For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞരിപ്പല്ലുകളില്‍ പോട് ഉണ്ടോ, പരിഹാരം ഇതാ

|

കുഞ്ഞിന്റെ പല്ലിന്റെ കാര്യത്തില്‍ അച്ഛനമ്മമാര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ചെറുപ്പത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ഓരോ അവസ്ഥയിലും കുഞ്ഞിന്റെ പല്ലിനെ പലവിധത്തിലുള്ള കേടുകളും ബാധിക്കുന്നുണ്ട്. എന്നാല്‍ പഴയ പല്ല് പോയി പുതിയത് വരുന്ന അവസ്ഥയില്‍ ചീത്ത പല്ലുകള്‍ എല്ലാം പോവുകയാണ് ചെയ്യുന്നത്. എന്നാല്‍ പിന്നീട് ഉണ്ടാവുന്ന പല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ദന്ത ഡോക്ടറെ തന്നെ കാണേണ്ടതായി വരും.

കൊറോണ ബാധ; കുട്ടികളിലും ഗുരുതര അപകടമാണ്കൊറോണ ബാധ; കുട്ടികളിലും ഗുരുതര അപകടമാണ്

എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. ഇതിന് മുന്‍പ് എന്തുകൊണ്ട് കുട്ടികളില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നു എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് കുഞ്ഞിന്റെ പല്ലിലെ പോടിനെ പൂര്‍ണമായും നമുക്ക് മാറ്റാന്‍ സാധിക്കും. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

പോടിന്റെ ലക്ഷണങ്ങള്‍

പോടിന്റെ ലക്ഷണങ്ങള്‍

കുഞ്ഞിന് പല്ലില്‍ പോട് ഉണ്ട് എന്നതിന് ചില ലക്ഷണങ്ങള്‍ ഉണ്ട്. ഇവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇത്തരം ലക്ഷണങ്ങളെക്കുറിച്ചും അസ്വസ്ഥതകളെക്കുറിച്ചും കുഞ്ഞ് പറഞ്ഞ് തുടങ്ങിയാല്‍ അല്‍പമൊന്ന് ശ്രദ്ധിക്കാവുന്നതാണ്. കാരണം അത് നിങ്ങളുടെ കുഞ്ഞിന് പല വിധത്തിലുള്ള ദന്ത പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതിന്റെ സൂചനയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വാിക്കൂ.

 വെളുത്ത പാടുകള്‍

വെളുത്ത പാടുകള്‍

രോഗം ബാധിച്ചിട്ടുള്ള പല്ലുകളില്‍ വെളുത്ത പാടുകള്‍ രൂപം കൊള്ളാന്‍ തുടങ്ങും. ഈ പാടുകള്‍ അര്‍ത്ഥമാക്കുന്നത് പല്ലിന്റെ ഇനാമല്‍ തകരാന്‍ തുടങ്ങുന്നു എന്നാണ്. അവ പല്ലുകളില്‍ പലപ്പോഴും സെന്‍സിറ്റീവിറ്റി ഉണ്ടാക്കുന്നുണ്ട്. സാധാരണ കുഞ്ഞിന്റെ പല്ലിന്റെ നിറം ഇളം തവിട്ട് നിറമാണ്. എന്നാല്‍ പിന്നീട് പോടുകള്‍ വര്‍ദ്ധിക്കുന്നതിലൂടെ അണപ്പല്ലില്‍ ഒരു ദ്വാരം രൂപപ്പെടുന്നു. ഇത് തവിട്ട് നിറത്തെ കറുപ്പാക്കി മാറ്റുന്നു.

 ഓരോ കുട്ടിയിലും ഓരോ ലക്ഷണം

ഓരോ കുട്ടിയിലും ഓരോ ലക്ഷണം

പല്ല് നശിക്കുന്നതിന്റെയും അറകളുടെയും ലക്ഷണങ്ങള്‍ ഓരോ കുട്ടിക്കും വ്യത്യാസപ്പെട്ടിരിക്കുന്നു. പല്ലിലുണ്ടാവുന്ന അറകള്‍ എല്ലായ്‌പ്പോഴും രോഗലക്ഷണങ്ങള്‍ക്ക് കാരണമാകില്ല. ചിലപ്പോള്‍ ദന്തഡോക്ടര്‍ കണ്ടെത്തുന്നതുവരെ കുട്ടികള്‍ക്ക് ഇത്തരത്തില്‍ പ്രശ്‌നമുണ്ടെന്് അറിയില്ല. എന്നാല്‍ ഇത് കുഞ്ഞിന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അമ്മമാര്‍ ഇടക്കിടക്ക് കുഞ്ഞിന്റെ പല്ല് ശ്രദ്ധിച്ച് കൊണ്ടിരിക്കണം.

