Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
കൗമാരപ്രായത്തില്‍ പെണ്‍കുട്ടികളിലെ ആര്‍ത്തവപ്രശ്നങ്ങള്‍ നിസ്സാരമല്ല
കൗമാരക്കാരായ പെണ്‍കുട്ടികളില്‍ പലപ്പോഴും അവരുടെ പ്രായത്തിന് അനുസരിച്ച് ചെറിയ ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ തന്നെ പെണ്‍കുട്ടികളില്‍ പിസിഓഎസ് പോലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ ഇതിനെ പലരും ശ്രദ്ധിക്കാതെ വിടുന്നുണ്ട്. കൗമാരക്കാരിലെ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അല്ലെങ്കില്‍ പിസിഒഎസ് കൗമാരക്കാരായ പെണ്‍കുട്ടികളില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്ന ഒരു എന്‍ഡോക്രൈന്‍ ഡിസോര്‍ഡര്‍ ആണ്. പ്രതികൂലമായ ഹോര്‍മോണ്‍ മാറ്റങ്ങള്‍ അണ്ഡാശയത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും അണ്ഡോത്പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

പിസിഒഎസ് ഉള്ള കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് പല ലക്ഷണങ്ങളും അനുഭവപ്പെടാം. ഇതില്‍ സാധാരണ കാണപ്പെടുന്ന ഒന്നാണ് അമിതമായ രക്തസ്രാവത്തോടെയുള്ള ആര്‍ത്തവം, ക്രമരഹിതമായ ആര്‍ത്തവം, ആര്‍ത്തവത്തിന്റെ അഭാവം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ശരീരത്തിലെ അധിക രോമവും മുഖക്കുരുവും മറ്റ് ചില ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ക്രമരഹിതമായ ആര്‍ത്തവചക്രം പോലുള്ള ചില ലക്ഷണങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വന്ധ്യത പോലുള്ള മറ്റ് പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ നിരവധി ജീവിതശൈലി മാറ്റങ്ങള്‍ സാധാരണയായി ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം നല്‍കുന്നുണ്ട്. കൗമാരക്കാരില്‍ പിസിഒഎസിനുള്ള വിവിധ കാരണങ്ങള്‍, ലക്ഷണങ്ങള്‍, ചികിത്സ എന്നിവയെക്കുറിച്ച് അറിയുക.

കൗമാരക്കാരില്‍ PCOS സാധാരണമോ?
PCOS ഒരു സാധാരണ അവസ്ഥയാണ്, 15 നും 44 നും ഇടയില്‍ പ്രായമുള്ള 5% മുതല്‍ 10% വരെ കൗമാരക്കാരെയും യുവതികളെയും ബാധിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള PCOS ന്റെ കൃത്യമായ കാരണം മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ 2.2 നും 26 നും ഇടയില്‍ വ്യത്യാസമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ചൈന, ശ്രീലങ്ക തുടങ്ങിയ ഏതാനും രാജ്യങ്ങളില്‍, രോഗത്തിന്റെ നിരക്ക് യഥാക്രമം 2% മുതല്‍ 7.5% വരെയും 2% മുതല്‍ 6.3% വരെയുമാണ്. ഇത് സാധാരണമായി പെണ്‍കുട്ടികളില്‍ ഇപ്പോള്‍ കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ്.

കൗമാരക്കാരില്‍ PCOS-ന് കാരണം?
പിസിഒഎസിന്റെ കൃത്യമായ കാരണം അജ്ഞാതമാണ്, എന്നാല്‍ ജനിതകശാസ്ത്രവും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും ഇതിന്റെ കാര്യത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. അണ്ഡാശയങ്ങള്‍ ഈസ്ട്രജന്, പ്രൊജസ്റ്ററോണ്‍ തുടങ്ങിയ ലൈംഗിക ഹോര്‍മോണുകളും ആന്‍ഡ്രോജന്‍ (ടെസ്റ്റോസ്റ്റിറോണ്‍) എന്നറിയപ്പെടുന്ന പുരുഷ ഹോര്‍മോണുകളും ഉത്പാദിപ്പിക്കുന്നുണ്ട്. ഓരോ വൃക്കയുടെയും മുകളില്‍ സ്ഥിതി ചെയ്യുന്ന അഡ്രീനല്‍ ഗ്രന്ഥികളാണ് ആന്‍ഡ്രോജന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്. ഈ ഹോര്‍മോണുകളുടെ സാധാരണ അളവിലാണ് അണ്ഡോത്പാദനവും ആര്‍ത്തവ ചക്രവും കൃത്യമായി പോവുന്നത്.

