For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ വായ്‌നാറ്റം; പരിഹാരമിതാ എന്നന്നേക്കുമായി

|

കുട്ടികളിലുണ്ടാവുന്ന വായ്‌നാറ്റം പല വിധത്തിലാണ് നിങ്ങളുടെ ഉറക്കം നഷ്ടമാക്കുന്നത്. എന്നാല്‍ ഇതിന് പിന്നിലെ കാരണങ്ങള്‍ എന്താണെനന് പലപ്പോഴും മനസ്സിലാക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്. അതിലുപരി കുട്ടികളിലെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് ഓരോ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടത്. കുട്ടികളിലെ ദന്താരോഗ്യവും വായിലെ വൃത്തിയില്ലായ്മയും എല്ലാം പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ വളര്‍ത്തുന്നുണ്ട്. അതിന് വേണ്ടി പരിഹാരം കാണുന്നതിന് ആണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്.

എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കുംഎത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കും

കുഞ്ഞിന് പാലൂട്ടുന്ന സമയം മുതല്‍ തന്നെ കുഞ്ഞിന്റെ ദന്താരോഗ്യത്തിന് ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. എന്നാല്‍ പലപ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കുഞ്ഞിന് മധുരം കൊടുക്കുന്നതിന് മുന്‍പ് രണ്ട് വട്ടം ചിന്തിക്കേണ്ടതാണ്. അതിലുപരി കുഞ്ഞന് അമിത മധുരം കൊടുക്കാതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് മാത്രമല്ല ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കുന്നതിനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും വായ്‌നാറ്റത്തെ ഇല്ലാതാക്കുന്നതിനും വേണ്ടി ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

പാഴ്സ്ലി

പാഴ്സ്ലി

പാഴ്സ്ലി ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് എന്ന പോലെ കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഇതിലൂടെ കുഞ്ഞിന്റെ വായ്‌നാറ്റത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കുഞ്ഞിന്റെ ദഹനത്തിനും മികച്ചതാണ്. അമിതമായി പാഴ്സ്ലി കുട്ടികള്‍ക്ക് കൊടുക്കരുത്. ഇത് അനാരോഗ്യത്തിന് കാരണമാകുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ആരോഗ്യമുള്ള ഭക്ഷണശീലം

ആരോഗ്യമുള്ള ഭക്ഷണശീലം

കുട്ടികളില്‍ ആരോഗ്യമുള്ള ഒരു ഭക്ഷണശീലം വളര്‍ത്തിയെടുക്കുന്നതിന് ശ്രദ്ധിക്കണം. ഒരു കാരണവശാലും ജീവിതത്തില്‍ ഇത്തരം കാരണങ്ങള്‍ കൊണ്ട് കുട്ടികള്‍ക്ക് ആരോഗ്യ പ്ര്ശ്‌നങ്ങള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന് നല്‍കുന്ന ഭക്ഷണത്തില്‍ പഞ്ചസാര പരമാവധി കുറക്കുക. സ്നാക്സ്, സോഫ്റ്റ് ഡ്രിങ്ക്സ് ഇവയെല്ലാം പല്ലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കി ഉമിനീര് വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളായ ഓറഞ്ച്, ബ്രൗണ്‍ റൈസ്, നട്സ്, മത്സ്യം തുടങ്ങിയവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

പെരുംജീരകം

പെരുംജീരകം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പെരുംജീരകം വളരെയധികം മികച്ചതാണ്. എന്നാല്‍ ഇത് ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ കുട്ടികളിലെ വായ്‌നാറ്റത്തെ പരിഹരിക്കുന്നതിനും മികച്ചതാണ്. ഇടക്കിടക്ക് ചെറിയ രീതിയില്‍ പെരും ജീരകം കുഞ്ഞിന് കൊടുത്ത് കൊണ്ടിരിക്കുക. ജീരകമിഠായി വാങ്ങി നല്‍ക്കുന്നത് നല്ലതാണ്. ഇത് വായ്നാറ്റത്തിന് പരിഹാരവും ഉമിനീരിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

സിട്രസ് ഫ്രൂട്സ്

സിട്രസ് ഫ്രൂട്സ്

ഫ്രൂട്‌സ് എത്ര വേണമെങ്കിലും കുഞ്ഞിന് നല്‍കാവുന്നതാണ്. ഇത് കുഞ്ഞിന്റെ ഓറല്‍ഹെല്‍ത്ത് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ കുഞ്ഞിന്റെ ശാരീരികാരോഗ്യത്തെ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് ശരീരത്തില്‍ പല തരത്തിലുള്ള ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തും. അതിലുപരി കുഞ്ഞിന്റെ വായില്‍ ഉമിനീര്‍ ഉത്പാദനം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതിലൂടെ വായ്‌നാറ്റം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാം.

ഏലക്ക

ഏലക്ക

ഏലക്കയാണ് വായ് നാറ്റത്തെ പ്രതിരോധിക്കുന്ന മറ്റൊരു മാര്‍ഗ്ഗം. ഏലക്കയിട്ട് തിളപ്പിച്ച വെള്ളം കുഞ്ഞിന് നല്‍കാവുന്നതാണ്. എല്ലാ വിധത്തിലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് മികച്ചതാണ് ഏലക്ക. ഇത് കുഞ്ഞിന് പച്ചക്ക് കഴിക്കാന്‍ ഇഷ്ടമില്ലാത്ത സ്ഥിക്ക് കുഞ്ഞിന് വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം കുടിക്കാന്‍ കൊടുക്കാവുന്നതാണ്. ഇത് പല്ലിന് ആരോഗ്യവും തിളക്കവും നല്‍കാനും സഹായിക്കുന്നു.

 ആര്യവേപ്പിന്‍ തണ്ട്

ആര്യവേപ്പിന്‍ തണ്ട്

പേസ്റ്റും മറ്റും കൊണ്ട് കുട്ടികളെ പല്ല് തേപ്പിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും മികച്ചതാണ് ആര്യവേപ്പിന്റെ തണ്ട്. ഇത് കൊണ്ട് കുഞ്ഞിനെ പല്ല് തേപ്പിക്കാവുന്നതാണ്. ഇത് കുഞ്ഞിന്റെ വായ്നാറ്റത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും പല്ലിന് ആരോഗ്യവും തിളക്കവും നല്‍കി ബാക്ടീരിയ സംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കുകയും ചെയ്യും. എല്ലാ ദിവസവും ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ കുഞ്ഞിന്റെ പല്ലിന് ആരോഗ്യവും തിളക്കവും നല്‍കുന്നു.

തുളസി

തുളസി

തുളസി കൊണ്ടും കുട്ടികളിലെ വായ്‌നാറ്റത്തെ നമുക്ക് ഇല്ലാതാക്കാം. തുളസി ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിലൂടെ അത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് മികച്ചത. കുട്ടികള്‍ക്ക് രണ്ടോ മൂന്നോ തുളസിയിലകള്‍ ചവക്കാന്‍ കൊടുക്കാവുന്നതാണ് ഇടക്കിടക്ക്. ഇത് പല്ലിന്റെ ആരോഗ്യത്തിനും മോണരോഗം ഇല്ലാതാക്കാനും വായ്നാറ്റത്തെ പ്രതിരോധിക്കാനും സഹായിക്കുന്നു

English summary

Natural Remedies To Get Rid Of Bad breath In Kids

Here in this article we are discussing about the natural remedies to get rid of bad breath in kids. Take a look.
Story first published: Thursday, May 27, 2021, 19:28 [IST]
X
Desktop Bottom Promotion