For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസുഖം അടുക്കില്ല കുട്ടികളില്‍; ഇവ നല്‍കാം

|

കുട്ടികളെ വളര്‍ത്തല്‍ ഓരോ അമ്മയ്ക്കും ഒരു ഭഗീരഥ പ്രയത്‌നം തന്നെയാണ്. അവര്‍ ജനിച്ചതു മുതല്‍ ഒരു പ്രായമാകുന്നതുവരെ അവരുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. ആരോഗ്യമുള്ള യുവതലമുറ വളര്‍ന്നുവരുന്നതില്‍ അമ്മമാര്‍ക്കുള്ള പങ്കും ചെറുതല്ല. കുട്ടികളെ രോഗപ്രതിരോധ ശേഷിയുള്ളവരാക്കി ആരോഗ്യത്തോടെ വളര്‍ത്താന്‍ ചെറുപ്രായം തൊട്ടേ ആരോഗ്യമുള്ള ഭക്ഷണങ്ങളും നല്‍കേണ്ടതായുണ്ട്.

Most read: കുട്ടികളെ പൊണ്ണത്തടിയന്‍മാരാക്കരുതേ..Most read: കുട്ടികളെ പൊണ്ണത്തടിയന്‍മാരാക്കരുതേ..

ഈ തണുത്ത കാലാവസ്ഥ കുട്ടികളെ രോഗങ്ങള്‍ ആക്രമിക്കുന്ന കാലം കൂടിയാണ്. പനി, തൊണ്ടയിലെ അണുബാധ, വയറ്റിലെ പ്രശ്‌നങ്ങള്‍ എന്നിവ ഇക്കാലത്ത് വര്‍ധിക്കുന്നു. അവര്‍ തീര്‍ച്ചയായും അണുബാധകള്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടയാക്കും. ഇത്തരം ഘട്ടങ്ങളില്‍ അവരെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റുകള്‍ ആവശ്യമാണ്. എല്ലായ്‌പ്പോഴും ജലാംശം നിലനിര്‍ത്തുക, പച്ച ഇലക്കറികള്‍ കഴിക്കുക, ദിവസവും നട്‌സ് നല്‍കുക എന്നിവ ഭക്ഷണത്തിലൂടെയുള്ള ചില പ്രതിരോധ നടപടികളാണ്.

 കുട്ടികളും രോഗപ്രതിരോധ ശേഷിയും

കുട്ടികളും രോഗപ്രതിരോധ ശേഷിയും

രോഗപ്രതിരോധ ശേഷി എന്നത് ശരീരത്തിന്റെ ജൈവഘടന, പ്രക്രിയകള്‍, അവയവങ്ങള്‍ എന്നിവയെ അനുസരിച്ചിരിക്കും. രോഗപ്രതിരോധ സംവിധാനത്തിന്റെ ലക്ഷ്യം ശരീരത്തെ അണുബാധയില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ്. ദിനംപ്രതി നമ്മുടെ ശരീരത്തില്‍ തുളച്ചുകയറുന്ന ദശലക്ഷക്കണക്കിന് സൂക്ഷ്മാണുക്കളെ (ബാക്ടീരിയ, വൈറസ്, പരാന്നഭോജികള്‍, ഫംഗസ്) തിരിച്ചറിയാനും നശിപ്പിക്കാനും ഇത് സഹായിക്കുന്നു.

കുട്ടികളും രോഗപ്രതിരോധ ശേഷിയും

കുട്ടികളും രോഗപ്രതിരോധ ശേഷിയും

രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നത് രോഗങ്ങള്‍ക്കെതിരായ പ്രതിരോധം നേടുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ്. നിങ്ങളുടെ കുട്ടിയുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കൃത്രിമ അനുബന്ധങ്ങള്‍ പരിഗണിക്കുന്നതിന് മുമ്പ് പ്രകൃതിയുടെ വഴിയില്‍ ഒന്നു നോക്കുക. അവരുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സാധാരണ അണുബാധകളെ നേരിടാന്‍ ശക്തമാക്കുന്നതിനും ധാരാളം പ്രകൃതിദത്ത മാര്‍ഗങ്ങളുണ്ട്. കുട്ടികളിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന മികച്ച ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു നമുക്കു നോക്കാം.

ഇലക്കറികള്‍

ഇലക്കറികള്‍

കാബേജ്, കോളിഫ്‌ളവര്‍, ചീര, ബ്രൊക്കോളി എന്നിവ മികച്ചതും സുലഭമായി നമുക്ക് മാര്‍ക്കറ്റില്‍ ലഭിക്കുന്നതുമായ ഇലക്കറികളാണ്. ഇത്തരം പച്ച ഇലക്കറികള്‍ കുട്ടികളിലെ അണുബാധ തടയുന്നതിനും പോരാടുന്നതിനും സഹായിക്കുന്നു. വിറ്റാമിന്‍ എ, സി, കെ, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും സൂക്ഷ്മ പോഷകങ്ങളും ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായ ബീറ്റാ കരോട്ടിന്‍, മറ്റ് കരോട്ടിനോയിഡുകള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകളും ഇവയില്‍ ധാരാളമുണ്ട്.

