For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് കാലം; സ്‌കൂളിലേക്ക് പോവുന്ന കുഞ്ഞിന് സംരക്ഷണം ഇങ്ങനെ

|

കൊവിഡ് മഹാമാരി അല്‍പം കുറഞ്ഞ തുടങ്ങുന്ന അവസരത്തില്‍ നവംബര്‍ മാസം മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ അതീവ ശ്രദ്ധ അത്യാവശ്യമാണ് എന്ന് നമുക്കെല്ലാം അറിയാം. ഓരോ അവസരത്തിലും വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ നമുക്ക് നമ്മുടെ കുഞ്ഞിനെ രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് സാധിക്കുകയുള്ളൂ. സ്‌കൂളിലേക്ക് മടങ്ങുന്ന ഒരോ കുട്ടിയും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

രക്ഷിതാക്കളും കുട്ടികളും അദ്ധ്യാപകരും ഒരുപോലെ ശ്രദ്ധിച്ചാല്‍ മാത്രമേ നമുക്ക് ഇത്തരം പ്രതിസന്ധിയില്‍ നിന്ന് കുഞ്ഞിനെ സംരക്ഷിക്കുന്നതിന് സാധിക്കുകയുള്ളൂ. സ്‌കൂളും പഠനവും എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചുള്ള തീരുമാനം എടുത്തതിന് ശേഷം സ്‌കൂള്‍ തുറക്കാന്‍ പോവുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വിരാമമിട്ട് കൊണ്ട് നവംബറില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം വായിക്കാം.

സുരക്ഷിതമായ അകലം പാലിക്കുക

സുരക്ഷിതമായ അകലം പാലിക്കുക

രോഗവ്യാപനം കുറയ്ക്കുന്നതിന് വ്യക്തികള്‍ക്കിടയില്‍ മതിയായ അകലം പാലിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. സാമൂഹിക അകലം അല്ലെങ്കില്‍ ശാരീരിക അകലം പാലിച്ച് വേണം ഓരോ കുട്ടിയും സ്‌കൂളില്‍ പോവുന്നതിന്. കോവിഡ് -19 മഹാമാരി സമയത്ത് വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ കുഞ്ഞും സ്‌കൂളിലേക്ക് എത്തുന്നതിന്. എന്നാല്‍ പലപ്പോവും സ്‌കൂളുകളിലോ ചെറിയ കുട്ടികളിലോ അത് പ്രായോഗികമാകണമെന്നില്ല. കര്‍ശനമായ ശാരീരിക അകലം പാലിക്കുന്നത് അനുയോജ്യമായ അക്കാദമിക്, സാമൂഹിക പഠനങ്ങള്‍ നിര്‍ബന്ധമാക്കണം. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ കാര്യത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിന് ശ്രദ്ധിക്കണം. കളി, ഭക്ഷണം, വിശ്രമം എന്നിവയ്ക്കായി എപ്പോഴും ഔട്ട്‌ഡോര്‍ മാത്രം തിരഞ്ഞെടുക്കണം.

സ്‌കൂള്‍ ബസുകളിലെ കുട്ടികളുടെ എണ്ണം കുറയ്ക്കുക

സ്‌കൂള്‍ ബസുകളിലെ കുട്ടികളുടെ എണ്ണം കുറയ്ക്കുക

സ്‌കൂള്‍ ബസില്‍ പോവുമ്പോള്‍ കുട്ടികളുടെ എണ്ണം കുറക്കുന്നതിന് ശ്രദ്ധിക്കുക. കാരണം കൂടുതല്‍ കുട്ടികള്‍ ഒരു ബസ്സില്‍ പോവുമ്പോള്‍ പലപ്പോഴും കുട്ടികളില്‍ രോഗം പടരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ സ്‌കൂളിലെ ഡസ്‌കുകളിലും ബഞ്ചുകളിലും എല്ലാം സാമൂഹിക അകലം പാലിക്കുന്നതിന് ശ്രദ്ധിക്കണം. പ്ലേ ടൈം വരെ വളരെയധികം ശ്രദ്ധിക്കണം. ഇതിനെക്കുറിച്ച് കുഞ്ഞിന് കൃത്യമായി പറഞ്ഞ് മനസ്സിലാക്കുന്നതിന് പ്രത്യേക സെഷന്‍ തന്നെ ആരംഭിക്കണം.