 പല്ലിന് ചുറ്റുമുള്ള സ്ഥലത്ത് വേദന

പല്ലിന് ചുറ്റുമുള്ള സ്ഥലത്ത് വേദന

കുഞ്ഞിന് ഇടക്കിടക്ക് പല്ല് വേദന അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം കുഞ്ഞിന് പല്ല് വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ പല്ലിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ട് എന്നതാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ മധുരപലഹാരങ്ങള്‍, ചൂടുള്ള അല്ലെങ്കില്‍ തണുത്ത പാനീയങ്ങള്‍ പോലുള്ള ചില ഭക്ഷണങ്ങള്‍ കുഞ്ഞിന് നല്‍കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ഇതെല്ലാം കുഞ്ഞിന്റെ പല്ലിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്.

പ്രതിരോധിക്കാന്‍

പ്രതിരോധിക്കാന്‍

കുഞ്ഞിന്റെ പല്ലിലെ പോടിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അറിയാത്തതാണ് കുഞ്ഞിന് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് പല്ലിലെ പോടിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുഞ്ഞിന്റെ പല്ലിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം മൂന്ന് വയസ്സിന് ശേഷം കുഞ്ഞിന് പല്ല് തേപ്പിക്കാന്‍ പഠിപ്പിക്കണം. പല്ലുകള്‍ വന്നാല്‍ ഉടനേ തന്നെ പല്ല് തേക്കുന്നതിനും നാവ് മോണ എന്നിവ വൃത്തിയാക്കുന്നതിനും ശ്രദ്ധിക്കണം. ദിവസവും രണ്ട് തവണ പല്ല് തേക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന് വളരെ ചെറിയ അളവില്‍ ടൂത്ത് പേസ്റ്റ് മാത്രം ഉപയോഗിക്കുക. ഇത്തരം കാര്യങ്ങള്‍ കുഞ്ഞ് മുതിര്‍ന്ന് വരുന്നത് വരെ ശീലമാക്കുക. ഇതിലൂടെ കുഞ്ഞിന് ഒരു ശീലം ഉണ്ടാക്കിയെടുക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കുഞ്ഞിലെ പല്ലിലെ പോടിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

 ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുക

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുക

പല്ലിന്റെ ആരോഗ്യത്തിനും കരുത്തിനും ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. നിങ്ങളുടെ കുട്ടി സമീകൃതാഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ചിപ്സ്, മിഠായി, കുക്കികള്‍, കേക്ക് എന്നിവ പരമാവധി ഒഴിവാക്കുക. എപ്പോഴെങ്കിലും മാത്രം ഇവയെല്ലാം നല്‍കാന്‍ ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ അത് കുഞ്ഞിലെ പോടിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്.

കുട്ടിയിലേക്ക് ഇതേ അവസ്ഥ

കുട്ടിയിലേക്ക് ഇതേ അവസ്ഥ

നിങ്ങളുടെ വായില്‍ നിന്ന് കുട്ടിയിലേക്ക് ഇതേ അവസ്ഥ വരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഒരു കാരണവശാവും കഴിക്കുന്ന പാത്രങ്ങള്‍ കുഞ്ഞുമായി പങ്കിടരുത്. നിങ്ങളുടെ ഉമിനീര്‍ കുഞ്ഞിന്റെ വായില്‍ ആവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. കുഞ്ഞിന് വെള്ളം കുടിക്കാന്‍ നല്‍കുമ്പോള്‍ ജ്യൂസ് പോലുള്ളവ മധുരമിടാതെ നല്‍കാന്‍ ശ്രദ്ധിക്കണം. ഇത് പല്ല് ദ്രവിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

English summary

Signs, Symptoms And Treatment of Cavities in Kids

Here in this article we are discussing about the natural ways to get rid of cavities in kids.
Story first published: Friday, April 3, 2020, 17:15 [IST]
X
Desktop Bottom Promotion