പിസിഓഎസ് ഉള്ളവരില്‍
പിസിഒഎസ് ഉള്ള സ്ത്രീകളില്‍, ശരീരം സാധാരണ ആന്‍ഡ്രോജന്റെ അളവ് കൂടുതല്‍ ഉത്പാദിപ്പിക്കുന്നു. ഇത് മുട്ടയുടെ വളര്‍ച്ചയെയും അണ്ഡോത്പാദനത്തെയും തടസ്സപ്പെടുത്തുകയും ആരോഗ്യത്തിന് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അണ്ഡോത്പാദനം ശരിയായി നടക്കാത്തതിനാല്‍, അണ്ഡാശയം വലുതാകുകയും ചെറിയ സിസ്റ്റുകള്‍ വികസിപ്പിക്കുകയും ചെയ്യുന്നു. ഈ സിസ്റ്റുകള്‍ കൂടുതല്‍ ആന്‍ഡ്രോജന്‍ ഉത്പാദിപ്പിക്കുന്നതിന്റെ ഫലമായി ഇത് ആര്‍ത്തവത്തെ തടസ്സപ്പെടുത്തുകയും അണ്ഡോത്പാദനത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ അമിത രോമവളര്‍ച്ചയും മുഖക്കുരുവും വര്‍ദ്ധിപ്പിക്കുന്നു.

ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
PCOS ഉള്ള കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ഇനിപ്പറയുന്ന ഒന്നോ അതിലധികമോ ലക്ഷണങ്ങള്‍ അനുഭവപ്പെടാം. എന്നാല്‍ അസാധാരണമായി ഉണ്ടാവുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോവുമ്പോളാണ് അത് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ കൗമാരക്കാരായ പെണ്‍കുട്ടികളില്‍ ഉണ്ടാവുന്ന ഈ പ്രശ്നത്തെ തുടക്കത്തിലേ ഇല്ലാതാക്കാവുന്നതാണ്. എന്തൊക്കെയാണ് പിസിഓഎസ് ലക്ഷണങ്ങള്‍ എന്ന് നോക്കാം.

ക്രമരഹിതമായ ആര്‍ത്തവം
കൗമാരക്കാര്‍ക്ക് ആര്‍ത്തവം ഇല്ലാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ചിലരില്‍ ആര്‍ത്തവം ഇല്ലാത്ത അവസ്ഥ, ചിലരില്‍ ആര്‍ത്തവം തീരെ ഇല്ലാത്ത അവസ്ഥ, അല്ലെങ്കില്‍ തീയ്യതി തെറ്റി വരുന്ന ആര്‍ത്തവം എന്നിവയെല്ലാം അറിഞ്ഞിരിക്കണം. ഇത് കൂടാതെ പെല്‍വിക് വേദനയും ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ പെണ്‍കുട്ടികളില്‍ ഉണ്ടാവുന്ന ഹിര്‍സുറ്റിസം (പെണ്‍കുട്ടികളുടെ മുഖത്തും നെഞ്ചിലും വയറിലും മറ്റ് ശരീരഭാഗങ്ങളിലും അമിത രോമവളര്ച്ചയുണ്ടാകുന്ന അവസ്ഥ) ശ്രദ്ധിക്കണം. കഠിനമായ മുഖക്കുരുവും അടഞ്ഞ സുഷിരങ്ങളും, ശരീരഭാരം, ശരീരഭാരം കുറയ്ക്കാനുള്ള ബുദ്ധിമുട്ട്, അല്ലെങ്കില്‍ പൊണ്ണത്തടി എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

അപകടസാധ്യത ശ്രദ്ധിക്കണം
പിസിഓഎസ് ഉണ്ടാവുന്ന സ്ത്രീകളില്‍ പലപ്പോഴും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്. ഇതിന്റെ ലക്ഷണങ്ങളില്‍ വരുന്നതാണ് അമിതവണ്ണം. PCOS ഉള്ള കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കണം. പെണ്‍കുട്ടികളില്‍ പ്രായപൂര്‍ത്തിയാകുന്നതിന്റെ ആദ്യഘട്ടം എട്ട് വയസ്സിന് മുമ്പ് ആണെങ്കില്‍ അതും പലപ്പോഴും പിസിഒഎസിനും ഭാവിയില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. പകുതിയിലധികം പെണ്‍കുട്ടികള്‍ക്കും 40 വയസ്സിന് മുമ്പ് പ്രമേഹമോ ഗ്ലൂക്കോസ് ടോളറന്‍സ് (പ്രീഡയബറ്റിസ്) ഉണ്ടാകാം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ വിടരുത്.

