For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുരങ്ങ് പനി നിസ്സാരമല്ല: കുട്ടികളില്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

|

പുതിയ രോഗങ്ങളും വൈറസുകളും മനുഷ്യരാശിക്ക് തലവേദന ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് മഹാമാരി ഇതുവരേയും അവസാനിച്ചിട്ടില്ല, അതിനിടയിലാണ് കുരങ്ങ് പനിയെന്ന രോഗം ലോകരാജ്യങ്ങള്‍ക്കിടയില്‍ തല പൊക്കിയത്. ഭയവും ആശങ്കയും നമ്മളെ ഇരുട്ടിലാക്കിക്കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കുമാണ് രോഗം വ്യാപിച്ച് കൊണ്ടിരിക്കുന്നത്. യൂറോപ്പിലാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്, എന്നാല്‍ പിന്നീട് അമേരിക്ക ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങളെ ഇത് ബാധിച്ചു. പക്ഷേ ഗുരുതരമായ സാഹചര്യം ഇപ്പോഴില്ല എന്ന് തന്നെയാണ് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നത്.

രോഗം ബാധിച്ച നല്ലൊരു ശതമാനം രോഗികളും പെട്ടെന്ന് തന്നെ സുഖം പ്രാപിക്കുന്നുണ്ട്. അതിലുപരി രോഗത്തെ അത്ര ഗുരുതരമായി കാണേണ്ട സാഹചര്യവും നിലവിലില്ല. മുതിര്‍ന്നവരിലും കുട്ടികളിലും രോഗബാധ ഉണ്ടാവുന്നുണ്ട്. എന്നാല്‍ എന്തൊക്കെയാണ് കുട്ടികളില്‍ ഉണ്ടാവുന്ന കുരങ്ങ് പനിയുടെ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇത് മുതിര്‍ന്നവരില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. നിസ്സാരമെന്ന് കരുതി രോഗത്തെ ആരും നിസ്സാരവത്കരിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം അത് പിന്നീട് രോഗത്തെ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കും എന്നത് കൊറോണയുടെ കാര്യത്തില്‍ നാം പഠിച്ചതാണ്. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.

കുട്ടികളില്‍ ലക്ഷണങ്ങള്‍

കുട്ടികളില്‍ ലക്ഷണങ്ങള്‍

മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളിലും രോഗലക്ഷണങ്ങള്‍ ഏത് രോഗത്തിനും വ്യത്യസ്തമാണ്. കൊവിഡ് അത്രയധികം കുട്ടികളെ ബാധിച്ചിട്ടില്ല എന്ന് നമുക്കറിയാം. എന്നാല്‍ മങ്കിപോക്‌സ് അഥവാ കുരങ്ങ് പനി കുട്ടികളെയും ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ആദ്യമായി കുരങ്ങ് പനി ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1970-ലാണ്. അതിന് ശേഷം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിരവധി രോഗബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വന്യമൃഗങ്ങളില്‍ നിന്നാണ് രോഗം പകരുന്നത് എന്ന നിഗമനത്തിലും ഗവേഷകര്‍ എത്തപ്പെട്ടു.

കുട്ടികളില്‍

കുട്ടികളില്‍

മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ മങ്കിപോക്‌സ് എത്ര വ്യത്യസ്തമാണ് എന്ന് നമുക്ക് നോക്കാം. പനിയാണ് ആദ്യത്തെ ലക്ഷണം. മുതിര്‍ന്നവരില്‍ പനി പെട്ടെന്ന് മാറുമെങ്കിലും കുട്ടികളില്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് രണ്ട് മൂന്ന് ദിവസം കൂടി പനി നില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ചിക്കന്‍ പോക്‌സ് പോലെയാണ് ശരീരത്തില്‍ ഇതിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുന്നത്. ഇത് കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെയാണ് കാണപ്പെടുന്നത്. 102 ഡിഗ്രി വരെ തോതില്‍ പനി എത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പനിയോടൊപ്പം ചര്‍മ്മത്തില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടായാല്‍ ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല.

അസാധാരണമായ ക്ഷീണം

അസാധാരണമായ ക്ഷീണം

കുട്ടികളില്‍ അസാധാരണമായ ക്ഷീണവും തളര്‍ച്ചയും ബലക്കുറവും പേശീവേദനയും അനുഭവപ്പെടുന്നു. ഇതിനെയും രോഗലക്ഷണങ്ങളില്‍ ഗുരുതരമായതായി കണക്കാക്കണം. തലവേദന പക്ഷേ കുട്ടികളെ അധികം ബുദ്ധിമുട്ടിക്കാറില്ല രോഗലക്ഷണങ്ങളുടെ കൂട്ടത്തില്‍ എന്നതാണ് സത്യം. ദേഹമാസകലം തിണര്‍പ്പുകള്‍ കാണപ്പെടുകയും അത് പിന്നീട് കുമിളകളായി പൊട്ടുകയും ചെയ്യുന്നു. ചിക്കന്‍പോക്‌സിന് സമാനമായ അനുഭവമാണ് മങ്കിപോക്‌സിലും ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ മാതാപിതാക്കള്‍ അതീവ ശ്രദ്ധയോടെ വേണം കുഞ്ഞിനെ പരിപാലിക്കുന്നതിന്.