റൂട്ട് പച്ചക്കറികള്‍

റൂട്ട് പച്ചക്കറികള്‍

ചൈനീസ് വൈദ്യശാസ്ത്രമനുസരിച്ച് മധുരക്കിഴങ്ങ്, കാരറ്റ്, ബീറ്റ്‌റൂട്ട്, ചേന, ഉരുളക്കിഴങ്ങ് തുടങ്ങിയ റൂട്ട് പച്ചക്കറികള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ശ്വസനവ്യവസ്ഥയ്ക്ക് പ്രത്യേകമായി സഹായിക്കുകയും ചെയ്യുന്നു. അവ മണ്ണിനടിയില്‍ വളരുമ്പോള്‍ മണ്ണില്‍ നിന്നുള്ള ധാരാളം പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നു. റൂട്ട് പച്ചക്കറികളില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയ റൂട്ട് പച്ചക്കറികളില്‍ കുട്ടികളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

വെളുത്തുള്ളി, ഉള്ളി, ഇഞ്ചി

വെളുത്തുള്ളി, ഉള്ളി, ഇഞ്ചി

സവാള, വെളുത്തുള്ളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ സംയുക്തങ്ങള്‍ കാന്‍സറിനെ തടയുന്നു. ഇവയിലടങ്ങിയ ഫ്‌ളവനോയിഡുകള്‍ ആരോഗ്യത്തിന് ഉത്തമമാണി. വെളുത്തുള്ളിയിലെ അനീസിലിന്‍, ഉള്ളിയിലെ ക്വെര്‍സെറ്റിന്‍ ഇഞ്ചിയിലെ ഷാഗോളുകളും ജിഞ്ചറോളുകളും എന്നിവ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭക്ഷണം തയ്യാറാക്കുമ്പോള്‍ ഇവ ധാരാളമായി ചേര്‍ക്കുന്നത് കാലാനുസൃതമായ അസുഖത്തെ തടയുന്നു. വെളുത്തുള്ളി, സവാള, ഇഞ്ചി എന്നിവ ദഹനത്തെ സഹായിക്കുകയും ഗ്യാസ്‌ട്രൈറ്റിസ് ഒഴിവാക്കുകയും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങളായ ഓറഞ്ച്, നാരങ്ങ എന്നിവയില്‍ വിറ്റാമിന്‍ സി മികച്ച അളവില്‍ അടങ്ങിയിട്ടുണ്ട് എന്നത് ഏവര്‍ക്കും അറിവുള്ള ഒരു വസ്തുതയാണ്. സിട്രസ് പഴങ്ങളിലെ ആന്റിഓക്സിഡന്റുകള്‍ ഇരുമ്പ് പോലുള്ള പോഷകങ്ങള്‍ ആഗിരണം ചെയ്യാനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ശരീരത്തെ സഹായിക്കുന്നു.

പയര്‍വര്‍ഗ്ഗങ്ങള്‍

പയര്‍വര്‍ഗ്ഗങ്ങള്‍

പയറിലും പയറുവര്‍ഗ്ഗങ്ങളിലും പ്രോട്ടീന്‍, ഫൈബര്‍, ഫോളേറ്റ്, ഇരുമ്പ്, കാല്‍സ്യം, മഗ്‌നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ ലഭിക്കുന്നതിനുള്ള എളുപ്പവഴികളിലൊന്നാണ് അവ. രോഗപ്രതിരോധ ശേഷി ഉള്‍പ്പെടെയുള്ള എല്ലാ ശരീര വ്യവസ്ഥകള്‍ക്കും അത്യാവശ്യമയ ഒന്നാണ് പ്രോട്ടീന്‍. വിട്ടുമാറാത്ത രോഗങ്ങള്‍ക്കെതിരെ പോരാടാന്‍ സഹായിക്കുന്ന സസ്യ സംയുക്തങ്ങളായ ഫൈറ്റോകെമിക്കലുകളും പയറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

മുളപ്പിച്ച ധാന്യങ്ങള്‍

മുളപ്പിച്ച ധാന്യങ്ങള്‍

എല്ലാ ഭക്ഷ്യ വര്‍ഗങ്ങള്‍ക്കും അവരുടേതായ ആരോഗ്യ ആനുകൂല്യങ്ങള്‍ ഉണ്ടെങ്കിലും അവ മുളപ്പിച്ച് കഴിക്കുന്നതിലൂടെ ഈ ആനുകൂല്യങ്ങള്‍ പലമടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മുളപ്പിച്ച ഭക്ഷണം കഴിക്കുന്നത് അവയിലെ പോഷകങ്ങളെ കൂടുതല്‍ ജൈവവുമാക്കുന്നു. അത്തരം പോഷണങ്ങള്‍ ശരീരം എളുപ്പത്തില്‍ ആഗിരണം ചെയ്യുകയും ചെയ്യുന്നു.

