For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒമിക്രോണ്‍ കുട്ടികളെ ബാധിക്കുന്നത്: ലക്ഷണങ്ങള്‍ ഇങ്ങനെ

|

കൊവിഡ് എന്ന പ്രതിസന്ധി തുടങ്ങിയിട്ട് ഏകദേശം മൂന്ന് വര്‍ഷത്തോളം ആയി. ഈ അവസ്ഥയില്‍ ലോകത്തിന്റെ ഓരോ കോണിലും ഓരോ ദിവസവും കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ കൊവിഡില്‍ വകഭേദം വന്ന വൈറസിന്റെ ഭാഗമായി കേസുകള്‍ കൂടുമ്പോള്‍ അതെങ്ങനെ നിങ്ങളുടെ കുട്ടികളെ ബാധിക്കുന്നുണ്ട് എന്നുള്ളതിനെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട് ഓരോ രക്ഷിതാക്കളും. രാജ്യത്തുടനീളം ഒമിക്രോണുമായി ബന്ധപ്പെട്ട് ഓരോ ദിവസം ചെല്ലുന്തോറും കേസുകള്‍ ഇരട്ടിയായിക്കൊണ്ടിരിക്കുകയാണ്. ഈ വകഭേദം കുട്ടികളെ എങ്ങനെയാണ് ബാധിക്കുന്നത് എന്നതില്‍ രക്ഷിതാക്കളുടെ ആശങ്ക വളരെയധികം ഭയപ്പെടുത്തുന്നത് തന്നെയാണ്.

Omicron Symptoms In Kids

നാളിത് വരെ കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച രോഗപ്രതിരോധമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ അടുത്ത കാലത്ത് കുട്ടികളില്‍ കൊവിഡ് ബാധയുണ്ടാവുന്നുണ്ട് എന്നത് അല്‍പം ആശങ്കയുയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ കുട്ടികളില്‍ കൊവിഡും അല്ലെങ്കില്‍ ഒമിക്രോണ്‍ വ്യതിയാനവും ബാധിക്കുമ്പോള്‍ അത് കുട്ടികളില്‍ എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളിലൂടെയാണ് വരുന്നത് എന്ന് നോക്കാവുന്നതാണ്. കുട്ടികളില്‍ ഒമിക്രോണ്‍ ബാധിക്കുമ്പോള്‍ ഉള്ള ലക്ഷണങ്ങള്‍ ഇനി പറയുന്നതാണ്.

കുട്ടികളില്‍ വാക്‌സിനേഷന്‍

കുട്ടികളില്‍ വാക്‌സിനേഷന്‍

15 വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഇതുവരെ കോവിഡ് -19-നെതിരെ വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ല. അവര്‍ പുതിയ സ്ട്രെയിനിന്റെ അപകടസാധ്യതയിലാകുമോ എന്ന ഭയം ഓരോ ദിവസം കഴിയുന്തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ കുട്ടികളില്‍ വാക്‌സിന്‍ നല്‍കിയാല്‍ അത് കൊവിഡില്‍ നിന്നുള്ള ഗുരുതര പ്രത്യാഘാതങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കുന്നുണ്ട് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

കുട്ടികളിലെ അണുബാധ

കുട്ടികളിലെ അണുബാധ

കുട്ടികളില്‍ ഇത് വരേക്കും അധികം രോഗവ്യാപന സാധ്യത കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ കുട്ടികള്‍ SARs-COV-2 വൈറസിനോട് മെച്ചപ്പെട്ടതും കൂടുതല്‍ ശക്തവുമായ രോഗപ്രതിരോധ പ്രതികരണം കാണിച്ചിട്ടുണ്ടെങ്കിലും, കുട്ടികളില്‍ ഇപ്പോഴും അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്, കൂടാതെ നേരിയ ലക്ഷണങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും കുറവല്ല. എന്നാല്‍ മുന്‍തരംഗങ്ങളില്‍ നിന്നുള്ളതിനെ അപേക്ഷിച്ച് കുട്ടികളില്‍ ഒമിക്രോണ്‍ വ്യാപനം ഉണ്ടെന്നതാണ് മുലുന്ദ് ഫോര്‍ട്ടിസ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷന്‍ ഡോ. ജേസല്‍ ഷേത്ത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഒമിക്രോണ്‍ ആവിര്‍ഭാവം