നിര്‍ജ്ജലീകരണം സംഭവിക്കുന്നു

നിര്‍ജ്ജലീകരണം സംഭവിക്കുന്നു

കുട്ടികള്‍ക്ക് പലപ്പോഴും നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ലക്ഷണങ്ങള്‍ നോക്കി നമുക്ക് ഇക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കണം. മങ്കിപോക്‌സിന്റെ ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നാണ് നിര്‍ജ്ജലീകരണം സംഭവിക്കുക എന്നത്. ഇത് മനസ്സിലാക്കി അതിനുള്ള പരിഹാരം ചെയ്യേണ്ടത് അത്യാവശ്യമാണ്. കുട്ടികളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ച് വേണം ഇത്തരം കാര്യങ്ങളോട് ഇടപെടുന്നതിന്. കാരണം നിര്‍ജ്ജലീകരണം ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

പ്രതിരോധം എങ്ങന

പ്രതിരോധം എങ്ങന

പ്രതിരോധം തീര്‍ക്കുക എന്നത് കൊവിഡ് പോലെ തന്നെ വ്യക്തിശുചിത്വം പാലിക്കുക എന്നത് തന്നെയാണ്. ഇതില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് കൈകള്‍ വൃത്തിയായി കഴുകുക എന്നതാണ്. അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് ഇരുപത് സെക്കന്റ് നേരത്തേക്ക് കൈ കഴുകുന്നതിന് ശ്രദ്ധിക്കുക. അതോടൊപ്പം തന്നെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് തടയണം. മാസം കഴിക്കുമ്പോള്‍ അത് നല്ലതുപോലെ വെന്തതാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.

പ്രതിരോധം എങ്ങന

പ്രതിരോധം എങ്ങന

രോഗബാധയുള്ള വ്യക്തിയുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക. പ്രത്യേകിച്ച് കുട്ടികള്‍. അതോടൊപ്പം തന്നെ രോഗി ചുമക്കുമ്പോഴോ തുമ്മുമ്പോഴോ പ്രതിരോധ നടപടികള്‍ സ്വീകരിക്കുക. രോഗിയുമായുള്ള ഏതെങ്കിലും ദ്രാവകമോ വസ്തുക്കളോ ആയുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് കുട്ടികള്‍ രോഗബാധയുള്ള വ്യക്തിയുമായുള്ള സമ്പര്‍ക്കം വരാതിരിക്കുന്നതിന് മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധിക്കണം.

 ചികിത്സ

ചികിത്സ

കുരങ്ങ് പനി വൈറല്‍ രോഗമായത് കൊണ്ട് തന്നെ ഇതിന് പ്രത്യേക ചികിത്സയില്ല. എന്നാല്‍ നാം എടുക്കുന്ന മുന്‍കരുതലുകളിലൂടെ നമുക്ക് രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. ഇതിലൂടെ രോഗം മൂലം ഉണ്ടാവുന്ന സങ്കീര്‍ണതകള്‍ പരമാവധി കുറക്കാന്‍ സാധിക്കുന്നുണ്ട്. കുരങ്ങ്പനിയാണ് എന്ന് സംശയം തോന്നിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിനും അതിന് വേണ്ട നടപടികള്‍ കൊക്കൊള്ളുന്നതിനും ശ്രമിക്കണം. കുരങ്ങ് പനിയെ പ്രതിരോധിക്കുന്നതിന് വാക്‌സിന്‍ നിലവിലുണ്ട്. നിങ്ങള്‍ അസുഖം ബാധിച്ച വ്യക്തിയുമായി അടുത്തിടപഴകിയെന്ന് ഉണ്ടെങ്കില്‍ ഉടനേ തന്നെ മുതിര്‍ന്നവര്‍ 14 ദിവസത്തിനുള്ളില്‍ വാക്‌സിന്‍ എടുക്കാന്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടതാണ്.

കുരങ്ങു പനി; നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാംകുരങ്ങു പനി; നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം

യൂറിസ് ആസിഡ് അളവിലുമധികമെങ്കില്‍ അറിയണം അപകടം: കുറക്കാന്‍ വഴികള്‍യൂറിസ് ആസിഡ് അളവിലുമധികമെങ്കില്‍ അറിയണം അപകടം: കുറക്കാന്‍ വഴികള്‍

English summary

Monkeypox Signs And Symptoms In Kids In Malayalam

Here in this article we are discussing about the monkeypox symptoms and signs in kids in malayalam. Take a look.
Story first published: Friday, May 27, 2022, 10:51 [IST]
X
Desktop Bottom Promotion