For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ കുഞ്ഞിനെ തളര്‍ത്താതിരിക്കാന്‍ നിര്‍ബന്ധമായും ചെയ്യേണ്ടത്

|

വേനല്‍ക്കാലം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് എന്നതാണ് സത്യം. എന്നാല്‍ ഈ അവസ്ഥയില്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് എങ്ങനെ വേനലിനെ പ്രതിരോധിക്കാം എന്നുള്ളതാണ്. ചെറിയ കുട്ടികളില്‍ പോലും വേനല്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ താങ്ങാവുന്നതിലും അപ്പുറമാണ്. അതുകൊണ്ട് തന്നെ നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് എങ്ങനെ കുഞ്ഞിനെ വേനലില്‍ നിന്ന് സംരക്ഷിക്കണം എന്നുള്ളതാണ്. എന്തൊക്കെയാണ് നിങ്ങളുടെ കുഞ്ഞിന്റെ അസുഖകരമായ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യം എന്ന് നമുക്ക് നോക്കാവുന്നതാണ്.

How To Protect Your Child from Summer

എപ്പോഴും ഉയരുന്ന കാലാവസ്ഥയില്‍ വളരെയധികം വെല്ലുവിളികള്‍ ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് കുട്ടികളെ എളുപ്പത്തില്‍ തളര്‍ത്തുന്നതിന് സാധിക്കുന്നുണ്ട്. ചൂട് കാലാവസ്ഥയില്‍ കുഞ്ഞിന് പലപ്പോഴും തളര്‍ച്ചയും ക്ഷീണവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കൂടുതലായിരിക്കും. വേനല്‍ക്കാലത്ത് നിന്ന് കുഞ്ഞിനെ സംരക്ഷിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്നും കുഞ്ഞിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്.

നിര്‍ജ്ജലീകരണത്തെ പ്രതിരോധിക്കണം

നിര്‍ജ്ജലീകരണത്തെ പ്രതിരോധിക്കണം

ശരീരത്തില്‍ നിര്‍ജ്ജലീകരണം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഇത് കുട്ടികളില്‍ ആണെങ്കില്‍ അത് അപകടകരമായ അവസ്ഥയിലേക്ക് കുഞ്ഞിനെ എത്തിക്കുന്നു. വേനല്‍ച്ചൂടില്‍ കുഞ്ഞുങ്ങള്‍ വാടിത്തളരുകയും കുഞ്ഞിന്റെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യുന്നതാണ്. അതിന് പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി കുഞ്ഞിനെ ഇടക്കിടക്ക് വെള്ളം കുടിപ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അവര്‍ ദിവസവും 2-3 ലിറ്റര്‍ വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടതാണ്. എന്നാല്‍ കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളം കൊടുക്കാന്‍ ശ്രദ്ധിക്കണം. ഇതില്‍ തന്നെ ജ്യൂസ് ആക്കി കൊടുക്കുന്നതിനും നാരങ്ങ വെള്ളം, തേങ്ങാവെള്ളം, ഇളനീര്‍, സര്‍വ്വത്ത് എന്നിവ കൊടുക്കാന്‍ ശ്രദ്ധിക്കണം. നിര്‍ജ്ജലീകരണം ഇല്ലാതിരിക്കുന്നതിന് ഓരോ മാതാപിതാക്കളും അതീവ ശ്രദ്ധ നല്‍കേണ്ടതാണ്.

ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുക

ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുക

ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ കുഞ്ഞുങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കുട്ടികള്‍ പുറത്ത് കളിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും കുഞ്ഞിന് അമിത ചൂടിലേക്കും കുഞ്ഞിന് സൂര്യാഘാതം ഏല്‍ക്കുന്നതിനും ഉള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് കുഞ്ഞിനെ വേനല്‍ക്കാലത്ത് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് പുറത്തേക്ക് വിടുന്നതിന് ശ്രദ്ധിക്കണം. കാരണം ഈ സമയം സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ വൈകുന്നേരം 5 മണിക്ക് ശേഷം അത് കുറയുന്നുണ്ട്. അതുകൊണ്ട് കുഞ്ഞിനെ പുറത്ത് വിടുമ്പോള്‍ അച്ഛനമ്മമാര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