നട്‌സും വിത്തുകളും

നട്‌സും വിത്തുകളും

സാധാരണയായി ലഭ്യമായ നട്‌സുകള്‍ അണ്ടിപ്പരിപ്പ്, ബദാം, വാല്‍നട്ട്, പിസ്ത, നിലക്കടല എന്നിവയാണ്. വിത്തുകളില്‍ മത്തങ്ങ വിത്തുകള്‍, ചിയ വിത്തുകള്‍, ചണവിത്ത്, എള്ള് എന്നിവ ഉള്‍പ്പെടുന്നു. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് ഇവയെല്ലാം. നട്‌സിലും വിത്തുകളിലും വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഒരു പ്രധാന ആന്റിഓക്സിഡന്റും രോഗപ്രതിരോധ ബൂസ്റ്ററുമാണ്. കുഞ്ഞുങ്ങള്‍ക്കും കൊച്ചുകുട്ടികള്‍ക്കും ഇവ നല്‍കുന്നത് ഉത്തമമാണ്.

മുട്ട

മുട്ട

മുട്ട ഒരു സമീകൃതാഹാരമാണെന്നും കുട്ടികള്‍ക്ക് ആരോഗ്യത്തിന് ഉത്തമമാണെന്നും കാലങ്ങളായി കൈമാറിവരുന്ന കാര്യമാണ്. പോഷകമൂല്യങ്ങള്‍ ഏറെയുള്ള മുട്ട നിങ്ങളുടെ കുട്ടിയുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഒരു ഭക്ഷണമാണ്. ഒരാളില്‍ വിറ്റാമിന്‍ ഡി കുറവായിരിക്കുമ്പോള്‍ അവര്‍ കൂടുതല്‍ രോഗബാധിതരാകുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സ്വാഭാവികമായും വിറ്റാമിന്‍ ഡി ഉള്ള ഒരു ഭക്ഷണമാണ് മുട്ട. അവയില്‍ ബി വിറ്റാമിനുകളും സെലിനിയവും പോലുള്ള രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന നിരവധി പോഷകങ്ങളും ഉള്‍പ്പെടുന്നു.

മഞ്ഞള്‍

മഞ്ഞള്‍

അടുക്കളയില്‍ എപ്പോഴും കാണാവുന്ന ഫലപ്രദമായ മരുന്നും ഭക്ഷണവുമാണ് മഞ്ഞള്‍. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി തലമുറകളായി ഉപയോഗിക്കുന്ന ഒരു അത്ഭുത സുഗന്ധവ്യഞ്ജനമാണിത്. മഞ്ഞളില്‍ കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ആന്റിമൈക്രോബയല്‍, ആന്റിഓക്സിഡന്റ്, വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ എന്നിവ ശരീരത്തിന് നല്‍കുന്നു. നിങ്ങളുടെ കുഞ്ഞിന് രോഗപ്രതിരോധ ശേഷിക്കായി ഭക്ഷണത്തില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്താവുന്നതാണ്.

തേന്‍

തേന്‍

ആന്റി ഓക്‌സിഡന്റ് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ തേന്‍ ആരോഗ്യസംരക്ഷണത്തിന് ഏറെ അറിയപ്പെടുന്നു. ഇത് കുറഞ്ഞ പ്രതിരോധശേഷി ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള ഒറ്റ പരിഹാരമാണ്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് തേന്‍ സഹായിക്കുന്നു, കൂടാതെ തേനില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ശരീരത്തില്‍ നിന്ന് ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ നീക്കംചെയ്യാന്‍ സഹായിക്കുന്നു.

സാല്‍മണ്‍

സാല്‍മണ്‍

സാല്‍മണില്‍ ഒമേഗ 3 കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. കുട്ടികളില്‍ ബുദ്ധിവികാസത്തിന് ഇത് സഹായിക്കുന്നു. തലച്ചോറുകള്‍ വികസിപ്പിക്കുന്നതിന് ഒമേഗ 3 കൊഴുപ്പുകള്‍ അനിവാര്യമാണ്. ഇവ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് വായുസഞ്ചാരം വര്‍ദ്ധിപ്പിക്കുകയും ശ്വാസകോശത്തെ ജലദോഷത്തില്‍ നിന്നും ശ്വാസകോശ സംബന്ധമായ അണുബാധകളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഈ ഫാറ്റി ആസിഡുകള്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