മാസ്‌ക് നിര്‍ബന്ധം

മാസ്‌ക് നിര്‍ബന്ധം

കുഞ്ഞിന് മാസ്‌ക് ധരിക്കുന്നതിന് വേണ്ടി പ്രത്യേക ട്രെയിനിംഗ് നല്‍കേണ്ടതാണ്. കാരണം പലപ്പോഴും പൊതു ഇടങ്ങളിലും കോവിഡ് -19 ട്രാന്‍സ്മിഷന്റെ ഉയര്‍ന്ന അപകടസാധ്യതയുള്ളതിനാല്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ട് കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കുന്നതിന് രക്ഷിതാക്കളും അധ്യാപകരും വളരെയധികം ശ്രദ്ധിക്കുകയും ശ്രമിക്കുകയും വേണം. തുണികൊണ്ടുള്ള മൂന്ന് ലെയറുള്ള മാസ്‌ക് കു്ഞ്ഞിനെ ധരിപ്പിക്കണം. ആവശ്യമെങ്കില്‍ ഡബിള്‍ മാസ്‌കും ധരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ദിവസവും വൃത്തിയാക്കാവുന്ന ബാഗ് വേണം കുഞ്ഞിന് നല്‍കുന്നതിന്. 2 വയസ്സിന് താഴെയുള്ള കുട്ടിക്ക്, ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാസ്‌ക് നല്‍കുമ്പോള്‍ ഡോക്ടറോട് ചോദിക്കണം.

ജീവിതം ഇനി കൊറോണക്കൊപ്പം; ഇതെല്ലാം ശ്രദ്ധിക്കാംജീവിതം ഇനി കൊറോണക്കൊപ്പം; ഇതെല്ലാം ശ്രദ്ധിക്കാം

 കൈകള്‍ വൃത്തിയായി സൂക്ഷിക്കുക

കൈകള്‍ വൃത്തിയായി സൂക്ഷിക്കുക

നിങ്ങളുടെ കുട്ടിയെ വീട്ടില്‍ കൈ കഴുകുന്നത് പരിശീലിപ്പിക്കുക, പ്രത്യേകിച്ചും ഭക്ഷണം കഴിക്കുന്നതിനും ചുമയ്ക്കുമ്പോഴും/തുമ്മുമ്പോഴും അല്ലെങ്കില്‍ മാസ്‌ക് ധരിക്കുന്നതിന് മുമ്പും ശേഷവും കുറഞ്ഞത് 20 സെക്കന്‍ഡ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതിനെക്കുറിച്ച് കുഞ്ഞിനെ ബോധവത്കരിക്കുക. കൈ കഴുകല്‍ സൗകര്യമില്ലെങ്കില്‍ നിങ്ങളുടെ കുട്ടി കുറഞ്ഞത് 60% ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിക്കണം. കൂടാതെ, കുഞ്ഞ് കണ്ണുകള്‍, മൂക്ക്, എന്നിവ തൊടുന്നത് ഒഴിവാക്കണമെന്ന് വിശദീകരിക്കുക.

അണുവിമുക്തമാക്കുക

അണുവിമുക്തമാക്കുക

നിങ്ങളുടെ കുട്ടി വീട്ടിലോ സ്‌കൂളിലോ പഠിക്കുന്നുണ്ടെങ്കിലും, പതിവായി സ്പര്‍ശിക്കുന്ന ഉപരിതലങ്ങള്‍ വൃത്തിയാക്കുന്നതും അണുവിമുക്തമാക്കുന്നതും രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കും. വാതില്‍ക്കല്‍, ഫ്യൂസറ്റുകള്‍, കീബോര്‍ഡുകള്‍, ടാബ്ലെറ്റുകള്‍, ഫോണുകള്‍ എന്നിവ പോലുള്ള പതിവായി സ്പര്‍ശിക്കുന്ന ഇനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതെല്ലാം വളരെയധികം ക്ലീന്‍ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അണുവിമുക്തമാക്കുന്നതിന് വേണ്ടി രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നിര്‍ദ്ദേശം നല്‍കേണ്ടതുണ്ട്. ഇതെല്ലാം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

അസുഖമുണ്ടെങ്കില്‍ വീട്ടില്‍ ഇരിക്കുക

അസുഖമുണ്ടെങ്കില്‍ വീട്ടില്‍ ഇരിക്കുക

കോവിഡ് -19 ന്റെ ലക്ഷണങ്ങള്‍ക്കായി നിങ്ങളുടെ കുഞ്ഞിന് ഉണ്ടെങ്കില്‍ ഓരോ ദിവസവും നിങ്ങളുടെ കുട്ടിയെ നിരീക്ഷിക്കണം. ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

പനി

മൂക്കടപ്പ് അല്ലെങ്കില്‍ മൂക്കൊലിപ്പ്

ചുമ

തൊണ്ടവേദന

ശ്വാസം മുട്ടല്‍

ക്ഷീണം

തലവേദന

പേശി വേദന

ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി

അതിസാരം

വിശപ്പില്ലായ്മ

രുചി അല്ലെങ്കില്‍ മണം നഷ്ടപ്പെടുന്നത്

വയറു വേദന

പിങ്ക് കണ്ണ് എന്നിവയാണ് ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങള്‍.

നിങ്ങളുടെ കുട്ടിക്ക് കോവിഡ് -19 ബാധിച്ചാല്‍ എന്തുചെയ്യും

നിങ്ങളുടെ കുട്ടിക്ക് കോവിഡ് -19 ബാധിച്ചാല്‍ എന്തുചെയ്യും

നിങ്ങളുടെ കുട്ടിസ്‌കൂളില്‍ പഠിക്കുകയാണെങ്കില്‍, കുഞ്ഞിന് കൊവിഡ് രോഗബാധയുണ്ടെങ്കില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞിനെ സ്‌കൂളില്‍ പോവാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ക്വാറന്റൈന്‍ അല്ലെങ്കില്‍ സ്‌കൂള്‍ അടയ്ക്കല്‍ കാലയളവുകള്‍ക്ക് മുന്‍കൂട്ടി ആസൂത്രണം ചെയ്യുക. നിങ്ങളുടെ കമ്മ്യൂണിറ്റിയില്‍ കോവിഡ് -19 കൂടുതല്‍ വ്യാപിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ ഒന്നിലധികം കുട്ടികള്‍ അല്ലെങ്കില്‍ സ്റ്റാഫ് പോസിറ്റീവ് ആണെങ്കില്‍ സ്‌കൂളുകള്‍ അടച്ചേക്കാം. കൃത്യമായ ചികിത്സ എടുക്കേണ്ടതാണ്.

കൊവിഡ് രോഗമുക്തരുടെ ശരീരത്തില്‍ ആന്റിബോഡികള്‍ എത്ര കാലം സംരക്ഷിക്കും?കൊവിഡ് രോഗമുക്തരുടെ ശരീരത്തില്‍ ആന്റിബോഡികള്‍ എത്ര കാലം സംരക്ഷിക്കും?

English summary

Safety Tips For Returning To School During COVID-19 In Malayalam

Here in this article we are discussing about some safety tips for returning to school during COVID-19 in malayalam. Take a look.
Story first published: Monday, September 20, 2021, 20:03 [IST]
X
Desktop Bottom Promotion