സണ്‍സ്‌ക്രീന്‍ പ്രയോഗിക്കുക

സണ്‍സ്‌ക്രീന്‍ പ്രയോഗിക്കുക

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും അത്യന്താപേക്ഷിതമല്ല. എന്നാല്‍ കുട്ടികളില്‍ തേക്കുന്ന ഇത്തരത്തിലുള്ള സണ്‍സ്‌ക്രീനുകള്‍ മുതിര്‍ന്നവരുടേതിന് സമാനമല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കുട്ടിയുടെ ചര്‍മ്മം കൂടുതല്‍ അതിലോലമായത് കൊണ്ട് തന്നെ ഇത് ശ്രദ്ധിച്ച് വേണം ഉപയോഗിക്കുന്നതിന്. അതുകൊണ്ട് തന്നെ നിങ്ങളുടെ കുഞ്ഞ് ഉച്ചകഴിഞ്ഞ് വീടിന് പുറത്ത് പോകുമ്പോഴെല്ലാം സണ്‍സ്‌ക്രീന്‍ പുരട്ടുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ തൊപ്പികളും കുടകളും കുഞ്ഞിനെ ധരിപ്പിക്കുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളുടെ കുഞ്ഞിനെ എത്തിക്കുന്നു.

വസ്ത്രം ധരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കണം

വസ്ത്രം ധരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കണം

വസ്ത്രം ധരിപ്പിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നതിന് പകരം ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ കുഞ്ഞിനെ ധരിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം കോട്ടന്‍ വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നതിലൂടെ അത് കുഞ്ഞിനെ വിയര്‍പ്പില്‍ നിന്ന് സംരക്ഷിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഇത് ചര്‍മ്മ പ്രശ്‌നങ്ങളെ പ്രതിരോധിക്കുകയും കുറച്ച് ചൂട് ആഗിരണം ചെയ്യുന്നതിനും കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ സാധിക്കുന്നുണ്ട്.

ഭക്ഷണം ശ്രദ്ധിക്കണം

ഭക്ഷണം ശ്രദ്ധിക്കണം

ഭക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം കുഞ്ഞിന് നല്‍കുന്ന ഭക്ഷണം അവരുടെ ആരോഗ്യത്തെ പ്രതിനിധീകരിക്കുന്നതിന് സഹായിക്കുന്നുണ്ട്. എപ്പോഴും ഫ്രഷ് ആയ ഭക്ഷണം നല്‍കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അധികം കൊഴുപ്പുള്ള ഭക്ഷണവും അധികം തണുത്തതുമായ ഭക്ഷണവും കുഞ്ഞിന് നല്‍കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കൂടുതല്‍ ചേര്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ജലാംശം നിലനിര്‍ത്തുന്നതിനും വേണ്ട ഭക്ഷണങ്ങള്‍ കുഞ്ഞിന് നല്‍കേണ്ടതാണ്. ഇതെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്.

കുഞ്ഞില്‍ കാണിക്കുന്ന ലക്ഷണങ്ങള്‍

കുഞ്ഞില്‍ കാണിക്കുന്ന ലക്ഷണങ്ങള്‍

കുഞ്ഞിന് പല വിധത്തിലുള്ള ലക്ഷണങ്ങള്‍ സൂര്യാഘാതവും അമിത ചൂടും കാരണം ഉണ്ടാവുന്നുണ്ട്. ഇതിനെക്കുറിച്ച് മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം കുഞ്ഞിന്റെ ശരീരത്തില്‍ കാണുന്ന ഇത്തരം ലക്ഷണങ്ങള്‍ നിസ്സാരവത്കരിച്ചാല്‍ അത് പിന്നീട് ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ എന്ന് നോക്കാവുന്നതാണ്. വിളറിയ ചര്‍മ്മം, പേശീവേദന, അമിത ക്ഷീണം, ശരീരത്തിന് ബലഹീനത, തലകറക്കം ഉണ്ടാവുന്നത്, തലവേദന ഉണ്ടാവുന്നത്, ഓക്കാനം അല്ലെങ്കില്‍ ഇടക്കിടെയുണ്ടാവുന്ന ഛര്‍ദ്ദി എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

അമ്മയുടെ ആരോഗ്യം പറയും ആണോ പെണ്ണോ..അമ്മയുടെ ആരോഗ്യം പറയും ആണോ പെണ്ണോ..

എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കുംഎത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കും

English summary

How To Protect Your Child from Summer In Malayalam

Here in this article we are sharing some tips to protect your child from summer in malayalam. Take a look.
Story first published: Tuesday, April 5, 2022, 18:57 [IST]
X
Desktop Bottom Promotion