തൈര്

തൈര്

തൈരില്‍ ധാരാളം ആരോഗ്യകരമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ കുടല്‍ നിലനിര്‍ത്താന്‍ നിങ്ങളുടെ കുട്ടികളെ സഹായിക്കുന്നു. തൈരിലെ പ്രോബയോട്ടിക്‌സുകള്‍ രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിലൂടെ കുടലിന്റെ ആവാസവ്യവസ്ഥയെ ക്രമപ്പെടുത്തുന്നു. ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഇമ്യൂണോ-ഉത്തേജക ഫലങ്ങളും തൈരില്‍ നിറഞ്ഞിട്ടുണ്ടെന്ന് സമീപകാല പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങില്‍ ബീറ്റാ കരോട്ടിന്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് വെളുത്ത രക്താണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും കോശങ്ങളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് മധുരക്കിഴങ്ങ്. ഇത് കുട്ടികളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

മത്തങ്ങ

മത്തങ്ങ

മത്തങ്ങ കുടുംബത്തില്‍ പെടുന്ന പച്ചക്കറികളില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, മാംഗനീസ്, മഗ്‌നീഷ്യം, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളാണ്. വിറ്റാമിന്‍ എ യുടെ ദൈനംദിന ആവശ്യത്തിന്റെ 245 ശതമാനം മത്തങ്ങകളില്‍ മാത്രം അടങ്ങിയിരിക്കുന്നു എന്നു പറയുന്നു. അതിനാല്‍ കുട്ടികളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഉത്തമ ഭക്ഷണമാണ് മത്തങ്ങ.

ബെറി

ബെറി

ആരോഗ്യകരമായ ഭക്ഷങ്ങളുടെ കൂട്ടത്തില്‍ എന്നും ഉള്‍പ്പെടുന്നതാണ് ബെറി പഴങ്ങളും. മാത്രമല്ല പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇവ ഉത്തമമാണ്. ബെറി വര്‍ഗങ്ങളില്‍ സ്‌ട്രോബെറി, ബ്ലാക്ക്ബെറി, റാസ്‌ബെറി, ബ്ലൂബെറി, ക്രാന്‍ബെറി എന്നിവ ഉള്‍പ്പെടുന്നു. ആന്റി ഓക്‌സിഡന്റുകളായ ഫൈറ്റോകെമിക്കല്‍സ്, ഫ്‌ളേവനോയ്ഡുകള്‍ എന്നിവ ബെറി പഴങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനു സഹായിക്കുന്നു.

ചുവന്ന മുളക്

ചുവന്ന മുളക്

വിറ്റാമിന്‍ സിയുടെ സമ്പുഷ്ടമായ ഉറവിടമായ കാപ്‌സെയ്സിന്‍ എന്ന കെമിക്കല്‍ ചുവന്ന മുളകില്‍ അടങ്ങിയിട്ടുണ്ട്. ജലദോഷത്തിനും പനിക്കും എതിരെ പ്രതിരോധിക്കാന്‍ നിങ്ങളുടെ കുട്ടികളുടെ രോഗപ്രതിരോധ സംവിധാനത്തെ ഇത് സഹായിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ മുളകില്‍ ആര്‍.ഡി.ഐ വിറ്റാമിന്‍ എ യുടെ 44 ശതമാനം അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അണുബാധയെ ചെറുക്കുന്നതിനും നിര്‍ണായകമാണ്.

ആപ്രിക്കോട്ട്

ആപ്രിക്കോട്ട്

ആപ്രിക്കോട്ടുകളില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സാധാരണ രോഗങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തെ സഹായിക്കുന്നതിനും ഉത്തമമാണ്. വിറ്റാമിന്‍ എ, സി, പൊട്ടാസ്യം, ധാരാളം ഫൈബര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

ഗ്രീന്‍ പീസ്

ഗ്രീന്‍ പീസ്

വിറ്റാമിന്‍ എ, ബി 1, ബി 6, സി തുടങ്ങിയ ആരോഗ്യകരമായ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ഗ്രീന്‍ പീസ്. ആന്റി ഓക്‌സിഡന്റുകളായ ഫ്‌ളേവനോയ്ഡുകള്‍, കരോട്ടിനോയിഡുകള്‍, ഫിനോളിക് ആസിഡുകള്‍, പോളിഫെനോള്‍സ് എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഒരു കപ്പ് ഗ്രീന്‍ പീസില്‍ 8 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധ ശേഷിയുടെ മികച്ച ഉറവിടം കൂടിയാണ് ഇവ.

English summary

Immunity Boosting Foods For Kids

Here is the list of foods that boost your kid's immune system. Take a look.
Story first published: Friday, January 3, 2020, 11:26 [IST]
X
Desktop Bottom Promotion