ഒമിക്രോണ്‍ ആവിര്‍ഭാവം

ഒമിക്രോണിന്റെ ആവിര്‍ഭാവത്തോടെ, ആരോഗ്യ ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രതയിലാണ് ഓരോ സമയവും. ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കാന്‍ എല്ലാവര്‍ക്കും ആരോഗ്യവിദഗ്

ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. Omicron കുട്ടികളെ കൂടുതല്‍ ഗുരുതരമായി ബാധിക്കുന്നുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ ഡാറ്റകളൊന്നും ഇല്ലെങ്കിലും, അമേരിക്കയിലെ പീഡിയാട്രിക് ഡോക്ടര്‍മാര്‍ കുട്ടികള്‍ക്കിടയില്‍ കൊറോണ വൈറസ് അണുബാധയുടെ എണ്ണത്തില്‍ പെട്ടെന്നുള്ള വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് പറയുന്നത്.

കുട്ടികള്‍ക്ക് ലക്ഷണങ്ങള്‍

കുട്ടികള്‍ക്ക് ലക്ഷണങ്ങള്‍

മുതിര്‍ന്നവര്‍ക്കും പ്രായമായവര്‍ക്കും സമാനമായി, കുട്ടികള്‍ക്കും വൈറസിന്റെ വിവിധ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതാണ്. അവയില്‍ ചിലത് വളരെ സാധാരണവും എല്ലാ പ്രായ വിഭാഗങ്ങളിലും വ്യാപകവുമായതാണ്. കുട്ടികളില്‍ SARs-COV-2 അണുബാധയുടെ സാധാരണ ലക്ഷണങ്ങളില്‍ ചിലത് പനി, ക്ഷീണം, ചുമ, ഗന്ധവും രുചിയും നഷ്ടപ്പെടല്‍ എന്നിവയാണെങ്കിലും, മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഈ അവസ്ഥ കുട്ടികളില്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗുരുതര ചുമ

ഗുരുതര ചുമ

ഒമിക്രോണ്‍ വൈറസ് ബാധിച്ച കുട്ടികളില്‍ വ്യാപകമായി ക്രൂപ്പ് എന്ന ചുമ ഉണ്ടാവുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ബാര്‍ക്കിംങ് കഫ് എന്നാണ് ഈ ചുമയെ പറയുന്നത്. ചുമ അതിതീവ്രമാവുകയും ഇത് കൂടാതെ പനി, ശബ്ദത്തിലുണ്ടാവുന്ന വ്യത്യാസം, ശ്വാസം മുട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ ഇതോടൊപ്പം ജലദോഷവും ചുമയും എല്ലാം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം കൊവിഡ് ബാധിതരായ കുട്ടികളില്‍ കാണുന്ന സാധാരണ ലക്ഷണങ്ങളാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികള്‍ കൊവിഡ് ബാധിതരാവുന്നുണ്ടെങ്കില്‍ പോലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. ഇത് കൂടാതെ വെള്ളം ധാരാളം നല്‍കണം. ജലാംശം നഷ്ടപ്പെടാതെ വേണം കുട്ടികളെ സംരക്ഷിക്കേണ്ടത്. ഇതൊടൊപ്പെ തന്നെ കുട്ടികളുടെ നെഞ്ചിലും പുറത്തും വേപ്പര്‍റബ്ബുകള്‍ ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ ഇത് ഒരിക്കലും മൂക്കില്‍ നേരിട്ട് പുരട്ടരുത്. അത് കൂടാതെ ലക്ഷണങ്ങള്‍ വിട്ടുമാറാതെ നിന്നാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

സ്ത്രീപുരുഷന്‍മാര്‍ സ്ഥിരമാക്കണം മാതളനാരങ്ങ ജ്യൂസ്: ഫലം അതിശയംസ്ത്രീപുരുഷന്‍മാര്‍ സ്ഥിരമാക്കണം മാതളനാരങ്ങ ജ്യൂസ്: ഫലം അതിശയം

യോനീസ്രവം വര്‍ദ്ധിപ്പിക്കും അണ്ഡാരോഗ്യം കൂട്ടും: ആഗ്രഹിക്കുന്ന സമയം ഗര്‍ഭത്തിന്യോനീസ്രവം വര്‍ദ്ധിപ്പിക്കും അണ്ഡാരോഗ്യം കൂട്ടും: ആഗ്രഹിക്കുന്ന സമയം ഗര്‍ഭത്തിന്

English summary

Omicron Symptoms In Kids: Everything You Need To Know In Malayalam

Here in this article we are sharing the omicron symptoms in kids. Take a look.
Story first published: Thursday, January 20, 2022, 19:26 [IST]
X
Desktop Bottom Promotion