അപകടസാധ്യത ശ്രദ്ധിക്കണം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന അളവിലുള്ള കൊളസ്ട്രോള്‍, അമിതവണ്ണമുള്ള PCOS ഉള്ള ചില പെണ്‍കുട്ടികള്‍ക്ക് സ്ലീപ് അപ്നിയ, വിഷാദവും ഉത്കണ്ഠയും, അണ്ഡോത്പാദന പ്രശ്നങ്ങള്‍ ഭാവിയില്‍ ഗര്‍ഭധാരണത്തിലെ ബുദ്ധിമുട്ട് ഇവയെല്ലാമാണ് ഇതിന്റെ ഫലമായി ഉണ്ടാവുന്ന അപകട സാധ്യതകള്‍. ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി കണക്കാക്കുന്നത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് തന്നെ രോഗനിര്‍ണയം നടത്തുകയാണ് ചെയ്യേണ്ടത്.

രോഗനിര്‍ണയം നടത്തുന്നത്?
പിസിഒഎസ് കൃത്യമായി കണ്ടുപിടിക്കാന്‍, നിങ്ങളുടെ കുട്ടിയുടെ മെഡിക്കല്‍ ചരിത്രം, മരുന്നുകള്‍, ആര്‍ത്തവചക്രം പാറ്റേണ്‍, അതേ അവസ്ഥയുള്ള ഏതെങ്കിലും കുടുംബാംഗത്തിന്റെ ചരിത്രം എന്നിവയെക്കുറിച്ച് നിങ്ങളുടെ ഡോക്ടറോട് പറയണം. ഇത് കൂടാതെ ഡോക്ടര്‍ ഇനിപ്പറയുന്ന പരിശോധനകളും നടത്തും, അതില്‍ ഒന്നാണ് ശാരീരിക പരിശോധന നടത്തുന്നത്. അതിന്റെ ഫലമായി ഭാരം, ബോഡി മാസ് ഇന്‍ഡക്സ്, അരക്കെട്ടിന്റെ വലിപ്പം, ശരീരത്തില്‍ അധിക രോമങ്ങളുടെ അടയാളങ്ങള്‍, കഠിനമായ മുഖക്കുരു ലക്ഷണങ്ങള്‍, മുടി കൊഴിച്ചിലിന്റെ ലക്ഷണങ്ങള്‍, ഇരുണ്ട ചര്‍മ്മത്തിന്റെ പാടുകള്‍ എന്നിവയെല്ലാം ശ്രദ്ധിക്കണം.

പെല്‍വിക് പരിശോധന
കുട്ടികളില്‍ അധിക പുരുഷ ഹോര്‍മോണുകള്‍ ഉണ്ടോ എന്ന് പരിശോധിക്കും. ഇത് കൂടാതെ വലുതാക്കിയതോ വീര്‍ത്തതോ ആയ അണ്ഡാശയങ്ങള്‍ ഉണ്ടോ എന്നും പരിശോധിക്കുന്നു. ഇത് കൂടാതെ പെല്‍വിക് അള്‍ട്രാസൗണ്ട് നടത്തുന്നുണ്ട്. രക്തപരിശോധനകള്‍ നടത്തുന്നു. ഇത് കൂടാതെ ഹോര്‍മോണ്‍ അളവ്, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോള്‍ അളവ് എന്നിവയും ശ്രദ്ധിക്കണം.

കൗമാരക്കാരില്‍ PCOS ചികിത്സിക്കുന്നത്?
PCOS-ന് പ്രത്യേക ചികിത്സയില്ല; എന്നിരുന്നാലും, ജീവിതശൈലി മാറ്റങ്ങള്‍, ഭക്ഷണക്രമം, മരുന്നുകള്‍ എന്നിവയിലൂടെ ഈ രോഗാവസ്ഥക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പതിവ് വ്യായാമം ചെയ്യേണ്ടതാണ്. വ്യായാമം എന്‍ഡോക്രൈന്‍ സിസ്റ്റത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നു, കാരണം ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. അമിതഭാരമുള്ളവരില്‍ ശരീരഭാരം 5% കുറയുന്നത് പോലും ചില പിസിഒഎസ് ലക്ഷണങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

പോഷകാഹാരം കഴിക്കുന്നത്
പോഷകാഹാരം ശരീരഭാരം കുറയ്ക്കാനും ഇന്‍സുലിന്‍ അളവ് നിയന്ത്രിക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നതിന് വേണ്ടി ഡോക്ടര്‍മാരോടും പോഷകാഹാര വിദഗ്ധരോടും സംസാരിച്ച് വേണം കാര്യങ്ങള്‍ മനസ്സിലാക്കേണ്ടത്. ഇത് കൂടാതെ ഉയര്‍ന്ന ഫൈബര്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications
