ കാണിക്കുന്ന കൊച്ചു കൊച്ചു തെറ്റുകളെ ശാസനയിലൂടെ തിരുത്താതെ അവരെ അവരുടെ തെറ്റുകള്‍ മനസിലാക്കികൊടുത്ത് ഉപദേശിച്ച് നേരെയാക്കുക. 'നീ നീയാണ്. നിന്നെപ്പോലെ നീ മാത്രമേ ഉള്ളൂ' എന്ന് അവരില്‍ ബോധമുദിപ്പിക്കുക. ഒന്നും നിര്‍ബന്ധിച്ചു ചെയ്യിക്കാതെ സ്വതസിദ്ധമായി അവതരിപ്പിക്കാന്‍ പരിശീലിപ്പിക്കുക.

പ്രോത്സാഹിപ്പിക്കാം ആവോളം

പ്രോത്സാഹിപ്പിക്കാം ആവോളം

കുട്ടികളുടെ കഴിവുകളെ അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. സ്‌റ്റേജിനു മുന്നില്‍ നിന്നുള്ള അവരുടെ പ്രകടനത്തെ നല്ല രീതിയില്‍ കൈ തട്ടി അഭിനന്ദിക്കണം. ഏതൊരു കുഞ്ഞും രക്ഷിതാക്കളില്‍ നിന്നാണ് നല്ല വാക്കോ അംഗീകാരമോ കൊതിക്കുക. കുട്ടികളെ മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിച്ചോളൂ. യാതൊരു മടിയും കാണിക്കേണ്ട.

ബി പോസിറ്റീവ്

ബി പോസിറ്റീവ്

ഏതൊരു കാര്യത്തെയും പോസിറ്റീവായി കൈകാര്യം ചെയ്യാന്‍ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക. സഭാകമ്പം കുട്ടികളില്‍ സാധാരണയാണ്. നമ്മുടെ മുന്നില്‍ നിന്നു തന്നെ സ്റ്റേജിലാണ് താന്‍ നില്‍ക്കുന്നത് എന്ന ചിന്ത ഉണര്‍ത്തി അവരെ പരിശീലിപ്പിക്കുക. അത്തരം സന്ദര്‍ഭങ്ങളില്‍ തെറ്റുകള്‍ വന്നാല്‍ പോസിറ്റീവായി കൈകാര്യം ചെയ്യാന്‍ അവരെ പരിശീലിപ്പിക്കുക. അതിനായി അല്‍പനേരം കണ്ണടച്ചു നില്‍ക്കാനോ ദീര്‍ഘശ്വാസം എടുക്കാനോ പരിശീലിപ്പിക്കുക. മാതാപിതാക്കള്‍ ആ സമയത്തു ചൂണ്ടിക്കാണിക്കുന്ന തെറ്റുകള്‍ പിന്നീട് അവര്‍ സദസ്സിനെ അഭിമുഖീകരിക്കുമ്പോള്‍ ആവര്‍ത്തിക്കില്ല.

കഴിവുകളെ അംഗീകരിക്കുക, ആത്മവിശ്വാസം നല്‍കുക

കഴിവുകളെ അംഗീകരിക്കുക, ആത്മവിശ്വാസം നല്‍കുക

കുട്ടികളുടെ പ്രവൃത്തികളില്‍കുറ്റവും കുറവുകളുമൊക്കെ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ അത്തരം കുറവുകളെ യാതോരു തരത്തിലും കുറ്റമായി അവരുടെ മുന്നില്‍ കാണിക്കരുത്. പകരം അല്‍പം കൂടി മെച്ചപ്പെടുത്താനുള്ള പുത്തന്‍ വഴികളായേ കുറ്റങ്ങളെ അവതരിപ്പിക്കാവൂ. കുട്ടികളുടെ കഴിവുകളെ അംഗീകരിക്കുക. അവര്‍ക്ക് ആത്മവിശ്വാസം നല്‍കുക.

അനുഭവങ്ങള്‍ പങ്കുവയ്ക്കുക

അനുഭവങ്ങള്‍ പങ്കുവയ്ക്കുക

'ഞാനും പണ്ട് ഇങ്ങനെയൊക്കെയായിരുന്നു'. ഇത് നമ്മളടക്കം പലരോടും പലപ്പോഴും പറയുന്ന അല്ലെങ്കില്‍ പറഞ്ഞിട്ടുള്ള കാര്യമാണ്. അറിയാത്ത ഒരു കാര്യം ആദ്യമായി ചെയ്യുമ്പോള്‍ തെറ്റുകള്‍ സഹജമാണ്. ഇതു തന്നെ നിങ്ങളുടെ കുട്ടികളോടും ആവര്‍ത്തിക്കുക. നമ്മള്‍ എങ്ങനെയാണ് അത്തരം സന്ദര്‍ഭങ്ങളെ അഭിമുഖീകരിച്ചതെന്നും അവരെ പഠിപ്പിക്കുക. ഇത് തീര്‍ച്ചയായും നിങ്ങളുടെ കുട്ടികളെ സദസ്സിനു മുന്നില്‍ നില്‍ക്കുമ്പോള്‍ മികച്ച പ്രകടനം നടത്താന്‍ സഹായിക്കും.

കണ്ണാടിയെ കൂട്ടാളിയാക്കാം

കണ്ണാടിയെ കൂട്ടാളിയാക്കാം

മാതാപിതാക്കള്‍ മുഖ്യമായും ചെയ്യേണ്ട കാര്യം കുട്ടികള്‍ പറയുന്നത് കേള്‍ക്കുക എന്നതാണ്. കുട്ടികളെ കണ്ണാടിക്കു മുന്നില്‍ നിന്ന് പരിശീലിപ്പിക്കുക എന്നതും സഭാകമ്പം അകറ്റാനുള്ള നല്ലൊരു പോംവഴിയാണ്. സദസ്സിനെ അഭിമുഖീകരിക്കുമ്പോള്‍ അവരുടെ ആംഗ്യഭാഷയും പ്രധാനമാണ്. ഇതിന് നല്ലൊരു വഴി കൂടിയാണ് കണ്ണാടിയുടെ മുന്നില്‍ നിന്നുള്ള പ്രകടനം. അവര്‍ക്ക് പേടി കൂടാതെ തുറന്നു സംസാരിക്കാനും ആംഗ്യഭാഷ ക്രമീകരിക്കാനും ഇതിലൂടെ അവസരം ലഭിക്കും.

ഇതാണ് നീ, ഇതാവണം നീ

ഇതാണ് നീ, ഇതാവണം നീ

സ്വന്തം പ്രകടനം എങ്ങനെയിരിക്കുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തിയാല്‍ പകുതി ഭാരം ഒഴിഞ്ഞുകിട്ടും. ചിത്രമായോ വീഡിയോ ആയോ അവരുടെ പ്രകടനം ചിത്രീകരിച്ച് കാണിക്കുക. ശേഷം അതിലെ തെറ്റുകള്‍ അവരെ പറഞ്ഞ് മനസിലാക്കി ഭാവിയില്‍ എങ്ങനൊണ് ശരിയായി പ്രകടിപ്പിക്കേണ്ടത് എന്ന് മനസിലാക്കി നല്‍കുക. ഇത് ഒരു തെറ്റു തിരുത്തല്‍ മാത്രമല്ല. സ്‌റ്റേജിനു മുന്നിലെ അവരുടെ പ്രകടനത്തെയും ഈ വിദ്യ കാര്യമായി മാറ്റിമറിക്കും.

English summary

Tips To Overcome Stage Fright in Children

Stage fear stands first than anything in everyone. Even great personalities like actors, politicians everyone have experienced stage fright at least once in life. It should be corrected from the childhood itself.
Story first published: Wednesday, November 20, 2019, 18:10 [IST]
X
Desktop Bottom Promotion